കോഴിക്കോട്: രാഹുല്‍ഗാന്ധി വയനാട് സീറ്റ് ഒഴിയാന്‍ തീരുമാനിച്ചതോടെ പുതിയ സ്ഥാനാർഥി ആരെന്ന ചർച്ചകള്‍ കോൺഗ്രസിൽ സജീവം. പ്രിയങ്കാ ഗാന്ധി വയനാട് മത്സരിക്കുമെന്നാണ് കെപിസിസി നേതൃത്വം പ്രതീക്ഷിക്കുന്നത്. പ്രിയങ്ക ഇല്ലെങ്കില്‍ കോൺഗ്രസിലെ മുസ്ലിം നേതാക്കള്‍ക്ക് അവസരം ലഭിക്കും. ഉത്തർപ്രദേശിലെ റായ്ബറേലി സീറ്റ് നിലനിർത്താന്‍ രാഹുല്‍ തീരുമാനിച്ചതോടെ വയനാട് ലോക്സഭാ സീറ്റില്‍ ഉപതെരഞ്ഞെടുപ്പ് ഉറപ്പായി. രാഹുലിനു പകരം പ്രിയങ്കാ ഗാന്ധി തന്നെ മത്സരിക്കാനെത്തുമെന്നാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം കരുതുന്നത്. നിലവില്‍ പ്രിയങ്ക താത്പര്യം അറിയിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഇക്കാര്യം ഹൈക്കമാന്‍ഡ് ഗൗരവത്തോടെ ചർച്ച ചെയ്യുമെന്നാണു വിവരം. പ്രിയങ്കാ ഗന്ധി ഇല്ലെങ്കില്‍ കേരളത്തിലെ നേതാക്കളിലേക്കു ചർച്ച വരും. തൃശൂരിലെ തോല്‍വിയിൽ പാർട്ടി നേതൃത്വത്തോട് അതൃപ്തിയുള്ള കെ. മുരളീധരന് വയനാട്ടില്‍ മത്സരിക്കണമെന്ന ആഗ്രഹം കെപിസിസി നേതൃത്വത്തിനുണ്ട്. എന്നാല്‍, താത്പര്യമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനോട് മുരളീധരന് വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലിം സ്ഥാനാർഥിക്ക് കൂടുതല്‍ വിജയ…
Read MoreCategory: Top News
എന്നും ഒരു പക്ഷം, ഒരേ നിലപാട്… നാട്ടുകാര്‍ക്ക് ജോര്‍ജ് ചേട്ടന്, പ്രവര്‍ത്തകര്‍ക്കും കുര്യന്‍ജി; ബിജെപിയിലെ സൗമ്യന്‍ ഇനി കേന്ദ്രമന്ത്രി
കോട്ടയം: നാലു പതിറ്റാണ്ടായി ബിജെപിയുടെ സൗമ്യ സാന്നിധ്യമാണ് കേന്ദ്രമന്ത്രിസഭയില്‍ അംഗീകാരം ലഭിച്ച അഡ്വ. ജോര്‍ജ് കുര്യന് (64). മുന്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന് വൈസ് ചെയര്‍മാനും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ജോര്‍ജ് കുര്യന് മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിലെ മന്ത്രിസ്ഥാനം അര്‍ഹതയ്ക്കുള്ള അംഗീകാരമാണ്. രാഷ്ട്രീയ സംശുദ്ധത കൈവിടാതെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ ബിജെപിയെ നയിക്കുന്ന ന്യൂനപക്ഷ സമുദായാംഗമായ നേതാക്കളിലൊരാള്‍ എന്ന നിലയിലാണ് ജോര്‍ജ് കുര്യനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചത്. കോട്ടയം ജില്ലയിലെ കാണക്കാരി പഞ്ചായത്തിലെ നമ്പ്യാകുളം ഗ്രാമത്തില്‍ സാധാരണ കര്‍ഷക കുടുംബത്തിലാണ് ജോര്‍ജിന്റെ ജനനം. പൊയ്ക്കാരന്‍കാലായില്‍ കുര്യന്റെയും അന്നമ്മയുടെയും ഇളയ മകനാണ്. നാട്ടകം ഗവൺമെന്റ് കോളജിലെയും പാലാ സെന്റ് തോമസ് കോളജിലെയും പഠനത്തിനുശേഷം എല്‍എല്‍എബി പാസായി. ഡല്‍ഹിയിലും കോട്ടയത്തും ഏറെ നാള് അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. ന്യൂനപക്ഷ വിഭാഗങ്ങള്‍ ബിജെപിയില്‍നിന്ന് അകന്നുനിന്ന കാലത്താണ് ഇദ്ദേഹം വിദ്യാര്‍ഥി മോര്‍ച്ചയിലൂടെ സംഘടനയില്‍…
Read Moreപിഞ്ചുകുഞ്ഞിനെ അമ്മ മർദിച്ച സംഭവം: ‘രണ്ട് ഭാര്യമാർ ഉണ്ടെന്ന് മറച്ചുവച്ചു, ഗർഭിണിയായപ്പോൾ വീണ്ടും വിവാഹം കഴിച്ചു’; കുട്ടിയുടെ പിതാവിനെതിരേ പരാതിയുമായി യുവതി
മാന്നാർ: പിഞ്ചുകുഞ്ഞിനെ ക്രൂരമായി മർദിച്ച കേസിൽ അറസ്റ്റിലായ അമ്മ കുട്ടിയുടെ പിതാവിനെതിരേ പീഡനത്തിനു പരാതി നൽകി. തിരുവനന്തപുരം പാങ്ങോട് മറിയം ഹൗസിൽ നജുമുദീനെതിരേയാണ് മാന്നാർ സ്വദേശിനി അനീഷ പോലീസിൽ പരാതി നൽകിയത്. ഒന്നേകാൽ വയസുള്ള ആൺകുട്ടിയെ ക്രൂരമായി മർദിച്ച കേസിൽ രണ്ട് ദിവസം മുൻപാണ് അനീഷയെ പോലീസ് അറസ്റ്റ് ചെയ്തത്. മുൻപ് രണ്ടുവട്ടം വിവാഹമോചിതയായ അനീഷ 2022 ഏപ്രിൽ മുതൽ നജുമുദീനൊപ്പം ജീവിക്കുകയായിരുന്നെങ്കിലും ഔദ്യോഗികമായി വിവാഹം ചെയ്തിട്ടില്ല. സമൂഹ മാധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയതിന് ശേഷമാണ് നജുമുദീന് മറ്റ് രണ്ട് ഭാര്യമാർ ഉണ്ടെന്ന വിവരം അറിയുന്നതെന്ന് അനീഷ പോലീസിനോട് പറഞ്ഞു. അനീഷ ഗർഭിണിയായിരുന്ന സമയത്ത് നജുമുദീൻ മറ്റൊരു സ്ത്രീയെ കൂടി വിവാഹം ചെയ്തതോടെ പ്രശ്നങ്ങൾ രൂക്ഷമാകുകയായിരുന്നു. തുടർന്ന് 2023 ൽ മാന്നാറിലുള്ള വീട്ടിലേക്ക് പിഞ്ചുകുഞ്ഞുമായി തിരിച്ചെത്തിയ അനീഷ പിതാവ് ഇസ്മായേലിനോടൊപ്പം ആണ് താമസിച്ചിരുന്നത്. കുട്ടിയെ…
Read Moreതൃശൂർ എടുത്തിട്ടും ക്യാബിനറ്റ് പദവി കൈവിട്ടു; സഹമന്ത്രിയാക്കിയതില്‍ അതൃപ്തിയെന്ന് സൂചന; സുരേഷ് ഗോപി മന്ത്രിസ്ഥാനം ഒഴിഞ്ഞേക്കും
തൃശൂര്‍: സഹമന്ത്രിയാക്കിയതിൽ സുരേഷ് ഗോപി എം പിക്ക് അതൃപ്തിയെന്ന് സൂചന. കേന്ദ്രസഹമന്ത്രിസ്ഥാനത്തുനിന്ന് മാറിയേക്കും. സിനിമകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും മന്ത്രിസ്ഥാനം അതിനു തടസമാണെന്നും സുരേഷ് ഗോപി ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചെന്നാണ് വിവരം. തൃശൂരില്‍ മികച്ച വിജയം നേടി ലോക്സഭയില്‍ ബിജെപിക്ക് വേണ്ടി അക്കൗണ്ട് തുറന്നിട്ടും കേന്ദ്ര മന്ത്രിസഭയില്‍ അര്‍ഹിക്കുന്ന പരിഗണന നല്കാതിരുന്നതില് അദ്ദേഹത്തിന് അതൃപ്തി ഉണ്ടെന്നാണ് സൂചന. ഡല്‍ഹിയിലേക്ക് കേന്ദ്ര നേതൃത്വം വിളിപ്പിച്ചപ്പോള്‍ സിനിമകള്‍ക്ക് കരാറില്‍ ഏര്‍പ്പെട്ട കാര്യം സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചിരുന്നു. സിനിമകള്‍ മുടങ്ങിയാല്‍ അണിയറ പ്രവര്‍ത്തകര്‍ പ്രതിസന്ധിയിലാകുമെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. എന്നാല്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കണമെന്നും സിനിമാ വിഷയം പരിഗണിക്കാമെന്നും കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചതോടെയാണ് സുരേഷ് ഗോപി ഇതിന് തയാറായത്.
Read Moreറിയാസിയിൽ തീർഥാടകരുടെ ബസിനുനേരെ ഭീകരാക്രമണം; ബസ് മലയിടുക്കിൽ വീണ് ഒമ്പത് തീർഥാടകർ മരിച്ചു
ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ റിയാസിയില്‍ ഭീകരരുടെ ആക്രമണത്തെത്തുടർന്ന് നിയന്ത്രണംവിട്ട ബസ് മലയിടുക്കില്‍ വീണ് ഒമ്പത് തീര്‍ഥാടകര്‍ മരിച്ചു. 33 പേര്‍ക്ക് പരിക്കേറ്റു. ജമ്മുവില്‍ നിന്ന് 140 കിലോമീറ്റര്‍ അകലെ ശിവഖോരി ഗുഹാക്ഷേത്രത്തിലേക്ക് പോയ തീര്‍ഥാടകരുടെ ബസിനെ ലക്ഷ്യമിട്ടാണ് ഭീകരര്‍ നിറയൊഴിച്ചത്. ആക്രമണത്തെത്തുടര്‍ന്ന് ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്ന് റിയാസി എസ്പി മോഹിത് ശര്‍മ അറിയിച്ചു. താഴ്ചയിലേക്ക് വീണ ബസ് പൂർണമായും തകർന്നു. തീർഥാടകരുടെ മൃതദേഹങ്ങള്‍ ഛിന്നഭിന്നമായ നിലയിലായിരുന്നു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല, പരുക്കേറ്റവർ ചികിൽസയിലാണ്. സമീപജില്ലകളായ രജൗരിയെയും പൂഞ്ചിനെയും അപേക്ഷിച്ച് റിയാസിയിൽ ഭീകരരുടെ സാന്നിധ്യം കുറവായിരുന്നു.
Read Moreനീറ്റ് പരീക്ഷാ ക്രമക്കേട്: 24 ലക്ഷം കുട്ടികളുടെ സ്വപ്നം മോദി തകർത്തു, പാർലമെന്റിൽ ഈ വിദ്യാർഥികൾക്കുവേണ്ടി ശബ്ദമുയർത്തും; രാഹുൽ ഗാന്ധി
ന്യൂഡൽഹി: സത്യപ്രതിജ്ഞയ്ക്കു മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി നീറ്റ് പരീക്ഷയിൽ 24 ലക്ഷം കുട്ടികളുടെ സ്വപ്നം തകർത്തെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഒരേ പരീക്ഷ കേന്ദ്രത്തിലെ ആറ് വിദ്യാർഥികൾക്ക് മുഴുവൻ മാർക്കോടെ ഒന്നാം റാങ്ക് ലഭിച്ചു. സാങ്കേതികമായി ഒരിക്കലും സാധ്യമല്ലാത്ത രീതിയിൽ ചില വിദ്യാർഥികൾക്ക് മാർക്ക് ലഭിച്ചു. കൂടാതെ ചോദ്യപേപ്പർ ചോർച്ച സർക്കാർ നിരന്തരമായി നിഷേധിക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി. പാർലമെന്റിൽ ഈ വിദ്യാർഥികൾക്കുവേണ്ടി ശബ്ദമുയർത്തുമെന്നും അദ്ദേഹം പറഞ്ഞു. 1563 വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് ലഭിച്ചതടക്കമുള്ള നീറ്റ് റാങ്ക് ലിസ്റ്റിലെ അപാകതകൾ പരിശോധിക്കാൻ നാലംഗ സമിതിയെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ ഇവരുടെ റിപ്പോർട്ട് ലഭിക്കുമെന്നും അതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ശനിയാഴ്ച അറിയിച്ചിരുന്നു. പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട്, മഹാരാഷ്ട്ര സർക്കാരുകൾ രംഗത്തു വന്നിട്ടുണ്ട്. ക്രമക്കേടുകളെക്കുറിച്ച് സമഗ്രവും നിഷ്പക്ഷവുമായ…
Read Moreമൂന്ന് ദിവസംകൂടി കനത്തമഴ; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസംകൂടി ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ 24 മണിക്കൂറില്‍ ഏഴ് മുതല്‍ 11 സെന്റിമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യത. 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം ഒഴികെയുള്ള ജില്ലകളില്‍ നാളെയും മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയില്‍ ബുധനാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ചവരെ കേരള, കര്‍ണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും കാറ്റിന്റെ വേഗം ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
Read Moreവോട്ടർമാരോട് നന്ദി പറയാൻ രാഹുൽ ഗാന്ധി 12-ന് വയനാട്ടിലെത്തും; ഉജ്ജ്വലമായ വരവേൽപ്പ് നല്കാന് ജില്ലാ നേതൃത്വം
കല്‍പ്പറ്റ: വോട്ടര്‍മാരോട് നന്ദി പറയുന്നതിനായി ജൂണ്‍ 12-ന് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തും. ദേശീയ നേതാക്കളും മണ്ഡല സന്ദർശനത്തിനായി എത്തും. രാഹുലിന് ഉജ്ജ്വലമായ വരവേൽപ്പ് നൽകാനുള്ള ഒരുക്കങ്ങളിലാണ് ജില്ലാ നേതൃത്വം. എന്നാൽ റായ്ബറേലിയിലും വയനാട്ടിലും മൂന്ന് ലക്ഷത്തിലധികം ഭൂരിപക്ഷത്തോടെ വിജയിച്ചതിന് പിന്നാലെ വയനാട് വിട്ട് നൽകാനാണ് രാഹുൽ ഗാന്ധിയുടെ തീരുമാനം. അതിന് മുമ്പായാണ് വോട്ടർമാർക്ക് നന്ദി പറയാനായി രാഹുൽ മണ്ഡലത്തിലെത്തുന്നത്. അതേസമയം, അദ്ദേഹം വയനാട്ടില്‍ തന്നെ തുടരണമെന്നാവശ്യപ്പെട്ട് ജില്ലയിലെ യുഡിഎഫ് സംഘം ഡല്‍ഹിയിലെത്തി രാഹുലുമായി സന്ദർശനം നടത്തിയിരുന്നു. വയനാട് വിടുന്നത് അദ്ദേഹത്തിന് അത്യധികം വേദനയുണ്ട്. എന്നാൽ ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പാർട്ടി പ്രവർത്തനം ശക്തമാക്കണം അതിനാലാണ് റായ്ബറേലിയിൽ തുടരുന്നതെന്ന് മുതിർന്ന നേതാക്കൾ അറിയിച്ചു. കേരളത്തിൽ നിലവിൽ പാർട്ടി ശക്തമാണെന്നും മികച്ച നേതാക്കളുടെ സാന്നിധ്യം വേണ്ടുവോളം കേരളത്തിലുണ്ടെന്നും പ്രവർത്തന സമിതി വിലയിരുത്തി.
Read Moreശക്തന് തമ്പുരാനില്ലാതെന്തൂട്ട് തൃശൂർ; തകര്‍ന്ന പ്രതിമ പുനഃസ്ഥാപിക്കുമെന്ന് ഗതാഗത മന്ത്രിയുടെ ഉറപ്പ്
തൃശൂര്‍: അപകടത്തില്‍ തകര്‍ന്നു വീണ ശക്തൻ തമ്പുരാന്റെ പ്രതിമ ഗതാഗത വകുപ്പ് പുനർ നിർമിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. ഇക്കാര്യം സംബന്ധിച്ചുള്ള കാര്യങ്ങൾ ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാർ ഫോണിലൂടെ അറിയിച്ചിട്ടുണ്ടെന്നും കെ. രാജൻ പറഞ്ഞു. കെഎസ്ആർടിസി ബസിടിച്ച് തകർന്നതിനാൽ പ്രതിമയുടെ മുഴുവൻ ഉത്തരാവാദിത്വവും ഗതാഗതവകുപ്പ് ഏറ്റെടുക്കുമെന്നും അടിയന്തരമായി പ്രതിമ പുനഃസ്ഥാപിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും ഗണേഷ് കുമാർ ടെലിഫോണിലൂടെ അറിയിച്ചതായി കെ. രാജൻ കൂട്ടിച്ചേർത്തു. സംഭവസ്ഥലം സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. തൃശൂർ നഗരത്തിൽ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസാണ് പുലർച്ചെ അപകടത്തിൽപ്പെട്ടത്. എതിരെ വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാനായി ബസ് വെട്ടിച്ചുമാറ്റിയപ്പോഴാണ് അപകടമുണ്ടായത്. ഇരുമ്പുവേലി തകർത്താണ് ബസ് ഇടിച്ചുകയറിയത്. തുടർന്ന് പ്രതിമ താഴേക്ക് വീഴുകയായിരുന്നു. അപകടത്തിൽ മൂന്ന് യാത്രക്കാർക്ക് പരിക്കേറ്റു. സ്ഥലത്ത് നിന്നും ബസ് മാറ്റുന്നതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
Read Moreലാൻഡിംഗും ടേക്ക് ഓഫും ഒരേ റൺവേയിൽ: ഞെട്ടിക്കുന്ന സംഭവം മുംബൈ വിമാനത്താവളത്തിൽ; ഒഴിവായത് വലിയ അപകടം, ദൃശ്യങ്ങൾ പുറത്ത്
മുംബൈ: എയർ ഇന്ത്യ ജെറ്റ് പറന്നുയരവെ അതേ റൺവേയിൽ ഇൻഡിഗോ വിമാനം ലാൻഡ് ചെയ്തു. മുംബൈ വിമാനത്താവളത്തിലാണ് ഞെട്ടിക്കുന്ന സംഭവം. ഇൻഡിഗോ വിമാനം ഇൻഡോറിൽ നിന്നും മുംബൈയിലേക്ക് വരികയായിരുന്നു. തിരുവന്തപുരത്തേക്കാണ് എയർ ഇന്ത്യ വിമാനം പറന്നുയർന്നത്. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ ഒരേ റൺവേയിൽ തന്നെ രണ്ട് വിമാനങ്ങളും കാണാം. എയർ ഇന്ത്യ ജെറ്റ് പറന്നുയരുന്നതിന് തൊട്ടുപിന്നാലെയാണ് ഇൻഡിഗോ വിമാനം ലാൻഡ് ചെയ്തതും. അതേസമയം, എയർ ട്രാഫിക് കൺട്രോളറുടെ നിർദേശം അനുസരിച്ച് കാര്യങ്ങൾ ചെയ്തെന്നാണ് രണ്ട് വിമാനങ്ങളിലെയും പൈലറ്റുമാർ വ്യക്തമാക്കുന്നത്. സംഭവത്തിൽ അധികൃതർ എയർ ട്രാഫിക് കൺട്രോൾ ഉദ്യോഗസ്ഥനെ പുറത്താക്കുകയും വിശദമായ അന്വേഷണവും പ്രഖ്യാപിക്കുകയും ചെയ്തു. Terrifying moment at Mumbai Airport An Air India plane takes off while an Indigo flight lands on the same runway. A disastrous…
Read More