കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടത് വലത് മുന്നണികളെ വിറപ്പിക്കാൻ ഇക്കുറി കന്നി മത്സരത്തിനിറങ്ങിയ ട്വന്റി 20 മത്സരിച്ച രണ്ടിടത്തും നാലാം സ്ഥാനത്ത്. മുന്നണിസ്ഥാനാർഥികളുടെ ജയപരാജയത്തിൽ നിർണായകമാകുമെന്നു കരുതിയിരുന്ന ട്വന്റി 20 പക്ഷേ രണ്ടിടത്തും കാര്യമായ ചലനമുണ്ടാക്കിയില്ല. ട്വന്റി 20 യുടെ ശക്തികേന്ദ്രമെന്ന് അറിയപ്പെടുന്ന കുന്നത്തുനാട് ഉൾപ്പെടുന്ന ചാലക്കുടിയിലും എറണാകുളത്തുമാണ് പാർട്ടി മത്സരിച്ചത്. ചാലക്കുടിയിൽ അഡ്വ. ചാർളി പോളിനെ രംഗത്തിറക്കിയ ട്വന്റി -20 ക്ക് 105642 വോട്ടുകളാണു നേടാനായത്. രണ്ടു ലക്ഷത്തിലധികം വോട്ടുകൾ നേടാനാകുമെന്നായിരുന്നു പാർട്ടിയുടെ കണക്കുകൂട്ടൽ. യുഡിഎഫിന്റെ ശക്തികേന്ദ്രമായ ചാലക്കുടിയിൽ ബെന്നി ബെഹനാന്റെ ഭൂരിപക്ഷം കുറയ്ക്കാൻ ട്വന്റി 20 സമാഹരിച്ച വോട്ടുകൾ കാരണമായിട്ടുണ്ട്.
Read MoreCategory: Top News
മുരളീധരൻ ബിജെപിയിലേക്കോ? കോൺഗ്രസ് നേതാക്കൾ മുരളീധരനെ ചതിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു; തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അദ്ദേഹത്തിന് പരസ്യമായി സമ്മതിക്കേണ്ടി വരും; പത്മജ വേണുഗോപാൽ
തൃശൂർ: തെരഞ്ഞെടുപ്പിൽ തൃശൂരിനേറ്റ കനത്ത തിരിച്ചടിയുടെ ആഘാതത്തിലാണ് കോൺഗ്രസ്. കെ. മുരളീധരനേറ്റ തോൽവി വളരെ അപ്രതീക്ഷിതമായ ഒന്നായിരുന്നു. ഇപ്പോഴിതാ മുരളീധരൻ തോറ്റതിന് പിന്നാലെ പ്രതികരണമറിയിച്ചിരിക്കുകയാണ് പത്മജ വേണുഗോപാൽ. തന്റെ തീരുമാനം തെറ്റിയില്ലന്നും ബിജെപിയിൽ പോകുന്നതിനു മുൻപ് മുരളീധരന് മുന്നറിയിപ്പ് കൊടുത്തിരുന്നതാണെന്നും പത്മജ പറഞ്ഞു. തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് കോൺഗ്രസ് നേതാക്കൾ മുരളീധരനെ ചതിക്കുമെന്ന് പത്മജ മുന്നറിയിപ്പ് നൽകിയിരുന്നു. തന്നോട് നേതാക്കൾ ചെയ്തത് തന്നെ സഹോദരനോടും ആവർത്തിക്കുമെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അദ്ദേഹത്തിന് അത് പരസ്യമായി സമ്മതിക്കേണ്ടി വരുമെന്നുമായിരുന്നു പത്മജ പറഞ്ഞത്. ബിജെപിയിലേക്ക് എത്തിയപ്പോഴാണ് യാഥാർഥ്യത്തിൽ എന്താണ് അതിനുള്ളിൽ നടക്കുന്നതെന്ന് ബോധ്യമായത്. വെറുപ്പിന്റെ രാഷ്ട്രീയ പരത്തുന്ന കോൺഗ്രസല്ല ബിജെപി എന്ന് പത്മജ പറഞ്ഞു. നല്ല ബുദ്ധിയും വിവരവുമുള്ള ആളാണ് മുരളീധരന്. രാഷ്ട്രീയമായി രണ്ട് ചേരിയിൽ ആണെങ്കിലും സ്നേഹത്തിന് ഒരു കുറവും ഇല്ല. മാന്യമായ തോൽവി അല്ല മുരളീധരന്റേത്.അതിൽ വേദന ഉണ്ടെന്നും…
Read Moreഫ്രാൻസിസ് ജോർജിന്റെ വിജയത്തിന് പോത്തിറച്ചിയും പിടിയും വിളമ്പി എൽഡിഎഫ് കൗൺസിലർ; വിജയത്തിന്റെ രുചി നുണഞ്ഞ് രണ്ടായിരത്തോളം പേർ
പിറവം: പിറവത്തെ പോത്തുപുരാണത്തിന് പരിസമാപ്തി. പിടിയും പോത്തിറച്ചിക്കറിയും വിളന്പിക്കൊണ്ട് കോട്ടയം പാർലമെന്റ് യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്റെ വിജയം പിറവത്ത് ആഘോഷിച്ചു. സ്വകാര്യ ബസ്സ്റ്റാൻഡിനു മുന്നിൽ റോഡരികിൽ ഡെസ്ക് നിരത്തി ഇതിനു മുകളിൽ വച്ചാണ് പാചകം ചെയ്തു കൊണ്ടുവന്ന പിടിയും ഇറച്ചിക്കറിയും നൽകിയത്. വോട്ടെണ്ണൽ തുടങ്ങിയ സമയത്ത് എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടനാണ് ലീഡ് ചെയ്തിരുന്നതെങ്കിലും ഇതൊന്നും കണക്കാക്കാതെ രാവിലെ 8.45ഓടെ ഭക്ഷണം വിളന്പിത്തുടങ്ങിയിരുന്നു. രണ്ടു പോത്തിന്റെ ഇറച്ചി പാചകം ചെയ്ത് പിടിക്കൊപ്പം വിളന്പി നൽകി ഫ്രാൻസിസ് ജോർജിന്റെ വിജയം ആഘോഷിക്കുമെന്ന് മൂന്നാഴ്ച മുന്‍പേ പ്രഖ്യാപിച്ചിരുന്നു. വിവിധ രാഷ്ട്രീയ കക്ഷികളിൽപ്പെട്ട ജനകീയ മുന്നണിയുടെ നേതൃത്വത്തിലാണു പരിപാടി സംഘടിപ്പിച്ചതെന്ന് പറയുന്നുണ്ടെങ്കിലും നേതൃത്വവുമായി ഭിന്നതയിൽ നിൽക്കുന്ന കേരള കോണ്‍ഗ്രസ്-എം പിറവം നഗരസഭ കൗണ്‍സിലർ ജിൽസ് പെരിയപ്പുറത്തിന്റെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്. യുഡിഎഫുകാരുടെ പിന്തുണയും സഹകരണവും ഇതിനുണ്ടായിരുന്നു. രണ്ടായിരത്തിലധികമാളുകൾ പിടിയും ഇറച്ചിക്കറിയും…
Read Moreതൃശൂരിൽ മുരളീധരന് കനത്ത പരാജയം; പ്രതാപനെയും ഡിസിസി പ്രസിഡന്റി ന്റെയും മതിൽ തേച്ചൊട്ടിച്ച് ഗ്രൂപ്പുകാർ; തൃശൂർ കോൺഗ്രസിൽ പൊട്ടിത്തെറി
തൃശൂര്‍; കെ. മുരളീധരന്റെ തോൽവിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ കടുത്തപോര്. മുന്‍ എംപി ടി.എന്‍. പ്രതാപനും തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനുമെതിരേ ഡിസിസി ഓഫീസ് മതിലില്‍ പോസ്റ്റര്‍. “ജോസ് വള്ളൂര്‍ രാജിവെക്കുക’, “പ്രതാപന് ഇനി വാര്‍ഡില്‍ പോലും സീറ്റില്ല’ എന്നിങ്ങനെ എഴുതിയ പോസ്റ്ററുകളാണ് മതിലില്‍ പതിച്ചിട്ടുള്ളത്. പിന്നാലെ പോസ്റ്റര്‍ നീക്കം ചെയ്തെങ്കിലും മുരളീധരന്റെ തോല്‍വിയോടെ തൃശൂര്‍ കോണ്‍ഗ്രസിലുണ്ടായ ഭിന്നതയാണ് മറനീക്കി പുറത്തുവരുന്നത്. തോല്‍വിയില്‍ മുരളീധരന് നേതൃത്വത്തിനെതിരേ നേരത്തെ രംഗത്തെത്തിയിരുന്നു. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലമായിട്ടും നേതൃത്വം കാര്യമായി ഇടപെട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സുരേഷ് ഗോപിക്ക് വേണ്ടി പ്രചാരണം നടത്താന്‍ നിരവധി തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എസ്. സുനില്‍ കുമാറിനായി മുഖ്യമന്ത്രി പിണറായി വിജയനും എത്തി. എന്നാല്‍ തനിക്ക് വേണ്ടി ആരും വന്നില്ല. വടകരയില്‍ തന്നെ മത്സരിച്ചിരുന്നുവെങ്കില്‍ താന്‍ വിജയിക്കുമായിരുന്നുവെന്നും കുരുതിക്ക്…
Read Moreലഹരി പാർട്ടി: നടി ഹേമ അറസ്റ്റിൽ; ഫാം ഹൗസിലെ ലഹിരിയിൽ അടിത്തിമിർത്തത് 73 പുരുഷൻമാരും 30 സ്ത്രീകളും; നടി ലഹരി ഉപയോഗിച്ചതായി കണ്ടെത്തൽ
ബംഗുളൂരു: നിശാപാർട്ടിയിലെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കേസിൽ തെലുങ്കു നടി ഹേമ അറസ്റ്റിൽ.നടി മയക്കുമരുന്ന് ഉപയോഗിച്ചതായി നേരത്തെ തെളിഞ്ഞിരുന്നു. ക്രൈംബ്രാഞ്ചിന്റെ ചോദ്യംചെയ്യലിനു പിന്നാലെയാണ് അറസ്റ്റ്. നിശാ പാർട്ടിയുമായി ഒരു ബന്ധവും ഇല്ലെന്നായിരുന്നു നടിയുടെ ആദ്യ പ്രതികരണം. മേയ് 19നു രാത്രി ഇലക്ട്രോണിക് സിറ്റിയിലെ ഫാംഹൗസിലാണ് പാർട്ടി നടന്നത്. ക്രൈംബ്രാഞ്ച് സംഘം ഇവിടെനിന്ന് 17 എംഡിഎംഎ ഗുളികകളും കൊക്കെയ്നും പിടിച്ചെടുത്തു. അഞ്ചുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പാർട്ടിയിൽ 73 പുരുഷന്മാരും 30 സ്ത്രീകളും പങ്കെടുത്തിരുന്നതായി പറയുന്നു. ഇതിൽ 86 പേർ മയക്കുമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞു. തെലുങ്ക് നടൻ ആഷി റോയും പരിപാടിയിൽ പങ്കെടുത്തിരുന്നു. എന്നാൽ ജന്മദിന പാർട്ടിയാണെന്നാണു കരുതിയതെന്നും അവിടെ എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലായിരുന്നെന്നും ആഷി റോയ് പറഞ്ഞു.
Read Moreമോദിക്ക് ശകുനി ആയതും പ്രതിപക്ഷത്തിന് ഗുണമായതും ഇക്കാര്യങ്ങളോ?
ന്യൂഡൽഹി: ‘അബ് കി ബാര്‍ ചാര് സൗ പാര്’ ഇക്കൊല്ലം നാനൂറിനും മുകളിൽ എന്നായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ആപ്തവാക്യം. ജനങ്ങളെ തങ്ങളിലേക്ക് അടുപ്പിക്കാൻ പലവിധ തന്ത്രങ്ങൾ പയറ്റിയെങ്കിലും അവയിൽ മിക്കതും പാളിപ്പോയെന്നാണ് പുറത്ത് വരുന്ന ഫലങ്ങൾ വ്യക്തമാക്കുന്നത്. ബിജെപി വികസിത ഭാരതം, മോദി ഗാരന്റി എന്നിവയായിരുന്നു ആദ്യഘട്ട പ്രചരണത്തിലെ മുദ്രാവാക്യങ്ങൾ. എന്നാൽ രാജ്യം ഇന്നു വരെ കാണാത്ത തരത്തിലുള്ള വിദ്വേഷ പ്രസംഗം മോദിയുടെ പക്കൽ നിന്നുതന്നെ കേൾക്കാനിടയായത് തെരഞ്ഞെടുപ്പിൽ മോദിക്ക് ഏറ്റവും വലിയ വിനയായി മാറിയെന്ന് പറയാം. ഏപ്രില്‍ 21-ന് ബന്‍സ്വാരയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ മോദി നടത്തിയ മുസ്ലിം വിരുദ്ധ പരാമർശം സ്വന്തം കുഴി തോണ്ടിയെന്ന തെളിവ് ഇന്നത്തെ ഫലത്തിൽ പ്രതിഫലിച്ചു കാണാൻ സാധിക്കും. രാജ്യത്തിന്റെ സമ്പത്തിന്റെ പ്രഥമ അവകാശികള്‍ മുസ്ലിം സമുദായത്തൽപെട്ടവർക്കാണെന്ന് മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗ് പറഞ്ഞെന്ന നിലപാടിൽ മോദി ഉറച്ച് നിന്നു.…
Read Moreതീരെ പ്രതീക്ഷിച്ചില്ലല്ലേ… എടുക്കുമെന്ന് പറഞ്ഞാൽ എടുത്തിരിക്കും; റിക്കാർഡ് ഭൂരിപക്ഷത്തിൽ തൃശൂർ എടുത്ത് സുരേഷ് ഗോപി
തൃശൂർ: ശക്തമായ ത്രികോണ മത്സരം നടന്ന തൃശൂരിൽ വന്പന്മാരെ മലർത്തിയടിച്ച് എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി. വോട്ടെണ്ണലിന്റെ തുടക്കത്തിൽ ഫ്രയിമിൽ പോലും വരാതിരുന്ന നായകൻ ഇന്റർവെല്ലിനു തൊട്ടു മുൻപ് അതിഗംഭീര ഇൻട്രോയുമായി ആറാടുകയായിരുന്നു. ‘ഞാൻ ജയിച്ചാൽ നിങ്ങൾക്ക് ലഭിക്കുന്നത് എന്നെത്തന്നെയാണ്’ എന്ന എസ്ജിയുടെ മാസ് ഡയലോഗടിയിൽ ഇത്തവണ ജനങ്ങൾ വീണെന്ന് അക്ഷരാർഥത്തിൽ പറയാം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൃശൂർ എനിക്ക് വേണം തൃശൂർ ഞാനിങ്ങെടുക്കുവാ എന്ന് പറഞ്ഞ് വോട്ട് പിടിക്കാൻ കിണഞ്ഞ് ശ്രമിച്ചിട്ടും തോറ്റ് മടങ്ങേണ്ടി വരികയായിരുന്നു. 2,93,822 വോട്ടുകളാണ് സുരേഷ്ഗോപിക്ക് നേടാൻ സാധിച്ചത്. സഹോദരപ്പിണക്കം ഇത്തവണ സുരേഷ്ഗോപിക്ക് നേട്ടം കൊയ്യാൻ സാധിച്ചെന്ന്തന്നെ പറയാം. പദ്മജ വേണുഗോപാൽ ബിജെപിയേക്ക് പോയതോടെ കോൺഗ്രസിനുവേണ്ടി ജ്യേഷ്ഠൻ കെ. മുരളീധരൻ വടകരയിൽ നിന്ന് തൃശൂരേക്ക് വരികയായിരുന്നു. തുടക്കത്തിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളുമെന്ന് ധരിച്ച സുരേഷ് ഗോപിയാണ് ഇത്തവണ ഒറ്റക്കുതിപ്പിന് മുന്നിലെത്തിയത്. എക്സിറ്റ്പോൾ ഫലങ്ങൾ…
Read Moreമുതിർന്ന മാധ്യമപ്രവർത്തകൻ ബി. ആർ. പി ഭാസ്കർ അന്തരിച്ചു
കൊച്ചി: മുതിർന്ന മാധ്യമപ്രവർത്തകൻ ബി. ആർ. പി ഭാസ്കർ (93) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. ബി. ആർ. പി ഭാസ്കർ എന്ന ബാബു രാജേന്ദ്ര പ്രസാദ് ഭാസ്കർ മാധ്യമപ്രവർത്തകനും മനുഷ്യാവകാശ-സാമൂഹ്യ പ്രവർത്തകനുമായ ഇന്ത്യയിലെ പല പ്രമുഖ ദേശീയ പത്രങ്ങളിലും പത്രാധിപരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ‘ചരിത്രം നഷ്ടപ്പെട്ടവർ’, ‘ന്യൂസ് റൂം- ഒരു മാധ്യമപ്രവർത്തകന്റെ അനുഭവകുറിപ്പുകൾ’ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഭാര്യ:രമ ബി. ഭാസ്കർ. മകൾ ബിന്ദു ഭാസ്കർ ബാലാജി.
Read Moreമധുര ലഡുവിൽ തേടും തുടു മുന്തിരി പോലെ… മോദി 3.0 ആഘോഷിക്കാന്‍ 25000 ലഡുകള്‍ ഒരുക്കി യുവമോർച്ച പ്രവർത്തകർ
പാലക്കാട്: മൂന്നാം ഊഴവും നീന്തി മോദി സർക്കാർ അധികാരത്തലപ്പത്ത് വരുന്ന വിജയം ആഘോഷിക്കാൻ മധുരവുമായി പാലക്കാട്ടെ ബിജെപി പ്രവർത്തകർ. 25000 ലഡുകളാണ് ഇതിനായി ബിജെപി തയാറാക്കിയിരിക്കുന്നത്. പാലക്കാട്ടെ യുവമോര്‍ച്ച മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ലഡു തയാറാക്കിയിരിക്കുന്നത്. അന്തിമഫലം വന്നയുടന്‍ തന്നെ ലഡു വിതരണം ചെയ്ത് തുടങ്ങും. ഐകകണ്ഠേന ബിജെപിയുടെ വിജയം എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുക കൂടി ചെയ്തതിന്റെ വെളിച്ചത്തിലാണ് യുവമോർച്ച മണ്ഡലം കമ്മിറ്റിയുടെ അമിതാവേശം. ഇത്തവണ കേരളത്തില്‍ നിന്ന് ഒന്നോ അതിലധികമോ ബിജെപി അംഗങ്ങളെ പാര്‍ലമെന്റിലേക്ക് അയയ്ക്കാനാകുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിച്ചത്.
Read Moreഉദ്യോഗസ്ഥർ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെത്തി; ആദ്യ ഫല സൂചന 8.30ന്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു. പുലർച്ചെ നാലിനുതന്നെ ഉദ്യോഗസ്ഥർ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെത്തി. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. 8.30 ഓടെ ആദ്യ ഫല സൂചനകൾ പുറത്തുവരും. ഇത്തവണ സ്ട്രോംഗ് റൂമുകൾ രാവിലെ 5.30 ന് തുറക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പു വരെ രാവിലെ ഏഴിനായിരുന്നു സ്ട്രോംഗ് റൂമുകൾ തുറന്നിരുന്നത്. ഇക്കുറി അത് ഒന്നര മണിക്കൂർ മുന്നേയാക്കി. റിട്ടേണിംഗ് ഓഫീസർ, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ, സ്ഥാനാർഥികൾ അല്ലെങ്കിൽ അവരുടെ തെരഞ്ഞെടുപ്പ് ഏജന്റുമാർ, തെരഞ്ഞെടുപ്പു കമ്മീഷൻ നിരീക്ഷകർ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്ട്രോംഗ് റൂം തുറക്കുക. ആദ്യം എണ്ണുക തപാൽ വോട്ടുകളായിരിക്കും. ഇതിനായി നാലു മേശകൾ ഒരുക്കിയിട്ടുണ്ട്. തുടർന്നാകും വോട്ടിംഗ് മെഷീനിലെ വോട്ടുകൾ എണ്ണുക. സ്ട്രോംഗ് റൂമിൽനിന്ന് എത്തിച്ച വോട്ടിംഗ് യന്ത്രം സ്ഥാനാർഥികളുടെ കൗണ്ടിംഗ് ഏജന്റുമാരുടെ സാന്നിധ്യത്തിൽ കൗണ്ടിംഗ് സൂപ്പർവൈസർ വോട്ടിംഗ് യന്ത്രം പരിശോധിച്ച് കേടുപാടുകൾ ഇല്ലെന്നുറപ്പാക്കിയ ശേഷം…
Read More