എ​ത്ര​വ​ന്നാ​ലും പ​ഠി​ക്കാ​ത്ത മ​നു​ഷ്യ​ർ… ഷെ​യ​ര്‍ വാ​ഗ്ദാ​നം ചെ​യ്ത് ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ്; യു​വാ​വി​ന് ന​ഷ്ട​മാ​യ​ത് 7.85 ല​ക്ഷം

കൊ​ച്ചി: ഉ​ത്ത​ര്‍ പ്ര​ദേ​ശി​ലെ കാ​ണ്‍​പൂ​രി​ലു​ള്ള രു​ദ്ര ഷ​യേ​ഴ്‌​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ഷെ​യ​ര്‍ ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ് സം​ഘം അ​യ്യ​മ്പി​ള്ളി മ​ന​പ്പി​ള്ളി സ്വ​ദേ​ശി​യാ​യ യു​വാ​വി​ല്‍ നി​ന്നും 7.85 ല​ക്ഷം ക​വ​ര്‍​ന്ന​താ​യി പ​രാ​തി.

2026 ജ​നു​വ​രി​യി​ല്‍ പ​ല ദി​വ​സ​ങ്ങ​ളി​ലാ​യി യു​വാ​വി​ന്റെ വി​വി​ധ ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ നി​ന്നും ത​ട്ടി​പ്പ് സം​ഘം പ​റ​യു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കാ​ണ് പ​ണം അ​യ​ച്ചി​ട്ടു​ള്ള​ത്.

റു​ഡ് പ്രോ ​എ​ന്ന ആ​പ്പ് വ​ഴി​യാ​ണ് ത​ട്ടി​പ്പ് സം​ഘം യു​വാ​വി​നെ ബ​ന്ധ​പ്പെ​ട്ട​തും പ​ണം ട്രാ​ന്‍​സ്ഫ​ര്‍ ചെ​യ്ത​തും. എ​ന്നാ​ല്‍ ഇ​തു​വ​രെ​യാ​യി ഷെ​യ​റു​ക​ള്‍ ഒ​ന്നും ന​ല്‍​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് യു​വാ​വ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. മു​ന​മ്പം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment