കൊച്ചി: നഗരത്തിലെ ഹോസ്റ്റലിലെ ശുചിമുറിയില്‍ അവിവാഹിതയായ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്കിയ സംഭവത്തില്‍ യുവതിയും കാമുകനും പരിചയപ്പെട്ടത് ഫേസ്ബുക്ക് വഴി. കൊല്ലം സ്വദേശിയായ കാമുകന് മരംവെട്ട് തൊഴിലാളിയാണ്. കഴിഞ്ഞ മൂന്നുവര്‍ഷമായി ഇരുവരും പ്രണയത്തിലാണ്. 32കാരനായ ഇയാളില്‍ നിന്നാണ് യുവതി ഗര്‍ഭം ധരിച്ചതെന്ന് പോലീസിനോട് പറഞ്ഞു. മൂന്നു മാസം മുമ്പാണ് ജോലിയുമായി ബന്ധപ്പെട്ട് കലൂരിലെത്തിയത്. ഈസമയം ഇവര്‍ ഗര്‍ഭിണിയായിരുന്നു. ഇന്നലെ എറണാകുളം നോര്‍ത്ത് പോലീസ് യുവതിയുടെയും കാമുകന്റെയും മൊഴി രേഖപ്പെടുത്തിയിരുന്നു. ഇന്നലെ രാവിലെ കലൂരിലെ ഹോസ്റ്റലിലെ ശുചിമുറിയിലാണ് 22കാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സഹതാമസക്കാരില് നിന്നടക്കം ഗര്‍ഭിണിയാണെന്ന വിവരം രഹസ്യമാക്കിവെച്ചിരുന്ന യുവതി ഒടുവില്‍ ശുചിമുറിയില്‍ പ്രസവിക്കുകയായിരുന്നു. രാവിലെ കുളിക്കാന്‍ കയറിയ യുവതി ഏറെനേരമായിട്ടും പുറത്തിറങ്ങാതെ വന്നതോടെ കൂടെ താമസിച്ചിരുന്ന അഞ്ച് പേര് ചേര്‍ന്ന് ശുചിമുറിയുടെ വാതില്‍ പൊളിക്കുകയായിരുന്നു. ഇതോടെയാണ് ചേരകുഞ്ഞുമായി ഇരിക്കുന്ന യുവതിയെ കണ്ടത്. വിവരം ഉടന്‍തന്നെ…
Read MoreCategory: Top News
കളിപ്പാട്ടങ്ങൾക്കു നടുവിൽ ഇനിയൊരിക്കലുമുണരാതെ അവൻ യാത്രയായി; ഫ്ലാറ്റില്‍നിന്ന് അമ്മ എറിഞ്ഞു കൊന്ന നവജാത ശിശുവിന്റെ സംസ്കാരം നടത്തി
കൊച്ചി: എറണാകുളം പനമ്പിള്ളി നഗറിലെ ഫ്ലാറ്റില്‍നിന്ന് അമ്മ എറിഞ്ഞു കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ സംസ്കാരം നടത്തി. കുഞ്ഞിന്റെ രക്ഷിതാക്കളുടെ അഭാവത്തില്‍ പച്ചാളം പൊതു ശ്മശാനത്തില്‍ ഇന്ന് രാവിലെ 11ഓടെ എറണാകുളം സൗത്ത് പോലീസിന്റെയും കോര്പ്പറേഷന് അധികൃതരുടെയും നേതൃത്വത്തിലാണ് സംസ്കാരച്ചടങ്ങുകള്‍ നടന്നത്. കൊച്ചി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ തന്നെ പോലീസ് ഏറ്റുവാങ്ങി. സംസ്കാരം നടത്തുന്നത് സംബന്ധിച്ച് ആശുപത്രിയില്‍ റിമാന്‍ഡില്‍ കഴിയുന്ന കുട്ടിയുടെ അമ്മയില്‍നിന്ന് അനുമതി പോലീസിന് ഇന്നലെ ലഭിച്ചു. യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കുംപ്രസവത്തെത്തുടര്ന്നുള്ള ശാരീരിക അസ്വസ്ഥതകള്‍ മൂലം യുവതി ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. യുവതിയെ ചോദ്യം ചെയ്യുന്നതിനായി ഡോക്ടറുടെ അനുമതി ലഭിച്ചാല്‍ ഇന്ന് മൊഴി രേഖപ്പെടുത്തിയേക്കുമെന്ന് എറണാകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ പി. രാജ്കുമാര് പറഞ്ഞു. വൈകാതെ ഇവരെ കസ്റ്റഡിയില്‍ വാങ്ങും. അതിനിടെ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ യുവതിയില്‍നിന്നും സാമ്പിളുകള്‍ ശേഖരിച്ചു. കഴിഞ്ഞ…
Read Moreപൊള്ളുന്ന വെയിലിൽ പൊള്ളിക്കുന്ന വിലക്കയറ്റം; തീൻമേശയിലെ വിഭവങ്ങൾ കുറച്ച് കഞ്ഞിയും ചമ്മന്തിയിലേക്കും മാറി മലയാളി; ഇങ്ങനെ പോയാൽ അടുക്കള പുകയില്ലെന്ന് വീട്ടമ്മമാർ
ചെങ്ങന്നൂർ: മലയാളികളുടെ തീൻമേശയിലെ വിഭവങ്ങൾ കുറയുന്നു. മൂന്നും നാലും അഞ്ചും കൂട്ടം കറി കൂട്ടി വിഭവ സമൃദ്ധമായി ഊണ് കഴിച്ചിരുന്നവർ ഒന്നിലോ രണ്ടിലോ ആയി ചുരുക്കി. ചിലർ കഞ്ഞിയും ചമ്മന്തിയിലേക്കും മാറി. മീൻ, കോഴി, ഇറച്ചി, പച്ചക്കറി എന്നിവയുടെ വില ഒരു പോലെ കൂടിയതാണ് തീൻമേശ വിഭവങ്ങൾ കുറയാൻ കാരണമായത്. ഈസ്റ്റർ, വിഷു, റംസാൻ തുടങ്ങിയ ഉത്സവ സീസണുകൾ കഴിയുമ്പോൾ കോഴിവില കുറയുമെന്ന് കരുതിയെങ്കിലും കുറഞ്ഞില്ല. 150 മുതൽ 160 വരെയാണ് നിലവിലെ വില. പക്ഷിപ്പനിയായിട്ടും കോഴിയിറച്ചിയുടെ വിലയ്ക്ക് കുറവില്ല. കഴിഞ്ഞ പക്ഷിപ്പനി സമയത്ത് 60 രൂപയായിരുന്നു വില. കോഴി വേണ്ട മീൻ വാങ്ങാമെന്ന് വിചാരിച്ചാലും കീശ കീറും. കേരള തീരങ്ങളിൽ സുലഭമായി ലഭിച്ചിരുന്ന മത്തി, അയല, കിളിമീൻ എന്നിവയുടെ വില മൂന്നൂറിനു മുകളിൽ. കൊടുംചൂടും കള്ളക്കടൽ പ്രതിഭാസവുമൊക്കെയായി മീനിന്റെ ലഭ്യത കുറഞ്ഞ താണ് വില കൂടാൻ…
Read Moreവേനൽ കനക്കുന്നു; റോഡ് വക്കുകളിൽ നിരനിരയായി ജൂസ് കടകൾ; വെള്ളവും ഐസും സുരക്ഷിതമാണോയെന്ന ആശങ്കയിൽ പൊതുജനം
കോട്ടയം: ദാഹശമിനികളും പഴങ്ങളും വില്‍ക്കുന്ന ഫ്രൂട്ട് സ്റ്റാളുകള്‍, ഹോട്ടലുകള്‍, കൂള്‍ ബാറുകള്‍ എന്നിവിടങ്ങളില്‍ അധികൃതര്‍ പരിശോധന നടത്തുന്നില്ലെന്നു പരാതി. കടകമ്പോളങ്ങളില്‍ ഉപയോഗിക്കുന്ന വെള്ളവും ഐസും സുരക്ഷിതമാണോ എന്നതില്‍ ആശങ്കയുണ്ട്. പൈപ്പ് വെള്ളം ഉപയോഗിച്ച് ഐസ് തയാറാക്കുന്ന ഫാക്ടറികള്‍ പലതാണ്. ക്ലോറിന്റെ അംശം ഇതില്‍ കൂടുതലായതിനാല്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാം. മീന്‍ കടകളില്‍ വില്ക്കാന് തയാറാക്കുന്ന ഐസ് ചെറിയ വിലയില്‍ വാങ്ങുന്ന കൂള്ബാറുകളുള്ളതായി പരാതിയുണ്ട്. മഞ്ഞപ്പിത്തം, അതിസാരം തുടങ്ങി രോഗങ്ങള്‍ക്ക് സാധ്യതയേറെയാണ്. തട്ടുകടകളില്‍ ഉപയോഗിക്കുന്ന വെള്ളവും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. പഴക്കടകളില്‍ പഴകിയതും കേടുവന്നതും വാടിയതുമായ പഴങ്ങള്‍ ചിലയിടങ്ങളില്‍ ജൂസാക്കി വില്‍ക്കുന്നുണ്ട്. മാര്‍ക്കറ്റിലെ പഴക്കം ചെന്ന പഴങ്ങള്‍ നിസാര വിലയ്ക്ക് വാങ്ങുന്ന കൂള്ബാറുകളുമുണ്ട്. രാസവസ്തുക്കള്‍ വച്ച് പഴുപ്പിച്ച മാമ്പഴവും പൈനാപ്പിളും വിപണില്‍ വ്യാപകമാണ്. ഐസ്ക്രീം വില്‍പ്പന വര്‍ധിച്ചിരിക്കേ ഇവ നിര്‍മിക്കുന്ന ഫാക്ടറികളിലും പരിശോധന നടക്കുന്നില്ല. ഇത്ര കഠിനമായ വേനല്‍ എത്തിയിട്ടും ജില്ലയില്‍ ഒരിടത്തും ആരോഗ്യവകുപ്പ്…
Read Moreകാട്ടിലും ചൂടിനു കുറവില്ല; താപനില 36 ഡിഗ്രിക്കു മുകളിൽ; തീറ്റയും കുളിർമയുംതേടി പാലായനം ചെയ്ത് മൃഗങ്ങൾ
കോട്ടയം: നാട്ടില്‍ മാത്രമല്ല കാട്ടിലും കൊടുംചൂടാണ്. പൊന്തന്‍പുഴ, കോരുത്തോട്, മടുത്ത, പമ്പാവാലി പ്രദേശങ്ങളിലെ വനമേഖലയില്‍ നഗരങ്ങളിലെ തോതില്‍തന്നെയാണ് ചൂട്. വനാന്തരങ്ങളിലെ താപനില 36 ഡിഗ്രിക്കു മുകളിലാണ്. ചൂട് കൂടിയതോടെ മതമ്പ, കോരുത്തോട്, പെരുവന്താനം പ്രദേശങ്ങളില്‍നിന്ന് വന്യമൃഗങ്ങള്‍ കുളിര്‍മ തേടി പീരുമേട്, കുട്ടിക്കാനം വനമേഖലയിലേക്ക് കടന്നതായി വനപാലകര്‍ പറഞ്ഞു. വളഞ്ഞാങ്ങാനം, പീരുമേട് പ്രദേശങ്ങളില്‍ കാട്ടാന, കടുവ, കരടി എന്നിവയെ അടുത്തയിടെ രാത്രി യാത്രക്കാര്‍ കണ്ടിരുന്നു. വനാന്തരങ്ങളില്‍ മൃഗങ്ങള്‍ക്ക് കുടിവെള്ളത്തിന് ക്ഷാമമില്ലെന്ന് വനപാലകര്‍ പറഞ്ഞു. ചെക്ക്ഡാമുകളിലും കുളങ്ങളിലും പുഴകളിലും വെള്ളം ലഭ്യമാണ്. എന്നാല്‍ തീറ്റയ്ക്ക് കടുത്ത ക്ഷാമമുണ്ട്. മഞ്ഞക്കൊന്ന, കാട്ടുപടല് എന്നിവയുടെ വ്യാപനമാണ് വനങ്ങള്‍ക്ക് വിപത്തായിരിക്കുന്നത്. പുല്ല്, മുള എന്നിവയുടെ ക്ഷാമം വേനലില്‍ രൂക്ഷമാണ്. അതിവേഗത്തില്‍ പടരുന്ന മഞ്ഞക്കൊന്ന നിര്‍മാര്‍ജനം ചെയ്യാനുള്ള പദ്ധതി വനംവകുപ്പ് ആവിഷ്കരിച്ചിട്ടുണ്ട്. കോരുത്തോട്, അഴുത പ്രദേശങ്ങളില്‍ കാട്ടാനകള്‍ പമ്പ ഉള്‍വനത്തിലേക്ക് നീങ്ങി. നിലവിലെ ചൂട് പക്ഷികളുടെ…
Read More‘മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിന് ദേവിനുമെതിരേ കേസെടുക്കണം’; കെഎസ്ആർടിസി ഡ്രൈവര്‍ യദുവിന്റെ ഹര്‍ജി കോടതിയില്‍
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും, കെഎസ്ആര്‍ടിസി ബസ് ഡ്രൈവർ യദുവും തമ്മിലുള്ള തർക്കം നടന്നുകൊണ്ടിരിക്കെ മേയര്‍ക്കും എംഎല്‍എ സച്ചിന് ദേവിനും എതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡ്രൈവര്‍ യദു നല്കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. ഇരുവര്‍ക്കും എതിരേ കേസെടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. അതേസമയം, ആര്യ രാജേന്ദ്രനും, സച്ചിൻദേവും ഉൾപ്പെടെ അഞ്ചു പേർക്കെതിരേ കോടതിയുടെ നിർദേശ പ്രകാരം കന്റോണ്‍മെന്റ് പോലീസ് കേസെടുത്തിരുന്നു. ഗതാഗതം തടസപ്പെടുത്തിയതിന് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ്. പൊതുജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിനെതിരേ ഹൈക്കോടതി അഭിഭാഷകൻ ബൈജു നോയൽ നൽകിയ ഹർജിയിൽ തിരുവനന്തപുരം മജിസ്ട്രേട്ട് കോടതിയുടെ നിർദേശപ്രകാരമാണ് കേസെടുത്തത്. കൂടാതെ, മേയറുമായി തര്‍ക്കം ഉണ്ടായ ദിവസം യദു ഫോണില്‍ സംസാരിച്ചതുമായി ബന്ധപ്പെട്ട ആരോപണത്തിൽ കെഎസ്ആര്‍ടിസിക്ക് തിരുവനന്തപുരം സിറ്റി പോലീസ് ഇന്ന് റിപ്പോര്‍ട്ട്…
Read Moreഭർത്താവുമായി വഴക്ക്: വീട് വിട്ടിറങ്ങിയ യുവതി മകനെ മുതലക്കുളത്തിലേക്ക് വലിച്ചെറിഞ്ഞു; ആറ് വയസുകാരന് ദാരുണാന്ത്യം
ദണ്ഡേലി: ആറുവയസുകാരനെ മുതല സംരക്ഷണ കേന്ദ്രത്തിലെ ജലാശയത്തിലേക്ക് വലിച്ചെറിഞ്ഞ് അമ്മ. കർണാടകയിലെ കാളീനദിയിലെ ദണ്ഡേലി മുതല സംരക്ഷണ കേന്ദ്രത്തിലാണ് സംഭവം. പോലീസും അഗ്നിരക്ഷാസേനയും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഭർത്താവുമായുള്ള വഴക്കിനെ തുടർന്നാണ് സാവിത്രി(23) കുഞ്ഞിനെ ജലാശയത്തിലേക്ക് വലിച്ചെറിഞ്ഞത്. ഭർത്താവുമായി വഴക്കിട്ട് ഇവർ കുട്ടിയുമായി വീട് വിട്ടിറങ്ങുകയായിരുന്നു. തുടർന്ന് ശനിയാഴ്ച വൈകിട്ടാണ് കുട്ടിയെ മുതലകളുള്ള കുളത്തിലേക്ക് വലിച്ചെറിഞ്ഞത്. ശേഷം ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് രാത്രി തന്നെ പരിശോധന ആരംഭിച്ചെങ്കിലും തൊട്ടടുത്ത ദിവസമാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ മാതാപിതാക്കളെ അറസ്റ്റ് ചെയ്തു.
Read Moreയുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച നിലയിൽ
തൃശൂര്‍: കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. വെങ്ങിണിശേരി ശിവപുരം സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്. മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് ആക്രമണം ഉണ്ടായതെന്നാണ് പോലീസിന്റെ നിഗമനം. കൊല്ലപ്പെട്ട മനുവും വെങ്ങിണിശേരി സ്വദേശികളായ മറ്റ് മൂന്ന് പേരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. പിന്നീട് മനു കോടന്നൂരില്‍ എത്തിയപ്പോള്‍ മൂവരും ചേര്‍ന്ന് ഇയാളെ ഹോക്കി സ്റ്റിക്കുകൊണ്ട് ആക്രമിക്കുകയായിരുന്നെന്നാണ് സൂചന. വെങ്ങിണിശേരി സ്വദേശികളായ മണികണ്ഠന്, പ്രണവ്, ആഷിക് എന്നിവരാണ് കേസിലെ പ്രതികളെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതില്‍ മണികണ്ഠന് നേരത്തെ രണ്ടു കൊലപാതകക്കേസില്‍ പ്രതിയാണ്.
Read Moreജാഗ്രത പാലിക്കണം; സംസ്ഥാനത്ത് ഇന്നും കള്ളക്കടല്‍ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കള്ളക്കടല്‍ മുന്നറിയിപ്പ്. തിങ്കളാഴ്ച പകല്‍ 3.30 വരെ 1.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകളടിക്കാന്‍ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. കേരള തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും ഓറഞ്ച് അലര്‍ട്ട് തുടരുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. താഴ്ന്ന പ്രദേശങ്ങളില്‍ അതീവ ജാഗ്രത വേണം. തീരത്ത് കിടന്ന് ഉറങ്ങരുതെന്ന് പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം. മത്സബന്ധന ഉപകരണങ്ങള്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റണമെന്നും മുന്നറിയിപ്പുണ്ട്.
Read Moreഎറണാകുളത്ത് വനിതാ ഹോസ്റ്റലില്‍ യുവതി പ്രസവിച്ചു; പോലീസെത്തി അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി
കൊച്ചി: ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ചു. ഞായറാഴ്ച്ച രാവിലെയോടെ ശൗചാലയത്തില്‍ കയറിയ യുവതിയെ ഏറെ സമയത്തിനു ശേഷവും പുറത്തേക്ക് കാണാതായതോടെ സുഹൃത്തുക്കള്‍ വാതില്‍ തട്ടി വിളിക്കുകയായിരുന്നു. അപ്പോഴാണ് ശുചി മുറിയിൽ യുവതി പ്രസവിച്ച് കിടക്കുന്ന നിലയിൽ കണ്ടത്. ഉടൻതന്നെ യുവതിയുടെ കൂട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ നോർത്ത് പോലീസ് അമ്മയേയും കുഞ്ഞിനെയും ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കാമുകനില്‍ നിന്നാണ് ഗർഭം ധരിച്ചതെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ കാമുകന്റെ വീട്ടുകാരെയും യുവതിയുടെ വീട്ടുകാരെയും എറണാകുളത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്. ആറ് പേരടങ്ങുന്ന റൂമിലാണ് യുവതി താമസിച്ചിരുന്നത്. കുറച്ച് ദിവസങ്ങളായി അസ്വസ്തത പ്രകടിപ്പിച്ച് യുവതിയോട് സുഹൃത്തുക്കൾ കാര്യം തിരക്കിയെങ്കിലും അതിൽ നിന്നെല്ലാം ഒഴിഞ്ഞ് മാറുകയായിരുന്നു. ഇന്ന് രാവിലെ മുതൽ യുവതി അവശയായിരുന്നു എന്ന് സുഹൃത്തുക്കൾ പറഞ്ഞു.
Read More