മാനന്തവാടി: വടക്കേവയനാട്ടിലെ തലപ്പുഴ പേരിയ ചപ്പാരത്ത് മാവോവാദികളും പോലീസും ഏറ്റുമുട്ടി. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. അര മണിക്കൂറോളം നീണ്ട പരസ്പരമുള്ള വെടിവയ്പ്പിനൊടുവില്‍ അഞ്ചംഗ മാവോവാദി സംഘത്തിലെ രണ്ടു പേര് പോലീസ് പിടിയിലായി. ഒരു സ്ത്രീയും പുരുഷനുമാണ് കസ്റ്റഡിയില്‍. മൂന്നു പേര് രക്ഷപ്പെട്ടു. ചപ്പാരത്തെ അനീഷിന്റെ വീട്ടിലെത്തിയ മൂന്നു സ്ത്രീകളും രണ്ടു പുരുഷന്മാരും അടങ്ങുന്ന മാവോവാദി സംഘം ഭക്ഷണം കഴിച്ചശേഷം പുറത്തിറങ്ങുമ്പോള്‍ പോലീസിന്റെ കമാന്‍ഡോ വിഭാഗങ്ങളായ തണ്ടര്‍ബോള്‍ട്ടും സ്പെഷല്‍ ഓപ്പറേഷന് ഗ്രൂപ്പും വളയുകയായിരുന്നു. കീഴടങ്ങാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും മാവോവാദികള്‍ കൂട്ടാക്കാതെ നിറയൊഴിച്ചു. ഇതേത്തുടര്‍ന്നു പോലീസ് തിരിച്ചടിക്കുകയും രണ്ടു പേരെ പിടികൂടുകയുമായിരുന്നു. ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് പോലീസ് കസ്റ്റഡിയിലായതെന്നാണ് അറിയുന്നത്. രക്ഷപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. രക്ഷപ്പെട്ടവരിൽ ഒരാൾക്ക്് വെടിയേറ്റെന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. വെടിവയ്പ്പില്‍ അനീഷിന്റെ വീടിന്റെ വാതിലും മറ്റും ഭാഗികമായി തകര്‍ന്നു. വയനാട്ടില്‍ പ്രവര്‍ത്തിക്കുന്ന മാവോവാദികള്‍ക്കു സഹായം…
Read MoreCategory: Top News
തൃക്കാക്കരയില്‍ നൈറ്റ് ലൈഫിന് വിലക്കില്ല; ടെക്കികളുടെ രാത്രി നടത്തം ഫലം കണ്ടു
രാത്രികാല നിയന്ത്രണ തീരുമാനത്തില്‍ മാറ്റവുമായി തൃക്കാക്കര നഗരസഭ. കൗൺസിലിന്റെ അജണ്ടയിൽ വിഷത്തെ സംബന്ധിച്ച കാര്യങ്ങൾ ഉൾപ്പെടുത്തിയില്ല. അതുകൊണ്ട് തന്നെ രാത്രി 11 മണിക്ക് ശേഷം കടകൾ അടച്ചിടുന്ന കാര്യത്തിൽ ഉടൻ തീരുമാനമില്ല. നഗരത്തിൽ വലിയ തോതിൽ ലഹരി ഉപയോഗവും വിൽപനയും നടത്തുന്നു എന്നാരോപിച്ചാണ് കടകൾ രാത്രി അടച്ചിടാനുള്ള തീരുമാനം എടുത്തത്. ഐടി ഹബ്ബായ കാക്കനാട് രാത്രി ഹോട്ടലുകൾ അടച്ചിടുന്നതിനെതിരെ ടെക്കികൾ പ്രതിഷേധവുമായി രംഗത്ത് എത്തി. പ്രോഗ്രസീവ് ടെക്കീസ് എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ ടെക്കികള്‍ കഴിഞ്ഞ ദിവസം രാത്രി നടത്തം സംഘടിപ്പിച്ചിരുന്നു. തൃക്കാക്കര നഗരസഭുടെ പരിധിയിൽ വ്യാപാര സ്ഥാപനങ്ങൾ രാത്രി 11 മണി മുതൽ പുലർച്ചെ നാല് മണി വരെ അടപ്പിക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു ടെക്കികളുടെ രാത്രി നടത്തം.
Read Moreഅമ്മയ്ക്ക് വാർഷിക വരുമാനം കൂടുതൽ; മകൻ വാങ്ങിയ വികലാംഗ പെൻഷൻ തിരികെ നൽകണമെന്ന് ധനകാര്യവകുപ്പ്; മണിദാസിന് സഹായവുമായി ബിജെപി നേതാവ് സുരേഷ് ഗോപി
ചാത്തന്നൂർ: ഭിന്നശേഷിക്കാരനായ മണിദാസിന് സഹായവുമായി ചലച്ചിത്ര താരവും ബിജെപി നേതാവുമായ സുരേഷ്ഗോപി. ഒരു ലക്ഷം രൂപ നല്കി സഹായിക്കുമെന്ന് സുരേഷ് ഗോപി അറിയിച്ചു. മണിദാസിന്റെ കുടുംബം കഴിഞ്ഞ 13 വർഷമായി സർക്കാരിൽനിന്നു കൈപ്പറ്റിയ വികലാംഗ പെൻഷൻ തുകയായ 1.23 ലക്ഷം രൂപ ഒരാഴ്ചയ്ക്കുള്ളിൽ സർക്കാരിന് തിരിച്ചു നല്‍കണമെന്ന് ധനകാര്യ വകുപ്പ് ഉത്തരവിറക്കിയിരുന്നു. പരവൂർ കലയ്ക്കോട് സുധാനിവാസിൽ ആർ.എസ്. മണിദാസി (27)ന്റെ അമ്മ സർക്കാർ സ്കൂളിൽ അധ്യാപികയായിരുന്നെന്നും 2022 മുതൽ ഇവരുടെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കൂടുതലാണെന്നും കണ്ടെത്തിയതിന തുടർന്ന് 2022 ൽ മണിദാസിന്റെ വികലാംഗപെൻഷൻ ധനകാര്യ വകുപ്പ് റദ്ദാക്കിയിരുന്നു. ഇപ്പോൾ ഏഴ് ദിവസത്തിനകം 1.23 ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്ന് ഉത്തരവും ഇറക്കി.മാധ്യമങ്ങളിലൂടെ ഈ സംഭവമറിഞ്ഞ സുരേഷ് ഗോപി മണിദാസിനെ സഹായിക്കാൻ സന്നദ്ധനായി. മണിദാസിന്റെ കുടുംബവുമായി ഫോണിൽ ബന്ധപ്പെട്ടാണ് ഒരു ലക്ഷം രൂപയുടെ സഹായം…
Read Moreസംസ്ഥാനത്തെ അഞ്ചാമത്തെ ദുരഭിമാനക്കൊല കൊച്ചിയിൽ; അന്യമതക്കാരനെ പ്രണയിച്ച മകളെ കൊന്നത് നിർബന്ധിച്ച് വിഷം കഴിപ്പിച്ച്; വിടവാങ്ങിയത് പത്ത് ദിവസം മരണത്തോട് മല്ലടിച്ച്
ആലങ്ങാട്: അന്യമതത്തില്പ്പെട്ടയാളുമായി പ്രണയമുണ്ടെന്നാരോപിച്ച് പിതാവ് ക്രൂരമായി മര്‍ദിക്കുകയും കളനാശിനി കുടിപ്പിക്കുകയും ചെയ്ത 14 വയസുകാരി മരിച്ചു. കരുമാലൂര്‍ മറിയപ്പടി ഫാത്തിമ മന്‍സില്‍ ഐക്കരകുടി വീട്ടില്‍ അബീസിന്റെ മകൾ ഫാത്തിമയാണു മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി ഇന്നലെ വൈകുന്നേരം നാലോടെയാണു മരിച്ചത്. അബീസിനെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 29ന് രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. അന്യമതത്തില്‍പ്പെട്ട യുവാവുമായി പെൺകുട്ടിക്ക് പ്രണയമുണ്ടെന്നാരോപിച്ചു പിതാവ് അബീസ് കമ്പിവടി കൊണ്ടു മകളെ കൈയിലും കാലിലും അടിച്ചു പരിക്കേല്‍പ്പിച്ച ശേഷം ബലമായി കളനാശിനി വായിലേക്ക് ഒഴിച്ചുകൊടുത്താണ് കൊല്ലാൻ ശ്രമിച്ചതെന്ന് പോലീസിന്റെ എഫ്ഐആറില്‍ പറയുന്നു. കളനാശിനി നല്‍കിയശേഷം പെണ്‍കുട്ടി ഛര്‍ദിച്ച് അവശനിലയിലായപ്പോഴാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെ മൊഴി ഉള്‍പ്പെടെ രേഖപ്പെടുത്തിയിരുന്നു. ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടായതോടെ കഴിഞ്ഞദിവസം മുതല്‍ പെണ്‍കുട്ടിയുടെ ഡയാലിസിസ് ആരംഭിച്ചിരുന്നെങ്കിലും ഇന്നലെ മരണം സംഭവിച്ചു. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.…
Read Moreസംസ്ഥാനത്ത് ഇന്ന് പിജി ഡോക്ടർമാരുടെ സമരം; അത്യാഹിതവിഭാഗം ഉൾപ്പെടെ ബഹിഷ്കരിക്കും
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ പിജി മെഡിക്കൽ, ഡെന്റൽ വിദ്യാർത്ഥികളും ഹൗസ് സർജന്മാരും ഇന്ന് പണിമുടക്കും. അത്യാഹിത വിഭാഗങ്ങൾ ഉള്‍പ്പെടെ രാവിലെ എട്ട് മുതൽ നാളെ രാവിലെ എട്ട് മണി വരെ ബഹിഷ്ക്കരിക്കും. റസിഡന്റ് ഡോക്ടർമാർ കൂട്ടത്തോടെ പണിമുടക്കുന്നതിനാൽ ആശുപത്രികളുടെ പ്രവർത്തനങ്ങൾ ഭാഗികമായി തടസപ്പെടും സ്റ്റൈപ്പൻഡ് കൂട്ടുക, പി.ജി. വിദ്യാർത്ഥികളുടെ നിർബന്ധിത ബോണ്ടിൽ ഇളവ് വരുത്തുക, സീനിയർ റസിഡൻസി സീറ്റുകളുടെ എണ്ണം വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. പ്രശ്നങ്ങൾ പഠിക്കുന്നതിനായി രൂപീകരിച്ച സമിതി പ്രവർത്തന സജ്ജമാക്കണമെന്നും ആവശ്യത്തിൽ ഉന്നയിക്കുന്നു. ജോയിന്റ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്.
Read Moreസംഘർഷാവസ്ഥക്ക് തെല്ലും കുറവില്ലാതെ മണിപ്പൂർ;നാല് പേരെ തട്ടിക്കൊണ്ടുപോയി; തട്ടിക്കൊണ്ട് പോയവരിൽ സൈനികന്റെ അമ്മയും
സംഘർഷാവസ്ഥക്ക് തെല്ലും കുറവില്ലാതെ മണിപ്പൂർ. കവിഞ്ഞ ദിവസം ഉണ്ടായ വെടിവെപ്പിൽ ഏഴ് പേർക്ക് പരിക്കേറ്റു. കലാപകാരികൾ നാല് പേരെ തട്ടിക്കൊണ്ടുപോയി. ഒരു സൈനികന്റെ അമ്മയും തട്ടിക്കൊണ്ടു പോയവരിൽ ഉണ്ടായിരുന്നു. ഇതാണ് സംഘർഷത്തിന് കാരണമായത്. എത്രയും വേഗം തട്ടിക്കൊണ്ടുപോയവരെ കണ്ടെത്തുന്നതിനു അടിയന്തര നടപടി വേണമെന്ന് കരസേന ആവശ്യപ്പെട്ടു. ഇംഫാലിൽ വീണ്ടും ആയുധം കൊളളയടിക്കാൻ ശ്രമം നടന്നു. ഐആർബി ക്യാംപിലേക്ക് ആൾക്കൂട്ടം ഇരച്ചു കയറി. ഇവർക്കു നേരെ പോലീസ് വെടി ഉതിർത്തു. വെടിവെപ്പിൽ മൂന്ന് പേർക്ക് പരിക്കേറ്റു. സംഭവത്തെ തുടർന്ന് ഇംഫാലിൽ വീണ്ടും കർഫ്യൂ ഏർപ്പെടുത്തി. മണിപ്പൂരിലെ മൊറേയിൽ സബ് ഡിവിഷണൽ പോലീസ ഓഫീസർ ചിങ് തം ആനന്ദ് വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. കൊലപാതകത്തിന് പിന്നിൽ കുക്കി സായുധ സംഘമാണെന്നാണ് പ്രാഥമിക വിവരം. പട്ടണത്തിൽ പുതിയതായി നിർമ്മിച്ച ഹെലിപാഡ് പരിശോധിക്കുന്നതിനിടെയാണ് ചിങ് തം ആനന്ദിനു വെടി ഏറ്റത്. വയറ്റിലൂടെ വെടിയുണ്ട തുളച്ച്…
Read Moreബാങ്കുകളില്‍ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് 1.43 ലക്ഷം കോടി രൂപ
രാജ്യത്തെ വിവിധ ബാങ്കുകളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് 1,43,619 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. 42,272 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം പൊതു-സ്വകാര്യ ബാങ്കുകളിലായി ഇത്തരത്തില്‍ കുമിഞ്ഞ് കൂടിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. സ്വകാര്യ ബാങ്കുകളില്‍ 6087 കോടി രൂപയും പൊതുമേഖലാ ബാങ്കുകളില്‍ 36,185 കോടി രൂപയുമാണ് അവകാശികളില്ലാ തെ കിടക്കുന്നത്. ഈ തുക ഡിപ്പോസിറ്റര്‍ എജുക്കേഷന്‍ ആന്‍ഡ് അവയര്‍നസ് ഫണ്ടിലാണ് ഇപ്പോള്‍ നിക്ഷേപിച്ചിട്ടുള്ളത്. നിക്ഷേപകനെയോ അവകാശികളേയോ കണ്ടെത്താനുള്ള നടപടികളുടെ ഫലമായി 5729 കോടി രൂപ മാത്രമാണ് മടക്കി നല്കാന് സാധിച്ചതെന്നും ആര്‍ബിഐയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ ചെറിയ തുകകള്‍ മാത്രം നിക്ഷേ പമുള്ള സാധാരണക്കാരായ ആളുകളുടെ അക്കൗണ്ടുകളുമുണ്ട്. ഇത്തരത്തില്‍ അവകാശികളില്ലാത്ത പണം ഏറ്റവുമധികം കിടക്കുന്നത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 8086 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം ബാങ്കില്‍ ഇത്തരത്തില്‍ ബാക്കിയായി വന്നത്.…
Read More“ഷോകേസിൽ വയ്ക്കേണ്ടവരല്ല ആദിവാസികൾ’: തെറ്റുപറ്റിയത് ഫോക്ലോർ അക്കാദമിക്ക്; പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ
തൃശൂർ: കനകക്കുന്ന് കേരളീയം പരിപാടിയിൽ ഫോക്ലോർ അക്കാദമി ഒരുക്കിയ ആദിമം പ്രദർശനത്തെ രൂക്ഷമായി വിമർശിച്ച് മന്ത്രി കെ. രാധാകൃഷ്ണൻ. ഷോകേസിൽ വയ്ക്കേണ്ടവരല്ല ആദിവാസികളെന്നും മാപ്പ് പറയേണ്ടത് ഫോക്ലോർ അക്കാദമിയാണെന്നും മന്ത്രി പറഞ്ഞു. സാംസ്കാരിക വകുപ്പിനെ തന്റെ അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കനകക്കുന്നിലെ ആദിവാസി പ്രദർശനം വലിയ രീതിയിൽ വിമർശനത്തിന് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി രംഗത്തെത്തിയത്. പഴയകാലത്തെ തദ്ദേശവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രദർശനമാണെന്നാണ് താൻ മനസിലാക്കുന്നത്. ഫോക്ലോറുമായും സാംസ്കാരിക വകുപ്പുമായും താൻ ബന്ധപ്പെട്ടിരുന്നു. നിരുപദ്രവകരമായാണ് അവർ അത് ചെയ്തത്. തന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ആദിവാസികളെ ഷോകേസിൽ വയ്ക്കേണ്ടവരായി കാണാൻ പാടില്ല. അത് തെറ്റായ ഒരു സന്ദേശമാണ്. ഇവിടെ സംഭവിച്ചതെന്താണെന്ന് കൃത്യമായി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം, ആദിവാസികളെയല്ല, കലാരൂപത്തെയാണ് പ്രദർശിപ്പിച്ചതെന്ന് ഫോക്ലോർ അക്കാദമി പ്രതികരിച്ചു.
Read Moreമുളക്പൊടി വിതറി കൊടിസുനിയെ ജയിൽ ജീവനക്കാർ മർദിച്ചു; പരിക്കേറ്റ സുനി ആശുപത്രിയിൽ;ഡിജിപിക്ക് പരാതി നൽകി ബന്ധുക്കൾ
തൃശൂർ: വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ കൊടി സുനിനെ ജയിൽ ജീവനക്കാർ മർദ്ദിച്ചെന്ന് കുടുംബത്തിന്റെ പരാതി. പരുക്കേറ്റ കൊടി സുനി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് ഡിസ്ചാർജ് ചെയ്തേക്കും.ജയിലിനുള്ളിൽ സെല്ലിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കൊടി സുനിയെ മുളകുപൊടിയെറിഞ്ഞ് ജയിൽ ജീവനക്കാർ മാരകമായി മർദ്ദിക്കുകയായിരുന്നുവെന്ന് കുടുംബം പരാതിപ്പെട്ടു. ഇന്നലെ ഉച്ചയോടെയാണ് കൊടി സുനിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. വിയ്യൂർ അതീവ സുരക്ഷാ ജയിലിലുണ്ടായ സംഘർഷങ്ങളുടെ തുടർച്ചയായാണ് കൊടി സുനിക്ക് മർദ്ദനമേറ്റതെന്നാണ് പരാതി. ജയിലിൽ കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ കൊടിസുനിയെ അഞ്ചാം പ്രതിയാക്കിയാണ് വിയ്യൂർ പോലീസ് കേസെടുത്തിരുന്നത്.
Read Moreവിവാഹവാഗ്ദാനം നൽകി പീഡനം: ദുബായിലേക്ക് മുങ്ങിയ കൗൺസിലർ എയർപോർട്ടിൽ പിടിയിൽ
പരവൂർ : വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച പരവൂർ നഗരസഭാ കൗൺസിലറെ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തു. പരവൂർ നഗരസഭയിലെ കോൺഗ്രസ് അംഗമായ കൗൺസിലർ പരവൂർ പെരുമ്പുഴ കുറുമണ്ടൽ കടയിൽ കുന്നുംപുറം വീട്ടിൽ വിജയ് (32) യാണ് പിടിയിലായത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ വിജയ് ദുബായിയിലേയ്ക്ക് മുങ്ങിയിരുന്നു. ദളിത് വിഭാഗത്തിൽപ്പെട്ട യുവതിയാണ് പരാതിക്കാരി. കൗൺസിലർ എന്ന പദവി ഉപയോഗിച്ച് യുവതിയുമായി അടുപ്പത്തിലാവുകയും പിന്നീട് വിവാഹ വാഗ്ദാനം നല്കി പീഡനത്തിനിരയാക്കുകയുമായിരുന്നുവെന്നാണ് പരാതി. വിവാഹം കഴിക്കണമെന്ന യുവതി നിർബന്ധിച്ചപ്പോൾ വിജയ് അതിൽ നിന്നൊഴിഞ്ഞുമാറുകയായിരുന്നു. വിജയ് പൂർണമായും ഉപേക്ഷിച്ചുവെന്ന് ഉറപ്പായതോടെ യുവതി പരവൂർ പോലീസ് സ്റ്റേഷനിൽ പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ 23 – ന് പരവൂർ പോലീസ് യുവതിയുടെ പരാതിയിൽ കേസെടുത്തു. കേസെടുത്തത് അറിഞ്ഞതോടെ വിജയ് മുങ്ങുകയായിരുന്നു. ചാത്തന്നൂർ എസി പി ബി.ഗോപകുമാർ അന്വേഷണം ഏറ്റെടുക്കുകയും…
Read More