സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കി​ല്ല; പുറത്ത് വരുന്ന സർവേ ഫലത്തെക്കുറിച്ചും, പു​തു​പ്പ​ള്ളി​യി​ൽ അടുത്തത് ആ​രെ​ന്നതിനെക്കുറിച്ചും അ​ച്ചു ഉ​മ്മ​ൻ തുറന്ന് പറയുന്നു…

ചാ​ല​ക്കു​ടി: താ​ന്‍ രാ​ഷ്ട്രീ​യ​ത്തി​ൽ സ​ജീ​വ​മാ​കാ​ന്‍ ആ​ലോ​ചി​ക്കു​ന്നി​ല്ലെ​ന്ന് ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ മ​ക​ള്‍ അ​ച്ചു ഉ​മ്മ​ന്‍.

ചാ​ല​ക്കു​ടി മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു അ​ച്ചു ഉ​മ്മ​ൻ. സ​ര്‍​വേ ഫ​ല​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ഊ​ര്‍​ജ്വ​സ​ല​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രെ സ​ഹാ​യി​ച്ചു​വെ​ന്നും അ​ച്ചു ഉ​മ്മ​ന്‍ പ​റ​ഞ്ഞു.

“ചാ​ല​ക്കു​ടി മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി സ​നീ​ഷ് ജോ​സ​ഫ് ത​ന്‍റെ വ​ള​രെ അ​ടു​ത്ത സു​ഹൃ​ത്താ​ണ്. അ​തി​നാ​ലാ​ണ് ഇ​വി​ടെ പ്ര​ചാ​ര​ണ​ത്തി​ന് എ​ത്തി​യ​ത്. ചാ​ല​ക്കു​ടി​യി​ല്‍ സ​നീ​ഷ് തീ​ര്‍​ച്ച​യാ​യും വി​ജ​യി​ക്കു​മെ​ന്നും അ​ച്ചു ഉ​മ്മ​ൻ പ​റ​ഞ്ഞു.

അ​ടു​ത്ത നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പു​തു​പ്പ​ള്ളി​യി​ൽ ആ​ര് സ്ഥാ​നാ​ര്‍​ഥി​യാ​വ​ണം എ​ന്ന കാ​ര്യം ഹൈ​ക്ക​മാ​ൻ‌​ഡ് തീ​രു​മാ​നി​ക്കേ​ണ്ട കാ​ര്യ​മാ​ണ്. ചാ​ണ്ടി ഉ​മ്മ​ന്‍ ഉ​ള്‍​പ്പ​ടെ നി​ര​വ​ധി പേ​ര്‍​ക്ക് കോ​ണ്‍​ഗ്ര​സി​ല്‍ സീ​റ്റി​ന് അ​വ​കാ​ശ​മു​ണ്ടെ​ന്നും അ​ച്ചു ഉ​മ്മ​ന്‍ പ​റ​ഞ്ഞു.

Related posts

Leave a Comment