ചെന്നൈ: ചെന്നൈ മാധാവാരത്ത് മുലപ്പാൽ വിൽപ്പന കേന്ദ്രം അടച്ചുപൂട്ടി. അമ്പത് മില്ലി ലിറ്റർ മുലപ്പാലിന് അഞ്ഞൂറുരൂപയോളമാണ് ആവശ്യക്കാരിൽനിന്ന് കടയുടമ ഈടാക്കായിരുന്നത്. പ്രോട്ടീൻ പൗഡർ വിൽക്കാനുള്ള ലൈസൻസിന്റെ മറവിലായിരുന്നു കച്ചവടം. ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിൽ അമ്പത് ബോട്ടിൽ മുലപ്പാൽ കടയിൽനിന്ന് പിടിച്ചെടുത്തു. മുലപ്പാൽ നൽകിയിരുന്ന സ്ത്രീകളുടെ മൊബൈൽ നമ്പറുകളും കണ്ടെത്തിയിട്ടുണ്ട്. കട സീൽചെയ്ത അധികൃതർ ഉടമയ്ക്കെതിരേ കർക്കശ നിയമനടപടിക്കു തുടക്കമിടുകയും ചെയ്തു. അതേസമയം സേവനതാത്പര്യം മാത്രം മുൻനിർത്തിയാണു മുലപ്പാൽ ശേഖരിച്ചതെന്ന് കടയുടമ വാദിക്കുന്നു. എന്തായാലും ചെന്നൈയിൽ ആദ്യമായാണ് ഇത്തരമൊരു കുറ്റകൃത്യം ശ്രദ്ധയിൽപ്പെടുന്നതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കർണാടകയിൽ അടുത്തിടെ മുലപ്പാൽ വിൽപ്പന നിരോധിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
Read MoreCategory: Top News
നാല് ദിവസം കൂടി മഴ തുടരും: ഇന്നും നാളെയും ഒറ്റപ്പെട്ട കനത്ത മഴ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാണ് മഴ കനക്കുക. തെക്കൻ കേരളത്തിൽ ഇന്നലെ മുതൽ മഴയ്ക്ക് താത്കാലിക ശമനമായി. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിലും നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഏഴ് മുതൽ 11 സെന്റീമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യത. അടുത്ത 48 മണിക്കൂറിൽ കേരള തീരത്തും ലക്ഷദ്വീപ് ഭാഗത്തും കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 45 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി.
Read Moreഅങ്ങനെയൊന്നും ഡിമാന്റ് പോകില്ല; കേരളത്തിൽ പ്രതിവർഷം ഉപയോഗിക്കുന്നത് 220-225 ടണ്‍ സ്വർണം
കൊച്ചി: സ്വര്‍ണവില വര്‍ധിച്ചതിനെത്തുടര്‍ന്ന് വില്പനയിൽ കുറവുണ്ടെങ്കിലും ടേണ്‍ഓവറില്‍ കുറവു വന്നിട്ടില്ലെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്. കേരളത്തില്‍ സ്വര്‍ണത്തിന്റെ പ്രതിവര്‍ഷ ഉപയോഗം 220 മുതല്‍ 225 ടണ്‍ വരെയാണ്. ആഗോളതലത്തില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് വര്‍ധിച്ചിട്ടുണ്ടെന്നും ഇന്ത്യയിലും തത്സ്ഥിതി തുടരുകയാണെന്നും വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ ഇന്ത്യ സിഇഒ സച്ചിന് ജെയ്ന്‍ പറഞ്ഞു. രാജ്യത്ത് 2024ന്റെ ആദ്യപാദത്തില്‍ 136.6 ടണ്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉണ്ടായി. 2023ലെ അതേകാലയളവിലേതിനേക്കാള്‍ എട്ടു ശതമാനം വര്‍ധനയാണിത്. 126.3 ടണ്‍ ആയിരുന്നു 2023ലെ ആദ്യ പാദത്തിലുണ്ടായ ഡിമാന്‍ഡ്. രാജ്യത്തെ ആകെ ജ്വല്ലറി ഉത്പന്നങ്ങളുടെ ഡിമാന്‍ഡ് 2024ല്‍ ആദ്യ പാദത്തില്‍ നാലു ശതമാനം വര്‍ധിച്ച് 91.9 ടണ്‍ ആയി. പോയവര്‍ഷം സമാനകാലയളവില്‍ ഇത് 91.9 ടണ്‍ ആയിരുന്നുവെന്നും സച്ചിന് പറഞ്ഞു. രാജ്യത്തെ സ്വര്‍ണ ഉപയോഗം 52,750 കോടിയായും ഉയര്‍ന്നു. 2023ലെ ആദ്യ പാദത്തെ…
Read Moreസൂര്യാഘാതം; ഉത്തരേന്ത്യയിൽ 25 പോളിംഗ് ഉദ്യോഗസ്ഥരടക്കം 40 പേർ മരിച്ചു, 1300 പേർ ചികിത്സയിൽ
മിർസാപുർ/പാറ്റ്ന: ഉത്തരേന്ത്യയിൽ ഇന്നലെ സൂര്യഘാതമേറ്റു മരിച്ചത് 40 പേർ. ഇതിൽ 25 പേർ പോളിംഗ് ഉദ്യോഗസ്ഥരാണ്. യുപിയിൽ 17 പേരും ബിഹാറിൽ 14 പേരുമാണ് ഇന്നലെ മരിച്ചത്. ഒഡീഷ (അഞ്ച്), ജാർഖണ്ഡ്(നാല്) എന്നിങ്ങനെയാണു മറ്റു സംസ്ഥാനങ്ങളിലെ മരണം. സൂര്യാഘാതമേറ്റ് 1300 പേർ ചികിത്സയിലാണ്. രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ചണ്ഡിഗഡ്, ഡൽഹി, യുപി എന്നിവിടങ്ങളിലും ബിഹാറിന്റെയും മധ്യപ്രദേശിന്റെയും ചില ഭാഗങ്ങളിലും ഉഷ്ണതരംഗ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച ഒഡീഷ, ബിഹാർ, ജാർഖണ്ഡ്, യുപി സംസ്ഥാനങ്ങളിൽ സൂര്യാഘാതമേറ്റ് 23 പേർ മരിച്ചിരുന്നു. യുപിയിലെ മിർസാപുരിൽ 13 പോളിംഗ് ഉദ്യോഗസ്ഥർ സൂര്യഘാതമേറ്റ് മരിച്ചു. മരിച്ചവരിൽ ഏഴു ഹോം ഗാർഡുകളുണ്ട്. കടുത്ത പനിയും ഉയർന്ന രക്തസമ്മർദവും അനുഭവപ്പെട്ടതിനെത്തുടർന്നാണ് പോളിംഗ് ഉദ്യോഗസ്ഥരെ മിർസാപുരിലെ മാ വിന്ധ്യാവാസിനി ഓട്ടോണമസ് സ്റ്റേറ്റ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ബിഹാറിൽ സൂര്യാഘാതമേറ്റു മരിച്ച 14 പേരിൽ പത്തു പേർ…
Read More‘ജനങ്ങൾ എന്നെ അനുഗ്രഹിക്കും, അവരുടെ പ്രാർഥന കൂടെയുണ്ട്, ആരാണ് പൂജ ചെയ്തതെന്ന് കാലം തെളിയിക്കും’ ; ഡി. കെ ശിവകുമാർ
കർണാടക: സര്‍ക്കാരിനും സിദ്ധരാമയ്യയ്ക്കും തനിക്കുമെതിരേ കേരളത്തിലെ ക്ഷേത്രത്തിൽ മൃഗബലി നടന്നുവെന്ന പരാമർശത്തിൽ നിന്ന് തെല്ലിടമാറാതെ ഡി. കെ ശിവകുമാർ. ജനങ്ങളുടെ പ്രാർഥന കൂടെയുണ്ട്, അവർ തന്നെ അനുഗ്രഹിക്കുമെന്നും ശിവകുമാർ പ്രതികരിച്ചു. ആരാണ് പൂജ ചെയ്തതെന്ന് കാലം തെളിയിക്കുമെന്ന് ഡി. കെ പറഞ്ഞു. സര്‍ക്കാരിനും സിദ്ധരാമയ്യയ്ക്കും തനിക്കുമെതിരേ കേരളത്തില്‍ വച്ച് എതിരാളികള്‍ ശത്രുസംഹാര യാഗം നടത്തിയെന്നാണ് ഡി.കെ.ശിവകുമാര്‍ പറഞ്ഞത്. യാഗത്തിന്റെ ഭാഗമായി 21 ആടുകള്‍, അഞ്ച് പോത്തുകള്‍, 21 കറുത്ത ആടുകള്‍, അഞ്ച് പന്നികള്‍ എന്നിവയെ ബലി കൊടുത്തെന്നും ഡി.കെ ആരോപിച്ചു. കർണാടക സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. കേരളത്തിലെ ഒരു രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തുവച്ചാണ് തനിക്കും സിദ്ധരാമയ്യക്കും എതിരായി യാഗം നടന്നത്. ആരാണ് ഇത് ചെയ്യിച്ചതെന്ന് തനിക്ക് നന്നായി അറിയാം. യാഗത്തില്‍ പങ്കെടുത്തയാളാണ് തനിക്ക് രഹസ്യ വിവരം നല്‍കിയത്. കര്‍ണാടകയില്‍ നിന്നുള്ള ആളുകളാണ് പൂജയ്ക്ക് പിന്നില്‍.…
Read Moreഡി.കെ ശിവകുമാർ പറഞ്ഞത് ശുദ്ധ അസംബന്ധം; പ്രബുദ്ധ കേരളം മൃഗബലി പോലുള്ള കാര്യങ്ങള്‍ ചെറുക്കും; ആർ. ബിന്ദു
തിരുവനന്തപുരം: കര്‍ണാടക സര്‍ക്കാരിനെ മറിച്ചിടാന്‍ കേരളത്തില്‍ മൃഗബലി നടത്തിയെന്ന കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ വാദത്തെ തള്ളി മന്ത്രി ആര്.ബിന്ദു. ശിവകുമാറിന്റെ മൃഗബലി ആരോപണം അസംബന്ധമെന്ന് മന്ത്രി പറഞ്ഞു. പ്രബുദ്ധ കേരളം മൃഗബലി പോലുള്ള കാര്യങ്ങള്‍ ചെറുക്കുമെന്നും അസംബന്ധ പ്രസ്താവനകളെ പ്രോത്സാഹിപ്പിക്കേണ്ട കാര്യമില്ലെന്നും ബിന്ദു കൂട്ടിച്ചേർത്തു. സര്‍ക്കാരിനും സിദ്ധരാമയ്യയ്ക്കും തനിക്കുമെതിരേ കേരളത്തില്‍ വച്ച് എതിരാളികള്‍ ശത്രുസംഹാര യാഗം നടത്തിയെന്നാണ് ഡി.കെ.ശിവകുമാര്‍ പറഞ്ഞത്. യാഗത്തിന്റെ ഭാഗമായി 21 ആടുകള്‍, അഞ്ച് പോത്തുകള്‍, 21 കറുത്ത ആടുകള്‍, അഞ്ച് പന്നികള്‍ എന്നിവയെ ബലി കൊടുത്തെന്നും ഡി.കെ ആരോപിച്ചു. കർണാടക സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. കേരളത്തിലെ ഒരു രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തുവച്ചാണ് തനിക്കും സിദ്ധരാമയ്യക്കും എതിരായി യാഗം നടന്നത്. ആരാണ് ഇത് ചെയ്യിച്ചതെന്ന് തനിക്ക് നന്നായി അറിയാം. യാഗത്തില്‍ പങ്കെടുത്തയാളാണ് തനിക്ക് രഹസ്യ വിവരം നല്‍കിയത്. കര്‍ണാടകയില്‍ നിന്നുള്ള ആളുകളാണ്…
Read Moreഇന്നൊരു നരേന്ദ്രൻ വീണ്ടും അവിടെ ധ്യാനിക്കുകയാണ്, ഇനി കാണാൻ പോകുന്നതും ചരിത്രം; മോദിയെയും സ്വാമി വിവേകാനന്ദനെയും താരതമ്യം ചെയ്ത് ഒ. രാജഗോപാല്‍
തിരുവനന്തപുരം: വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വാമി വിവേകാനന്ദനുമായി താരതമ്യം ചെയ്ത് ബിജെപി നേതാവ് ഒ. രാജഗോപാല്‍. അന്നൊരു നരേന്ദ്രൻ അഗാധമായ ഒരു ധ്യാനത്തിനു ശേഷം സടകുടഞ്ഞ് എഴുന്നേറ്റത് ഇവിടെ നിന്നാണ്. പിന്നെ കണ്ടതൊക്കെ ചരിത്രമാണെന്ന് രാജഗോപാൽ പറഞ്ഞു. ഇന്നൊരു നരേന്ദ്രൻ വീണ്ടും അവിടെ ധ്യാനിക്കുകയാണ്. ഇനി കാണാൻ പോകുന്നതും ചരിത്രമാവാൻ പോകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… കന്യാകുമാരിയിലെ വിവേകാനന്ദപ്പാറ. അന്നൊരു നരേന്ദ്രൻ അഗാധമായ ഒരു ധ്യാനത്തിനു ശേഷം സടകുടഞ്ഞ് എഴുന്നേറ്റത് ഇവിടെ നിന്നാണ്. പിന്നെ കണ്ടതൊക്കെ ചരിത്രമാണ്. ഇന്നൊരു നരേന്ദ്രൻ വീണ്ടും അവിടെ ധ്യാനിക്കുകയാണ്. ഇനി കാണാൻ പോകുന്നതും ചരിത്രമാവാൻ പോന്നതാണ്.
Read Moreവേനല്ദുരിതത്തിന് ഇടവേള ഇല്ലാതെ പെരുമഴ; ചൂടുവിഭവങ്ങളുമായി ഇവര്‍ ഓട്ടത്തിലാണ്; മറ്റുള്ളവരുടെ വിശപ്പകറ്റാനുള്ള ഓട്ടം കൊണ്ട് തങ്ങളുടെ വിശപ്പുമാറ്റാനുള്ളത് കിട്ടുന്നില്ലെന്ന് ഭക്ഷണവിതരണക്കാർ
കോട്ടയം: തുള്ളിക്കൊരു കുടം മഴയത്തും ചൂടുവിഭവങ്ങളുമായി ഓടിയെത്തി നഗരവാസികളുടെ വിശപ്പകറ്റുന്ന ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്ക്കിതു ദുരിതകാലം. പെരുമഴയത്തും പെട്ടിയിലാക്കിയ ഭക്ഷണപ്പൊതി നനയാതെ ഇരുചക്രവാഹനമോടിച്ചു കിലോമീറ്ററുകള്‍ താണ്ടണം. ബിരിയാണിയും ഉച്ചയൂണും ചപ്പാത്തിയും ചിക്കനും പൊറോട്ടയും ബീഫുമെല്ലാം ചൂടാറാതെ വേഗം എത്തിക്കുക ചില്ലറ പണിയല്ല. ഇടവേളകളില്‍ വിശ്രമിക്കാന്‍ ഇരിപ്പിടം പോലുമില്ലാതെ ഹോട്ടലുകളുടെയും റെസ്റ്ററന്റുകളുടെയും സമീപം മരത്തണലുകളിലും വെയിറ്റിംഗ് ഷെഡ്ഡുകളും ഇടനാഴികളുമാണ് നില്പ്. കൊടും വേനല്ദുരിതത്തിന് ഇടവേള പോലുമില്ലാതെയാണു മഴക്കാല ദുരിതവും എത്തിയിരിക്കുന്നത്.സ്വിഗി, സൊമാറ്റോ, ഓല തുടങ്ങിയവയാണു പ്രധാന ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍. പ്രാദേശിക പേരുകളിലും വിതരണക്കാരുണ്ട്. ജില്ലയില്‍ വിവിധ ഇടങ്ങളിലായി മൂവായിരത്തിലേറെ പേര് ഈ ജോലി ചെയ്യുന്നു. പലപ്പോഴും 14 മണിക്കൂര്‍ വരെയാണ് ജോലി. രാവിലെ 7.30 മുതല്‍ രാത്രി 10.30വരെ ഓടുന്നവരുണ്ട്. അടിസ്ഥാന ശമ്പളമില്ലാത്തതും ബോണസിന്റെ അഭാവവും ഇവരെ ബുദ്ധിമുട്ടിക്കുന്നു. ഇന്ധന വിലവര്‍ധനവും ചെറിയ ബാധ്യതയല്ല. നാലു കിലോമീറ്ററിനുള്ളിലെ…
Read Moreപ്രണയത്തിന് തടസം നിന്ന അച്ഛനേയും സഹോദരനെയും കൊന്ന് പതിനഞ്ചുകാരി; മൃതദേഹം കഷ്ണങ്ങളാക്കി ഫ്രീസറിൽ ഒളിപ്പിച്ചു; പിന്നീട് കാമുകനൊപ്പം നാടുവിട്ടു
ഡെറാഡൂൺ: മകളുടെ പ്രണയത്തെ അച്ഛൻ എതിർത്തു. കൊന്നു പകവീട്ടി കാമുകനും മകളും. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് നാടിനെ നടുക്കിയ സംഭവം. അച്ഛനെ കൊല്ലുന്നത് കണ്ട സഹോദരനെയും കൊലപ്പെടുത്തി മൃതദേഹം പലകഷണങ്ങളായി മുറിച്ച് ഫ്രീസറിൽ സൂക്ഷിച്ചു. പിന്നീട് നാടുവിട്ട 15കാരിയെ അറസ്റ്റു ചെയ്തു പോലീസ്. മാർച്ച് 15 ന് മധ്യപ്രദേശിലെ ജബൽപൂരിലാണ് കൊലപാതകം നടന്നത്. പെൺകുട്ടിയുടെ 19 കാരനായ കാമുകനും കേസിൽ പ്രതിയാണ്. ഇയാളും ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയെ നഗരത്തിൽ കണ്ടതിനെ തുടർന്ന് കസ്റ്റഡിയിലെടുത്തതായി ഹരിദ്വാർ സീനിയർ പോലീസ് സൂപ്രണ്ട് പ്രമേന്ദ്ര ദോഭാൽ പറഞ്ഞു. കാമുകനോടൊപ്പമാണ് താൻ ഹരിദ്വാറിൽ എത്തിയതെന്ന് ചോദ്യം ചെയ്യലിൽ അവൾ വെളിപ്പെടുത്തിയതായി ഉദ്യോഗസ്ഥൻ പറഞ്ഞു. 19 കാരനുമായുള്ള ബന്ധത്തെ എതിർത്തതിനാണ് പിതാവിനെ കൊന്നതെന്നും സംഭവത്തിന് ദൃക്സാക്ഷിയായതിനാലാണ് സഹോദരനെ കൊലപ്പെടുത്തിയതെന്നും പെൺകുട്ടി പറഞ്ഞതായി പ്രമേന്ദ്ര ദോഭാൽ പറഞ്ഞു. സംഭവസ്ഥലത്ത് നിന്നും പോകുന്നതിന് മുൻപ് ഇരുവരും ചേർന്ന്…
Read Moreസ്വർണക്കടത്ത്: 960 ഗ്രാം സ്വർണം കടത്തിയത് നാല് കാപ്സ്യൂളുകളിലാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച്; വിമാനജീവനക്കാരി പിടിയിൽ
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വിമാന ജീവനക്കാരിയിൽനിന്ന് അരക്കോടിയിലധികം രൂപയുടെ സ്വർണം പിടികൂടി. കഴിഞ്ഞ ദിവസം മസ്ക്കറ്റിൽനിന്നു കണ്ണൂരിലെത്തിയ എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ കാബിൻ ക്രൂ ആയ കോൽക്കത്ത സ്വദേശിനി സുരഭി ഖാതൂനിൽനിന്നാണ് 60 ലക്ഷം വരുന്ന 960 ഗ്രാം സ്വർണം ഡിആർഐ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിആർഐ നടത്തിയ പരിശോധനയിലാണ് നാല് കാപ്സ്യൂളുകളിലായി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മിശ്രിതരൂപത്തിലുള്ള സ്വർണം പിടിച്ചത്. മുമ്പും പലപ്രാവശ്യം ഇവർ സ്വർണം കടത്തിയതായി ചോദ്യം ചെയ്യലിൽ വിവരം ലഭിച്ചതായി വിവരമുണ്ട്. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത സുരഭിയെ കണ്ണൂർ വനിത ജയിലിലേക്ക് മാറ്റി.
Read More