ബി​ജെ​പി​യു​ടെ ​വോ​ട്ടു​പോ​ലും  നാ​ടു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത​ അനിലിന് കി​ട്ടി​യി​ല്ല; മ​ല​യാ​ള​ത്തി​ല്‍ പ്ര​സം​ഗി​ക്കാ​നും അ​റി​യി​ല്ല; രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പി.​സി. ജോ​ർ​ജ്

കോ​ട്ട​യം: പ​ത്ത​നം​തി​ട്ട​യി​ലെ ബി​ജെ​പി. സ്ഥാ​നാ​ര്‍​ഥി അ​നി​ല്‍ കെ. ​ആ​ന്‍റ​ണി​യു​ടെ പ​രാ​ജ​യ​ത്തി​ല്‍ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി ബി​ജെ​പി നേ​താ​വ് പി.​സി. ജോ​ര്‍​ജ്. നാ​ടു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത​യാ​ളാ​ണ് അ​നി​ലെ​ന്നും ബി​ജെ​പി​യു​ടെ വോ​ട്ട് പോ​ലും അ​ദ്ദേ​ഹ​ത്തി​ന് കി​ട്ടി​യി​ല്ലെ​ന്നും ജോ​ര്‍​ജ് പ​റ​ഞ്ഞു. ‘അ​യാ​ള്‍​ക്ക് ഉ​ണ്ടാ​ക്കാ​വു​ന്ന​തി​ല്‍ ഏ​റ്റ​വും വ​ലി​യ ഓ​ള​മാ​ണ് ഇ​പ്പൊ ഉ​ണ്ടാ​ക്കി​യ​ത്. ഇ​തി​ല്‍ കൂ​ടു​ത​ല്‍ പ​റ്റി​ല്ല. കാ​ര​ണം നാ​ടു​മാ​യി ഒ​രു​ബ​ന്ധ​വു​മി​ല്ല. പാ​ര്‍​ട്ടി നേ​തൃ​ത്വം പ്ര​ഖ്യാ​പി​ച്ചി​ട്ട് വ​ന്ന​താ​ണെ​ന്നേ ഉ​ള്ളൂ. ബി​ജെ​പി​യു​ടെ വോ​ട്ട് പോ​ലും വീ​ണി​ല്ല. തൃ​ശൂ​രെ​ങ്ങ​നെ​യാ സു​രേ​ഷ് ഗോ​പി വോ​ട്ട് നേ​ടി​യ​ത്? അ​യാ​ള​വി​ടെ പോ​യ​ങ്ങ് കി​ട​ക്കു​ക​യാ. നാ​ടു​മാ​യി​ട്ടു​ള്ള ബ​ന്ധം. എ​ല്ലാ പ്ര​ശ്‌​ന​ങ്ങ​ളി​ലും ഇ​ട​പെ​ട്ട്, എ​ല്ലാ​വ​രു​മാ​യും ബ​ന്ധം സ്ഥാ​പി​ച്ചു.’ -ജോ​ര്‍​ജ് പ​റ​ഞ്ഞു. ‘അ​നി​ല്‍ ആ​ന്‍റ​ണി​യെ ഞാ​ന്‍ ആ​ദ്യ​മാ​യി അ​റി​യു​ന്ന​ത് ഇ​വി​ടെ വ​ന്നി​ട്ടാ​ണ്. അ​തി​ന് മു​മ്പ് അ​റി​യി​ല്ല. സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം പാ​ളി​പ്പോ​യി. കെ. ​സു​രേ​ന്ദ്ര​നോ ര​മേ​ശോ കു​മ്മ​നം രാ​ജ​ശേ​ഖ​ര​നോ ശ്രീ​ധ​ര​ന്‍​പി​ള്ള​യോ നി​ന്നി​രു​ന്നെ​ങ്കി​ല്‍ ഇ​വി​ടെ ബി​ജെ​പി വി​ജ​യി​ച്ചേ​നെ. ഇ​യാ​ളെ ആ​ളു​ക​ള്‍​ക്ക് അ​റി​യി​ല്ല.…

Read More

ഇടതു മുന്നണി തിരുത്തേണ്ടതെല്ലാം തിരുത്തണം; ആ​രു​ടെ​യും മാ​ന​സി​കാ​വ​സ്ഥ നോ​ക്കി​യി​ട്ട് കാ​ര്യ​മി​ല്ലെ​ന്ന് സി.​ ദി​വാ​ക​ര​ൻ 

തി​രു​വ​ന​ന്ത​പു​രം: ഇ​ട​തു​മു​ന്ന​ണി​ക്ക് ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക​ന​ത്ത തി​രി​ച്ച​ടി​യേ​റ്റ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ന്ന​ണി​യി​ൽ തി​രു​ത്ത​ൽ ആ​വ​ശ്യ​പ്പെ​ട്ട് മു​തി​ര്‍​ന്ന സി​പി​ഐ നേ​താ​വ് സി. ​ദി​വാ​ക​ര​ൻ. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് ഹോം​വ​ര്‍​ക്ക് ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്ന് സം​ശ​യ​മു​ണ്ടെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട സി.​ ദി​വാ​ക​ര​ൻ തി​രു​ത്തേ​ണ്ട​തെ​ല്ലാം തി​രു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ങ്ങ​നെ ഇ​നി മു​ന്നോ​ട്ടു​പോ​കാ​ൻ പ​റ്റി​ല്ല. ഇ​ട​തു​മു​ന്ന​ണി​യി​ൽ ആ​വ​ശ്യ​മാ​യ തി​രു​ത്ത​ല്‍ വേ​ണം. നേ​തൃ​നി​ര​യി​ല്‍ വ​ലി​യ അ​ഴി​ച്ചു​പ​ണി ആ​വ​ശ്യ​മാ​ണ്. പു​തു​ത​ല​മു​റ​യാ​ണ് ഇ​ത്ത​വ​ണ വ​ലി​യ ശ​ക്തി​യാ​യി വ​ന്നി​ട്ടു​ള്ള​ത്. അ​ത് തി​രി​ച്ച​റി​ഞ്ഞു​ള്ള മാ​റ്റം ഉ​ണ്ടാ​ക​ണം. യു​വാ​ക്ക​ളെ നേ​തൃ​നി​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​ര​ണം. അ​തി​ന് ആ​രു​ടെ​യും മാ​ന​സി​കാ​വ​സ്ഥ നോ​ക്കി​യി​ട്ട് കാ​ര്യ​മി​ല്ലെ​ന്നും സി.​ ദി​വാ​ക​ര​ൻ പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്ത് ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി രാ​ജീ​വ്‌ ച​ന്ദ്ര​ശേ​ഖ​റി​നെ വി​ല​കു​റ​ച്ചു ക​ണ്ട​താ​ണ് എ​ല്‍​ഡി​എ​ഫി​ന് തി​രി​ച്ച​ടി​യാ​യ​ത്.​എ​വി​ടെ നി​ന്നോ വ​ന്ന ഒ​രാ​ൾ എ​ന്ന രീ​തി​യി​ൽ ക​ണ്ടു. ത​ല​സ്ഥാ​ന​ത് മു​ന്നൊ​രു​ക്കം ഉ​ണ്ടാ​യി​ല്ല. തൃ​ശൂ​രി​ല്‍ ബി​ജെ​പി​ക്ക് കോ​ണ്‍​ഗ്ര​സ് വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​തെ​ന്നും സി.​ ദി​വാ​ക​ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​തേ​സ​മ​യം ഇ​ട​തു മു​ന്ന​ണി​ക്കേ​റ്റ ക​ന​ത്ത തി​രി​ച്ച​ടി​യി​ൽ അ​ണി​ക​ളും…

Read More

ന​രേ​ന്ദ്ര​മോ​ദി​യു​ടെ മൂ​ന്നാ​മൂ​ഴം: സ​ത്യ​പ്ര​തി​ജ്ഞ മ​റ്റ​ന്നാ​ൾ; രാ​ഷ്‌​ട്ര​ത​ല​വ​ന്മാ​രെ ക്ഷ​ണി​ച്ച് മോ​ദി

ന്യൂ​ഡ​ൽ​ഹി: മൂ​ന്നാം ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ് ശ​നി​യാ​ഴ്ച ന​ട​ത്താ​നി​രി​ക്കെ ബി​ജെ​പി എം​പി​മാ​രു​ടെ യോ​ഗം ഇ​ന്നു ഡ​ൽ​ഹി​യി​ൽ ചേ​രും. വൈ​കീ​ട്ട് ബി​ജെ​പി ആ​സ്ഥാ​ന​ത്താ​ണ് യോ​ഗം ചേ​രു​ക. മു​ഴു​വ​ൻ എ​ൻ​ഡി​എ എം​പി​മാ​രു​ടെ​യും യോ​ഗം നാ​ളെ വി​ളി​ച്ചി​ട്ടു​ണ്ട്. പാ​ർ​ല​മെ​ന്‍റി​ലെ സെ​ൻ​ട്ര​ൽ ഹാ​ളി​ൽ ചേ​രു​ന്ന എ​ൻ​ഡി​എ എം​പി​മാ​രു​ടെ യോ​ഗ​ത്തി​ൽ മോ​ദി​യെ പാ​ർ​ല​മെ​ന്‍റി​ലെ നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ക്കും. ഇ​ന്ന​ലെ ചേ​ർ​ന്ന എ​ൻ​ഡി​എ യോ​ഗം മോ​ദി​യെ വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി​യാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. സ​ത്യ​പ്ര​തി​ജ്ഞ ന​ട​ക്കു​ന്ന ദി​വ​സം​ത​ന്നെ പു​തി​യ കേ​ന്ദ്ര​മ​ന്ത്രി​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ​യും ന​ട​ത്താ​നാ​ണു നീ​ക്കം. മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന സ​ഖ്യ​ക​ക്ഷി​ക​ളാ​യ ടി​ഡി​പി​യു​മാ​യും ജെ​ഡി​യു​വു​മാ​യും ബി​ജെ​പി നേ​താ​ക്ക​ൾ ച​ർ​ച്ച തു​ട​ങ്ങി​യി​ട്ടു​ണ്ട്. നി​തീ​ഷ് കു​മാ​റും ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വും ശി​വ​സേ​ന​യ​ട​ക്ക​മു​ള്ള പാ​ർ​ട്ടി​ക​ളും സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​ന് പി​ന്തു​ണ​ക്ക​ത്ത് ന​ൽ​കി. എ​ന്തൊ​ക്കെ ഉ​പാ​ധി​ക​ളാ​ണ് ത​ങ്ങ​ൾ​ക്കു​ള്ള​തെ​ന്ന കാ​ര്യ​ത്തി​ൽ ജെ​ഡി​യു​വും ടി​ഡി​പി​യും തീ​രു​മാ​നം അ​റി​യി​ച്ച​താ​യും വി​വ​ര​മു​ണ്ട്. എ​ൻ​ഡി​എ​യു​ടെ ഭാ​ഗ​മാ​യ ടി​ഡി​പി​യും ജെ​ഡി​യു​വും 28 എം​പി​മാ​രു​ള്ള​തി​നാ​ൽ എ​ൻ​ഡി​എ​യി​ൽ…

Read More

തൃ​ശൂ​ർ സു​രേ​ഷ് ഗോ​പി എ​ടു​ത്തോ​ട്ടെ..! ജാ​വ​ദേ​ക​ര്‍-​ജ​യ​രാ​ജ​ന്‍ കൂ​ടി​ക്കാ​ഴ്ച​യു​ടെ പാ​ക്കേ​ജി​ൽ തൃ​ശൂ​രി​ൽ ബി​ജെ​പി അ​ക്കൗ​ണ്ട് തു​റ​ന്നെ​ന്ന് ദ​ല്ലാ​ള്‍ ന​ന്ദ​കു​മാ​ര്‍

കൊ​ച്ചി: തൃ​ശൂ​ര്‍ ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി സു​രേ​ഷ് ഗോ​പി ജ​യി​ച്ച​ത് പ്ര​കാ​ശ് ജാ​വ​ദേ​ക​ര്‍ – ഇ.​പി. ജ​യ​രാ​ജ​ന്‍ കൂ​ടി​ക്കാ​ഴ്ച​യി​ലെ പാ​ക്കേ​ജി​ന്‍റെ ഭാ​ഗ​മാ​യാ​ണെ​ന്ന് ദ​ല്ലാ​ള്‍ ന​ന്ദ​കു​മാ​ര്‍. ലാ​വ്‌​ലി​ന്‍ കേ​സ് ഒ​ഴി​വാ​ക്കും, മു​ഖ്യ​മ​ന്ത്രി​യു​ടെ കു​ടും​ബ​ത്തി​നെ​തി​രാ​യ അ​ന്വേ​ഷ​ണം ഇ​ല്ലാ​താ​ക്കും എ​ന്നി​വ​യാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ഉ​ണ്ടാ​യ പാ​ക്കേ​ജ്. നീ​ക്കു​പോ​ക്ക് തൃ​ശൂ​രി​ല്‍ മാ​ത്ര​മാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് അ​ത് ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും കൊ​ച്ചി​യി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് ന​ന്ദ​കു​മാ​ര്‍ പ​റ​ഞ്ഞു. എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ഇ.​പി. ജ​യ​രാ​ജ​നു​മാ​യി ബി​ജെ​പി നേ​താ​വ് പ്ര​കാ​ശ് ജാ​വ​ദേ​ക​ര്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നെ​ന്ന് ന​ന്ദ​കു​മാ​ര്‍ നേ​ര​ത്തേ പ​റ​ഞ്ഞി​രു​ന്നു. ബി​ജെ​പി അ​ഖി​ലേ​ന്ത്യാ നേ​താ​വി​നെ കേ​ര​ള​ത്തി​ലെ മു​തി​ര്‍​ന്ന സി​പി​എം നേ​താ​വ് ക​ണ്ടി​രു​ന്നു​വെ​ന്ന് ശോ​ഭ സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞ​ത് ഇ.​പി. ജ​യ​രാ​ജ​നെ​ക്കു​റി​ച്ചാ​യി​രു​ന്നു​വെ​ന്നും ന​ന്ദ​കു​മാ​ര്‍ പ​റ​ഞ്ഞി​രു​ന്നു. കേ​സു​ക​ള്‍ പി​ന്‍​വ​ലി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ജാ​വ​ദേ​ക​റി​ന്‍റെ വീ​ട്ടി​ല്‍​വ​ച്ച് അ​മി​ത് ഷാ ​ഉ​റ​പ്പു​ത​രു​മെ​ന്നും അ​വി​ടെ​വ​ച്ച് സം​സാ​രി​ക്കാ​മെ​ന്നും ഭാ​ഷ പ്ര​ശ്‌​ന​മാ​ണെ​ങ്കി​ല്‍ ന​ന്ദ​കു​മാ​റി​നെ കൂ​ടെ കൂ​ട്ടാ​മെ​ന്നും ജാ​വ​ദേ​ക​ര്‍ പ​റ​ഞ്ഞ​താ​യും ന​ന്ദ​കു​മാ​ര്‍ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

Read More

യുവതിയുടെ പേ​രി​ൽ വ്യാ​ജ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് നി​ർ​മി​ച്ച ഡി​വൈ​എ​ഫ്ഐ നേ​താ​വി​ന്‍റെ കു​ൽ​സി​ത പ്ര​വൃ​ത്തി; ഇ​ടു​ക്കി​യി​ലെ കു​ട്ടി​നേ​താ​വി​നെ പൊ​ക്കാ​നൊ​രു​ങ്ങി പോ​ലീ​സ്

ഇ​ടു​ക്കി: പൊ​തു​പ്ര​വ​ർ​ത്ത​ക​യു​ടെ വ്യാ​ജ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് നി​ർ​മി​ച്ച് അ​ശ്ലീ​ല പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ ഡി​വൈ​എ​ഫ്ഐ നേ​താ​വി​നെ​തി​രേ കേ​സെ​ടു​ക്കാ​ൻ നി​ർ​ദേ​ശം. ര​ണ്ടാ​ഴ്ച​ക്ക​കം ന​ട​പ​ടി​യെ​ടു​ക്കാ​ൻ ഇ​ടു​ക്കി ജി​ല്ല പോ​ലീ​സ് മേ​ധാ​വി​ക്ക് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ് ന​ൽ​കി. പ്ര​തി​യെ​ന്നു സം​ശ​യി​ക്കു​ന്ന രാ​ജേ​ഷ് രാ​ജു​വി​ൽ നി​ന്നും തെ​ളി​വു​ക​ൾ പോ​ലീ​സ് ക​ണ്ടെ​ത്ത​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. ഇ​ടു​ക്കി കു​മ​ളി സ്വ​ദേ​ശി​യും ഡി​വൈ​എ​ഫ്ഐ നേ​താ​വു​മാ​യ രാ​ജേ​ഷ് രാ​ജു​വി​നെ​തി​രെ പൊ​തു പ്ര​വ​ർ​ത്ത​ക​യു​ടെ ഭ​ർ​ത്താ​വ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ഇ​യാ​ൾ പൊ​തു​പ്ര​വ​ർ​ത്ത​ക​യാ​യ യു​വ​തി​യു​ടെ പേ​രി​ൽ വ്യാ​ജ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് നി​ർ​മി​ച്ചെ​ന്നാ​ണ് പ​രാ​തി. 2023 സെ​പ്റ്റം​ബ​റി​ൽ ഇ​ടു​ക്കി സൈ​ബ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും പ​രാ​തി​ക്കാ​രു​ടെ കൈ​യി​ൽ തെ​ളി​വു​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ സൈ​ബ​ർ സെ​ല്ലി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും കാ​ര്യ​മാ​യ ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ലെ​ന്ന് പ​രാ​തി​ക്കാ​ര​ൻ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.

Read More

ഭ​ര​ണ വി​രു​ദ്ധ വി​കാ​രം ജ​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു; തോ​ൽ​വി​യു​ടെ കാ​ര​ണ​ങ്ങ​ൾ എ​ണ്ണി​പ്പ​റ​ഞ്ഞ് പി​ണ​റാ​യി​യു​ടെ ഭ​ര​ണ​ത്തെ വി​മ​ർ​ശി​ച്ച് കെ.​ടി.​ജ​ലീ​ൽ

തി​രു​വ​ന​ന്ത​പു​രം: എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ വി​രു​ദ്ധ വി​കാ​രം അ​ടി​സ്ഥാ​ന ജ​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ന് ക​ന​ത്ത തി​രി​ച്ച​ടി ല​ഭി​ക്കാ​നു​ള്ള കാ​ര​ണം തു​റ​ന്ന് പ​റ​ഞ്ഞ് കെ.​ടി. ജ​ലീ​ൽ എം​എ​ൽ​എ. കു​തി വ​ർ​ധ​ന​വും ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക​ട​ക്ക​മു​ള്ള സാ​മ്പ​ത്തി​ക ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കാ​ത്ത​തും തി​രി​ച്ച​ടി​യാ​യെ​ന്ന് ജ​ലീ​ൽ പ​റ​ഞ്ഞു. താ​ഴെ​ക്കി​ട​യി​ലു​ള്ള വോ​ട്ട​ർ​മാ​രെ പോ​ലെ ത​ന്നെ മ​ധ്യ​വ​ർ​ഗ​ത്തെ​യും സ്വാ​ധീ​നി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. പാ​ർ​ല​മെ​ന്‍റി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ പ്ര​സ​ക്തി ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. ചി​ല പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വ​ഴി​വി​ട്ട പെ​രു​മാ​റ്റ​വും തി​രി​ച്ച​ടി​യാ​യി. തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കാ​ല​താ​മ​സം വ​ന്നു. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം ഇ​ട​തു​പ​ക്ഷം മു​ടി​നാ​രി​ഴ​കീ​റി വി​ല​യി​രു​ത്തു​മെ​ന്ന് ജ​ലീ​ൽ പ​റ​ഞ്ഞു. അ​വ​സാ​ന​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ​ല്ല ക​ഴി​ഞ്ഞ​ത്. 2025 ൽ ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​ണ്ട്. 2026-ൽ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പും വ​രാ​നി​രി​ക്കു​ന്നു​വെ​ന്ന് ജ​ലീ​ൽ വ്യ​ക്ത​മാ​ക്കി. തോ​ൽ​വി​യി​ൽ മ​നം​ച​ത്തി​രി​ക്കേ​ണ്ട​വ​ര​ല്ല ഇ​ട​തു​പ​ക്ഷ പ്ര​വ​ർ​ത്ത​ക​ർ. പാ​വ​പ്പെ​ട്ട​വ​രു​ടെ ഉ​ന്ന​തി​ക്ക് വേ​ണ്ടി പോ​രാ​ടാ​ൻ രൂ​പീ​കൃ​ത​മാ​യ ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക്ക് അ​ധി​കാ​ര ല​ബ്ധി​യും…

Read More

ബ്ലീ​ഡിം​ഗി​ന് കാ​ര​ണം മൂ​ത്ര​ത്തി​ലെ പ​ഴു​പ്പെ​ന്ന് ഡോ​ക്ട​ർ​മാ​ർ, ക​ല​ശ​ലാ​യ വേ​ദ​ന സ​ഹി​ച്ച് വാ​ർ​ഡി​ൽ യു​വ​തി​യു​ടെ പ്ര​സ​വം; ഒ​ടു​വി​ൽ ര​ക്തം കു​ടി​ച്ച ന​വ​ജാ​ത​ശി​ശു മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി

ആ​ല​പ്പു​ഴ: വണ്ടാനം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​വ​ജാ​ത​ശി​ശു മ​രി​ച്ച​തി​നെ​തു​ട​ർ​ന്ന് സം​ഘ​ർ​ഷം. ബു​ധ​നാ​ഴ്ച രാ​ത്രി 12.30 ഓ​ടെ​യാ​ണ് സം​ഭ​വം. തു​ട​ർ​ന്ന് മ​രി​ച്ച കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹ​വു​മാ​യി ബ​ന്ധു​ക്ക​ൾ ആ​ശു​പ​ത്രി​യി​ൽ പ്ര​തി​ഷേ​ധി​ച്ചു. പി​ന്നീ​ട് പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി​യാ​ണ് ഇ​വ​രെ മാ​റ്റി​യ​ത്. വ​ണ്ടാ​നം സ്വ​ദേ​ശി​ക​ളാ​യ മ​നു​വി​ന്‍റെ​യും സൗ​മ്യ​യു​ടെ​യും ഏ​ഴ് ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞാ​ണ് മ​രി​ച്ച​ത്. പ്ര​സ​വ സ​മ​യം സൗ​മ്യ​യെ ലേ​ബ​ർ റൂ​മി​ലേ​ക്ക് മാ​റ്റി​യി​ല്ല. വാ​ർ​ഡി​ൽ കി​ട​ന്നാ​ണ് പ്ര​സ​വി​ച്ച​തെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. തു​ട​ർ​ന്ന് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളാ​ൽ കു​ഞ്ഞി​നെ ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. സൗ​മ്യ​യ്ക്ക് പ്ര​സ​വ​വേ​ദ​ന ക​ല​ശ​ലാ​യി​ട്ടും ബ്ലീ​ഡിം​ഗ് തു​ട​ങ്ങി​യി​ട്ടും ഡോ​ക്ട​ര്‍​മാ​ര്‍ തി​രി​ഞ്ഞു നോ​ക്കി​യി​ല്ല. മൂ​ത്ര​ത്തി​ലെ പ​ഴു​പ്പാ​ണ് ബ്ലീ​ഡിം​ഗി​നു കാ​ര​ണ​മെ​ന്നും, വേ​ദ​ന​യ്ക്കു കാ​ര​ണം ഗ്യാ​സാ​ണെ​ന്നും പ​റ​ഞ്ഞ് ഡോ​ക്ട​ർ​മാ​ർ അ​വ​ഗ​ണി​ച്ചു. ഒ​ടു​വി​ല്‍ വേ​ദ​ന​യെ​ല്ലാം സ​ഹി​ച്ച് സൗ​മ്യ കു​ഞ്ഞി​നെ വാ​ര്‍​ഡി​ല്‍ ത​ന്നെ പ്ര​സ​വി​ച്ചു. അ​പ്പോ​ഴേ​ക്കും കു​ഞ്ഞ് ര​ക്തം കു​ടി​ച്ച് സ​ക​ല അ​വ​യ​വ​ങ്ങ​ളി​ലും ര​ക്ത​മെ​ത്തി​യി​രു​ന്നെ​ന്നും, തു​ട​ർ​ന്നു​ള്ള അ​ണു​ബാ​ധ മൂ​ല​മാ​ണ് കു​ഞ്ഞ് മ​രി​ച്ച​തെ​ന്ന് ബ​ന്ധു​ക്ക​ള്‍…

Read More

നഗരത്തെ വെ​ള്ള​ത്തി​ലാ​ഴ്ത്തി​യ ക​ന​ത്ത മ​ഴ: കൊ​ച്ചി​യി​ലേ​ത് മേ​ഘ​വി​സ്‌​ഫോ​ട​നം; സ്ഥി​രീ​ക​രി​ച്ച് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം

കൊ​ച്ചി: മേ​യ് 28ന് ​കൊ​ച്ചി ന​ഗ​ര​ത്തെ വെ​ള്ള​ത്തി​ലാ​ഴ്ത്തി​യ ക​ന​ത്ത മ​ഴ, മേ​ഘ​വി​സ്‌​ഫോ​ട​നം ത​ന്നെ​യെ​ന്ന് സ്ഥി​രീ​ക​രി​ച്ച് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ക​ള​മ​ശേ​രി​യി​ലെ മ​ഴ​മാ​പി​നി​യി​ല്‍ അ​ന്ന് ഒ​രു മ​ണി​ക്കൂ​റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​ത് 100 മി​ല്ലി മീ​റ്റ​ർ മ​ഴ​യാ​യി​രു​ന്നു. കൊ​ച്ചി​യി​ല്‍ ഉ​ണ്ടാ​യ​ത് മേ​ഘ​വി​സ്‌​ഫോ​ട​ന​മാ​ണെ​ന്ന് കു​സാ​റ്റ് ശാ​സ്ത്ര​ജ്ഞ​ര്‍ സം​ഭ​വ ദി​വ​സം ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കേ​ര​ള​ത്തി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത ര​ണ്ടാ​മ​ത്തെ മേ​ഘ​വി​സ്‌​ഫോ​ട​ന​മാ​ണി​തെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം പ​റ​യു​ന്നു. മേ​ഘ​വി​സ്‌​ഫോ​ട​നം മ​ണ്‍​സൂ​ണി​ല്‍ കൂ​മ്പാ​ര​മേ​ഘ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​മാ​ണ് മേ​ഘ​വി​സ്‌​ഫോ​ട​ന​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്ന​ത്. ഭൂ​മി​യി​ല്‍​നി​ന്ന് ആ​റു മു​ത​ല്‍ ഏ​ഴ് കി​ലോ​മീ​റ്റ​ര്‍​വ​രെ ഉ​യ​ര​ത്തി​ല്‍ മേ​ഘ​ങ്ങ​ള്‍ വ​ലി​യ​തോ​തി​ല്‍ രൂ​പ​മെ​ടു​ക്കു​ന്ന​താ​ണ് കൂ​മ്പാ​ര​മേ​ഘ​ങ്ങ​ള്‍. ഇ​തി​ല്‍​നി​ന്നു വ​ലി​യ അ​ള​വി​ലാ​ണ് ജ​ലം പു​റ​ത്തേ​ക്കു​വ​രു​ന്ന​ത്. ഇ​ത് ക്ഷ​ണ നേ​ര​ത്തി​ല്‍ കൂ​ടു​ത​ല്‍ മ​ഴ സൃ​ഷ്ടി​ക്കും.

Read More

പ​രാ​ജ​യകാ​ര​ണം പ​രി​ശോ​ധി​ച്ച് തി​രു​ത്ത​​ൽ‍ വ​രു​ത്തും: തോ​മ​സ് ഐ​സ​ക്

പ​ത്ത​നം​തി​ട്ട: എ​ല്‍​ഡി​എ​ഫി​ന് ഉ​ണ്ടാ​യ തി​രി​ച്ച​ടി​യു​ടെ കാ​ര​ണം പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ തി​രു​ത്ത​ലു​ക​ള്‍ വ​രു​ത്തു​മെ​ന്ന് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗ​വും പ​ത്ത​നം​തി​ട്ട​യി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യു​മാ​യി​രു​ന്ന ഡോ.​ടി.​എം. തോ​മ​സ് ഐ​സ​ക്. 2019ലും ​ഒ​രു സീ​റ്റ് മാ​ത്രം ല​ഭി​ച്ച മു​ന്ന​ണി​യാ​ണ് എ​ല്‍​ഡി​എ​ഫ്. എ​ന്നാ​ല്‍ അ​തു​ക​ഴി​ഞ്ഞ് വ​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ റി​ക്കാ​ര്‍​ഡ് ഭൂ​രി​പ​ക്ഷ​ത്തോ​ടെ തു​ട​ര്‍​ഭ​ര​ണ​ത്തി​ല്‍ എ​ത്താ​നും ക​ഴി​ഞ്ഞു. പ​ത്ത​നം​തി​ട്ട​യി​ല്‍ പോ​ള്‍ ചെ​യ്ത വോ​ട്ടും വോ​ട്ടിം​ഗ് ശ​ത​മാ​ന​വും കു​റ​ഞ്ഞി​ട്ടും യു​ഡി​എ​ഫ് കൂ​ടു​ത​ല്‍ ഭൂ​രി​പ​ക്ഷ​ത്തോ​ടെ ജ​യി​ച്ച സാ​ഹ​ച​ര്യ​മാ​ണ്. 2019ലെ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ള്‍ ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​യു​ടെ വോ​ട്ടിം​ഗ് ശ​ത​മാ​നം കു​റ​വാ​യി​രു​ന്നു. ഇ​ത്ത​വ​ണ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​യു​ടെ വോ​ട്ടിം​ഗ് ശ​ത​മാ​നം വീ​ണ്ടും ഉ​യ​ര്‍​ന്നു. എ​ന്നാ​ല്‍ 2019നേ​ക്കാ​ള്‍ മൂ​ന്ന് ശ​ത​മാ​ന​ത്തോ​ളം കു​റ​വു​ണ്ടെ​ന്ന് ഐ​സ​ക് ചൂ​ണ്ടി​ക്കാ​ട്ടി.

Read More

കേ​ര​ള​ത്തി​ല്‍​നി​ന്ന് ലോ​ക്‌​സ​ഭ​യി​ലേ​ക്ക് വ​നി​ത​ക​ളി​ല്ല; 67 വ​ര്‍​ഷ​ത്തി​നി​ടെ കേ​ര​ള​ത്തി​ല്‍ നി​ന്നു​ണ്ടാ​യ​ത് ഒ​ന്‍​പ​ത് വ​നി​താ എം​പി​മാ​ര്‍; മൂ​ന്നു ത​വ​ണ​ എംപിയായത്  സു​ശീ​ല ഗോ​പാ​ല​ന്‍ 

കൊ​ച്ചി: 18-ാം ലോ​ക്‌​സ​ഭ​യി​ലേ​ക്ക് ഇ​ത്ത​വ​ണ കേ​ര​ള​ത്തി​ല്‍​നി​ന്ന് വ​നി​താ പ്രാ​തി​നി​ധ്യം ഇ​ല്ല. 20 മ​ണ്ഡ​ല​ങ്ങ​ളി​ല്‍​നി​ന്നും വി​ജ​യി​ച്ച​ത് പു​രു​ഷ​ന്മാ​ര്‍ മാ​ത്ര​മാ​ണ്. ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കേ​ര​ള​ത്തി​ല്‍​നി​ന്ന് 11 വ​നി​താ സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് മ​ത്സ​ര രം​ഗ​ത്ത് ഉ​ണ്ടാ​യി​രു​ന്ന​ത്. കെ.​കെ. ശൈ​ല​ജ (വ​ട​ക​ര-​സി​പി​എം), കെ.​ജെ. ഷൈ​ന്‍ (എ​റ​ണാ​കു​ളം- സി​പി​എം); ആ​നി രാ​ജ (വ​യ​നാ​ട്- സി​പി​ഐ), ര​മ്യ ഹ​രി​ദാ​സ് (ആ​ല​ത്തൂ​ര്‍- കോ​ണ്‍​ഗ്ര​സ്); ശോ​ഭാ സു​രേ​ന്ദ്ര​ന്‍ (ആ​ല​പ്പു​ഴ- ബി​ജെ​പി), നി​വേ​ദി​താ സു​ബ്ര​ഹ്മ​ണ്യ​ന്‍ (പൊ​ന്നാ​നി- ബി​ജെ​പി), ടി.​എ​ന്‍. സ​ര​സു (ആ​ല​ത്തൂ​ര്‍- ബി​ജെ​പി), എം.​എ​ല്‍. അ​ശ്വി​നി (കാ​സ​ര്‍​കോ​ട്- ബി​ജെ​പി), സം​ഗീ​ത വി​ശ്വ​നാ​ഥ​ന്‍ (ഇ​ടു​ക്കി- ബി​ഡി​ജെ​എ​സ്). 20 നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലു​മാ​യി മൂ​ന്നു മു​ന്ന​ണി​ക​ള്‍ മ​ത്സ​രി​പ്പി​ച്ച ഒ​മ്പ​തു സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കു പു​റ​മേ തി​രു​വ​ന​ന്ത​പു​ര​ത്തെ എ​സ്‌​യു​സി​ഐ സ്ഥാ​നാ​ര്‍​ഥി എ​സ്. മി​നി, കൊ​ല്ല​ത്തെ എ​സ്‌​യു​സി​ഐ സ്ഥാ​നാ​ര്‍​ഥി ട്വി​ങ്കി​ള്‍ പ്ര​ഭാ​ക​ര​ന്‍ എ​ന്നി​വ​രാ​ണ് മ​റ്റു ര​ണ്ടു​പേ​ര്‍. എ​ന്നാ​ല്‍ ഇ​ന്ന​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ള്‍ ഒ​രു വ​നി​ത​യ്ക്കു​പോ​ലും വി​ജ​യി​ക്കാ​നാ​യി​ല്ല. ക​ഴി​ഞ്ഞ ത​വ​ണ വി​ജ​യി​ച്ച ഏ​ക…

Read More