പത്തനംതിട്ട: ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ വഴിയില്‍ ഉപേക്ഷിച്ചു കടന്നുകളയാന്‍ ശ്രമിച്ച സഹയാത്രികനെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കു പോലീസ് കേസെടുത്തു. അപകടത്തില്‍ പരിക്കേറ്റ നെല്ലിക്കാല പ്ലാങ്കൂട്ടത്തില്‍ മുരുപ്പേല്‍ രാജേഷ് – സുമ ദമ്പതികളുടെ മകന് സുധീഷ് (17) ശനിയാഴ്ച രാത്രി തന്നെ മരിച്ചു. ഇതിനിടെ സുധീഷിന്റെ മരണവുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ പരാതിയില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ പത്തനംതിട്ട കുലശേഖരപതി ചേട്ട ബിയാത്തുമ്മ പുരയിടത്തില്‍ സഹദ്(27) നെയാണ് ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്. മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് ഐപിസി 304 പ്രകാരം എടുത്ത കേസില്‍ കോടതിയില്‍ ഹാജരാക്കിയ സഹദിനെ റിമാന്‍ഡ് ചെയ്തു. തിരുവല്ല – കുമ്പഴ സംസ്ഥാന പാതയില്‍ കാരംവേലിയില്‍ ശനിയാഴ്ച രാത്രി 9. 15 ഓടെയായിരുന്നു ബൈക്ക് മറിഞ്ഞ് അപകടം. പരിക്കേറ്റ് റോഡില്‍ കിടന്ന യുവാവിനെ ഉപേക്ഷിച്ച് കടന്നു കളയാന്‍ ശ്രമിച്ച സഹദിനെ നാട്ടുകാര്‍…
Read MoreCategory: Top News
കിടപ്പറയില്‍ കയറി ഭാര്യക്കൊപ്പം കിടക്കാന്‍ ശ്രമിച്ച് കാമുകൻ; ഇത് കണ്ട് രോക്ഷം പൂണ്ട ഭര്‍ത്താവ് കാമുകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു
കോഴിക്കോട്: കിടപ്പറയില്‍ കയറി യുവതിക്കൊപ്പം കിടക്കാന്‍ ശ്രമിച്ച കാമുകനെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. അരീക്കാട് സ്വദേശി ലുഹൈബിനാണ് (24) ഗുരുതരമായി പരിക്കേറ്റത്. ശരീരമാസകലം വെട്ടേറ്റിട്ടുണ്ട്. കട്ടിപ്പാറ അമരാടാണ് സംഭവം. പോലീസ് പറയുന്നത് ഇങ്ങനെ. രാത്രി ഒന്നിന് യുവതിയും ഭര്‍ത്താവും വീട്ടില്‍ കിടന്നുറങ്ങുന്നസമയത്താണ് കാമുകന് കയറിവന്നത്. യുവതിയെ കെട്ടിപ്പിടിച്ച് ബെഡില്‍ കിടക്കാന്‍ ശ്രമിച്ചു. ഇതുകണ്ട ഭര്‍ത്താവ് അടുക്കളയില്‍നിന്നു കത്തിയെടുത്ത് വെട്ടുകയായിരുന്നു. അമരാട് സവദേശിയായ 23 കാരി മാതൃവീട്ടിലാണ് ഭര്‍ത്താവിനൊപ്പം താമസിക്കുന്നത്. ഭര്‍ത്താവിന് പുറമേ രണ്ടു വയസായ കുട്ടിയും യുവതിയുടെ മാതാവും മൂത്ത സഹോദരിയുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. യുവതിയെയും കുഞ്ഞിനെയും കാണ്മാനില്ലെന്നു കാണിച്ച് മൂന്നു ദിവസം മുമ്പ് ഭർത്താവ് താമരശേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കൂട്ടുകാരിയുടെ വീട്ടിൽ പോകുകയാണെന്ന് പറഞ്ഞാണ് രണ്ടു വയസായ കുഞ്ഞുമായി യുവതി വീടുവിട്ട് ഇറങ്ങിയത്. ഇതുസംബന്ധിച്ച് അന്വേഷണം നടക്കുന്നതിനിടയിൽ ഇന്നലെ രാത്രി 11ന് ലുഹൈബിന്റെ…
Read Moreഅമ്പിനും വില്ലിനും അടുക്കാതെ സംഘടനകൾ; തലസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റുകൾ മുടങ്ങി
തിരുവനന്തപുരം: ടെസ്റ്റ് പരിഷ്കരണത്തെ തുടർന്ന് ഡ്രൈവിംഗ് സ്കൂൾ അസോസിയേഷന്റെ ടെസ്റ്റ് ബഹിഷ്കരണം അഞ്ചാം ദിവസത്തിലേക്ക്. എന്നാൽ തലസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റുകൾ മുടങ്ങി. ഒരാളെങ്കിലും എത്തിയാൽ ടെസ്റ്റ് നടത്താമെന്നായിരുന്നു ഗതാഗത വകുപ്പിന്റെ തീരുമാനം. രണ്ടുപേർ ടെസ്റ്റിൽ പങ്കെടുക്കുന്നതിന് എത്തിയെങ്കിലും ഇന്നത്തെ തിയതി റദ്ദായതിനെ തുടർന്ന് അവർക്കും മടങ്ങി പോകേണ്ടി വന്നു. പുതിയ പരിഷ്കരണത്തിനെതിരേ പ്രതിഷേധം ശക്തമാണ്. സിഐടിയു ഒഴിച്ചുള്ള തൊഴിലാളി സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പ്രതിഷേധം. കോഴിക്കോടും ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിന് സാധിച്ചില്ല. കൊടുവള്ളി ആർടിഒ ഓഫീസിന് കീഴിലെ പൊയ്യയിൽ ഡ്രൈവിംഗ് സ്കൂൾ ഗ്രൗണ്ടിലെ ടെസ്റ്റ് ആണ് ഇന്നും തടഞ്ഞത്.
Read Moreസ്വർണവിലകുതിച്ചുകയറുമ്പോൾ മൂന്ന് പവന്റെ മാല സ്വന്തമാക്കാൻ അമ്മയെ കൊലപ്പെടുത്തി; കള്ളക്കണ്ണീർ പൊഴിച്ച മകന്റെ കള്ളത്തരം പൊളിച്ച് പോലീസ്
കൊച്ചി: വീടിനുള്ളിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. ആയവന സ്വദേശിനി കൗസല്യ (67) ആണ് മരിച്ചത്. സംഭവത്തിൽ ഇവരുടെ മകൻ ജോജോയെ പോലീസ് അറസ്റ്റ് ചെയ്തു. ആദ്യം ഹൃദയാഘാതം മൂലമുള്ള മരണമാണെന്നാണ് ഏവരും കരുതിയത്. എന്നാല്‍ ചില സംശയങ്ങള്‍ ഉയര്‍ന്നുവന്നതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. കൗസല്യ ധരിച്ചിരുന്ന മൂന്ന് പവന്റെ മാലയ്ക്കു വേണ്ടിയായിരുന്നു ജോജോ കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ മക്കളായ സിജോയെയും ജോജോയെയും പോലീസ് കസ്റ്റഡിയിൽ എടുത്ത് വിശദമായ ചോദ്യം ചെയ്യുന്നതിനിടെയാണ് ജോജോ കുറ്റം സമ്മതിച്ചത്. വീടിന്റെ ശുചിമുറിയിൽ നിന്ന് പ്രതി മാല കണ്ടെടുത്ത് പോലീസിന് നൽകി.
Read Moreകള്ളക്കടൽ പ്രതിഭാസം: മുന്നറിയിപ്പ് ലംഘിച്ച് വിനോദ സഞ്ചാരികൾ; കന്യാകുമാരി ലെമൂർ ബീച്ചിൽ മെഡിക്കൽ വിദ്യാർഥികള്‍ക്ക് സംഭവിച്ചത്…
കന്യാകുമാരി: കള്ളക്കടൽ പ്രതിഭാസത്തെത്തുടർന്ന് അധികൃതരുടെ മുന്നറിയിപ്പു നിർദേശം പാലിക്കാതെ വിനോദ സഞ്ചാരികൾ. കടലാക്രമണം രൂക്ഷമായിരിക്കെ ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കണമെന്നും കടൽതീരത്ത് കിടന്ന് ഉറങ്ങരുതെന്നും രണ്ടു ദിവസം മുമ്പേ അധികൃതർ നിർദേശിച്ചിരുന്നു. കേരളത്തിനു പുറമെ തമിഴ്നാട് സർക്കാരും ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, നിർദേശം ലംഘിച്ച് കടലിൽ ഇറങ്ങിയതാണ് മെഡിക്കൽ വിദ്യാർഥി സംഘത്തിലെ അഞ്ചു പേരുടെ ജീവൻ നഷ്ടപ്പെടാൻ കാരണം. കന്യാകുമാരി ബീച്ച് സന്ദർശിച്ചശേഷം വിദ്യാർഥി സംഘം ലെമൂർ ബീച്ചിൽ കുളിക്കാനിറങ്ങിയപ്പോൾ ശക്തമായ തിരമാലകൾ ഉണ്ടായിരുന്നു. ബീച്ചിലുണ്ടായിരുന്ന ലൈഫ്ഗാർഡ് കടലിൽ ഇറങ്ങുന്നതിൽനിന്ന് വിദ്യാർഥികളെ വിലക്കിയതായി പറയുന്നു. എന്നാൽ, കടലിലിറങ്ങിയ എട്ടു വിദ്യാർഥികൾ അതിശക്തമായ തിരമാലയിൽപ്പെടുകയായിരുന്നു. ബീച്ചിലുണ്ടായിരുന്നവർ ഓടിയെത്തി മൂന്നുപേരെ രക്ഷപ്പെടുത്തിയെങ്കിലും അഞ്ചുപേരെ കാണാതാകുകയായിരുന്നു. തുടർന്ന് മത്സ്യത്തൊഴിലാളികളും പോലീസുമെത്തി നടത്തിയ തെരച്ചിലിലാണ് അഞ്ചുപേരുടെയും മൃതദേഹം കണ്ടെത്തിയത്. കടൽക്ഷോഭ മുന്നറിയിപ്പിനെത്തുടർന്ന് ലെമൂർ ബീച്ച് അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാൽ, തെങ്ങിൻതോപ്പിലൂടെ…
Read Moreസൂര്യാഘാതമേറ്റ് ചത്തത് 375 വളർത്തുമൃഗങ്ങളും 168 കോഴികളും; റിപ്പോർട്ട് പുറത്തുവിട്ട് മൃഗസംരക്ഷണ വകുപ്പ്
കണ്ണൂർ: സംസ്ഥാനത്ത് സൂര്യാഘാതമേറ്റു ചത്ത വളർത്തുമൃഗങ്ങളുടെ കണക്ക് പുറത്തുവിട്ട് മൃഗസംരക്ഷണ വകുപ്പ്. 345 പശുക്കളും 15 എരുമകളും 15 ആടുകളും 168 കോഴികളും ചത്തതായാണ് കണക്ക്. ചത്ത മൃഗങ്ങളുടെ പോസ്റ്റുമോർട്ടം വിദഗ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടത്തിയശേഷമാണ് മരണകാരണം സൂര്യാഘാതമെന്ന് വിലയിരുത്തിയത്. കഴിഞ്ഞ ഫെബ്രുവരി ഒന്നുമുതൽ മേയ് രണ്ടുവരെയുള്ള കണക്കുകളാണ് പുറത്തുവിട്ടത്. ഏറ്റവും കൂടുതൽ മൃഗങ്ങൾ ചത്തത് ആലപ്പുഴയിലാണ്. 83 പശുക്കളും ആറ് എരുമകളും 11 ആടുകളും 98 കോഴികളുമാണ് ആലപ്പുഴയിൽ സൂര്യാഘാതമേറ്റ് ചത്തത്. ഏറ്റവും കുറവ് വയനാട്ടിലാണ്. നാലു പശുക്കളാണ് ചത്തതായി റിപ്പോർട്ട് ചെയ്തത്. മറ്റു ജില്ലകളിലെ കണക്കുകൾ ചുവടെ: തിരുവനന്തപുരം- പശുക്കൾ (18), ആട് (ഒന്ന്)കൊല്ലം- പശുക്കൾ (56), എരുമ (ഒന്ന്), ആട് (ഒന്ന്)പത്തനംതിട്ട- പശുക്കൾ (ഏഴ്)കോട്ടയം- പശുക്കൾ (11)ഇടുക്കി- പശുക്കൾ (14)എറണാകുളം- പശുക്കൾ (24), എരുമ (അഞ്ച്)തൃശൂർ- പശുക്കൾ (40), എരുമ (മൂന്ന്)മലപ്പുറം- പശുക്കൾ…
Read Moreകൊടും ചൂട്: പകല്‍ താപനില ഉയരും; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും പകല്‍ താപനില ഉയരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പാലക്കാട് ജില്ലയില്‍ പകല്‍ താപനില 39 ഡിഗ്രി വരെയും ആലപ്പുഴ, കൊല്ലം, കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ താപനില 38 ഡിഗ്രി വരെയും ഉയരാന്‍ സാധ്യതയുണ്ട്. പത്തനംതിട്ട, എറണാകുളം, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ 37 ഡിഗ്രി വരെയും തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ 36 ഡിഗ്രി വരെയും താപനില ഉയര്‍ന്നേക്കും. ഇവിടങ്ങളില്‍ കടുത്ത ചൂടിനൊപ്പം അസുഖകരമായ കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നു സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.
Read Moreട്രെയിനിടിച്ച് ആന ചരിഞ്ഞ സംഭവം; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും
പാലക്കാട്: കഞ്ചിക്കോട് ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞ സംഭവത്തിൽ ലോക്കോ പൈലറ്റിനെതിരെ വനം വകുപ്പ് കേസെടുക്കും. തിരുവനന്തപുരം-ചെന്നൈ മെയിൽ ഇടിച്ചാണ് 35 വയസുള്ള പിടിയാന ചരിഞ്ഞത്. സംഭവത്തില്‍ ട്രെയിനിന്റെ വേഗതയും അപകടത്തിന് ഇടയാക്കിയെന്നാണ് പ്രാഥമിക നിഗമനം. രാത്രി 12 ഓടെയാണ് അപകടം ഉണ്ടായത്. ആനയുടെ തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് ആനയുടെ പോസ്റ്റുമോർട്ടം നടത്തും.
Read Moreപത്ത് മാസം ഒളിപ്പിച്ച ഗർഭം; ഹോസ്റ്റലിലെ ശുചിമുറിയിൽ സഹതാമസക്കാർ കണ്ടത് ചോരക്കുഞ്ഞുമായി നിർക്കുന്ന യുവതിയെ; മരംവെട്ടുകാരനായ ഫേസ്ബുക്ക് കാമുകൻ കൊല്ലംകാരൻ
കൊച്ചി: നഗരത്തിലെ ഹോസ്റ്റലിലെ ശുചിമുറിയില്‍ അവിവാഹിതയായ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്കിയ സംഭവത്തില്‍ യുവതിയും കാമുകനും പരിചയപ്പെട്ടത് ഫേസ്ബുക്ക് വഴി. കൊല്ലം സ്വദേശിയായ കാമുകന് മരംവെട്ട് തൊഴിലാളിയാണ്. കഴിഞ്ഞ മൂന്നുവര്‍ഷമായി ഇരുവരും പ്രണയത്തിലാണ്. 32കാരനായ ഇയാളില്‍ നിന്നാണ് യുവതി ഗര്‍ഭം ധരിച്ചതെന്ന് പോലീസിനോട് പറഞ്ഞു. മൂന്നു മാസം മുമ്പാണ് ജോലിയുമായി ബന്ധപ്പെട്ട് കലൂരിലെത്തിയത്. ഈസമയം ഇവര്‍ ഗര്‍ഭിണിയായിരുന്നു. ഇന്നലെ എറണാകുളം നോര്‍ത്ത് പോലീസ് യുവതിയുടെയും കാമുകന്റെയും മൊഴി രേഖപ്പെടുത്തിയിരുന്നു. ഇന്നലെ രാവിലെ കലൂരിലെ ഹോസ്റ്റലിലെ ശുചിമുറിയിലാണ് 22കാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സഹതാമസക്കാരില് നിന്നടക്കം ഗര്‍ഭിണിയാണെന്ന വിവരം രഹസ്യമാക്കിവെച്ചിരുന്ന യുവതി ഒടുവില്‍ ശുചിമുറിയില്‍ പ്രസവിക്കുകയായിരുന്നു. രാവിലെ കുളിക്കാന്‍ കയറിയ യുവതി ഏറെനേരമായിട്ടും പുറത്തിറങ്ങാതെ വന്നതോടെ കൂടെ താമസിച്ചിരുന്ന അഞ്ച് പേര് ചേര്‍ന്ന് ശുചിമുറിയുടെ വാതില്‍ പൊളിക്കുകയായിരുന്നു. ഇതോടെയാണ് ചേരകുഞ്ഞുമായി ഇരിക്കുന്ന യുവതിയെ കണ്ടത്. വിവരം ഉടന്‍തന്നെ…
Read Moreകളിപ്പാട്ടങ്ങൾക്കു നടുവിൽ ഇനിയൊരിക്കലുമുണരാതെ അവൻ യാത്രയായി; ഫ്ലാറ്റില്‍നിന്ന് അമ്മ എറിഞ്ഞു കൊന്ന നവജാത ശിശുവിന്റെ സംസ്കാരം നടത്തി
കൊച്ചി: എറണാകുളം പനമ്പിള്ളി നഗറിലെ ഫ്ലാറ്റില്‍നിന്ന് അമ്മ എറിഞ്ഞു കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ സംസ്കാരം നടത്തി. കുഞ്ഞിന്റെ രക്ഷിതാക്കളുടെ അഭാവത്തില്‍ പച്ചാളം പൊതു ശ്മശാനത്തില്‍ ഇന്ന് രാവിലെ 11ഓടെ എറണാകുളം സൗത്ത് പോലീസിന്റെയും കോര്പ്പറേഷന് അധികൃതരുടെയും നേതൃത്വത്തിലാണ് സംസ്കാരച്ചടങ്ങുകള്‍ നടന്നത്. കൊച്ചി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ തന്നെ പോലീസ് ഏറ്റുവാങ്ങി. സംസ്കാരം നടത്തുന്നത് സംബന്ധിച്ച് ആശുപത്രിയില്‍ റിമാന്‍ഡില്‍ കഴിയുന്ന കുട്ടിയുടെ അമ്മയില്‍നിന്ന് അനുമതി പോലീസിന് ഇന്നലെ ലഭിച്ചു. യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കുംപ്രസവത്തെത്തുടര്ന്നുള്ള ശാരീരിക അസ്വസ്ഥതകള്‍ മൂലം യുവതി ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. യുവതിയെ ചോദ്യം ചെയ്യുന്നതിനായി ഡോക്ടറുടെ അനുമതി ലഭിച്ചാല്‍ ഇന്ന് മൊഴി രേഖപ്പെടുത്തിയേക്കുമെന്ന് എറണാകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ പി. രാജ്കുമാര് പറഞ്ഞു. വൈകാതെ ഇവരെ കസ്റ്റഡിയില്‍ വാങ്ങും. അതിനിടെ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ യുവതിയില്‍നിന്നും സാമ്പിളുകള്‍ ശേഖരിച്ചു. കഴിഞ്ഞ…
Read More