എട്ടുവയസുകാരിയെ പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​ന് 16 വ​ർ​ഷം ക​ഠി​ന ത​ട​വ്; പി​ഴ​ത്തു​ക​യി​ൽ നി​ന്നു 50,000 രൂ​പ അ​തി​ജീ​വി​ത​യ്ക്ക് ന​ൽ​കണം

കാ​ട്ടാ​ക്ക​ട: എ​ട്ടു​വ​യു​ള്ള മ​ദ്ര​സ വി​ദ്യാ​ർ​ത്ഥി​നി​യെ പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​ന് 16 വ​ർ​ഷം ക​ഠി​ന ത​ട​വി​നും 60,000രൂ​പ പി​ഴ​യും. കാ​ട്ടാ​ക്ക​ട അ​തി​വേ​ഗ പോ​ക്‌​സോ കോ​ട​തി ജ​ഡ്ജ് എ​സ്.​ര​മേ​ഷ് കു​മാ​റാണ് ശി​ക്ഷ വിധിച്ചത്. ക​ര​കു​ളം ചെ​ക്കേ​ക്കോ​ണം അ​ഴി​ക്കോ​ട് മ​ല​യ​ത്ത് പ​ണ​യി​ൽ സ​ജി​ന മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് തൗ​ഫി​ക്കി​നെ(27)​യാ​ണ് ശി​ക്ഷി​ച്ച​ത്. പി​ഴ​ത്തു​ക​യി​ൽ നി​ന്നു 50,000 രൂ​പ അ​തി​ജീ​വി​ത​യ്ക്ക് ന​ൽ​കാ​നും പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ ഒന്പത് മാ​സം അ​ധി​ക ത​ട​വ്കൂ​ടി അ​നു​ഭ​വി​ക്ക​ണ​മെ​ന്നും വി​ധി​ന്യാ​യ​ത്തി​ൽ പ​റ​യു​ന്നു. 2019ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ​ഠി​ക്കാ​നെ​ത്തി​യ എ​ട്ട് വ​യ​സു​കാ​രി​യെ ക്ലാ​സി​ന​ക​ത്തു​വ​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തു​കാ​ര​ണം പീ​ഡ​ന വി​വ​രം കു​ട്ടി പു​റ​ത്തു പ​റ​ഞ്ഞി​ല്ല.​ മ​ക​ളു​ടെ സ്വ​ഭാ​വ​ത്തി​ലും പെ​രു​മാ​റ്റ​ത്തി​ലും സം​ശ​യം​തോ​ന്നി​യ മാ​താ​വ് ബ​ന്ധു​വി​നോ​ട് പ്ര​തി​യെ​പ്പ​റ്റി തി​ര​ക്കി​യ സ​മ​യം കു​ട്ടി മാ​താ​വി​നോ​ട് പീ​ഡ​ന വി​വ​രം പ​റ​യു​ക​യാ​യി​രു​ന്നു.​ തു​ട​ർ​ന്ന് വി​ള​പ്പി​ൽ​ശാ​ല പോലീ​സി​ൽ പ​രാ​തി ന​ൽ​കി.​അ​ന്ന​ത്തെ വി​ള​പ്പി​ൽ​ശാ​ല സ​ബ്ഇ​ൻ​സ്‌​പെ​ക്‌ടർ വി.​ഷി​ബു​വാ​ണ് കു​റ്റ​പ​ത്രം ന​ൽ​കി​യ​ത്.  

Read More

ല​ഹ​രി​മ​രു​ന്നു​മാ​യി ‘മാ​ഡ് മാ​ക്‌​സ്’ സം​ഘം പി​ടി​യി​ലാ​യ കേ​സ്; ഇ​ട​നി​ല​ക്കാ​ര്‍​ക്ക് വ​ന്‍ ക​മ്മീ​ഷ​ന്‍; പി​ന്നി​ല്‍ വ​ന്‍ റാ​ക്ക​റ്റെ​ന്ന് എ​ക്‌​സൈ​സ്

കൊ​ച്ചി: ല​ഹ​രി​മ​രു​ന്നു​മാ​യി ‘മാ​ഡ് മാ​ക്‌​സ്’ സം​ഘം പി​ടി​യി​ലാ​യ സം​ഭ​വ​ത്തി​ൽ പി​ന്നി​ല്‍ വ​ന്‍ റാ​ക്ക​റ്റെ​ന്ന് എ​ക്‌​സൈ​സ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം. കൂ​ടു​ത​ല്‍ പേ​ര്‍ ഇ​നി​യും കു​ടു​ങ്ങു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം ന​ല്‍​കു​ന്ന സൂ​ച​ന. ഇ​വ​രു​ടെ മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണ ശ്യം​ഖ​ല​യി​ലെ ഏ​തെ​ങ്കി​ലും വി​ത​ര​ണ​ക്കാ​ര്‍ പി​ടി​ക്ക​പ്പെ​ട്ടാ​ലും മാ​ഡ് മാ​ക്‌​സി​ന്‍റെ ക​സ്റ്റ​മ​ര്‍​ക്ക് ത​ട​സം കൂ​ടാ​തെ കൃ​ത്യ​മാ​യി ല​ഹ​രി​മ​രു​ന്ന് എ​ത്തി​ച്ച് കൊ​ടു​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ഇ​ട​നി​ല​ക്കാ​രു​ടെ വ്യാ​പ്തി കൂ​ട്ടി​യി​രി​ക്കു​ന്ന​ത്. സം​ഘ​ത്തെ കു​ടു​ക്കാ​നാ​യി സ്‌​റ്റേ​റ്റ് എ​ക്‌​സൈ​സ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡ് (സീ​സ്) ന​ട​പ​ടി​ക​ള്‍ ക​ടു​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. യു​വ​തി യു​വാ​ക്ക​ളെ​യാ​ണ് കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​യാ​യ മാ​ഡ് മാ​ക്‌​സ് സം​ഘ​ത്ത​ല​വ​ന്‍ ഇ​ട​നി​ല​ക്കാ​രാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​വ​രി​ല്‍ പ​ല​ര്‍​ക്കും ക​ണ്ണി​ക​ളി​ലെ ഒ​ന്നോ ര​ണ്ടോ പേ​രെ മാ​ത്ര​മെ അ​റി​യു​മാ​യി​രു​ന്നു​ള്ളൂ. കേ​സി​ല്‍ ജി​ല്ല​യി​ലും ജി​ല്ല​യ്ക്ക് വെ​ളി​യി​ലു​മു​ള്ള നാ​ല്‍​പ​തി​ലേ​റെ ഇ​ട​നി​ല​ക്കാ​ര്‍ ക​ണ്ണി​ക​ളാ​ണെ​ന്ന് സ്‌​റ്റേ​റ്റ് എ​ക്‌​സൈ​സ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡ് ചീ​ഫ് അ​സി. ക​മ്മീ​ഷ​ണ​ര്‍ ടി. ​അ​നി​കു​മാ​ര്‍ പ​റ​ഞ്ഞു. ഇ​ട​നി​ല​ക്കാ​ര്‍​ക്ക് വ​ന്‍ ക​മ്മീ​ഷ​ന്‍പൗ​ഡ​ര്‍ രൂ​പ​ത്തി​ലു​ള്ള എം​ഡി​എം​എ​യ്ക്ക് ഡി​മാ​ന്‍റ്…

Read More

ഇ​നി പ്ര​ചാ​ര​ണ​ച്ചൂ​ടേ​റും… കോ​ട്ട​യ​ത്തെ കോ​ട്ട​കാ​ക്കാ​ൻ രാ​ഹു​ലും പ്രി​യ​ങ്ക​യും, പു​തി​യൊ​രവ​സ​ര​ത്തി​ന് മോ​ദി​യും അ​മി​ത് ഷാ​യും; പ​ഴ​യ​സീ​റ്റ് പി​ടി​ച്ചെ​ടു​ക്കാ​ൻ പ്ര​കാ​ശ് കാ​രാ​ട്ടും യ​ച്ചൂ​രി​യും

കോ​​ട്ട​​യം: ലോ​​ക്‌​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന് ഇ​​നി 30 ദി​​വ​​സം ബാ​​ക്കി. ഈ​​സ്റ്റ​​ര്‍ വ​​രെ പ്ര​​ചാ​​ര​​ണ​​ത്തി​​ന് അ​​വ​​ധി. ഏ​​പ്രി​​ലി​​ല്‍ റാം​​സാ​​നും വി​​ഷു​​വി​​നും ര​​ണ്ടു ദി​​വ​​സം പ്ര​​ചാ​​ര​​ണം മ​​ങ്ങും. 24ന് ​​പ്ര​​ചാ​​ര​​ണ​​ക്കൊ​​ടി ഇ​​റ​​ക്കും. 26നാ​​ണ് ജ​​ന​​വി​​ധി. അ​​നു​​ഭ​​വ​​ത്തി​​ല്‍ 25 ദി​​വ​​സ​​ത്തെ പ്ര​​ചാ​​ര​​ണ​​മാ​​ണ് സ്ഥാ​​നാ​​ര്‍​ഥി​​ക​​ള്‍​ക്കും മു​​ന്ന​​ണി​​ക​​ള്‍​ക്കും ബാ​​ക്കി​​യു​​ള്ള​​ത്. ക​​ണ്‍​വ​​ന്‍​ഷ​​നു​​ക​​ളും റോ​​ഡ് ഷോ​​ക​​ളു​​മൊ​​ക്കെ​​യാ​​യി ആ​​ളും കാ​​ശും ഇ​​റ​​ക്കേ​​ണ്ട ദി​​വ​​സ​​ങ്ങ​​ള്‍ ബാ​​ക്കി​​നി​​ല്‍​ക്കെ ദേ​​ശീ​​യ, സം​​സ്ഥാ​​ന നേ​​താ​​ക്ക​​ളു​​ടെ വ​​ര​​വാ​​ണ് ഇ​​നി​​യു​​ള്ള വി​​ശേ​​ഷം. എ​​ന്‍​ഡി​​എ​​യ്ക്കു​​വേ​​ണ്ടി കോ​​ട്ട​​യ​​ത്ത് ന​​രേ​​ന്ദ്ര മോ​​ദി, അ​​മി​​ത് ഷാ, ​​ജെ.​​പി. ന​​ഡ്ഡ, നി​​ര്‍​മ​​ല സീ​​താ​​രാ​​മ​​ന്‍ എ​​ന്നി​​വ​​രെ​​ത്തും. സ​​മ്മേ​​ള​​ന സ്ഥ​​ല​​വും തീ​​യ​​തി​​ക​​ളും വ്യ​​ക്ത​​മാ​​യി​​ട്ടി​​ല്ല. കോ​​ണ്‍​ഗ്ര​​സി​​ല്‍ രാ​​ഹു​​ല്‍, പ്രി​​യ​​ങ്ക, മ​​ല്ലി​​കാ​​ര്‍​ജു​​ന്‍ ഖാ​​ര്‍​ഗെ, സ​​ച്ചി​​ന്‍ പൈ​​ല​​റ്റ് എ​​ന്നി​​വ​​ര്‍ വ​​രും. എ​​ല്‍​ഡി​​എ​​ഫി​​ല്‍ പ്ര​​കാ​​ശ് കാ​​രാ​​ട്ട്, സീ​​താ​​റാം യ​​ച്ചൂ​​രി, പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍, എം.​​വി. ഗോ​​വി​​ന്ദ​​ന്‍, ഇ.​​പി. ജ​​യ​​രാ​​ജ​​ന്‍, എം.​​എ. ബേ​​ബി തു​​ട​​ങ്ങി​​യ​​വ​​ര്‍ വി​​വി​​ധ യോ​​ഗ​​ങ്ങ​​ളി​​ല്‍ പ​​ങ്കെ​​ടു​​ക്കും. ഓ ​​രോ അ​​സം​​ബ്ലി മ​​ണ്ഡ​​ല​​ത്തി​​ലും ഓ​​രോ…

Read More

ഉറങ്ങിക്കിടന്ന മദ്രസ അധ്യാപകൻ റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ആർഎസ്എസ് പ്രവർത്തകരായ മൂന്ന് പ്രതികളെയും വെറുതെവിട്ടു

കാ​സ​ർ​ഗോ​ഡ്: മ​ദ്ര​സ അ​ധ്യാ​പ​ക​ൻ റി​യാ​സ് മൗ​ല​വി വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ളാ​യ മൂ​ന്ന് ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​രെ​യും വെ​റു​തെ​വി​ട്ടു. കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്.‌‌‌ കേ​ളു​ഗു​ഡെ സ്വ​ദേ​ശി​ക​ളാ​യ അ​ജേ​ഷ്, നി​തി​ന്‍ കു​മാ​ര്‍, അ​ഖി​ലേ​ഷ് എ​ന്നി​വ​രാ​യി​രു​ന്നു കേ​സി​ലെ കു​റ്റാ​രോ​പി​ത​ര്‍. 2017 മാ​ര്‍​ച്ച് 20നാ​ണ് അ​തി നി​ഷ്ഠൂ​ര​മാ​യ കൊ​ല​പാ​ത​കം ന​ട​ന്ന​ത്. കാ​സ​ര്‍​ഗോ​ഡ് ചൂ​രി മ​ദ്ര​സ​യി​ലെ അ​ധ്യാ​പ​ക​നാ​യി​രു​ന്നു റി​യാ​സ് മൗ​ല​വി. പ​ള്ളി​യ്ക്ക് അ​ക​ത്തെ മു​റി​യി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന റി​യാ​സ് മൗ​ല​വി​യെ അ​തി​ക്ര​മി​ച്ചു​ക​ട​ന്ന് ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വം ന​ട​ന്ന് മൂ​ന്ന് ദി​വ​സ​ത്തി​ന​കം അ​ന്വേ​ഷ​ണ സം​ഘം പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കേ​സി​ന്‍റെ വി​ചാ​ര​ണ​വേ​ള​യി​ല്‍ 97 സാ​ക്ഷി​ക​ളെ കോ​ട​തി വി​സ്ത​രി​ച്ചി​രു​ന്നു. 215 രേ​ഖ​ക​ളും 45 തൊ​ണ്ടി​മു​ത​ലു​ക​ളും കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ക​ണ്ണൂ​ര്‍ ക്രൈം​ബ്രാ​ഞ്ച് എ​സ്പി​യാ​യി​രു​ന്ന ഡോ. ​എ. ശ്രീ​നി​വാ​സി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ അ​ന്ന​ത്തെ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​കെ സു​ധാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്. ഇ​ന്ന് വി​ധി പ​റ​യു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കോ​ട​തി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ത്തും…

Read More

12 മ​ണി​ക്കൂ​ർ നീ​ണ്ട പോരാട്ടം; സൊ​മാ​ലി​യ​ൻ ക​ട​ൽ​ക്കൊള്ള​ക്കാ​രെ കീ​ഴ​ട​ക്കി ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന; 23 പാ​ക്കി​സ്ഥാ​ൻ ജീ​വ​ന​ക്കാ​രെ മോ​ചി​പ്പി​ച്ചു

ന്യൂ​ഡ​ല്‍​ഹി: അ​റ​ബി​ക്ക​ട​ലി​ല്‍ സൊ​മാ​ലി​യ​ൻ ക​ട​ല്‍​ക്കൊ​ള്ള​ക്കാ​രെ നേ​രി​ട്ട് ഇ​ന്ത്യ​ന്‍ നാ​വി​ക​സേ​ന. ക​ട​ൽ​കൊ​ള്ള​ക്കാ​ർ പി​ടി​ച്ചെ​ടു​ത്ത ഇ​റാ​നി​യ​ൻ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് മോ​ചി​പ്പി​ച്ചു. 12 മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന  പോരാട്ടത്തിന് ഒടുവിലാണ്  ല​ക്ഷ്യ​ത്തി​ലെ​ത്തി​യ​ത്. ക​പ്പ​ലി​ലെ 23 പാ​ക്കി​സ്ഥാ​ൻ ജീ​വ​ന​ക്കാ​രേ​യും നാ​വി​ക​സേ​ന മോ​ചി​പ്പി​ച്ചു. ഒ​മ്പ​ത് സാ​യു​ധ​രാ​യ ക​ട​ല്‍​ക്കൊ​ള്ള​ക്കാ​ര​ട​ങ്ങു​ന്ന സം​ഘം ഇ​റാ​നി​യ​ന്‍ ക​പ്പ​ലി​ല്‍ ക​യ​റി​യ​താ​യു​ള്ള റി​പ്പോ​ര്‍​ട്ടു​ക​ളെ തു​ട​ര്‍​ന്ന് വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് ഇ​ന്ത്യ​ന്‍ നാ​വി​ക​സേ​ന ഓ​പ്പ​റേ​ഷ​നി​ലേ​ര്‍​പ്പെ​ട്ട​ത്. സ​മു​ദ്ര സു​ര​ക്ഷ​യ്ക്കാ​യി അ​റ​ബി​ക്ക​ട​ലി​ല്‍ വി​ന്യ​സി​ച്ച ഐ​എ​ന്‍​എ​സ് സു​മേ​ധ, ഐ​എ​ന്‍​എ​സ് ത്രി​ശൂ​ല്‍ എ​ന്നീ പ​ട​ക്ക​പ്പ​ലു​ക​ളാ​ണ് ദൗ​ത്യ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രു​ന്ന​ത്. അ​ല്‍ കം​ബാ​ര്‍ എ​ന്ന ഇ​റാ​നി​യ​ന്‍ ക​പ്പ​ലാ​യി​രു​ന്നു ക​ട​ല്‍​ക്കൊ​ള്ള​ക്കാ​ര്‍ ഹൈ​ജാ​ക്ക് ചെ​യ്തി​രു​ന്ന​ത്. ത​ന്ത്ര​പ​ര​മാ​യ ദൗ​ത്യ​ത്തി​നൊ​ടു​വി​ല്‍ ക​ട​ല്‍​ക്കൊ​ള്ള​ക്കാ​ര്‍ കീ​ഴ​ട​ങ്ങാ​ന്‍ ത​യാ​റാ​യ​താ​യി നാ​വി​ക​സേ​ന അ​റി​യി​ച്ചു.

Read More

തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ലം​ഘ​നം ന​ട​ത്തി​യോ‍? സി​എ​എ പ്ര​തി​ഷേ​ധ കേ​സു​ക​ൾ പി​ൻ​വ​ലി​ക്കാ​നു​ള്ള തീ​രു​മാ​നം; സ​ര്‍​ക്കാ​രി​നു നോ​ട്ടീ​സ​യ​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ലം​ഘ​നം ന​ട​ത്തി​യാ​ണോ കേ​സു​ക​ള്‍ പി​ന്‍​വ​ലി​ച്ച​ത്. സി​എ​എ പ്ര​തി​ഷേ​ധ കേ​സു​ക​ൾ പി​ൻ​വ​ലി​ക്കാ​നു​ള്ള കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍റെ നോ​ട്ടീ​സ്‌. ഇ​ത് സം​ബ​ന്ധി​ച്ച്‌ എ​ത്ര​യും പെ​ട്ടെ​ന്ന് വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നാ​ണ് നോ​ട്ടീ​സി​ൽ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണം ന​ൽ​കു​മെ​ന്നാ​ണ് വി​വ​രം. സം​സ്ഥാ​ന​ത്ത് സി​എ​എ പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ എ​ടു​ത്ത കേ​സു​ക​ൾ പി​ൻ​വ​ലി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. സി​എ​എ വി​ഷ​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച​വ​ർ​ക്കെ​തി​രേ എ​ടു​ത്ത ക്രി​മി​ന​ൽ കേ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് മു​സ്ലിം സം​ഘ​ട​ന​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ നി​ര​ന്ത​രം ആ​വ​ശ്യ​മു​യ​ർ​ത്തി​യി​രു​ന്നു. 835 കേ​സു​ക​ളി​ൽ ഗു​രു​ത​ര​മ​ല്ലാ​ത്ത 629 സി​എ​എ വി​രു​ദ്ധ പ്ര​തി​ഷേ​ധ കേ​സു​ക​ൾ പി​ൻ​വ​ലി​ക്കു​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച​ത്.

Read More

ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ല​ഹ​രി​കൂ​ട്ടാ​ൻ തെ​ങ്ങി​ൻ​പൂ​ക്കു​ല വാ​റ്റ്; പാ​റേ​ക്കോ​വി​ൽ ജി​ജോ​യു​ടെ ഒ​റ്റ​മൂ​ലീ​ക്ക് ആ​വ​ശ്യ​ക്കാ​രെറെ; ലി​റ്റ​റി​ന് 1500 രൂ​പ; വാറ്റിന് പൂട്ടിട്ട് എക്സൈസ്

തൃ​ശൂ​ർ: തെ​ങ്ങി​ൻ പൂ​ക്കു​ല ചാ​രാ​യ​വു​മാ​യി ര​ണ്ടു പേ​രെ എ​ക്‌​സൈ​സ് പി​ടി​കൂ​ടി. തൃ​ശൂ​ർ ചൊ​വ്വൂ​ർ ക​ല്ലു​ങ്ങ​ൽ വീ​ട്ടി​ൽ ഗോ​പാ​ല​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് 60 ലി​റ്റ​ർ ചാ​രാ​യം ചേ​ർ​പ്പ് എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്. ചൊ​വ്വൂ​ർ സ്വ​ദേ​ശി പാ​റ​ക്കോ​വി​ൽ ജി​ജോ മോ​ൻ (40), പു​ത്തൂ​ർ സ്വ​ദേ​ശി യ​ദു​കൃ​ഷ്ണ​ൻ (28) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​രു ലി​റ്റ​റി​ന് 1,500 രൂ​പ​ക്കാ​ണ് ചാ​രാ​യം വി​റ്റി​രു​ന്ന​ത്. 90,000 രൂ​പ​യു​ടെ ചാ​രാ​യ​മാ​ണ് പ്ര​തി​ക​ളി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്ത​ത്. എ​ക്സൈ​സി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​വ​രു​ടെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഈ​സ്റ്റ​ർ, വി​ഷു എ​ന്നീ വി​ശേ​ഷ ദി​വ​സ​ങ്ങ​ളി​ലും തെ​ര​ഞ്ഞെ​ടു​പ്പും മു​ന്നി​ൽ ക​ണ്ട് വി​ല്പ​ന​ക്കാ​യി സൂ​ക്ഷി​ച്ചു വ​ച്ചി​രു​ന്ന ചാ​രാ​യ​മാ​ണ് പി​ടി​കൂ​ടി​യ​ത്. തെ​ങ്ങി​ൻ പൂ​ക്കു​ല​യും ഔ​ഷ​ധ കൂ​ട്ടും ഇ​ട്ടു വാ​റ്റി​യ വീ​ര്യം കൂ​ടി​യ ചാ​രാ​യ​മാ​ണ് പ്ര​തി​ക​ളി​ൽ നി​ന്നും പി​ടി​കൂ​ടി​യ​ത്.

Read More

ടൂർ പോയ അനുജയെ വാഹനം തടഞ്ഞ് കാമുകൻ കൂട്ടിക്കൊണ്ടുപോയി; ലോറിയിലേക്ക് കാർ ഇടിച്ചുകയറ്റി; ദുരൂഹത നിറഞ്ഞ് അടൂരിലെ വാഹനാപകടം

പ​ത്ത​നം​തി​ട്ട: അ​ടൂ​ര്‍ പ​ട്ടാ​ഴി​മു​ക്കി​ല്‍ ഇ​ന്ന​ലെ രാ​ത്രി 11.30ന് ​കാ​റും ക​ണ്ടെ​യ്ന​ര്‍ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു പേ​ര്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത. അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച തു​മ്പ​മ​ൺ നോ​ർ​ത്ത് ജി​എ​ച്ച്എ​സ്എ​സി​ലെ അ​ധ്യാ​പി​ക​യാ​യ നൂ​റ​നാ​ട് സ്വ​ദേ​ശി​നി അ​നു​ജ​യും (36) ചാ​രു​മൂ​ട് പാ​ല​മേ​ൽ ഹാ​ഷിം മ​ൻ​സി​ലി​ല്‍ ഹാ​ഷി​മും (35) സു​ഹൃ​ത്തു​ക്ക​ളാ​ണ്. ഇ​രു​വ​രും ഏ​റെ​കാ​ല​മാ​യി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് വി​നോ​ദ​യാ​ത്ര ക​ഴി​ഞ്ഞ് മ​ട​ങ്ങി​വ​രു​ന്ന​തി​നി​ടെ അ​നു​ജ​യെ വാ​ഹ​നം ത​ട​ഞ്ഞു നി​ര്‍​ത്തി​യാ​ണ് ഹാ​ഷിം കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. അ​മി​ത വേ​ഗ​ത​യി​ല്‍ കാ​ര്‍ ലോ​റി​യി​ല്‍ ഇ​ടി​പ്പി​ച്ച​താ​യാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ ഇ​രു​വ​രും ത​ത്ക്ഷ​ണം മ​രി​ച്ചി​രു​ന്നു. കു​ള​ക്ക​ട​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് അ​നു​ജ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​നു മു​ന്‍​പി​ല്‍ ഹാ​ഷിം വ​ണ്ടി​നി​ര്‍​ത്തി​യി​ട്ട് ത​ട​ഞ്ഞ​ത്. അ​നു​ജ​യെ വാ​ഹ​ന​ത്തി​ന്‍റെ വാ​തി​ൽ വ​ലി​ച്ചു തു​റ​ന്നാ​ണ് ഹാ​ഷിം കൂ​ട്ടി​ക്കൊ​ണ്ട് പോ​യ​തെ​ന്ന് അ​ധ്യാ​പ​ക​ര്‍ പ​റ​ഞ്ഞു. ആ​ദ്യം ഇ​യാ​ൾ​ക്കൊ​പ്പം പോ​കാ​ൻ മ​ടി​ച്ച അ​നു​ജ പി​ന്നീ​ട് കാ​റി​ൽ ക​യ​റു​ക​യാ​യി​രു​ന്നു.  സം​ഭ​വ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത തോ​ന്നി അ​നു​ജ​യെ…

Read More

ക്രി​സ്തു​വി​ന്‍റെ പീ​ഡാ​നു​ഭ​വ സ്മ​ര​ണ​യി​ൽ ഇ​ന്ന് ദുഃ​ഖ​വെ​ള്ളി; മലയാറ്റൂരിലേക്ക് തീര്‍ഥാടക പ്രവാഹം

കോ​ട്ട​യം: കാ​ൽ​വ​രി​യി​ലെ മ​ഹാ​ത്യാ​ഗ​ത്തി​ന്‍റെ സ്മ​ര​ണ​യി​ൽ ലോ​ക​മെ​മ്പാ​ടു​മു​ള്ള ക്രൈ​സ്ത​വ​ർ ഇ​ന്ന് ദുഃ​ഖ​വെ​ള്ളി ആ​ച​രി​ക്കു​ന്നു. മാ​ന​വ​ര​ക്ഷ​യ്ക്കാ​യി കു​രി​ശി​ൽ ജീ​വ​ൻ അ​ർ​പ്പി​ച്ച ക്രി​സ്തു​വി​ന്‍റെ ഉ​ദാ​ത്ത​മാ​യ സ്നേ​ഹ​ത്തി​ന്‍റെ​യും ത്യാ​ഗ​ത്തി​ന്‍റെ​യും സ്മ​ര​ണ പു​തു​ക്കി ദേ​വാ​ല​യ​ങ്ങ​ളി​ൽ ഇ​ന്നു ദുഃ​ഖ​വെ​ള്ളി​യു​ടെ തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ട​ക്കും. നോ​ന്പി​ന്‍റെ​യും ഉ​പ​വാ​സ​ത്തി​ന്‍റെ​യും ദി​ന​ങ്ങ​ളി​ലൂ​ടെ ആ​ത്മ​വി​ശു​ദ്ധീ​ക​ര​ണ​ത്തി​ന്‍റെ ചൈ​ത​ന്യ​ത്തി​ലേ​ക്കു ക​ട​ന്നു​വ​ന്ന വി​ശ്വാ​സ സ​മൂ​ഹം ക്രൂ​ശി​ത​നു പി​ന്നാ​ലെ പ്രാ​ർ​ഥ​നാ​മ​ന്ത്ര​ങ്ങ​ളു​മാ​യി കു​രി​ശി​ന്‍റെ വ​ഴി​യി​ലെ 14 സ്ഥ​ല​ങ്ങ​ളെ​യും ധ്യാ​നി​ച്ച് പ​രി​ഹാ​ര പ്ര​ദ​ക്ഷി​ണം ന​ട​ത്തും. പ്ര​ധാ​ന ടൗ​ണു​ക​ളി​ൽ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കു​രി​ശി​ന്‍റെ വ​ഴി ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ദേ​വാ​ല​യ​ങ്ങ​ളി​ൽ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ളും കു​രി​ശ് കു​ന്പി​ടീ​ലും ശു​ശ്രൂ​ഷ​യും ഉ​ണ്ടാ​കും. നേ​ർ​ച്ച​ക്ക​ഞ്ഞി വി​ത​ര​ണ​ത്തോ​ടെ​യാ​ണ് ശു​ശ്രൂ​ഷ​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​ത്. സീ​റോ മ​ല​ബാ​ര്‍ സ​ഭ അ​ധ്യ​ക്ഷ​ൻ, മേ​ജ​ര്‍ ആ​ര്‍​ച്ച് ബി​ഷ​പ്പ് റാ​ഫേ​ല്‍ ത​ട്ടി​ല്‍ കോ​ട്ട​യം കു​ട​മാ​ളൂ​ര്‍ സെ​ന്‍റ് മേ​രീ​സ് ആ​ര്‍​ക്കി എ​പ്പി​സ്കോ​പ്പ​ല്‍ പ​ള്ളി​യി​ല്‍ ദുഃ​ഖ​വെ​ള്ളി ശ്രു​ശ്രൂ​ഷ​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി. ല​ത്തീ​ൻ സ​ഭ വ​രാ​പ്പു​ഴ അ​തി​രൂ​പ​ത ആ​ര്‍​ച്ച് ബി​ഷ​പ്പ്, ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്പി​ല്‍…

Read More

വിദ്യാർഥി രാഷ്ട്രീയം അനിവാര്യമോ; കാ​മ്പ​സു​ക​ളി​ല്‍ വി​ദ്യാ​ര്‍​ഥി രാ​ഷ്‌​ട്രീ​യം ത​ട​യ​ണ​മെ​ന്നു ഹ​ര്‍​ജി

കൊ​ച്ചി: കോ​ള​ജ് കാ​മ്പ​സു​ക​ളി​ലും ഹോ​സ്റ്റ​ലു​ക​ളി​ലും വി​ദ്യാ​ര്‍​ഥി രാ​ഷ്‌​ട്രീ​യം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി. രാ​ഷ്‌​ട്രീ​യ ചാ​യ്‌​വു​ക​ളി​ല്ലാ​ത്ത വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​രെ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ വൈ​സ് ചാ​ന്‍​സ​ല​ര്‍​മാ​രാ​ക്കി നി​യ​മി​ക്ക​ണം, സെ​ന​റ്റ്, സി​ന്‍​ഡി​ക്ക​റ്റ് അം​ഗ​ങ്ങ​ളു​ടെ നി​യ​മ​ന​ത്തി​ലും സ​മാ​ന ന​ട​പ​ടി​ക​ളു​ണ്ടാ​ക​ണ​മെ​ന്ന​തു​മ​ട​ക്കം ആ​വ​ശ്യ​പ്പെ​ട്ട് കൊ​ല്ലം സ്വ​ദേ​ശി ഡോ. ​എ​സ്. ഗ​ണ​പ​തി​യാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്. ചാ​ന്‍​സ​ല​ര്‍, ചീ​ഫ് സെ​ക്ര​ട്ട​റി, സ​ര്‍​വ​ക​ലാ​ശാ​ലാ മേ​ധാ​വി​ക​ള്‍, വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​ക​ള്‍ തു​ട​ങ്ങി​യ​വ​രെ എ​തി​ര്‍​ക​ക്ഷി​ക​ളാ​ക്കി​യാ​ണു ഹ​ര്‍​ജി. പു​തി​യ ത​ല​മു​റ​യെ രാ​ഷ്‌​ട്രീ​യ​ത്തി​നു പി​ന്നാ​ലെ വി​ടു​ന്ന​തി​നു പ​ക​രം അ​വ​ര്‍​ക്ക് മൂ​ല്യ​മു​ള്ള വി​ദ്യാ​ഭ്യാ​സം ന​ല്‍​കു​ക​യാ​ണു വേ​ണ്ട​ത്. കാ​മ്പ​സ് രാ​ഷ്‌​ട്രീ​യം അ​ക്ര​മ​ത്തി​ലേ​ക്ക് വ​ഴി​മാ​റു​ന്ന​തി​നാ​ല്‍ പ​ല വി​ദ്യാ​ര്‍​ഥി​ക​ളും കാ​മ്പ​സ് രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ ഇ​ര​യാ​യി മാ​റു​ന്നു.  ജോ​ലി​സാ​ധ്യ​ത​യു​ള്ള കോ​ഴ്‌​സു​ക​ളാ​ണ് വി​ദേ​ശ​ത്തു​ള്ള​തെ​ന്ന​തി​നാ​ലാ​ണ് ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍ കൂ​ട്ട​ത്തോ​ടെ അ​വി​ട​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​ത്. ഇ​തു തു​ട​ര്‍​ന്നാ​ല്‍ ത​ല​ച്ചോ​ര്‍ മ​ര​വി​ച്ച അ​വ​സ്ഥ​യി​ലാ​കും രാ​ജ്യം. വി​സി നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​വ​ശ്യ​മാ​യ നി​യ​മ​ഭേ​ദ​ഗ​തി കൊ​ണ്ടു​വ​ര​ണം. ഹോ​സ്റ്റ​ലു​ക​ളി​ല്‍ ശ​ക്ത​മാ​യ നി​യ​മ​ങ്ങ​ള്‍ ബാ​ധ​ക​മാ​ക്ക​ണ​മെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

Read More