പൊ​തു​ജ​ന​ങ്ങ​ളി​ല്‍ നി​ന്ന് 20.05 ല​ക്ഷം രൂ​പ​യു​ടെ നി​ക്ഷേ​പം സ​മാ​ഹ​രി​ച്ച് മു​ങ്ങി​! ദ​ന്പ​തി​ക​ൾ​ക്കെ​തി​രെ സി​ബി​ഐ​യു​ടെ ലു​ക്കൗ​ട്ട് നോ​ട്ടീ​സ്

കാ​സ​ര്‍​ഗോ​ഡ്: നി​ക്ഷേ​പ​ത്തട്ടി​പ്പ് ന​ട​ത്തി മു​ങ്ങി​യ കേ​സി​ല്‍ ദ​മ്പ​തി​ക​ളെ ക​ണ്ടെ​ത്താ​ന്‍ സി​ബി​ഐ ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു.

സി​വി ഗ്ലോ​ബ​ല്‍ ട്രേ​ഡ് സൊ​ലൂ​ഷ​ന്‍​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി​യു​ടെ ഡ​യ​റ​ക്ട​ര്‍​മാ​രാ​യ നാ​യ​ന്മാ​ര്‍​മൂ​ല​യി​ലെ സി.​വി.​സാ​ദി​ഖ്, ഭാ​ര്യ ഖ​ദീ​ജ​ത്ത് നൗ​ഷ എ​ന്നി​വ​രെ ക​ണ്ടെ​ത്താ​നാ​ണ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ്.

ക​മ്പ​നി​യു​ടെ പേ​രി​ല്‍ പൊ​തു​ജ​ന​ങ്ങ​ളി​ല്‍ നി​ന്ന് 20.05 ല​ക്ഷം രൂ​പ​യു​ടെ നി​ക്ഷേ​പം സ​മാ​ഹ​രി​ച്ച് മു​ങ്ങി​യെ​ന്നാ​ണ് കേ​സ്.

2016ലാ​ണ് സി​ബി​ഐ​യു​ടെ സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന വി​ഭാ​ഗം കേ​സെ​ടു​ത്ത് എ​റ​ണാ​കു​ളം ചീ​ഫ് ജു​ഡീ​ഷ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്.

എ​ന്നാ​ല്‍ നി​യ​മ​ന​ട​പ​ടി​ക​ള്‍​ക്കാ​യി ഇ​വ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് കോ​ട​തി വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment