തിരുവനന്തപുരം: എംഎല്‍എയുടെ കാറിന് കടന്നുപോകാന്‍ സൗകര്യം ഒരുക്കിയില്ലെന്ന് ആരോപിച്ച് എട്ടുമാസം ഗര്‍ഭിണിയടക്കമുള്ള കുടുംബത്തിന് നേരെ ആക്രമണം. ജി. സ്റ്റീഫന്‍ എംഎല്‍എക്കും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കുമെതിരെ കുടുംബം പരാതി നൽകി. കഴിഞ്ഞദിവസം രാത്രി കാട്ടാക്കടയിൽ വെച്ചാണ് സംഭവം. എംഎല്‍എയുടെ കാറിന് കടന്നുപോകാന്‍ സൗകര്യം ഒരുക്കിയില്ലെന്ന് ആരോപിച്ച ബിനീഷ്, ഭാര്യ നീതു എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ബിനീഷിന്റെ മൂക്കിനും കൈക്കും നെഞ്ചിനും പരിക്കുണ്ട്. ഇവരുടെ കാറും തല്ലിത്തകര്‍ത്തു. എംഎല്‍എക്കും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കുമെതിരേ കാട്ടാക്കട പോലീസ് സ്റ്റേഷനില്‍ കുടുംബം പരാതി നല്കി. സംഘര്‍ഷത്തിനിടെ മാല പൊട്ടിച്ചെടുത്തെന്നും പരാതിയിൽ പറയുന്നു. അതേസമയം, ആരോപണം ജി. സ്റ്റീഫന്‍ എംഎല്‍എ നിഷേധിച്ചു. തന്റെ കാര്‍ കടന്നുപോകുന്നതിന് വഴിയൊരുക്കാന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ല. സംഭവ സമയത്ത് താന്‍ കല്യാണ ഓഡിറ്റോറിയത്തില്‍ ആയിരുന്നു. ആരാണ് കുടുംബത്തെ ആക്രമിച്ചതെന്ന് അറിയില്ലെന്നും സ്റ്റീഫന്‍ കൂട്ടിച്ചേര്‍ത്തു.
Read MoreCategory: Top News
മാധ്യമസ്വാതന്ത്ര്യം ഇല്ലാതായാല്‍ ജനാധിപത്യം നശിക്കും: ഹൈക്കോടതി
കൊച്ചി: മാധ്യമസ്വാതന്ത്ര്യം ഇല്ലാതാകുന്നത് ജനാധിപത്യത്തിന്റെ അന്ത്യത്തിനു കാരണമാകുമെന്ന് ഹൈക്കോടതി. വാര്‍ത്തകളിലെ ചെറിയ പിഴവുപോലും സ്വകാര്യതയെയും ഭരണഘടനാ അവകാശങ്ങളെയും ബാധിക്കുമെന്നും അതിനാല്‍ മാധ്യമപ്രവര്‍ത്തകര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും കോടതി പറഞ്ഞു. ജയിലില്‍ കയറി തടവുകാരന്റെ മൊഴി റിക്കാർഡ് ചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ രണ്ടു മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ കേസ് റദ്ദാക്കിയാണ് ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന്റെ പരാമര്‍ശം. വാര്‍ത്ത ശേഖരിക്കണമെന്ന ലക്ഷ്യമാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരുന്നതെന്നും നിയമലംഘനത്തിന് ഉദ്ദേശ്യമില്ലായിരുന്നുവെന്നും വിലയിരുത്തിയ കോടതി ഇത്തരമൊരു റിക്കാർഡിംഗ് നടന്നിട്ടില്ലെന്നതും കണക്കിലെടുത്താണ് കേസ് റദ്ദാക്കിയത്. 2013ല്‍ സോളാര്‍ കേസില്‍ പത്തനംതിട്ട ജില്ലാ ജയിലില്‍ കഴിഞ്ഞിരുന്ന ജോപ്പന്റെ മൊഴി മൊബൈല്‍ ഫോണില്‍ റിക്കാര്‍ഡ് ചെയ്യാന്‍ ശ്രമിച്ചെന്ന കേസിലാണ് സ്വകാര്യ ചാനല്‍ പ്രവര്‍ത്തകരായിരുന്ന പ്രദീപ്, പ്രശാന്ത് എന്നിവര്‍ക്കെതിരായ കേസ് റദ്ദാക്കിയത്. കേസുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള തുടര്‍നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും നല്കിയ ഹര്‍ജിയാണ്…
Read More‘ആലപ്പുഴയിൽ പക്ഷിവളർത്തൽ നിരോധനം വേണ്ടിവരും’; പക്ഷിപ്പനി വ്യാപനത്തിൽ മന്ത്രി ചിഞ്ചുറാണി
ന്യൂഡൽഹി: ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ കോഴി, താറാവ് തുടങ്ങിയവയെ പുതുതായി വളർത്തുന്നത് നിരോധിക്കേണ്ടിവരുമെന്ന് സംസ്ഥാന മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി. കേന്ദ്ര-സംസ്ഥാന വിദഗ്ധ സമിതികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇത്തരമൊരു തീരുമാനത്തിന് സാധ്യതയുണ്ടെന്നും ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ മന്ത്രി പറഞ്ഞു. വിദഗ്ധസമിതികളുടെ റിപ്പോർട്ട് പ്രകാരം ജില്ലയിൽ പക്ഷിപ്പനി വ്യാപനം കൂടുതലാണ്. അടുത്ത ഒരുവർഷത്തേക്ക് പുറത്തുനിന്നും പക്ഷികളെ കൊണ്ടുവന്ന് വളർത്തുന്നത് നിരോധിക്കുന്നതിലൂടെ പക്ഷിപ്പനി വ്യാപനം കുറയ്ക്കാനുള്ള സാധ്യതയാണ് സംസ്ഥാനം പരിശോധിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. കർഷകരുമായി ഇക്കാര്യത്തിൽ ചർച്ച നടത്തിയെന്നും മന്ത്രി പറഞ്ഞു. പ്രതിരോധനടപടികളുടെ ഭാഗമായി താറാവുകളെ കൊന്നൊടുക്കുമ്പോൾ കർഷകർക്ക് ഉണ്ടാകുന്ന സാന്പത്തികനഷ്ടത്തിനു പരിഹാരമായി കേന്ദ്രവിഹിതം ഉടൻ അനുവദിക്കുന്നതടക്കമുള്ള ആവശ്യങ്ങൾ കേന്ദ്രമന്ത്രി രാജീവ് രഞ്ജൻ സിംഗുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉന്നയിച്ചതായും മന്ത്രി വ്യക്തമാക്കി. പക്ഷികളെ പൂർണമായും കൊന്നൊടുക്കാനാണ് കേന്ദ്ര വിദഗ്ധസമിതി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, പരിശോധന ശക്തമാക്കി സാവകാശം…
Read Moreഎന്‍ഫോഴ്സ്മെന്റ്, അഡ്മിനിസ്ട്രേറ്റീവ് തലപ്പത്ത് ജൂനിയര്‍ ഉദ്യോഗസ്ഥർ; എക്സൈസിൽ കാര്യക്ഷമത കുറയുന്നു? പതിവുകൾ തെറ്റിച്ചുള്ള നിയമനത്തിനെതിരെ കടുത്ത വിമർശനം
കൊച്ചി: സംസ്ഥാന എക്സൈസ് വകുപ്പില്‍ എന്‍ഫോഴ്സ്മെന്റ്, അഡ്മിനിസ്ട്രേറ്റീവ് തലപ്പത്ത് ജൂനിയര്‍ ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നത് വകുപ്പിന്റെ കാര്യക്ഷമതയെ ബാധിക്കുന്നതായി ആക്ഷേപം.മുമ്പ് ഈ രണ്ട് തസ്തികകളിലും മുതിര്‍ന്ന ഉദ്യോഗസ്ഥരെയായിരുന്നു നിയമിച്ചിരുന്നത്. എക്സൈസ് എന്‍ഫോഴ്സ്മെന്റിന്റെ തലപ്പത്ത് ഐപിഎസ് ഉദ്യോഗസ്ഥരും അഡ്മിനിസ്ട്രേഷന്റെ ചുമതല വഹിച്ചിരുന്നത് സിവില്‍ സര്വീസുകാരുമായിരുന്നു. ഈ പതിവാണ് ഇപ്പോള്‍ തെറ്റിച്ചിരിക്കുന്നത്. എക്സൈസ് കമ്മീഷണറുടെ കീഴില്‍ രണ്ട് അഡീഷണല്‍ എക്സൈസ് കമ്മീഷണര്മാരാണുള്ളത്. അതില്‍ എന്‍ഫോഴ്സ്മെന്റിന്റെ ചുമതലയുള്ള അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ ഐപിഎസ് ഉദ്യോഗസ്ഥനും അഡ്മിനിസ്ട്രേഷന്റെ ചുമതലയുള്ള അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ സിവില്‍ സര്‍വീസില്‍ നിന്നുള്ളവരും ആയിരുന്നു. മുതിര്‍ന്ന ഐജിയായിരുന്നു ഈ സ്ഥാനത്ത് നേരത്ത് ഉണ്ടായിരുന്നത്. എന്നാല്‍ ക്രമേണ ഈ പോസ്റ്റ് ഐപിഎസുകാരല്ലാത്ത ഡിവൈഎസ്പി പ്രമോട്ടഡ് പോസ്റ്റായി മാറി. ബാറുകളുടെ അനുമതി അടക്കം എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ അഡ്മിനിസ്ട്രേഷനില്‍ നിന്നാണ്. ജൂനിയറായിട്ടുള്ള ഐഎഎസ് ഉദ്യോഗസ്ഥരായിരുന്നു ഈ പോസ്റ്റില്‍ ഉണ്ടായിരുന്നത്.…
Read Moreവീട്ടിലുണ്ടേ വെറുതേ കളയണ്ട, ഉണക്കിയെടുത്താൽ കൈ നിറയെ പണം… ഹൈറേഞ്ചിൽ പനങ്കുരുവിന് നല്ല കാലം; തൊലികളഞ്ഞ് ഉണക്കിയാൽ 40 മുതൽ 50 രൂപ വരെയും വില
ചെറുതോണി: കള്ളിനായി പനചെത്ത് കുറഞ്ഞതോടെ പനങ്കുരുവിന് ഹൈറേഞ്ചിൽ ആവശ്യക്കാരേറി. പഴുത്ത പനങ്കുല വെട്ടി വലിയ കയറിൽ തൂക്കിയിറക്കി വ്യാപാര കേന്ദ്രത്തിലെത്തിച്ചാൽ കിലോക്ക് 12 രൂപ വരെ ലഭിക്കും. പനങ്കുരു ചീയിച്ച് തൊലികളഞ്ഞ് ഉണക്കിയാൽ 40 മുതൽ 50 രൂപ വരെയും വില ലഭിക്കും. പഴുത്ത പനങ്കുരു ഒരാഴ്ചയോളം കൂട്ടിയിട്ടാൽ അത് ചീയും. ഇതിനു മുകളിലൂടെ ജീപ്പ് കയറ്റിയിറക്കിയാണ് തൊലി കളയുന്നത്. പിന്നീട് ഏതാനും ദിവസം വെയിലത്തിട്ടാൽ വില്പനയ്ക്ക് തയാറാകും. പനയിൽ കയറി കുല വെട്ടിയിറക്കുന്നതും വ്യാപാര കേന്ദ്രത്തിലെത്തിക്കുന്നതും അല്പം ദുരിതപൂർണമായ ജോലിയാണ്. ഇതിന്റെ വെള്ളം ശരീരത്ത് പറ്റിയാൽ ചെറിച്ചിലുണ്ടാകും. ഒരു ശരാശരി കുല 150-200 കിലോ വരെ തൂക്കം വരും. പറമ്പുടമയ്ക്ക് തുച്ഛമായ തുക നൽകിയും ഒന്നും നൽകാതെയുമൊക്കെയാണ് പലരും പനങ്കുല വെട്ടിയെടുക്കുന്നത്. തമ്പാക്ക് പോലുള്ളവ തയാറാക്കാനാണ് പനങ്കുരു ഉപയോഗിക്കുന്നതെന്ന് പറയപ്പെടുന്നു.
Read Moreഇത്രയേറെ കഷ്ടപ്പെട്ടിട്ടും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ; വിങ്ങിപ്പൊട്ടി മേയർ ആര്യാ രാജേന്ദ്രൻ
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ പ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട തൊഴിലാളി ജോയിയെ രക്ഷിക്കാൻ സാധിക്കാത്തതിൽ വിങ്ങിപ്പൊട്ടി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ സി. കെ. ഹരീന്ദ്രൻ എംഎൽഎയോട് സംസാരിക്കുമ്പോഴായിരുന്നു മേയര്‍ വികാരഭരിതയായത്. ഇത്രയേറെ കഷ്ടപ്പെട്ടിട്ടും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അദ്ദേഹത്തെ ജീവനോടെ കുടുംബത്തിന്റെ മുന്നിൽ കൊണ്ടു നിർത്തണണെന്നായിരുന്നു ആഗ്രഹം. ജീവൻ രക്ഷിക്കാനാവുമെന്ന് അമിത പ്രതീക്ഷ ഉണ്ടായിരുന്നു എന്നും മേയർ പറഞ്ഞു. അതിനാൽ സാധ്യമായതെല്ലാം നഗരസഭയുടെ ഭാഗത്ത് നിന്ന് ചെയ്തെന്നും മേയർ പറഞ്ഞു. നഗരസഭയുടെ അനാസ്ഥയാണ് ജോയിയുടെ മരണത്തിന് കാരണമെന്ന് വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് മേയർ വികാരാധീനയായത്. നിർധന കുടുംബമാണ് ജോയിയുടേതെന്നും അദ്ദേഹത്തിന്റെ അമ്മയുടെ ജീവിതം സുരക്ഷിതമാക്കാൻ സഹായം വേണമെന്നും എംഎൽഎ പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും എംഎൽഎ അറിയിച്ചു.
Read Moreഅടിവസ്ത്രം മാത്രമിട്ട് മോഷണത്തിനിറങ്ങുന്ന പക്കി സുബൈർ; രണ്ടുമാസത്തിനിടെ നൂറോളം മോഷണങ്ങൾ; പിടിയിലാകുന്നതിന് തൊട്ടുമുൻപും കവർച്ചാശ്രമം
മാവേലിക്കര: നാളുകളായി ആലപ്പുഴ, കൊല്ലം ജില്ലകളിലെ പോലീസിന്റെ ഉറക്കം കെടുത്തിയ കുപ്രസിദ്ധ മോഷ്ടാവ് കൊല്ലം ശൂരനാട് സ്വദേശി പക്കി സുബൈർ (51) പിടിയിൽ. മാവേലിക്കര പോലീസാണ് ഇയാളെ പിടികൂടിയത്. മാവേലിക്കര റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ഇയാൾ പിടിയിലാവുകയായിരുന്നു. അടിവസ്ത്രം മാത്രമിട്ട് മോഷണത്തിനിറങ്ങുന്നതാണ് ഇയാളുടെ രീതി. ആലപ്പുഴ, കൊല്ലം ജില്ലകളിൽ മോഷണപരമ്പരകൾ നടത്തി പോലീസിനെ വട്ടംകറക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ നൂറോളം മോഷണങ്ങളിൽനിന്നായി ഏഴു ലക്ഷത്തിലധികം രൂപ സുബൈർ അപഹരിച്ചതായാണ് പോലീസിന്റെ കണക്ക്. അമ്പലപ്പുഴയിലും കരുനാഗപ്പള്ളിയിലും കാരാളിമുക്കിലും പക്കി സുബൈർ അടിവസ്ത്രം ധരിച്ച് മോഷണം നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കാരാളിമുക്കിലും കരുനാഗപ്പള്ളിയിലും മോഷണപരമ്പരയാണ് നടത്തിയത്. വയനാട് സ്വദേശിയായ ഇയാള്‍ വിവാഹിതനായി ശൂരനാട് തെക്കേമുറിയിലാണ് ഇടയ്ക്കു താമസം. 2022 ജനുവരിയിൽ ഹരിപ്പാട്ടും കരുവാറ്റയിലുമായി മോഷണപരമ്പരതന്നെ നടത്തിയിരുന്ന ആളാണ് പക്കി സുബൈർ. ഈ മോഷണങ്ങളുടെ പേരിൽ അറസ്റ്റിലായി ജയിലിലായിരുന്ന ഇയാൾ അടുത്തിടെയാണ്…
Read Moreമടങ്ങിയെത്തുമെന്ന അമ്മയുടെ പ്രതീക്ഷകൾക്ക് അന്ത്യം; തോട് വൃത്തിയാക്കാനിറങ്ങിയ ശുചീകരണ തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യാനിറങ്ങിയ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി. പഴവങ്ങാടി തകരപറമ്പ്- വഞ്ചിയൂർ റോഡിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. 46 മണിക്കൂറിന് ശേഷമാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ജീർണിച്ച അവസ്ഥയിലാണെങ്കിലും ബന്ധുക്കളും സുഹൃത്തുക്കളും ജോയി തന്നെയെന്ന് സ്ഥിരീകരിച്ചു. ഫയർഫോഴ്സ്, എൻഡിആർഎഫ് സംഘങ്ങൾ കഴിഞ്ഞ രണ്ട് ദിവസമായി റെയിൽവേയുടെ ഭാഗത്ത് തിരച്ചിൽ നടത്തിയിരുന്നെങ്കിലും ജോയിയെ കണ്ടെത്താനായില്ല. ഇന്ന് കൊച്ചിയിൽ നിന്നുളള നേവി സംഘവും സ്ഥലത്ത് തിരച്ചിലിനെത്തിയിരുന്നു. രാവിലെ തിരച്ചിൽ ആരംഭിക്കാനിരിക്കെയാണ് തകരപറമ്പ് ഭാഗത്ത് ഒരു മൃതദേഹം കനാലിൽ കണ്ടെത്തിയെന്ന വിവരം പുറത്ത് വന്നത്. തോട്ടിലെ മാലിന്യങ്ങള്‍ വൃത്തിയാക്കാന്‍ ഇറങ്ങിയതായിരുന്നു ജോയ്. കഴിഞ്ഞ ദിവസം കനത്ത മഴപെയ്തതിനാല്‍ തോട്ടില്‍ ശക്തമായ അടിയൊഴുക്കുണ്ടായിരുന്നു. ശുചീകരണത്തിനിറങ്ങിയ ജോയി ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണ് ഒഴുക്കില്‍പ്പെട്ടത്. തോട് വൃത്തിയാക്കാന്‍ റെയില്‍വേ കോണ്‍ട്രാക്ട് എടുത്തയാളുടെ തൊഴിലാളിയാണ് ജോയ്. ശുചീകരണത്തിനായി മറ്റു നാലുപേരും ഉണ്ടായിരുന്നു.…
Read Moreഓണ്‍ലൈന്‍ ‘കില്ലര്‍’ ഗെയിമുകള്ക്കെതിരേ ജാഗ്രത വേണം; മുന്നറിയിപ്പുമായി പോലീസ്
കൊച്ചി: ആലുവ ചെങ്ങമനാട് പതിനഞ്ചുകാരന്റെ മരണം ഓണ്‍ലൈന്‍ ഗെയിമിലെ ടാസ്കിന്റെ ഭാഗമാണെന്ന വെളിപ്പെടുത്തലിനു പിന്നാലെ ജീവനെടുക്കുന്ന കില്ലര്‍ ഗെയിമുകള്ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ്. ഗെയിമിന് അടിമകളാകുന്ന കുട്ടികള്‍ ജീവന് ഇല്ലാതാക്കുന്ന പ്രവണതയിലേക്ക് എത്തുന്നുണ്ടെന്നും രക്ഷിതാക്കളുടെ അടിയന്തര ഇടപെടല്‍ വേണമെന്നും പോലീസ് മുന്നറിയിപ്പു നല്കുന്നു. വിവിധ പഠനങ്ങള്‍ പ്രകാരം നാലിനും പതിനഞ്ചിനും ഇടയ്ക്കു പ്രായമുള്ള കുട്ടികള്‍ ഒരു ദിവസം ശരാശരി ഒരുമണിക്കൂറിലധികം സമയം ഗെയിം കളിക്കുന്നതായാണു തെളിഞ്ഞിട്ടുള്ളത്. ഗെയിമുകളിലെ കഥാപാത്രങ്ങള്‍ ചെയ്യുന്ന കാര്യങ്ങൾ അനുകരിക്കാനുള്ള പ്രവണത ഇതോടെ വര്‍ധിക്കുന്നു. ഇതിനുപുറമേ വിവിധ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മറുഭാഗത്തുനിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കാനും കുട്ടികള്‍ നിര്‍ബന്ധിതരാകുന്നു. ഇത്തരം സാഹചര്യങ്ങളിലാണു സ്വയം ജീവനൊടുക്കുന്ന സംഭവങ്ങളടക്കം നടക്കുന്നതെന്ന് സൈബര്‍ വിദഗ്ധര്‍ പറയുന്നു. ഗെയിം കളിയിലൂടെ സ്വകാര്യവിരങ്ങളും ചോരുന്നതായി പോലീസ് പറയുന്നു. ഹാക്കര്‍മാര്‍ക്ക് കളിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ ലഭിക്കാന്‍ ഗെയിം ഫോണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍…
Read Moreഡിജിപി മുതൽ എസ്പിമാരിൽ വരെ മാറ്റം; പോലീസ് തലപ്പത്തെ അഴിച്ചുപണി ഈ മാസം അവസാനത്തോടെ
തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്തെ അഴിച്ചുപണി ഈ മാസം അവസാനത്തോടെയോ അടുത്ത മാസം ആദ്യവാരത്തോടെയോ വരും. ഡിജിപി തസ്തികയിലുള്ളവർ മുതൽ ജില്ലാ പോലീസ് മേധാവിമാരിൽ വരെ മാറ്റം വരും. സ്വയം വിരമിക്കലിനെത്തുടർന്ന് ടി.കെ. വിനോദ്കുമാർ ഡിജിപി പദവിയിലുള്ള വിജിലൻസ് ഡയറക്ടർസ്ഥാനം ഒഴിയുന്നതോടെയാണ് അടിമുടി മാറ്റം വരിക. ഇതിനു മുന്നോടിയായി എഡിജിപി തസ്തികയിലുള്ള യോഗേഷ് ഗുപ്തയ്ക്കു ഡിജിപിയായി സ്ഥാനക്കയറ്റം നൽകേണ്ടതുണ്ട്. യോഗേഷ് ഗുപ്ത ഡിജിപിയാകുന്പോൾ എഡിജിപി, ഐജി റാങ്കിലേക്കും ആനുപാതികമായ സ്ഥാനക്കയറ്റം വരും. സാധാരണയായി സ്ഥാനക്കയറ്റം മന്ത്രിസഭയിലെത്തിയാണു നടപ്പാക്കുന്നത്. സംസ്ഥാന പോലീസ് മേധാവി ഷെയ്ക് ദർബേഷ് സാഹിബ് വിരമിച്ചെങ്കിലും കാലാവധി നീട്ടിനൽകിയിരുന്നു. അതിനാൽ ദർബേഷ് സാഹിബിന്റെ സ്ഥാനത്തിൽ മാറ്റം വരില്ല. ഡിജിപി, എഡിജിപി റാങ്കിലുള്ളവർ വഹിക്കുന്ന തസ്തികകളായ ജയിൽ, ഫയർഫോഴ്സ്, ഇന്റലിജൻസ് മേധാവി സ്ഥാനങ്ങളിലും മനുഷ്യാവകാശ കമ്മീഷൻ ഇൻവെസ്റ്റിഗേറ്റിംഗ് ഡയറക്ടർ, ബിവറേജസ് കോർപറേഷൻ സിഎംഡി സ്ഥാനങ്ങളിലും അടക്കം മാറ്റം…
Read More