പാടി മുഴുവിക്കാൻ സമ്മതിച്ചില്ല, ലൈവ് ഷോയ്ക്കിടെ യുവ ഗായകന്‍റെ വിവാഹാഭ്യർഥന; പെട്ടെന്നുണ്ടായ ചോദ്യത്തിൽ സഹതാരത്തിന്‍റെ മറുപടി കേട്ട് ഞെട്ടി ആരാധകരും….


പാടി മുഴുവിക്കാൻ സമ്മതിച്ചില്ല, ഞാൻ നിന്നെ പ്രേമിക്കുന്നു മാൻകിടവേ… ലൈവ് ഷോയ്ക്കിടെ കന്നട യുവ ഗായകൻ ചന്ദൻഷെട്ടിയുടെ വിവാഹാഭ്യർഥന. സഹതാരം നിവേദിത ഗൗഡയോടാണ് പരിപാടിക്കിടെ  സിനിമാ സ്റ്റൈലിൽ വിഹാഹാഭ്യർഥന നടത്തിയത്. കന്നട ബിഗ് ബോസ് മുൻ താരം കൂടിയാണ് ഗായകൻ.

പ്രോഗ്രാമിനിടെ ഒട്ടും പ്രതീക്ഷിക്കാതെ ഉണ്ടായ സംഭവത്തിൽ ആദ്യം ഗായിക ഒന്നു ഞെട്ടിയെങ്കിലും നിവേദത ചന്ദന്‍റെ വിവാഹാഭ്യർഥന സ്വീകരിച്ചു. തന്‍റെ മനസിലും ഈ ആഗ്രഹം ഉണ്ടായിരുന്നുവെന്നും യുവതി പറഞ്ഞു. ഉടൻ തങ്ങൾ വിവാഹിതരാകുമെന്ന് പറഞ്ഞ ഇരുവരും പ്രേക്ഷകരുടെ അനുഗ്രഹം വാങ്ങിയാണ് വേദി വിട്ടത്.

ഇതിനിടെ പൊതു വേദിയിലുള്ള ചന്ദന്‍റെ വിവാഹാഭ്യർഥന വൻ വിവാദവുമായി. ഗായകനെ രൂക്ഷമായി വിർശിച്ച് മന്ത്രി വി സോമണ്ണ രംഗത്തെത്തി. വിവാഹാഭ്യർഥന നടത്താനുളള സ്ഥലമല്ല ഇതെന്നും പോലീസിനോട്  വിശദീകരമം നൽകാനം ആവശ്യപ്പെട്ടു.

വേദിയിലെ പ്രകടനം വിവാദമായതോടെ പ്രതികരണവുമായി ഗായകനും രംഗത്തെത്തി. ആരാധകരെ സന്തോഷിപ്പി ക്കാൻ വേണ്ടിയാണ് വിവാഹാഭ്യർഥന നടത്തിയതെന്നാണ് താരം പറയുന്നത്

Related posts