മുംബൈ: എയർ ഇന്ത്യ ജെറ്റ് പറന്നുയരവെ അതേ റൺവേയിൽ ഇൻഡിഗോ വിമാനം ലാൻഡ് ചെയ്തു. മുംബൈ വിമാനത്താവളത്തിലാണ് ഞെട്ടിക്കുന്ന സംഭവം. ഇൻഡിഗോ വിമാനം ഇൻഡോറിൽ നിന്നും മുംബൈയിലേക്ക് വരികയായിരുന്നു. തിരുവന്തപുരത്തേക്കാണ് എയർ ഇന്ത്യ വിമാനം പറന്നുയർന്നത്. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ ഒരേ റൺവേയിൽ തന്നെ രണ്ട് വിമാനങ്ങളും കാണാം. എയർ ഇന്ത്യ ജെറ്റ് പറന്നുയരുന്നതിന് തൊട്ടുപിന്നാലെയാണ് ഇൻഡിഗോ വിമാനം ലാൻഡ് ചെയ്തതും. അതേസമയം, എയർ ട്രാഫിക് കൺട്രോളറുടെ നിർദേശം അനുസരിച്ച് കാര്യങ്ങൾ ചെയ്തെന്നാണ് രണ്ട് വിമാനങ്ങളിലെയും പൈലറ്റുമാർ വ്യക്തമാക്കുന്നത്. സംഭവത്തിൽ അധികൃതർ എയർ ട്രാഫിക് കൺട്രോൾ ഉദ്യോഗസ്ഥനെ പുറത്താക്കുകയും വിശദമായ അന്വേഷണവും പ്രഖ്യാപിക്കുകയും ചെയ്തു. Terrifying moment at Mumbai Airport An Air India plane takes off while an Indigo flight lands on the same runway. A disastrous…
Read MoreCategory: Top News
കഴിഞ്ഞത് കഴിഞ്ഞു, ഇനി ആ പണിക്കില്ല ; തെരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ തെറ്റിപ്പോയെന്ന് സമ്മതിച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍
ന്യൂഡല്‍ഹി: 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള തന്റെ പ്രവചനങ്ങള്‍ തെറ്റായിരുന്നെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. തെരഞ്ഞെടുപ്പിന് മുമ്പുള്ള തന്റെ വിലയിരുത്തലുകളില്‍ പിഴവ് സംഭവിച്ചെന്നും അദ്ദേഹം സമ്മതിച്ചു. 2019 ലെ തെരഞ്ഞെടുപ്പ് പോലെതന്നെ സമാനമായ പ്രകടനം ബിജെപി ആവര്‍ത്തിക്കുമെന്നും ഏകദേശം 300 സീറ്റുകള്‍ നേടിയെടുക്കുമെന്നായിരുന്നു പ്രശാന്ത് കിഷോര്‍ പ്രവചിച്ചത്. ‘അബ് കി ബാര്‍ ചാര് സൗ പാര്’ ഇക്കൊല്ലം നാനൂറിനും മുകളിൽ എന്നായിരുന്നു തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ആപ്തവാക്യം. ബിജെപി 400 സീറ്റുകള്‍ നേടുമെന്നത് ഒരിക്കലും നടക്കില്ലെന്നും അതൊരു പാര്‍ട്ടി മുദ്രാവാക്യം മാത്രമാണെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞെങ്കിലും മുന്നൂറ് സീറ്റുകൾ നേടുമെന്ന പ്രവചനത്തിൽ അദ്ദേഹം ഉറച്ച് നിൽക്കുകയും ചെയ്തു. എന്നാല്‍ ഫലത്തിൽ 2019-ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ചതിനേക്കാൾ കുറവ് വോട്ടും 240 ലോക്സഭാ സീറ്റുകളും മാത്രമെ ഇത്തവണ നേടാന്‍ സാധിച്ചുള്ളു. സഖ്യകക്ഷികളുടെ കൂടി സഹായത്തോടെയാണ് ബിജെപി അധികാരത്തില്‍…
Read Moreഗുണ്ടകളാണ്, ബില്ല് പേ ചെയ്യില്ല; കഴിച്ച ഭക്ഷണത്തിന് പണം നൽകാതെ ഹോട്ടൽ ജീവനക്കാരെ മർദിച്ച സംഘം പിടിയിൽ
തിരുവനന്തപുരം: പൂജപ്പുരയിൽ ഭക്ഷണം കഴിക്കാനെത്തിയ യുവാക്കളുടെ സംഘം ഹോട്ടൽ ജീവനക്കാരെ മർദിച്ചു. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. മെനുകാർഡിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ അവസാനിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് വിളപ്പിൽശാല സ്വദേശികളായ രണ്ട് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൂജപ്പുര ജംഗ്ഷനിലെ അസീസ് ഹോട്ടലിൽ ആദ്യം രണ്ട് യുവാക്കൾ ഭക്ഷണം കഴിക്കാനായി എത്തി. ഇവർ ഹോട്ടൽ ജീവനക്കാരുമായി മെനുകാർഡിനെ ചൊല്ലി തർക്കിച്ചു. തുടർന്ന് ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ ഇവർ ഹോട്ടലിൽ നിന്ന് ഇറങ്ങി പോവുകയും, അല്പസമയത്തിന് ശേഷം ഇവർ കൂടുതൽപേരുമായി സ്ഥലത്തെത്തി ജീവനക്കാരെ മർദിക്കുകയായിരുന്നു. പിന്നീട് ഇവിടെ നിന്ന് പോയ രണ്ട് യുവാക്കൾ വീണ്ടും ഹോട്ടലിലെത്തി സംഘർഷമുണ്ടാക്കി. തുടർന്ന് വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് രണ്ടുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് ഹോട്ടലുടമ നൗഷാദ് പറയുന്നതിങ്ങനെ… ‘എട്ടരയോടെ രണ്ട് പേര് ഭക്ഷണം കഴിക്കാനായി കടയില്‍ വന്നു.…
Read Moreതൃശൂരിൽ കെഎസ്ആർടിസി ബസ് ഇടിച്ച് ശക്തൻ തമ്പുരാന്റെ പ്രതിമ തകർന്നു; 3 പേർക്ക് പരിക്ക്
തൃശൂർ: കെഎസ്ആർടിസി ലോ ഫ്ലോർ ബസിടിച്ച് ശക്തൻ തമ്പുരാന്റെ പ്രതിമ തകർന്നു. ഇരുമ്പുവേലി തകർത്താണ് ബസ് ഇടിച്ചുകയറിയത്. തുടർന്ന് പ്രതിമ താഴേക്ക് വീഴുകയായിരുന്നു. എതിരെ വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാനായി ബസ് വെട്ടിച്ചുമാറ്റിയപ്പോഴാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്ന് യാത്രക്കാർക്ക് പരിക്കേറ്റു. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസാണ് പുലർച്ചെ അപകടത്തിൽപ്പെട്ടത്. സ്ഥലത്ത് നിന്നും ബസ് മാറ്റുന്നതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. പ്രതിമ നേരെയാക്കാനുള്ള പ്രവർത്തനങ്ങൾ ഇന്ന് നടക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Read Moreമൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ഇന്ന്; ചടങ്ങിലേക്ക് ലോകനേതാക്കൾ ഉൾപ്പെടെ 8,000ത്തോളം പേർക്ക് ക്ഷണം
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്നു രാത്രി 7.15ന് രാഷ്ട്രപതി ഭവൻ അങ്കണത്തിൽ നടക്കും. നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. ബിജെപിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷമില്ലാത്തതിനാൽ എൻഡിഎ സഖ്യത്തിലെ പ്രമുഖ കക്ഷികളുടെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണു വിവരം. ബിജെപിയിൽനിന്ന് രാജ്നാഥ് സിംഗ്, അമിത്ഷാ, നിതിൻ ഗഡ്കരി എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ലോകനേതാക്കൾ ഉൾപ്പെടെ 8,000ത്തോളം പേർക്ക് ക്ഷണമുണ്ട്. വിവിധ തൊഴിൽമേഖലകളിൽ കഴിവ് തെളിയിച്ചവർ, ഭിന്നലിംഗക്കാർ, ശുചീകരണത്തൊഴിലാളികൾ, സെൻട്രൽ വിസ്താര പദ്ധതിയിലെ തൊഴിലാളികൾ എന്നിവർക്കും ക്ഷണമുണ്ട്. ഇതിനിടെ, പ്രതിപക്ഷ പാർട്ടികൾക്ക് ഇതുവരെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കു ക്ഷണം ലഭിച്ചിട്ടില്ല. ചടങ്ങിൽ പങ്കെടുക്കുന്നതു സംബന്ധിച്ച് ഇന്ത്യ മുന്നണിയിൽ ചർച്ച ചെയ്യുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. തൃണമൂൽ കോണ്‍ഗ്രസ് പ്രതിനിധികൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി…
Read More“ഇനി തീരുമാനങ്ങൾ ആലോചിച്ചു മാത്രം”; തൃശൂരിലേക്ക് മത്സരിക്കാൻ വന്നതിനെ മുരളി കുറ്റപ്പെടുത്തിയത് ഒരാളെ മാത്രം; അന്വേഷണകമ്മീഷൻ വന്നതുകൊണ്ട് യാതൊരു ഗുണവുമില്ല…
കോഴിക്കോട്: കേരളത്തിൽ നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ സമയത്തു മാത്രമേ ഇനി രാഷ്ട്രീയത്തിൽ സജീവമാവുകയുള്ളുവെന്ന് കെ.മുരളീധരൻ.കോഴിക്കോട് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനുള്ള മൂഡിപ്പോൾ ഇല്ലെന്ന് വയനാട്ടിൽ മത്സരിക്കുമോ എന്ന ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു. രാജ്യസഭയിലേക്ക് ഒരുകാലത്തും പോകില്ലെന്നും രാജ്യസഭയ്ക്ക് താൻ എതിരാണെന്നും മുരളി വ്യക്തമാക്കി.കേരളത്തിൽ 18 സീറ്റുകളിൽ മികച്ച വിജയം നേടിയ പശ്ചാത്തലത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ തൽസ്ഥാനത്തു നിന്നും ഒരു കാരണവശാലും മാറ്റേണ്ട കാര്യമില്ലെന്നും മുരളി പറഞ്ഞു. ബിജെപിൽ വന്നാലെ രക്ഷയുള്ളു മുരളിക്ക് എന്ന കെ.സുരേന്ദ്രന്റെ പ്രസ്താവനയെക്കുറിച്ച് എന്താണ് പ്രതികരണമെന്ന് ചോദിച്ചപ്പോൾ അതിലും ഭേദം വീട്ടിലിരിക്കുകയാണെന്നായിരുന്നു മുരളിയുടെ മറുപടി.വടകരയിൽ നിന്ന് തൃശൂരിലേക്ക് മത്സരിക്കാൻ പോയതിന് മറ്റാരെയുമല്ല എന്നെത്തന്നെയാണ് കുറ്റപ്പെടുത്തേണ്ടതെന്നും ആരെങ്കിലും എന്തെങ്കിലുമൊക്കെ പറയുന്നതു കേട്ട് എടുത്തു ചാടാൻ പാടില്ലായിരുന്നുവെന്നും ഇനി ആലോചിച്ചു മാത്രമേ തീരുമാനമെടുക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ പരാജയത്തിന് ആരേയും താൻ ഇതുവരെയും…
Read Moreഓൺലൈൻ തട്ടിപ്പിൽ ഡോക്ടർക്കും എൻജിനീയർക്കും നഷ്ടം രണ്ട് കോടിയോളം; തലസ്ഥസ്ഥാനത്ത് തട്ടിപ്പിനിരയായവരെല്ലാം പ്രൊഫഷനുകൾ; അന്വേഷണം ആരംഭിച്ച് പോലീസ്
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണ്‍ ലൈൻ തട്ടിപ്പിലൂടെ സോഫ്റ്റ് വെയർ എൻജിനിയറെയും വനിതാ ഡോക്ടറെയും കബളിപ്പിച്ച് മൂന്നര കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. തലസ്ഥാനത്ത് സേവനമനുഷ്ഠിക്കുന്ന ആലപ്പുഴ സ്വദേശിയായ സോഫ്റ്റ് വെയർ എൻജിനിയർക്കും വഞ്ചിയൂർ സ്വദേശിനിയായ വനിതാ ഗൈനക്കോളജി വിഭാഗം ഡോക്ടർക്കുമാണ് പണം നഷ്ടമായത്. സോഫ്റ്റ് വെയർ എൻജിനിയറിൽ നിന്നും 1.80 കോടി രൂപയും ഡോക്ടറിൽ നിന്നും 1.50 കോടിയോളം രൂപയുമാണ് തട്ടിപ്പ് സംഘം ഓണ്‍ലൈനിലൂടെ തട്ടിയെടുത്തത്. ഷെയർ മാർക്കറ്റ് ബിസിനസിലൂടെ വൻലാഭം കൊടുക്കാമെന്ന് വിശ്വസിപ്പിച്ചാണ് സോഫ്റ്റ് വെയർ എൻജിനിയറിൽ നിന്നു പലപ്പോഴായി പണം തട്ടിയെടുത്തത്. മോഹനവാഗ്ദാനങ്ങളും വിശ്വാസ്യതയും നൽകി പണം വാങ്ങിയ ശേഷം കബളിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസിൽ എൻജിനിയർ മൊഴി നൽകിയത്. ഇദ്ദേഹത്തിന്റെ പരാതിയിൽ സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പണം നിക്ഷേപിച്ച അക്കൗണ്ട് നന്പറിന്റെ വിവരങ്ങളും ഫോണ്നന്പരുകളുടെയും വിശദവിവരങ്ങൾ ശേഖരിക്കാൻ…
Read More‘ജയപരാജയങ്ങൾക്കനുസരിച്ച് മുന്നണി മാറുന്ന രീതി കേരള കോൺഗ്രസിനില്ല; ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനിൽക്കും; ജോസ് കെ. മാണി
തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കൊപ്പം നിൽക്കുക എന്ന ഉറച്ച രാഷ്ട്രീയ നിലപാടാണ് കേരള കോൺഗ്രസ് എമ്മിന് ഉള്ളതെന്ന് ജോസ് കെ. മാണി. ജയ പരാജയങ്ങൾ വരും. അതനുസരിച്ച് മുന്നണി മാറാൻ കഴിയുമോ? മുന്നണി വിടുമെന്ന ചർച്ച പൊളിറ്റിക്കൽ ഗോസിപ്പാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫിൽ നിന്നും പുറത്താക്കിയപ്പോഴായിരുന്നു എൽഡിഎഫിലേക്ക് എന്ന രാഷ്ട്രീയ തീരുമാനം എടുത്തത്. ആ തീരുമാനത്തിൽ ഉറച്ചു നിൽക്കുമെന്നും ജോസ് കെ. മാണി കൂട്ടിച്ചേർത്തു. രാജ്യസഭ സീറ്റിന്മേലുള്ള ചർച്ച നടക്കുകയാണ്. സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. തീരുമാനം തിങ്കളാഴ്ച്ച അറിയിക്കാമെന്നു പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സിപിഐഎം നേതാക്കളോട് നമുക്ക് അർഹതപ്പെട്ട കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്. പരാജയം അംഗീകരിക്കുന്നു. മറ്റേതെങ്കിലും പദവി നൽകാമെന്ന് പറഞ്ഞിട്ടില്ല. അങ്ങനെയൊരു പരിപാടിക്കില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreതോൽവിയുടെ ‘കൈ’ക്കരുത്ത്… മുരളീധരന്റെ തോൽവിക്ക് പിന്നാലെ തൃശൂർ ഡിസിസി പ്രസിഡന്റും സെക്രട്ടറിയും തമ്മിൽ കയ്യാങ്കളി, പിന്നെ അണികളുടെ വക കൂട്ടത്തല്ലും…
തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിലെ വൻ തോൽവിക്കുശേഷം തൃശൂർ ഡിസിസി ഓഫീസിൽ കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടത്തല്ല്. കെ. മുരളീധരന്റെ അനുയായിയും ഡിസിസി സെക്രട്ടറിയുമായ സജീവൻ കുരിയച്ചിറയും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും തമ്മിലുണ്ടായ ഉന്തും തള്ളുമാണ് പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിലെത്തിയത്. കെ. മുരളീധരന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ സജീവമായി കൂടെയുണ്ടായിരുന്ന അനുയായിയാണ് സജീവൻ കുരിയച്ചിറ. ഇന്നലെ വൈകുന്നേരം അഞ്ചോടെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ ഓഫീസിലെത്തുമ്പോൾ സജീവൻ കുരിയച്ചിറയും വിയ്യൂരിലെ കോൺഗ്രസ് പ്രവർത്തകനായ സുരേഷും താഴത്തെ നിലയിൽ ഉണ്ടായിരുന്നു. പോസ്റ്റർ ഒട്ടിച്ചത് എന്തിനെന്നു ഡിസിസി പ്രസിഡന്റ് ചോദിച്ചതിനു പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മർദിക്കുകയായിരുന്നുവെന്നും തടയാനെത്തിയ സജീവനെയും തള്ളിയിട്ടെന്നും സുരേഷ് പറഞ്ഞു. പോസ്റ്റർ ഒട്ടിച്ചത് ആരെന്നു ഡിസിസി ഓഫീസിലെ കാമറകൾ നോക്കി കണ്ടെത്താൻ സുരേഷ് ആവശ്യപ്പെട്ടപ്പോൾ ഡിസിസി പ്രസിഡന്റും യൂത്ത് കോൺഗ്രസുകാരും മുകളിലെ നിലയിലേക്കു കയറിപ്പോയി.സജീവൻ കുരിയച്ചിറ താഴത്തെ നിലയിൽ…
Read Moreഅഴിമതിയുടെ നിഴലിൽ നിന്നുകൊണ്ട് പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിക്കാനുള്ള തൊലിക്കട്ടി അപാരം; ഇലക്ഷനിൽ കണ്ടത് ജനം വിലയിരുത്തിയതിന്റെ പ്രോഗ്രസെന്ന് സുധാകരൻ
തിരുവനന്തപുരം : മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കുടുംബവും മന്ത്രിമാരും എല്ലാം അഴിമതിയുടെ നിഴലിൽ നിൽക്കുന്പോൾ ഇത്തരത്തിൽ ഒരു പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിക്കാനുള്ള തൊലിക്കട്ടി അപാരമെന്ന് കെ. സുധാകരൻ കേരളത്തിലെ ജനങ്ങൾ അറിയാൻ ആഗ്രഹിച്ചതു മുഖ്യമന്ത്രി പിണറായി വിജയന്റെ ആസ്തി സംബന്ധിച്ച പ്രോഗ്രസ് റിപ്പോർട്ടാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ഖജനാവിനെ മുടിപ്പിക്കാനുള്ള മറ്റൊരു ധൂർത്ത് മാത്രമാണ് ഇപ്പോൾ പുറത്തിറക്കിയ സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട്. എൽഡിഎഫ് സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ ജനം വിലയിരുത്തിയതിന്റെ ഫലമാണു ലോക്സഭ തെരഞ്ഞെടുപ്പിലെ ജനവിധിയിലൂടെ പുറത്തു വന്നത്.
Read More