കോഴിക്കോട്: കെഎസ്ഇബിയില്‍ നിന്ന് ജീവനക്കാര്‍ കൂട്ടത്തോടെ ഇന്ന് പടിയിറങ്ങും. വിവിധ തസ്തികകളിലുള്ള 1,095 ജീവനക്കാരാണ് ഇന്ന് വിരമിക്കുന്നത്. റെഗുലേറ്ററി കമ്മീഷന്റെ തീരുമാന പ്രകാരം വിരമിക്കുന്നവര്‍ക്കു പകരം പുതിയ സ്ഥിരനിയമനം ഉണ്ടാവില്ല. എന്നാല്‍ പ്രമോഷനുകള്‍ നടത്തും. കെഎസ്ഇബിയില്‍നിന്ന് ഇത്രയേറെ ജീവനക്കാര്‍ ഒന്നിച്ചു വിരമിക്കുന്നത് അടുത്ത കാലത്ത് ആദ്യമാണ്. കഴിഞ്ഞവര്‍ഷം 900 പേരാണു വിരമിച്ചത്. അടുത്ത വര്‍ഷവും ആയിരത്തിലധികം പേര് പടിയിറങ്ങും. ഇതോടെ 1996, 97 കാലയളവില്‍ സര്‍വീസില്‍ കയറിയ വലിയൊരു വിഭാഗം ജീവനക്കാര്‍ ബോര്‍ഡിന്റെ ഭാഗമല്ലാതാകും. വര്‍ക്കര്‍, ലൈന്മാന്, മീറ്റര്‍ റീഡര്‍, സബ് എന്‍ജിനിയര്‍ തുടങ്ങിയ ഫീല്‍ഡ് ജീവനക്കാരുടെ വിരമിക്കല്‍ ജനങ്ങള്‍ക്കു വേഗത്തില്‍ സേവനം ലഭിക്കുന്നതിനു തടസമാകും. പുതിയ നിയമനങ്ങള്‍ നടേത്തണ്ടതില്ലെന്നു ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. അതിനാല്‍ ഇനി കരാര്‍ നിയമനം മാത്രമായിരിക്കും ഉണ്ടാകുക. വിരമിക്കുന്നവര്‍ക്കു പകരം നിയമനമില്ലാത്തത് ഉപയോക്താക്കള്‍ക്കു ഭീഷണിയാകും. എന്നാല്‍, വിരമിക്കുന്നവരെ ദിവസക്കൂലി അടിസ്ഥാനത്തില്‍ നിയമിക്കാന്‍ ബോര്‍ഡ്…
Read MoreCategory: Top News
കാലവർഷം ഇന്നലെ എത്തി; സംസ്ഥാനത്ത് ഏഴ് ദിവസം മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തിൽ ഇന്നലെ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. ജൂണ്‍ ഒന്നിനെത്തുമെന്നു കരുതിയിരുന്ന കാലവർഷം രണ്ടു ദിവസം നേരത്തേ എത്തി. തെക്കുകിഴക്കൻ അറബിക്കടലിലെ കേരള തീരത്തിനരികെ ചക്രവാതച്ചുഴി രൂപപ്പെട്ടു. കേരള തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഫലമായി, അടുത്ത ഏഴ് ദിവസം സംസ്ഥാനത്ത് വ്യാപകമായി ഇടിയോടും മിന്നലോടും കൂടി മഴ പെയ്യാനും ജൂണ്‍ മൂന്നു വരെ ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
Read Moreനടിയുമായുണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധം; പരാതിക്കാരിക്ക് പിന്നിൽ ബ്ലാക്മെയിലിംഗ സംഘം ഉണ്ടോയെന്ന് സംശയം; ഒമർ ലുലുവിന് ഇടക്കാല ജാമ്യം
കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ സംവിധായകൻ ഒമർ ലുലുവിന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി ഉത്തരവ്. നടിയുമായുണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണെന്ന് ഒമർ ലുലു ഹൈക്കോടതിയിൽ വ്യക്തമാക്കി. ജസ്റ്റിസ് എ.ബദറുദ്ദീൻ അധ്യക്ഷനായ ബെഞ്ചാണ് ഒമർ ലുലുവിന് ഇടക്കാല ജാമ്യം അനുവദിച്ചത്. അറസ്റ്റുണ്ടായാൽ 50,000 രൂപയുടെ രണ്ടാൾ ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി വ്യക്തമാക്കി. ഹർജി വിശദമായ വാദത്തിനായി ജൂൺ ആറിലേക്ക് മാറ്റി. യുവ നടിയുടെ പരാതിയിലാണ് ഒമർ ലുലുവിനെതിരെ നെടുമ്പാശേരി പൊലീസ് കേസെടുത്തത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയുടെ പരാതിയില്‍ പറഞ്ഞിരുന്നത്. കൊച്ചിയിൽ സ്ഥിര താമസമാക്കിയ യുവ നടിയാണ് സംവിധായകൻ ഒമർ ലുലുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. കൊച്ചി സിറ്റി പൊലീസിനു നൽകിയ പരാതി പിന്നീട് നെടുമ്പാശേരി പൊലീസിനു കൈമാറുകയായിരുന്നു. കഴിഞ്ഞ ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ ഒമർ…
Read Moreവരാപ്പുഴയിലെ പിതാവിന്റെയും 4 വയസുകാരന്റെയും മരണം; ഒപ്പം താമസിച്ചിരുന്നത് യു ട്യൂബിൽ ദിയ ഗൗഡ എന്ന പേരിൽ പ്രശസ്തയായ സ്ത്രീ; ദുരൂഹതയുണ്ടോയെന്ന് പോലീസ് അന്വേഷണം
വരാപ്പുഴ: വരാപ്പുഴ മണ്ണംത്തുരുത്തിൽ കുടുംബ വഴക്കിനെ തുടർന്ന് നാലു വയസുകാരനായ മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് തൂങ്ങി മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടോയെന്ന് പോലീസ് അന്വേഷണം. കൂടെ താമസിക്കുന്ന സ്ത്രീയുടെ മൊബൈൽ ഫോൺ പോലീസ് പരിശോധിച്ച് വരികയാണ്. മരിക്കുന്നതിന് തലേദിവസം രാത്രി ഇരുവരും ഫോണിൽ സംസാരിച്ചിരുന്നതായി പോലീസ് പറയുന്നു. വരാപ്പുഴ മണ്ണംതുരുത്തിൽ സി പി കലുങ്കിന് സമീപം വാടകക്ക് താമസിക്കുന്ന മലപ്പുറം ആതവനാട് കോരന്തൊടിയിൽ ഷെരീഫ് (41), മകൻ അൽ ഫിഫാസി(4)നെ എന്നിവരാണ് മരിച്ചത്. കൂടെ താമസിക്കുന്ന സ്ത്രീ ഖദീജ (30)യുമായുള്ള അഭിപ്രായ വ്യത്യാസമാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് വിവരം. ഇരുവർക്കും മുൻ ബന്ധത്തിൽ 3 മക്കൾ വീതമുണ്ട്. മരിച്ച അൽ ഷിഫാസ് ഇരുവരുടെയും മകനാണ്.മൂന്നാഴ്ച മുമ്പാണ് ഇവർ വരാപ്പുഴയിൽ വാടകക്ക് വീടെടുത്തത്. എന്നാൽ ഖദീജ ഇവർക്കൊപ്പമായിരുന്നില്ല താമസം. ആലുവ മുട്ടത്തുള്ള ഒരു ഫ്ലാറ്റിലാണ് ഇവർ താമസിച്ചിരുന്നത്. ചൊവ്വ…
Read Moreഉമ്മന്‍ ചാണ്ടി സ്മാരക മന്ദിരത്തിന് അജണ്ടവെച്ച് നാട്ടകം സുരേഷ്; എതിർപ്പുമായി എ ഗ്രൂപ്പിലെ മറ്റൊരു വിഭാഗം; നേതൃയോഗത്തിൽ ഐ ഗ്രൂപ്പിന്റെ ആവശ്യം ഇങ്ങനെ…
കോട്ടയം: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പുതിയ ആസ്ഥാനമന്ദിരം പണിയാന്‍ തയാറെടുക്കുന്നു. കഴിഞ്ഞദിവസം ജില്ലാ നേതൃയോഗത്തില്‍ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷാണ് ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ മന്ദിരം നിര്‍മാണം അജണ്ടയില്‍ വച്ചത്. എന്നാല്‍ ഏറെപ്പേരും ഈ താത്പര്യത്തിനു പിന്തുണ നല്‍കിയില്ല. എ ഗ്രൂപ്പില്‍ കെ.സി. ജോസഫ് വിഭാഗത്തിനൊപ്പമാണ് നാട്ടകം സുരേഷ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള എ വിഭാഗം ഇതിനോടു യോജിച്ചില്ല. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷമുള്ള പാര്‍ട്ടി പുനഃസംഘടന മുന്നില്‍ക്കണ്ടാണ് മന്ദിര നിര്‍മാണ നീക്കമെന്ന് എതിര്‍പക്ഷം ആരോപിച്ചു. തിരുവനന്തപുരത്തെ കെ. കരുണകാരന് സ്മാരകത്തിനു ഫണ്ട് നല്കിയിട്ടു മതി കോട്ടയത്ത് പുതിയ ഡിസിസി മന്ദിരമെന്ന് ഐ വിഭാഗം നിര്‍ദേശിച്ചു. മിക്ക ഡിസിസികളും കരുണാകരന് സ്മാരകത്തിനു ഫണ്ട് നല്‍കിയെങ്കിലും കോട്ടയം നല്‍കിയില്ലെന്നും ഐ വിഭാഗം നേതാക്കള്‍ കുറ്റപ്പെടുത്തി. 1972ല്‍ പി.എസ്. ജോണ്‍ ഡിസിസി പ്രസിഡന്റായിരിക്കെ നിര്‍മിച്ചതാണ് കോട്ടയം ഐഡാ ജംഗ്ഷനിലെ ഡിസിസി…
Read Moreദുരിതപർവം കടന്നവൾ… കോട്ടയം മെഡിക്കല്‍ കോളജില്‍ അപൂര്‍വ രോഗത്തിനുള്ള ശസ്ത്രക്രിയ വിജയം; പതിനാലുവയസുകാരിയുടെ ജീവിതം ഇനി സന്തോഷപൂർണ്ണം
തിരുവനന്തപുരം: പതിനാല് വർഷം അനുഭവിച്ച വേദനകൾക്ക് ഒടുവിൽ ആശ്വാസം. സാക്രല്‍ എജെനെസിസ് (Sacral Agenesis) കാരണം അറിയാതെ മൂത്രവും മലവും പോകുന്നതുമൂലം ഏറെ ബുദ്ധിമുട്ടിയിരുന്ന 14 വയസുകാരിക്ക് അപൂര്‍വ ശസ്ത്രക്രിയ വിജയകരമായി നടത്തി കോട്ടയം മെഡിക്കല്‍ കോളജ്. നട്ടെല്ലിനോടു ചേര്‍ന്നുള്ള ഭാഗത്തെ ശസ്ത്രക്രിയയായതിനാല്‍ പരാജയപ്പെട്ടാല്‍ ശരീരം പൂര്‍ണമായിത്തന്നെ തളര്‍ന്നുപോകാനും മലമൂത്ര വിസര്‍ജനം അറിയാന്‍ പറ്റാത്ത നിലയിലാകാനും സാധ്യതയുണ്ട്. അതിസങ്കീര്‍ണമായ ഈ ശസ്ത്രക്രിയയാണു മെഡിക്കല്‍ കോളജ് ന്യൂറോ സര്‍ജറി വിഭാഗം വിജയകരമാക്കിയത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയ മുഴുവന്‍ ടീമിനെയും ആരോഗ്യ മന്ത്രി അഭിനന്ദിച്ചു. സ്കൂള്‍ ആരോഗ്യ പരിശോധനയ്ക്കായി എത്തിയ ആരോഗ്യകേരളം നഴ്സ് ലീനാ തോമസിന്റെ ഇടപെടലാണ് കുട്ടിയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. കുട്ടിയുടെ ക്ലബ് ഫൂട്ടിനെക്കുറിച്ചും ചികിത്സയെക്കുറിച്ചും സംസാരിച്ച് പിരിയുമ്പോള്‍ പെട്ടെന്നാണ് കുട്ടി ഡയപ്പര്‍ ധരിച്ചിരിക്കുന്നതു ശ്രദ്ധിച്ചത്. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് തന്റെ ജന്മനായുള്ള അസുഖത്തെക്കുറിച്ച് നഴ്സിനോട് പറയുന്നത്. അറിയാതെ മൂത്രവും…
Read Moreബംപര്‍ ജേതാവ് മറഞ്ഞുതന്നെ; ടിക്കറ്റ് വിറ്റ ജയലക്ഷ്മി ആഹ്ലാദത്തിൽ; വീടിനും മകന്റെ വിദ്യാഭ്യാസത്തിനും എടുത്ത കടംവീട്ടണം; ലോട്ടറി വിൽപന തുടങ്ങിയിട്ട് 16 വർഷം
ആലപ്പുഴ: വിഷു ബംപര്‍ ഒന്നാം സമ്മാനം ആലപ്പുഴയില്‍ വിറ്റ വി.സി 490987 നമ്പറിന്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ഇത്തവണത്തെ വിഷു ബമ്പര്‍ ഭാഗ്യം കൊണ്ടുവന്നത് ലോട്ടറി ചില്ലറ വില്പനക്കാരിയായ ജയലക്ഷ്മിക്കു കൂടിയാണ്. ജയലക്ഷ്മി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. വി.എ 205272, വി.ബി 429992, വി.സി 523085, വി.ഡി 154182, വി.ഇ 565485, വിജി 654490 എന്നീ നമ്പറുകള്‍ക്കാണ് രണ്ടാം സമ്മാനം. ഒരു കോടി രൂപ വീതം ആറുപേര്‍ക്കാണ് രണ്ടാം സമ്മാനം ലഭിക്കുക. ആലപ്പുഴ കൈതവനയില്‍ തൃക്കാര്‍ത്തിക ലോട്ടറി ഏജന്‍സിയുടെ ഉടമയായ അനില്കുമാറില്നിന്നു വാങ്ങിയ ടിക്കറ്റാണ് ആലപ്പുഴ പഴവീട് സ്വദേശിയായ ജയലക്ഷ്മി വിറ്റത്. മിക്കവാറും സമീപ പ്രദേശങ്ങളിലെ നാട്ടുകാര്‍ക്കാണു വിറ്റതെന്ന് ജയലക്ഷ്മി പറഞ്ഞു. സാധാരണ ബംപറിന്റെ ഒരു ബണ്ടില്‍ ബുക്കാണു വില്പനയ്ക്കായി എടുക്കാറുള്ളതെന്നും ഇത്തവണയും 10 എണ്ണമുള്ള ഒരു ലോട്ടറി ബുക്കാണു തൃക്കാര്‍ത്തിക…
Read Moreപ്രധാനമന്ത്രിയുടെ ധ്യാനം വിലക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ; ധ്യാനം തടയുന്നില്ലെങ്കിൽ കന്യാകുമാരിയിൽ അതേസമയം ധ്യാനം നടത്തുമെന്ന് കോൺഗ്രസ്
ന്യൂഡൽഹി: ധ്യാനം തെരഞ്ഞെടുപ്പ് പ്രചരണമായി കണക്കാക്കാനാകില്ല. പ്രധാനമന്ത്രിയുടെ ധ്യാനം വിലക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. പ്രധാനമന്ത്രിയുടെ ധ്യാനത്തിനെതിരെ കോൺഗ്രസും തൃണമൂൽ കോൺഗ്രസും രംഗത്തെത്തിയിരുന്നു. ധ്യാനം വിലക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിൽ നടത്തുന്ന ധ്യാനം പരോക്ഷ പ്രചാരണമാണെന്നും തടയണമെന്നും ആവശ്യപ്പെട്ടാണ് കോൺഗ്രസ് തെരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകിയത്. മൗനവ്രതം നടത്തുന്നതു പ്രശ്നമല്ലെന്നും പക്ഷേ, ഏഴാം ഘട്ടം തെരഞ്ഞെടുപ്പിന്റെ നിശ്ശബ്ദ പ്രചാരണ സമയത്ത് വാർത്തകളിൽ നിറഞ്ഞുനിൽക്കാനുള്ള തന്ത്രമാണിതെന്നുമാണ് കോൺഗ്രസ് പ്രതിനിധിസംഘത്തെ നയിച്ച അഭിഷേക് മനു സിംഗ്വിയുടെ വാദം. രൺദീപ് സുർജേവാല, ഡോ. നസീർ ഹുസൈൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. മോദിയുടെ ധ്യാനം തടയുന്നില്ലെങ്കിൽ തമിഴ്നാട്ടിലെ കോൺഗ്രസ് എംപിമാരും എംഎൽഎമാരും കന്യാകുമാരിയിൽ അതേസമയം ധ്യാനം നടത്തുമെന്ന് തമിഴ്നാട് കോൺഗ്രസ് കമ്മിറ്റിയും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ ധ്യാനം…
Read Moreപടച്ചോനേ ഇങ്ങള് കാത്തോളീ…കെഎസ്ആർടിസി ലേബർ റൂമായപ്പോൾ; ഓടിക്കൊണ്ടിരുന്ന ബസിൽ യുവതിക്ക് സുഖ പ്രസവം
തൃശൂർ: കെഎസ്ആർടിസി ബസിനുള്ളിൽ യുവതി പ്രസവിച്ചു. തിരുനാവായ സ്വദേശിനിയായ സെറീന (37) ആണ് ബസിനുള്ളിൽ പ്രസവിച്ചത്. യുവതിയുടെ അഞ്ചാമത്തെ കുഞ്ഞിന്റെ ജനനമാണ് അപ്രതീക്ഷിതമായി കെഎസ്ആർടിസി ബസിനുള്ളിൽ സംഭവിച്ചത്. തൃശൂർ പേരാമംഗലത്ത് വച്ച് ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം. അങ്കമാലിയിൽ നിന്നും തൊട്ടിൽപാലത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസിലാണ് കുഞ്ഞ് ജനിച്ചത്. തൃശൂരില്‍ നിന്നും തിരുനാവായിലേക്ക് പോവുകയായിരുന്ന അവർക്ക് പേരാമംഗലത്ത് വെച്ച് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. പിന്നാലെ ബസ് തൃശൂർ അമല മെഡിക്കൽ കോളജിലേക്ക് എത്തിച്ചു. യുവതിക്കൊപ്പം ബന്ധുക്കളാരും ഉണ്ടായിരുന്നില്ല. ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതിയെ ബസിൽ നിന്നും പുറത്തെത്തിക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു. ബസ് ആശുപത്രിയില്‍ എത്തുമ്പോഴേക്കും പ്രസവത്തിന്റെ 80 ശതമാനത്തോളം പൂര്‍ത്തിയായിരുന്നു. പിന്നീട് ആശുപത്രി ജീവനക്കാർ ബസിനുള്ളിൽ കയറി പ്രസവം പൂർത്തിയാക്കുകയായിരുന്നു. യുവതിയെയും കുഞ്ഞിനെയും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Read Moreകാലവർഷം മൂന്നു ദിവസത്തിനുള്ളിൽ; മേഘവിസ്ഫോടനംപോലുള്ള പ്രതിഭാസങ്ങൾ വീണ്ടും ഉണ്ടായേക്കാം; ജനങ്ങൾ ജാഗ്രത പാലിക്കണം
തിരുവനന്തപുരം: തെക്കൻ തമിഴ്നാടിന് മുകളിലായി രൂപപ്പെട്ട ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി അടുത്ത ആറു ദിവസം സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണം എന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി മുന്നറിയിപ്പ് നൽകി. മോശം കാലാവസ്ഥയ്ക്ക് സാധ്യത ഉള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. തെക്കന്‍ കേരള തീരം, ലക്ഷദ്വീപ് തീരം എന്നിവിടങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നാണ് നിര്‍ദേശം. സംസ്ഥാനത്ത് കാലവർഷം മൂന്ന് ദിവസത്തിനുള്ളിൽ എത്തുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മേഘവിസ്ഫോടനം പോലുള്ള പ്രതിഭാസങ്ങൾ വീണ്ടും ഉണ്ടായേക്കാമെന്നും കാലാവസ്ഥ വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. മണ്‍സൂണ്‍ കാലത്ത് കേരളം കനത്ത ജാഗ്രത പുലര്‍ത്തേണ്ടിവരുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഒരു മണിക്കൂറില്‍ 100 മില്ലിമീറ്റര്‍ മഴ ലഭിച്ചാല്‍ അത് മേഘവിസ്ഫോടനമാകും. കൊച്ചിയില്‍ ഇന്നലെ ഒരു മണിക്കൂറിനിടെ പെയ്തത് 103…
Read More