പശുവിനും മദ്യം! ഫാമിലെ പശുക്കള്‍ക്ക് ദിവസവും നാലു ലിറ്റര്‍ ബീയര്‍; അഞ്ചു ശതമാനം മാത്രം ആല്‍ക്കഹോള്‍ അടങ്ങിയത്; കാരണം എന്താണെന്ന് അറിയേണ്ടേ…

Cattle_beer

മ​നു​ഷ്യ​ൻ മ​ദ്യം വാ​ങ്ങു​ന്ന​തും കു​ടി​ക്കു​ന്ന​തു​മൊ​ന്നും ഒ​രു പു​തു​മ​യ​ല്ല. എ​ന്നാ​ൽ പ​ശു​വി​ന് മ​ദ്യം ന​ൽ​കു​ന്ന ആ​രെ​ക്കു​റി​ച്ചെ​ങ്കി​ലും കേ​ട്ടി​ട്ടു​ണ്ടോ? സം​ഭ​വം സ​ത്യ​മാ​ണ്. ബെ​ൽ​ജി​യ​ത്തി​ലെ ചി​മെ​യ് സ്വ​ദേ​ശി​യാ​യ ഹ്യൂഗ്സ് ഡെ​ർ​സെല്ലി എ​ന്ന ഫാം ഉടമയാ​ണ് ത​ന്‍റെ പ​ശു​ക്ക​ൾ​ക്ക് ദി​വ​സ​വും നാ​ലു ലി​റ്റ​ർ ബി​യ​ർ ന​ൽ​കു​ന്ന​ത്. മാം​സ​ത്തി​ന് സ്വാ​ദ് കൂ​ടു​ത​ൽ ല​ഭി​ക്കു​ന്ന​തി​നാ​യാ​ണ് അ​ദേ​ഹം ത​ന്‍റെ ഫാ​മി​ലെ ചി​ല പ​ശു​ക്ക​ൾ​ക്ക് ബി​യ​ർ ന​ൽ​കു​ന്ന​ത്.

ജാ​പ്പ​നീ​സ് മാം​സ വ്യാ​പാ​രി​ക​ൾ അ​വ​രു​ടെ പ​ശു​ക്ക​ൾ​ക്ക് ബി​യ​ർ കു​ടി​ക്കാ​ൻ ന​ൽ​കു​മെ​ന്ന് കേ​ട്ട​റി​ഞ്ഞാ​ണ് ഹ്യൂഗ്സ് ഈ ​മാ​ർ​ഗം സ്വീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ ന​വം​ബ​ർ മു​ത​ലാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ ഫാ​മി​ലെ ര​ണ്ടു പ​ശു​ക്ക​ൾ​ക്ക് ബി​യ​ർ ന​ൽ​കാ​ൻ തു​ട​ങ്ങി​യ​ത്. ഇ​തി​നെ തു​ട​ർ​ന്ന് ഈ ​പ​ശു​ക്ക​ളു​ടെ ഇ​റ​ച്ചി​ക്ക് വ​ള​രെ സ്വാ​ദ് ല​ഭി​ച്ചു​വെ​ന്നാ​ണ് അ​ദേ​ഹം പ​റ​യു​ന്ന​ത്.

അ​ഞ്ചു ശ​ത​മാ​നം മാ​ത്രം ആ​ൽ​ക്ക​ഹോ​ൾ അ​ട​ങ്ങി​യ ബി​യ​റാ​ണ് ഹ്യൂഗ്സ് ത​ന്‍റെ പ​ശു​ക്ക​ൾ​ക്ക് ന​ൽ​കു​ന്ന​ത്. പ​ശു​ക്ക​ൾ​ക്ക് ബി​യ​ർ ന​ൽ​കു​ന്ന​തു കൊ​ണ്ട് അ​വ​യ്ക്ക് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഒ​ന്നും​ത​ന്നെ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​പ്രാ​യം. മാ​ത്ര​ല്ല, പ​ശു​ക്ക​ളു​ടെ വ​യ​റ്റി​ൽ ആ​രോ​ഗ്യ​ക​ര​മാ​യ പ​ല മാ​റ്റ​ങ്ങ​ളും ഇ​തി​നെ തു​ട​ർ​ന്ന് ഉ​ണ്ടാ​കും. വ​ള​രെ കു​റ​ഞ്ഞ അ​ള​വി​ൽ മാ​ത്ര​മേ മ​ദ്യ​ത്തി​ന്‍റെ അം​ശം അ​വ​യു​ടെ ര​ക്ത​ത്തി​ൽ ക​ല​രു​ക​യു​ള്ളു.മ​റ്റു മാം​സ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​തി​ന് വി​ല കൂ​ടു​ത​ലാ​ണെ​ന്നാ​ണ് ഹ്യൂഗ്സ് പ​റ​യു​ന്ന​ത്.

Related posts