തൃശൂർ: ഇടതുഭരണത്തിൽ ദാരിദ്ര്യം അനുഭവിക്കുന്ന കേരളത്തിന്റെ പുരപ്പുറത്ത് ഉണക്കാനിട്ട പട്ടുകോണകമാണു കേരളീയമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോൺഗ്രസ് തൃശൂർ ജില്ലാ കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രണ്ടുമാസം മുന്‍പ് നടത്തിയ ഓണാഘോഷത്തിന്റെ പണം ഇതുവരെ കൊടുത്തുതീർത്തിട്ടില്ല. എന്നിട്ടാണു തിരുവനന്തപുരത്ത് തുലാവർഷത്തിനിടെ കോടികൾ ചെലവാക്കി കേരളീയം നടത്തിയത്. കേരളീയത്തിനു മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തിയവർ തിരിച്ചുപോയി കേരളത്തെ പുകഴ്ത്തിപ്പറയുമെന്നു തമാശ പറയുകയാണു മുഖ്യമന്ത്രി പിണറായി വിജയൻ. 25 കോടി മുടക്കിയ പ്രവാസിക്കു പഞ്ചായത്തിൽനിന്നു ലൈസൻസ് കിട്ടാൻ റോഡിൽ കിടക്കേണ്ടിവന്നത് കേരളീയം അവസാനിക്കുന്നതിനു തൊട്ടുമുന്‍പാണ്. അവസാനദിവസം വൃദ്ധകളായ രണ്ടു പേർക്കു മരുന്നിനുവേണ്ടി വഴിവക്കിലിരുന്നു ഭിക്ഷ യാചിക്കേണ്ടിവന്നു. നികുതിവിഭാഗം അഡീഷണൽ കമ്മീഷണർ, ഇന്റലിജൻസ് ചുമതലയുള്ളയാളെക്കൊണ്ടാണു കേരളീയത്തിനായി സ്പോൺസർമാരെ കണ്ടെത്തിയത്. എന്നിട്ടയാൾക്ക് അവാർഡും കൊടുത്തു. സംസ്ഥാനത്തെ നികുതിപിരിവ് താറുമാറായി. സ്വർണക്കള്ളക്കടത്ത്, ലൈഫ് മിഷൻ, എഐ കാമറ, കെ ഫോൺ, മാസപ്പടി, അവസാനം മെഡിക്കൽ സർവീസസ്…
Read MoreCategory: Top News
തന്ത്രം ഫലിച്ചു…എല്ലാം ശരിയായി; കൊടി സുനിക്കു ജയില്‍മാറ്റം; കാര്യസാധ്യത്തിന് കുരുതി നൽകിയത് മൂന്ന് ജീവനക്കാരെ…
വിയ്യൂര്‍ (തൃശൂർ): ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ മുഖ്യപ്രതി കൊടി സുനിയെ ജയില്‍ മാറ്റി. വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍നിന്നു മലപ്പുറം തവനൂര്‍ ജയിലിലേക്കാണു മാറ്റം. കഴിഞ്ഞദിവസം ജയിലിലുണ്ടായ സംഘര്‍ഷത്തിന്റെ പേരിലാണു നടപടി. കൊടി സുനിയുടെ നേതൃത്വത്തിലുണ്ടായ ആക്രമണം ഒരുമാസം നീണ്ടുനിന്ന ആസൂത്രണത്തിന്റെ ഭാഗമായിരുന്നെന്ന സംശയം ഇപ്പോൾ സത്യമായിരിക്കുകയാണ്. ജയില്‍ മാറാന്‍ കൊടി സുനിയും തിരുവനന്തപുരം സ്വദേശി കാട്ടുണ്ണിയും സംഘവും നടത്തിയ നാടകീയ നീക്കമായിരുന്നു സംഘർഷം എന്നായിരുന്നു ആക്ഷേപം. കൊടി സുനിയുടെ നേതൃത്വത്തിലാണു തടവുപുള്ളികള്‍ ജയില്‍ ജീവനക്കാരെ ആക്രമിച്ചതെന്നാണു വിയ്യൂര്‍ പോലീസ് എഫ്ഐആറില്‍ പറയുന്നത്. തിരുവനന്തപുരം ജയിലില്‍നിന്ന് അച്ചടക്കപ്രശ്നങ്ങളെത്തുടര്ന്ന് വിയ്യൂര്‍ ജയിലിലേക്കു മാറ്റിയ കൊലക്കേസ് പ്രതിയായ കാട്ടുണ്ണി രഞ്ജിത്തും സംഘവുമാണു സംഭവദിവസം രാവിലെമുതൽ പ്രശ്നങ്ങള്‍ക്കു തുടക്കമിട്ടിരുന്നത്. മൂന്നു ജയില്‍ ജീവനക്കാര്‍ക്കും ഒരു പ്രതിക്കും ജയിലില്‍ നടന്ന സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു. കൊടി സുനി, കാട്ടുണ്ണി രഞ്ജിത്ത്, പൂച്ച സാജു, മിബുരാജ് തുടങ്ങിയ…
Read Moreഗുജറാത്തിൽ “സുകുമാരക്കുറുപ്പ്’ കുടുങ്ങി; ഇൻഷ്വറൻസ് തുക തട്ടാൻ യാചകനെ കൊന്നയാൾ 17 വർഷത്തിനുശേഷം പിടിയിൽ
അഹമ്മദാബാദ്: ഗുജറാത്തിൽ നടന്ന “സുകുമാരക്കുറുപ്പ് മോഡൽ’ കൊലപാതകത്തിലെ പ്രതിയെ 17 വർഷത്തിനുശേഷം പോലീസ് അറസ്റ്റ്ചെയ്തു. ഇൻഷ്വറൻസ് തുക സ്വന്തമാക്കാനായി യാചകനെ കൊലപ്പെടുത്തിയശേഷം സ്വന്തം മരണമാക്കി മാറ്റിയ ഉത്തർപ്രദേശ് സ്വദേശി അനിൽസിംഗ് വിജയ്പാൽസിംഗ് ചൗധരി (39) യാണ് പിടിയിലായത്. കൊലയ്ക്കുശേഷം പുതിയ പേരും മേൽവിലാസവും തരപ്പെടുത്തി താമസിച്ചുവരികയായിരുന്ന ഇയാളെ അഹമ്മദാബാദിൽനിന്നാണ് അറസ്റ്റ് ചെയ്തത്. യാചകനെ കൊലപ്പെടുത്തിയ ശേഷം താനാണ് മരിച്ചതെന്ന് ബോധിപ്പിച്ച് ഇൻഷ്വറൻസ് തുകയായ 80 ലക്ഷം രൂപ ഇയാൾ ക്ലെയിം ചെയ്തതായി പോലീസ് പറഞ്ഞു. 2006 ജൂലൈ 31നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആഗ്രയിലെ രകബ്ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിൽ കാറിനു തീപിടിച്ച് ഡ്രൈവർ മരിച്ച സംഭവമാണ് കൊലയാണെന്ന് തെളിഞ്ഞിരിക്കുന്നത്. അന്നു തീപിടിച്ചു കത്തിക്കരിഞ്ഞ് മരിച്ചത് അനിൽസിംഗ് ചൗധരിയാണെന്ന് അദ്ദേഹത്തിന്റെ പിതാവ് തിരിച്ചറിഞ്ഞിരുന്നു. എന്നാൽ അടുത്തിടെ അനിൽസിംഗ് ചൗധരി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും രാജ്കുമാർ ചൗധരി എന്ന പുതിയ…
Read Moreഭര്‍ത്തൃഗൃഹത്തില്‍ യുവതി തൂങ്ങി മരിച്ചനിലയില്‍;പ്രണയിച്ച് വിവാഹം കഴിച്ചിട്ട് ഒന്നരവർഷംമാത്രം; മരണത്തിൽ സംശമുണ്ടെന്ന് സഹോദരൻ; പോലീസ് പറയുന്നതിങ്ങനെ
കടുത്തുരുത്തി: കോട്ടയം കടുത്തുരുത്തിയിൽ യുവതിയെ ഭര്‍ത്തൃഗൃഹത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കോതനല്ലൂര്‍ തുവാനിസായ്ക്കു സമീപം താമസിക്കുന്ന വട്ടപ്പറമ്പില്‍ അനീഷിന്റെ ഭാര്യ പ്രജിത (23) ആണ് മരിച്ചത്. കല്ലംപാറ മുടിയാട്ട് വീട്ടില്‍ പരേതനായ പ്രഭാകരന് – വിജയമ്മ ദമ്പതികളുടെ മകളാണ്. ചൊവ്വാഴ്ച്ച രാത്രി 10.30 ഓടെ അനീഷ് പണി കഴിഞ്ഞു വീട്ടിലെത്തിയപ്പോഴാണ് പ്രജിതയെ കിടപ്പുമുറിയില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കടുത്തുരുത്തി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു. മരിക്കുന്നതിനു തലേദിവസം പ്രജിത കല്ലംപാറയിലെ വീട്ടിലെത്തി മടങ്ങിയിരുന്നു.മദ്യപിച്ചെത്തുന്ന അനീഷ് വഴക്കിടാറുണ്ടെന്നു പ്രജിത പറഞ്ഞിരുന്നതായി സഹോദരന് പ്രവീണ്‍ പറഞ്ഞു. പ്രജിതയുടെ ഫോണ്‍ അനീഷ് തല്ലി പൊട്ടിച്ചിട്ടുണ്ടെന്നും സഹോദരിയുടെ മരണത്തില്‍ സംശയമുണ്ടെന്നും പ്രവീണ്‍ പറയുന്നു. മരണത്തില്‍ മറ്റു ദുരൂഹതകളൊന്നുമില്ലെന്നും എന്നാല്‍ മരിക്കാനുള്ള കാരണം കണ്ടെത്തെണ്ടതുണ്ടെന്നും കടുത്തുരുത്തി എസ്എച്ച്ഒ സജീവ് ചെറിയാന് പറഞ്ഞു. മരണത്തില്‍ സംശയമുണ്ടെന്ന പ്രവീണിന്റെ മൊഴിയനുസരിച്ചു…
Read Moreആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം; പ്രതി അസ്ഫാക് ആലത്തിന്റെ ശിക്ഷാവിധിയില്‍ വാദം ഇന്ന്
കൊച്ചി: ആലുവയില്‍ അഞ്ചു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലത്തിന്റെ ശിക്ഷാ വിധിയില്‍ ഇന്ന് വാദം നടക്കും. എറണാകുളം പോക്സോ കോടതി ജഡ്ജ് കെ.സോമനാണ് കേസ് പരിഗണിക്കുന്നത്. അഡ്വ.ജി. മോഹന്‍രാജാണ് സ്പെഷല്‍ പ്രോസിക്യൂട്ടര്‍. കൊലപാതകം, ബലാത്സംഗം, പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങളുമടക്കം 16 വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പ്രതിക്ക് വധ ശിക്ഷ തന്നെ നല്‍കണമെന്നാണ് പ്രോസിക്യൂഷന് ആവശ്യം. പ്രതിയുടെ മനസിക നില പരിശോധന റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരും ജയില്‍ അധികൃതരും പ്രൊബേഷണറി ഓഫീസറും കോടതിയില്‍ മുദ്രവച്ച കവറില്‍ ഇന്നലെ ഹാജരാക്കിയിരുന്നു. നേരത്തെ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി അസ്ഫാക് ആലത്തിന്റെ മാനസിക നില പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. കോടതി നിര്‍ദേശത്തെതുടര്‍ന്നാണ് ഈ രേഖകള്‍ മുദ്രവച്ച കവറില്‍ ഹാജരാക്കിയത്. ഈ റിപ്പോര്‍ട്ടുകളും കൂടി അടിസ്ഥാനമാക്കിയുള്ള വിശദമായ വാദം ഇന്ന് നടക്കും.…
Read Moreവരമ്പത്തെ കൂലി കടുപ്പംതന്നെ… നെല്ല് വാരലിനും ചുമടിനും കൂലികൂട്ടി യൂണിയനുകൾ; പാട്ടുംപാടി നെല്ല് കരയ്ക്കെത്തിച്ച് കർഷക കൂട്ടായ്മ
റെജി ജോസഫ് കോട്ടയം: ഒരു നിര തൊഴിലാളികള്‍ കര്ഷകചൂഷകരായി മാറിതോടെ അപ്പര്‍ കുട്ടനാട്ടിലെ പാടങ്ങളില്‍ കര്‍ഷകര്‍ തന്നെ ചുമട്ടുകാരായി. പാടങ്ങളില്‍ ഒരു ക്വിന്റല്‍ നെല്ല് ചാക്കില്‍ നിറയ്ക്കാനുള്ള കൂലി 30 രൂപയില്‍ നിന്ന് 40 രൂപയായും ആ നെല്ല് ചുമന്ന് റോഡിലെത്തിക്കാന്‍ 120 രൂപയും വേണമെന്ന് തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെട്ടതോടെയാണ് പാടശേഖര സമിതികള്‍ സംഘടിതരായി ഈ ജോലികളും ഏറ്റെടുത്തത്. ഒരു ചാക്കു നിറയ്ക്കാന്‍ ഏറിയാല്‍ മൂന്നു മിനിറ്റും ചുമടിന് അഞ്ചു മിനിറ്റും മതിയാകുന്ന സാഹചര്യത്തിലാണ് കൊള്ളക്കൂലി ആവശ്യപ്പെട്ട് തൊഴിലാളികള്‍ സംഘടിച്ചത്. വിരിപ്പ് നെല്ലിന്റെ കൊയ്ത്ത് പ്രധാന ഘട്ടത്തിലെത്തിയപ്പോഴാണ് തൊഴിലാളികള്‍ കൂടുതല്‍ കൂലി ആവശ്യപ്പെട്ടത്. ചാക്ക് നിറയ്ക്കല്‍, ചുമട്, കൊയ്ത്ത് യന്ത്രം, ലോഡിംഗ് എന്നിയ്ക്കെല്ലാം കഴിഞ്ഞ മാസം നിരക്ക് വര്‍ധിപ്പിച്ച് ധാരണയായിരുന്നു. ഇതിനുശേഷവും കൂലി കൂട്ടിച്ചോദിച്ചതോടെ കര്‍ഷകര്‍ ലേബര്‍ ഓഫീസിനെയും പോലീസിനെയും സമീപിച്ചു. തൊഴിലാളികളുടെ ആവശ്യം ന്യായമല്ലെന്നും കരാര്‍…
Read Moreഇതും കേരളീയ കാഴ്ച..! ക്ഷേമ പെൻഷൻ ഇല്ല, പിച്ചച്ചട്ടിയേന്തി പ്രതിഷേധിച്ച് എൺപത് പിന്നിട്ട മറിയക്കുട്ടിയും അന്നമ്മയും
അടിമാലി : ക്ഷേമ പെൻഷൻ കിട്ടാത്തതിൽ പ്രതിഷേധിച്ച് പിച്ചച്ചട്ടി ഏന്തി അടിമാലി ടൗണിൽ രണ്ട് വയോധിക സ്ത്രീകൾ. വിധവാ പെൻഷൻ നൽകുക, പാവങ്ങളോട് നീതി കാണിക്കുക, വൈദ്യുതി ബില്ല് അടയ്ക്കാൻ നിവൃത്തിയില്ല എന്നീ മുദ്രാവാക്യങ്ങൾ എഴുതിയ ബോർഡും പിച്ചച്ചട്ടിയും ഏന്തിയാണ് അവർ പ്രതിഷേധിച്ചത്. പിച്ചച്ചട്ടിയിൽ നാട്ടുകാർ സഹായം നിക്ഷേപിച്ചു. രണ്ടുപേർക്കും കൂടി 1200 രൂപ കിട്ടി. 200 ഏക്കർ കൂന്പൻപാറക്കവല പൊന്നൂടുത്തുപാറ മറിയക്കുട്ടി (87), പൊളിഞ്ഞപാലം താനികുഴി അന്നമ്മ ഒൗസേപ്പ് (80) എന്നിവരാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഇരുവർക്കും പെൻഷൻ ലഭിച്ചിട്ട് അഞ്ചുമാസമായി. റേഷൻകടയിൽ നിന്ന് ഒരു മാസം കിട്ടുന്ന നാലു കിലോ അരികൊണ്ട് ജീവിക്കാൻ കഴിയില്ലെന്നും പെൻഷൻ കിട്ടുന്നതുവരെ പ്രതിഷേധം തുടരുമെന്നും അവർ പറഞ്ഞു.
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നചിത്രത്തിനൊപ്പം ഭർത്താവും; പരാതിയുമായി ഭാര്യ; പോക്സോ കേസിൽ ഭർത്താവ് അറസ്റ്റിൽ
തിരുവനന്തപുരം: പാലോട് പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ. ഇടിഞ്ഞാർ പേത്തലക്കരിക്കകം സ്വദേശി വിപിൻ ഷാൽ (31) നെയാണ് പാങ്ങോട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിന് ശേഷം പ്രതി കുട്ടിയുമൊത്തുള്ള നഗ്നചിത്രം ഫോണിൽ എടുത്തിരുന്നു. ചിത്രം കണ്ട പ്രതിയുടെ ഭാര്യ വിവരം പാങ്ങോട് പഞ്ചായത്തിലെ വാർഡ് മെമ്പറെ അറിയിക്കുകയായിരുന്നു. വാർഡ് മെമ്പർ പാങ്ങോട് പോലീസിൽ വിവരം അറിയിച്ചു തുടർന്ന് പോലീസ് വീട്ടിലെത്തി കുട്ടിയുടെ മൊഴി എടുത്തു. നഗ്നചിത്രം കാണിച്ചാണ് കുട്ടിയെ ഇയാൾ നിരന്തരം പീഡിപ്പിച്ചത് എന്ന് പോലീസ് പറഞ്ഞു. പ്രതിയെ നെടുമങ്ങാട് പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreഇവിടുത്തെ സിസ്റ്റം എന്നെ ഇങ്ങനെയാക്കി;അമിത അളവിൽ ഉറക്ക ഗുളിക കഴിച്ചു; അലൻ ഷുഹൈബ് ആശുപത്രിയിൽ
പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി നിയമ വിദ്യാർഥി അലൻ ഷുഹൈബ് ആശുപത്രിയിൽ. ഉറക്കഗുളിക അമിത അളവിൽ കഴിച്ച നിലയിൽ അലനെ ഫ്ലാറ്റിൽ കണ്ടെത്തുകയായിരുന്നു. എറണാകുളത്തെ ഇടത്തറയിലുള്ള ഫ്ലാറ്റിലാണ് അലനെ അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ബന്ധുക്കൾ ആശുപത്രിയിലേക്ക് മാറ്റി. ഏകദേശം മുപ്പത് ഗുളികയോളം അലൻ കഴിച്ചതായി പോലീസ് പറഞ്ഞു. ആത്മഹത്യ ശ്രമമെന്നാണ് സൂചന. ഭരണകൂടം വേട്ടയാടുന്നു ഇവിടുത്തെ സിസ്റ്റമാണ് എന്നെ ഇങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് കുറിപ്പ് എഴുതി വെച്ചിട്ടാണ് അലൻ ആത്മഹത്യക്ക് ശ്രമിച്ചത്. അലൻ ഷുഹൈബിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അലന്റെ മൊഴി എടുക്കാൻ ശ്രമം തുടങ്ങിയതായി പൊലീസ് അറിയിച്ചു. പന്തീരാങ്കാവ് യു.എ.പി.എ കേസിൽ നിലവിൽ വിചാരണ നേരിട്ട് കൊണ്ടിരിക്കുന്ന പ്രതിയാണ് അലൻ ഷുഹെെബ്. കേസിന്റെ വിചാരണ നീണ്ടു പോയാൽ അത് തന്റെ പഠനത്തെ ബാധിക്കുമെന്ന് അലൻ പറഞ്ഞതായി സുഹൃത്തുക്കൾ പോലീസിനോട് പറഞ്ഞു.
Read Moreമുൻ കാമുകിയുടെ സ്വകാര്യ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു ; മലയാളി ബൈക്ക് റേസർ പിടിയിൽ
മുന്‍ കാമുകിയുടെ ചിത്രങ്ങൾ മോര്‍ഫ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച മലയാളി റേസിംഗ് താരം അറസ്റ്റിൽ. തൃശൂർ സ്വദേശിയും റേസിംഗ് താരവുമായ ആൽഡ്രിൻ ബാബുവാണ് കോയമ്പത്തൂരില്‍ പിടിയിലായത്. കോയമ്പത്തൂർ സ്വദേശിയായ പെൺകുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. തന്റെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് നിർമിച്ച് അതു വഴി അശ്ലീല ചിത്രങ്ങള്‍ മറ്റുള്ളവരിലേക്ക് സെന്റ് ചെയ്തു കൊടുത്തെന്നും, അക്കൗണ്ടിൽ പ്രചരിപ്പിച്ചെന്നും കാണിച്ച് പെൺകുട്ടി കഴിഞ്ഞ മാസം കോയമ്പത്തൂര്‍ സൈബര്‍ ക്രൈം പോലീസിൽ പരാതി നൽകി. ഐപി അഡ്രസ് പിന്തുടര്ന്ന് നടത്തിയ അന്വേഷണത്തിൽ ആൽഡ്രിന്റെ മൊബൈൽ ഫോണിൽ നിന്ന് ചിത്രങ്ങള്‍ ഇൻസ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്തതായി കണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലിൽ ആൽഡ്രിൻ കുറ്റം സമ്മതിച്ചതായും മൊബൈല്‍ ഫോണും ലാപ്ടോപും ഇയാളിൽ നിന്നു കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു.
Read More