എ​ക്‌​സൈ​സ് ക്രൈം​ബ്രാ​ഞ്ചി​ല്‍ 13 ഉ​ദ്യോ​ഗ​സ്ഥ​ര്‍ മാ​ത്രം; കേ​സ് അ​ന്വേ​ഷ​ണം പ്ര​തി​സ​ന്ധി​യി​ല്‍

സീ​മ മോ​ഹ​ന്‍​ലാ​ല്‍കൊ​ച്ചി: സം​സ്ഥാ​ന​ത്ത് അ​ന്ത​ര്‍ സം​സ്ഥാ​ന രാ​സ​ല​ഹ​രി​ക്കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​മ്പോ​ഴും ഇ​ത് അ​ന്വേ​ഷി​ക്കു​ന്ന​തി​നു​ള്ള എ​ക്‌​സൈ​സ് ക്രൈം​ബ്രാ​ഞ്ച് വി​ഭാ​ഗ​ത്തി​ല്‍ ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​ത് കേ​സ് അ​ന്വേ​ഷ​ണ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു. ല​ഹ​രി ക​ട​ത്തു​ക​യോ വി​ത​ര​ണം ചെ​യ്യു​ക​യോ ചെ​യ്യു​ന്ന​തി​നി​ടെ പി​ടി​യി​ലാ​കു​ന്ന​വ​ര്‍​ക്കൊ​പ്പം, ല​ഹ​രി​യു​ടെ വ​ഴി തേ​ടി​പ്പോ​കാ​നാ​ണ് 2019 ല്‍ ​എ​ക്‌​സൈ​സ് ക്രൈം​ബ്രാ​ഞ്ച് സേ​ന രൂ​പീ​ക​രി​ച്ച​ത്. എ​റ​ണാ​കു​ളം ക​ച്ചേ​രി​പ്പ​ടി​യി​ലു​ള്ള എ​ക്‌​സൈ​സ് ഓ​ഫീ​സി​ലാ​ണ് എ​ക്‌​സൈ​സ് ക്രൈം​ബ്രാ​ഞ്ച് വി​ഭാ​ഗ​ത്തി​ന്‍റെ ആ​സ്ഥാ​നം. സെ​ന്‍​ട്ര​ല്‍ സോ​ണ്‍, സൗ​ത്ത് സോ​ണ്‍, നോ​ര്‍​ത്ത് സോ​ണ്‍ എ​ന്നി​ങ്ങ​നെ മൂ​ന്നു സ്ഥ​ല​ങ്ങ​ളി​ലാ​യി നി​ല​വി​ല്‍ 13 ഉ​ദ്യോ​ഗ​സ്ഥ​ര്‍ മാ​ത്ര​മാ​ണ് ഉ​ള്ള​ത്. കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​റ്റ് ര​ണ്ട് എ​ക്‌​സൈ​സ് ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ജോ​യി​ന്‍റ് എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍​ക്കാ​ണ് വി​ഭാ​ഗ​ത്തി​ന്‍റെ മേ​ല്‍​നോ​ട്ട ചു​മ​ത​ല. അ​ദേ​ഹ​ത്തെ സ​ഹാ​യി​ക്കാ​നാ​യി ഒ​രു അ​സി.​എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍, ര​ണ്ട് എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍, മൂ​ന്ന് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍​മാ​ര്‍, മൂ​ന്ന് സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​ര്‍, മൂ​ന്ന് ഡ്രൈ​വ​ര്‍ എ​ന്നി​വ​രാ​ണ് എ​ക്‌​സൈ​സ്…

Read More

നാല് വയസുകാരിയെ അതി ക്രൂരമായി ബലാത്സംഗം ചെയ്തു; എസ് ഐ അറസ്റ്റിൽ

നാ​ല് വ​യ​സു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത പോ​ലീ​സു​കാ​ര​നെ അ​റ​സ്റ്റ് ചെ​യ്തു. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഭൂ​പേ​ന്ദ്ര സി​ങ്ങ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. രാ​ജ​സ്ഥാ​നി​ലെ ദൗ​സ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ ഭൂ​പേ​ന്ദ്ര സിം​ഗ് പെ​ൺ​കു​ട്ടി​യെ ത​ന്‍റെ മു​റി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ർ ഇ​ന്ന​ലെ പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ സ​മ​രം ചെ​യ്തു. പെ​ൺ​കു​ട്ടി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യി​ൽ സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും അ​സി​സ്റ്റ​ന്‍റ് പൊ​ലീ​സ് സൂ​പ്ര​ണ്ട് ബ​ജ്‌​രം​ഗ് സിം​ഗ് പ​റ​ഞ്ഞു.

Read More

സ​ർ​ക്കാ​ർ ത​ന്നെ ക​ട​ത്തി​ലാ​ണ് പി​ന്നെ​ങ്ങ​നെ മ​റ്റു​ള്ള​വ​രെ സ​ഹാ​യി​​ക്കും; പ്രസാദിന്‍റെ ഭാര്യ

ആ​ല​പ്പു​ഴ ത​ക​ഴി​യി​ലെ ക​ർ​ഷ​ക​ൻ പ്ര​സാ​ദ് ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വം കൃ​ഷി​ മ​ന്ത്രി​ക്കെ​തി​രെ ആ​രോ​പ​ണ​വു​മാ​യി ക​ർ​ഷ​ക​ന്‍റെ ഭാ​ര്യ ഓ​മ​ന. ഫാ​നി​ന്‍റെ താ​ഴെ കാ​റ്റ് കൊ​ണ്ടി​രി​ക്കു​ന്ന​വ​ർ​ക്ക് വെ​യി​ലി​ൽ പ​ണി ചെ​യ്യു​ന്ന ക​ർ​ഷ​ക​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ അ​റി​യി​ല്ല. സ്ഥി​ര വ​രു​മാ​ന​മു​ള്ള​വ​ർ​ക്ക് മാ​ത്ര​മെ കൃ​ഷി​യു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​വൂ. കൃ​ത്യ​സ​മ​യ​ത്ത് നെ​ല്ല് സം​ഭ​ര​ണ​ത്തി​ന്‍റെ തു​ക ല​ഭി​ക്കാ​തി​രു​ന്ന​താ​ണ് പ്ര​ശ്ന​ങ്ങ​ളു​ടെ തു​ട​ക്ക​മെ​ന്ന് ഓ​മ​ന പ​റ​ഞ്ഞു. പ​ണം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ പ്ര​സാ​ദ് പ​ലി​ശ​ക്ക് പ​ണം ക​ട​മെ​ടു​ത്തു. ലോ​ണെ​ടു​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു എ​ന്നാ​ൽ പി​ആ​ർ​എ​സ് വാ​യ്പ കു​ടി​ശി​ക ഉ​ണ്ടാ​യി​രു​ന്ന​ത് കൊ​ണ്ട് ലോ​ൺ കി​ട്ടി​യി​ല്ല. മാ​ന​സി​ക​മാ​യി അ​തെ​ല്ലാം പ്ര​സാ​ദി​നെ ത​ള​ർ​ത്തി​യെ​ന്ന് ഓ​മ​ന പ​റ​ഞ്ഞു. സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് യാ​തൊ​രു സ​ഹാ​യ​വും ല​ഭി​ച്ചി​ട്ടി​ല്ല. സ​ർ​ക്കാ​ർ ത​ന്നെ ക​ട​ത്തി​ലാ​ണ് പി​ന്നെ​ങ്ങ​നെ അ​വ​ർ​ക്ക് മ​റ്റു​ള്ള​വ​രെ സ​ഹാ​യി​ക്കാ​ൻ സാ​ധി​ക്കും. സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ൾ ആ​രും ഇ​തു​വ​രെ വ​ന്നി​ട്ടി​ല്ലെ​ന്നും ഓ​മ​ന പ​റ​ഞ്ഞു.

Read More

വി​ല​ക്ക​യ​റ്റം അ​തി​രൂ​ക്ഷം കു​ടും​ബ ബ​ജ​റ്റു​ക​ള്‍ താ​ളം ​തെ​റ്റി

പ​ത്ത​നം​തി​ട്ട: അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം​മൂ​ലം കു​ടും​ബ ബ​ജ​റ്റു​ക​ള്‍ താ​ളം​തെ​റ്റി. നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ​യും പ​ച്ച​ക്ക​റി​യു​ടെ​യും വി​ല കു​തി​ച്ചു​യ​രു​മ്പോ​ഴും വി​പ​ണി ഇ​ട​പെ​ട​ല്‍ ന​ട​ത്താ​നാ​കാ​തെ സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ള്‍ നോ​ക്കു​കു​ത്തി​ക​ളാ​യി മാ​റി. സ​പ്ലൈ​കോ സ്ഥാ​പ​ന​ങ്ങ​ള്‍ ഏ​റെ​ക്കു​റെ കാ​ലി​യാ​ണ്. സ​ബ്‌​സി​ഡി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല ഉ​യ​ര്‍​ത്താ​ന്‍ തീ​രു​മാ​ന​മാ​യ​തോ​ടെ കൂ​ടി​യ വി​ല​യ്ക്ക് ഇ​നി ഇ​വ എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യാ​ണ്. ഇ​തോ​ടെ പൊ​തു​വി​പ​ണി​യി​ലും വീ​ണ്ടും വി​ല ഉ​യ​ര്‍​ന്നേ​ക്കാം. കേ​ര​ള​ത്തി​ലെ പൊ​തു​വി​പ​ണി​യി​ല്‍ വി​ല തീ​രു​മാ​നി​ക്കു​ന്ന​ത് ഇ​ട​നി​ല​ക്കാ​രാ​ണ്. ഉ​ത്പ​ന്ന​ങ്ങ​ള്‍ ഏ​റെ​യും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​ക്കു​ന്ന​വ​യാ​യ​തി​നാ​ല്‍ വി​ല​യു​ടെ നി​യ​ന്ത്ര​ണ​വും ഇ​ട​നി​ല​ക്കാ​രി​ലാ​ണ്. സ​പ്ലൈ​കോ, ത്രി​വേ​ണി മാ​ര്‍​ക്ക​റ്റു​ക​ളി​ലൂ​ടെ മു​ന്പ് ന്യാ​യ​വി​ല​യി​ല്‍ സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ച്ചി​രു​ന്ന​തി​നാ​ല്‍ പൊ​തു​വി​പ​ണി​യി​ലെ വി​ല​യും നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി​രു​ന്നു. സ​പ്ലൈ​കോ​യി​ല്‍ സ​ബ്‌​സ്ഡി ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് ഓ​ണ​ത്തി​നു മു​ന്‌​പേ ക്ഷാ​മ​മാ​ണ്. മാ​വേ​ലി സ്റ്റോ​റു​ക​ളി​ല്‍ ഇ​പ്പോ​ള്‍ സാ​ധ​ന​ങ്ങ​ള്‍ ല​ഭ്യ​മേ​യ​ല്ലെ​ന്ന സ്ഥി​തി​യി​ലെ​ത്തി​യി​ട്ടു​ണ്ട്. സ​ബ്‌​സി​ഡി ഇ​ത​ര ഉ​ത്പ​ന്ന​ങ്ങ​ളും സ​പ്ലൈ​കോ​യി​ല്‍ സ്റ്റോ​ക്കി​ല്ലാ​ത്ത അ​വ​സ്ഥ​യു​ണ്ട്. പി​ടി​ച്ചു നി​ല്‍​ക്കാ​നാ​കു​ന്നി​ല്ലെ​ന്ന് ഹോ​ട്ട​ല്‍ ഉ​ട​മ​ക​ള്‍പൊ​തു​വി​പ​ണി​യി​ലെ അ​നി​യ​ന്ത്രി​ത​മാ​യ വി​ല​ക്ക​യ​റ്റം കാ​ര​ണം പി​ടി​ച്ചു​നി​ല്‍​ക്കാ​നാ​കു​ന്നി​ല്ലെ​ന്ന് ഹോ​ട്ട​ല്‍ ഉ​ട​മ​ക​ള്‍.…

Read More

മ​ന്ത്രി​മാ​രെ ജനം ചോ​ദ്യംചെയ്യുമെന്ന പേടി;വിലവർധന ന​വ​കേ​ര​ള സ​ദ​സി​നുശേഷം

തി​രു​വ​ന​ന്ത​പു​രം: സ​പ്ലൈ​കോ​യി​ൽ സ​ബ്സി​ഡി ഇ​ന​ത്തി​ൽ​പ്പെ​ട്ട പ​തി​മൂ​ന്ന് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​വ​ർ​ധി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം ന​വ​കേ​ര​ള സ​ദ​സസി​നുശേ​ഷം ന​ട​പ്പാ​ക്കി​യാ​ൽ മ​തി​യെ​ന്ന് ഭ​ക്ഷ്യ​വ​കു​പ്പ് തീ​രു​മാ​നം. വി​ല​വ​ർ​ധ​ന ഉ​ട​ൻ ന​ട​പ്പി​ലാ​ക്കി​യാ​ൽ ന​വ​കേ​ര​ള സ​ദ​സി​ൽ മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ന്ത്രി​മാ​ർ​ക്കെ​തി​രേ പൊ​തു​ജ​ന​ങ്ങ​ളു​ടെ ചോ​ദ്യ​ശ​ര​ങ്ങ​ൾ ഉ​യ​രു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് വി​ല​വ​ർ​ധ​ന വൈ​കി​പ്പി​ക്കാ​ൻ ഭ​ക്ഷ്യ​വ​കു​പ്പി​നെ പ്രേ​രി​പ്പി​ച്ച​ത്. ഈ ​മാ​സം പ​തി​നെ​ട്ടി​ന് തു​ട​ങ്ങു​ന്ന ന​വ​കേ​ര​ള സ​ദ​സ് ഡി​സം​ബ​ർ വ​രെ നീ​ളും. സ​പ്ലൈ​കോ​യു​ടെ​യും ഭ​ക്ഷ്യ​വ​കു​പ്പി​ന്‍റെ​യും ആ​വ​ശ്യ​പ്ര​കാ​രം 13 ഇ​നം സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ളു​ടെ വി​ല​വ​ർ​ധി​പ്പി​ക്കാ​ൻ ഇ​ന്ന​ലെ ചേ​ർ​ന്ന എ​ൽ​ഡി​എ​ഫ് യോ​ഗം ഭ​ക്ഷ്യ​മ​ന്ത്രി​ക്ക് അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. പൊ​തു​വി​പ​ണി​യി​ലെ വി​ല​ക്ക​യ​റ്റം പി​ടി​ച്ച് നി​ർ​ത്താ​ൻ വി​പ​ണി ഇ​ട​പെ​ട​ൽ ന​ട​ത്തി പ​തി​മൂ​ന്ന് ഇ​നം നി​ത്യോ​പ​യോ​ഗ​സാ​ധ​ന​ങ്ങ​ൾ സ​ബ്സി​ഡി നി​ര​ക്കി​ൽ സ​പ്ലൈ​കോ ന​ൽ​കി​യ​തി​ന് 1,525 കോ​ടി രൂ​പ ഭ​ക്ഷ്യ​വ​കു​പ്പ് കു​ടി​ശി​ഖ​യാ​യി സ​പ്ലൈ​കോ​ക്ക് ന​ൽ​കാ​നു​ണ്ട്. ഒ​ന്നു​കി​ൽ തു​ക ന​ൽ​കണമെന്നും അ​ല്ലെ​ങ്കി​ൽ വി​ല​വ​ർ​ധ​ന​ ന​ട​പ്പാ​ക്ക​ണ​മെ​ന്നും സ​പ്ലൈ​കോ ഭ​ക്ഷ്യ​വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ സം​സ്ഥാ​ന​ത്തെ നി​ല​വി​ലെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി…

Read More

യാ​ത്ര​ക്കാ​രു​ടെ പ​രാ​തി​ക​ൾ​ക്ക് അ​തി​വേ​ഗ പ​രി​ഹാ​ര​വു​മാ​യി റെ​യി​ൽ മ​ദ​ദ് ആ​പ്പ്

എ​സ്.​ആ​ർ.​ സു​ധീ​ർ കു​മാ​ർ കൊ​ല്ലം: ദ​ക്ഷി​ണ റെ​യി​ൽ​വേ​യി​ൽ  യാ​ത്ര​ക്കാ​രു​ടെ പ​രാ​തി​ക​ൾ​ക്ക് അ​തി​വേ​ഗപ​രി​ഹാ​രം കാ​ണു​ന്ന​തി​ന് ഏ​ർ​പ്പെ​ടു​ത്തി​യ റെ​യി​ൽ മ​ദ​ദ് മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നു മി​ക​ച്ച പ്ര​തി​ക​ര​ണം. ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി യാ​ത്ര​ക്കാ​ർ പ​രാ​തി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്താ​ൽ എ​ട്ട് മി​നി​ട്ടു​ക​ൾ​ക്കു​ള്ളി​ൽ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രി​ൽ നി​ന്ന് ആ​ദ്യ പ്ര​തി​ക​ര​ണം ല​ഭി​ക്കും എ​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത. ഇ​തു​കാ​ര​ണം റെ​യി​ൽ മ​ദ​ദി​ന് ഇ​പ്പോ​ൾ വ​ൻ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം (2023 ഒ​ക്‌ടോബ​ർ) ഇ​തു​വ​ഴി ല​ഭി​ച്ച 14,826 പ​രാ​തി​ക​ൾ​ക്ക് അ​ധി​കൃ​ത​ർ അ​തി​വേ​ഗം പ​രി​ഹാ​രം കാ​ണു​ക​യു​ണ്ടാ​യി. മാ​ത്ര​മ​ല്ല 2023-24 സാ​മ്പ​ത്തി​ക വ​ർ​ഷം 80,902 പ​രാ​തി​ക​ളും പ​രി​ഹ​രി​ച്ചു. ന്യാ​യ​മാ​യ പ​രാ​തി​ക​ൾ സ​മ​യ ബ​ന്ധി​ത​മാ​യി തീ​ർ​പ്പാ​ക്കി യാ​ത്ര​ക്കാ​രു​ടെ വി​ശ്വാ​സം ആ​ർ​ജി​ക്കു​ക എ​ന്ന​താ​ണ് റെ​യി​ൽ​വേ ഈ ​ആ​പ്പ് വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​ത്. ഈ ​മൊ​ബൈ​ൽ ആ​പ്പി​ലേ​യ്ക്ക് എ​സ്എം​എ​സ്, ഇ-​മെ​യി​ൽ, 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന 139 എ​ന്ന ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​ർ, സോ​ഷ്യ​ൽ മീ​ഡി​യ…

Read More

കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ കുട്ടി മരിച്ചു

കാ​സ​ര്‍​ഗോ​ഡ് എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത ബാ​ധി​ത​നാ​യ 13 കാ​ര​ൻ മ​രി​ച്ചു. അ​മ്പ​ല​ത്ത​റ മോ​ഹ​ന​ന്‍-​സു​മ​തി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ മി​ഥു​ന്‍ ആ​ണ് മ​രി​ച്ച​ത്. മ​ണി​പ്പാ​ലി​ലെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഒ​രു മാ​സ​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ന്യു​മോ​ണി​യ ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ കു​ട്ടി​യെ അ​ഡ്മി​റ്റ് ആ​ക്കി. എ​ന്നാ​ൽ രോ​ഗം മൂ​ർ​ച്ചി​ച്ച​തി​നെ തു​ട​ർ​ന്ന് മ​ണി​പ്പാ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ദി​വ​സ​ങ്ങ​ളാ​യി കു​ട്ടി വെ​ന്‍റി​ലേ​റ്റ​റി​ലാ​യി​രു​ന്നു. ഇ​ന്ന് പു​ല​ർ​ച്ചെ മ​ര​ണം സം​ഭ​വി​ച്ചു. ജ​ൻ​മ​നാ കു​ട്ടി​ക്ക് എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍റെ ഫ​ല​മാ​യി കു​ട്ടി​യ്ക്ക് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളു​ണ്ടാ​യി​രു​ന്നു.

Read More

എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ഫോ​ൺ ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടേ​ക്കാം; സൂ​ക്ഷി​ക്കു​ക, ഫോ​ൺ ഹാ​ക്ക​ർ​മാ​ർ പി​ന്നാ​ലെ​യു​ണ്ട്..!

ന്യൂ​ഡ​ൽ​ഹി: എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ഒ​രാ​ളു​ടെ ഫോ​ൺ ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടേ​ക്കാ​മെ​ന്ന അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്. രാ​ജ്യ​ത്തു കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ആ​ൻ​ഡ്രോ​യ്‌​ഡ് ഫോ​ണു​ക​ളാ​ണ്. ഇ​ത്ത​രം ഫോ​ണു​ക​ൾ പൂ​ർ​ണ​മാ​യ സു​ര​ക്ഷ ന​ൽ​കു​ന്നി​ല്ലെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യം. ഒ​രു ഫോ​ൺ ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടാ​ൽ ഫോ​ണി​ൽ സൂ​ക്ഷി​ക്ക​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ചോ​രു​ന്ന​തി​നു പു​റ​മെ ആ ​വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ന​മ്മു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ​നി​ന്നു പ​ണം പി​ൻ​വ​ലി​ക്കു​ന്ന​തു​ൾ​പ്പെ​ടെ ന​ട​ന്നെ​ന്നു വ​രാം. ഫോ​ൺ ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടാ​ൽ എ​ങ്ങ​നെ അ​റി​യാം..? നി​ങ്ങ​ളു​ടെ ഡാ​റ്റാ ഉ​പ​യോ​ഗ​ത്തി​ന്‍റെ തോ​ത് അ​പ്ര​തീ​ക്ഷി​ത​മാ​യി ഉ​യ​ർ​ന്നാ​ൽ അ​തു ഫോ​ൺ ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട​തി​ന്‍റെ ഒ​രു ല​ക്ഷ​ണ​മാ​ണ്. ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട ഫോ​ണി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ൽ​വെ​യ​ർ ആ​ണ് ഡാ​റ്റ ഉ​പ​ഭോ​ഗ​ത്തെ ഉ​യ​ർ​ന്ന തോ​തി​ലെ​ത്തി​ക്കു​ന്ന​ത്. അ​തി​നാ​ൽ ഫോ​ണി​ലെ ഡാ​റ്റാ ഉ​പ​യോ​ഗം ഇ​ട​യ്‌​ക്ക് പ​രി​ശോ​ധി​ക്കു​ന്ന​തു ശീ​ല​മാ​ക്കു​ക. നി​ങ്ങ​ളു​ടെ സൗ​ക​ര്യാ​ർ​ഥം ക്ര​മീ​ക​രി​ച്ച പാ​സ്‌​വേ​ർ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ലാ​യാ​ൽ തീ​ർ​ച്ച​യാ​യും അ​ത് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട​തി​ന്‍റെ ല​ക്ഷ​ണ​മാ​ണ്. ബ്രൗ​സ് ചെ​യ്യു​മ്പോ​ൾ അ​നാ​വ​ശ്യ പോ​പ്പ്-​അ​പ്പ് പ​ര​സ്യ​ങ്ങ​ൾ…

Read More

മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ട​ന: ഗണേഷും കടന്നപ്പള്ളിയും മന്ത്രിമാരാകും; മ​ന്ത്രി​യാ​ക്കി​യി​ല്ലെ​ങ്കി​ലും ഗ​താ​ഗ​ത വ​കു​പ്പ് വേ​ണ്ടെ​ന്ന നി​ല​പാ​ടിൽ ഗ​ണേ​ഷ് കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ട​ന സം​ബ​ന്ധി​ച്ച് ഇ​ന്ന് വൈ​കി​ട്ട് ചേ​രു​ന്ന ഇ​ട​തു​മു​ന്ന​ണി യോ​ഗ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കും. മ​ന്ത്രി​മാ​രു​ടെ കേ​ര​ള പ​ര്യ​ട​ന​ത്തി​നുശേ​ഷം മ​തി​യോ മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ട​ന എ​ന്ന കാ​ര്യ​ത്തി​ലാ​ണ് ഇ​ന്ന​ത്തെ യോ​ഗ​ത്തി​ൽ തീ​രു​മാ​നം ഉ​ണ്ടാ​വു​ക. ന​വം​ബ‍​ര്‍ 25ന​കം മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ട​ന ന​ട​ക്ക​ണ​മെ​ന്നാ​ണ് ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ മ​ന്ത്രി​സ​ഭ രൂ​പീ​ക​ര​ണ സ​മ​യ​ത്തു​ണ്ടാ​യ ധാ​ര​ണ. ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു, തു​റ​മു​ഖ മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ര്‍ കോ​വി​ൽ എ​ന്നി​വ​ർ മ​ന്ത്രി​സ്ഥാ​നം ഒ​ഴി​ഞ്ഞ് കെ.​ബി. ഗ​ണേ​ഷ് കു​മാ​റും ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും മ​ന്ത്രി​മാ​രാ​ക​ണം എ​ന്നാ​ണ് ധാ​ര​ണ. ഈ ​മാ​സം 18 നാ​ണ് ന​വ​കേ​ര​ള സ​ദ​സ് ആ​രം​ഭി​ക്കു​ന്ന​ത്. ന​വ​കേ​ര​ള സ​ദ​സി​ന് മു​ൻ​പ് മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ന് കേ​ര​ള കോ​ൺ​ഗ്ര​സ്-ബി ​ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്. മ​ന്ത്രി​യാ​ക്കി​യി​ല്ലെ​ങ്കി​ലും ഗ​താ​ഗ​ത വ​കു​പ്പ് വേ​ണ്ടെ​ന്ന നി​ല​പാ​ടി​ലാ​ണ് ഗ​ണേ​ഷ് കു​മാ​ർ. വ​നം വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ടാ​നാ​ണ് ഗ​ണേ​ഷ് കു​മാ​റി​ന്‍റെ നീ​ക്കം. അ​തേ​സ​മ​യം സോ​ളാ​ര്‍…

Read More

ഡോളർ കേസിലെ യഥാർഥ പ്രതി ഇരുട്ടിൽ; കള്ളക്കടത്തിന് ആരംഭം മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശത്തോടെ; തുറന്നടിച്ച് പി.സി. ജോർജ്

  കോ​​ട്ട​​യം: ഡോ​​ള​​ര്‍ ക​​ട​​ത്തും സ്വ​​ര്‍​ണ​​ക്ക​​ട​​ത്തും കേ​​ര​​ള​​ത്തി​​ല്‍ ന​​ട​​ത്തി​​യ യ​​ഥാ​​ര്‍​ഥ പ്ര​​തി​​യെ ഇ​​രു​​ട്ടി​​ല്‍ നി​​ര്‍​ത്തി സ​​ഹാ​​യി​​ക​​ളെ​​യെ​​ല്ലാം പ്ര​​തി​​ക​​ളാ​​ക്കി​​മാ​​റ്റി ക​​സ്റ്റം​​സ് പ്രി​​വ​​ന്‍റീ​​വ് ക​​മ്മീ​​ഷ​​ണ​​ര്‍ രാ​​ജേ​​ന്ദ്ര​​കു​​മാ​​ര്‍ ഉ​​ത്ത​​ര​​വ് പു​​റ​​പ്പെ​​ടു​​വി​​ച്ചി​​രി​​ക്കു​​ക​​യാ​​ണെ​​ന്ന് പി.​​സി. ജോ​​ര്‍​ജ്. യ​​ഥാ​​ര്‍​ഥ​​ത്തി​​ല്‍ ഈ ​​കേ​​സി​​ലെ ഒ​​ന്നാം പ്ര​​തി മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നാ​​ണെ​​ന്നും സ​​ത്യം ജ​​ന​​ങ്ങ​​ളെ ബോ​​ധ്യ​​പ്പെ​​ടു​​ത്താ​​ന്‍ ജു​​ഡീ​​ഷ​​ല്‍ എ​​ന്‍​ക്വ​​യ​​റി ന​​ട​​ത്താ​​ന്‍ സം​​സ്ഥാ​​ന​​സ​​ര്‍​ക്കാ​​ര്‍ ത​​യാ​​റാ​​ക​​ണ​​മെ​​ന്നും പി.​​സി. ജോ​​ര്‍​ജ് പ​​റ​​ഞ്ഞു. 2017 ജ​​നു​​വ​​രി മാ​​സ​​ത്തി​​ല്‍ പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍ യു​​എ​​ഇ സ​​ന്ദ​​ര്‍​ശ​​ന​​ത്തി​​നു പു​​റ​​പ്പെ​​ട്ട​​തോ​​ടെ​​യാ​​ണു ക​​ള്ള​​ക്ക​​ട​​ത്തി​​ന് ആ​​രം​​ഭം കു​​റി​​ച്ച​​ത്. മു​​ഖ്യ​​മ​​ന്ത്രി യു​​എ​​ഇ​​യി​​ല്‍ എ​​ത്തി​​യ​​ശേ​​ഷം ഒ​​രു ബാ​​ഗേ​​ജ് കൊ​​ണ്ടു​​വ​​രാ​​ന്‍ മ​​റ​​ന്നെ​​ന്നും എ​​ത്ര​​യും വേ​​ഗം ന​​യ​​ത​​ന്ത്ര പാ​​ഴ്‌​​സ​​ലാ​​യി യു​​എ​​ഇ​​യി​​ല്‍ എ​​ത്തി​​ക്ക​​ണ​​മെ​​ന്ന് കൗ​​ണ്‍​സ​​ലേ​​റ്റി​​ന്‍റെ സെ​​ക്ര​​ട്ട​​റി​​യാ​​യി​​രു​​ന്ന സ്വ​​പ്‌​​ന സു​​രേ​​ഷി​​നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​തോ​​ടു​​കൂ​​ടി ക​​ള്ള​​ക്ക​​ട​​ത്തി​​നാ​​രം​​ഭം കു​​റി​​ച്ച​​തെ​​ന്നും പി.​​സി. ജോ​​ര്‍​ജ് പ​​റ​​ഞ്ഞു.

Read More