പ​ന്ത് ഡ​ൽ​ഹി​യു​ടെ നാ​യ​ക​ൻ


ന്യൂ​ഡ​ൽ​ഹി: വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ്സ്മാ​ൻ ഋ​ഷ​ഭ് പ​ന്ത് ഐ​പി​എ​ലി​ൽ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​നെ ന​യി​ക്കും. ശ്രേ​യ​സ് അ​യ്യ​ർ​ക്ക് പ​ക​ര​ക്കാ​ര​നാ​യാ​ണ് പ​ന്ത് നാ​യ​ക​സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​ന്ന​ത്.

പ​രി​ക്ക് മൂ​ലം ശ്രേ​യ​സി​ന് ഈ ​സീ​സ​ൺ മു​ഴു​വ​ൻ ന​ഷ്ട​മാ​കും. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഏ​ക​ദി​ന​ത്തി​ലാ​ണ് ശ്രേ​യ​സി​ന് പ​രി​ക്കേ​റ്റ​ത്. ഫീ​ൽ​ഡിം​ഗി​നി​ടെ ഇ​ട​ത് തോ​ളി​ന് പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

പ​ന്ത് ആ​ദ്യ​മാ​യാ​ണ് ഒ​രു ഐ​പി​എ​ൽ ടീ​മി​ന്‍റെ നാ​യ​ക​സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​ന്ന​ത്. ഐ​പി​എ​ലി​ലെ പ്രാ​യം കു​റ​ഞ്ഞ ക്യാ​പ്റ്റ​ൻ​മാ​രി​ൽ ഒ​രാ​ളാ​ണ് 23 കാ​ര​നാ​യ പ​ന്ത്. വി​രാ​ട് കോ​ഹ്‌​ലി, സ്റ്റീ​വ് സ്മി​ത്ത്, സു​രേ​ഷ് റെ​യ്‌​ന, ശ്രേ​യ​സ് എ​ന്നി​വ​ർ​ക്ക് ശേ​ഷം ഐ​പി​എ​ലി​ലെ അ​ഞ്ചാ​മ​ത്തെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ക്യാ​പ്റ്റ​നാ​ണ്.

കോ​ഹ്‌​ലി​യും സ്മി​ത്തും 22-ാം വ​യ​സി​ൽ ക്യാ​പ്റ്റ​നാ​യ​പ്പോ​ൾ റെ​യ്‌​ന​യ്ക്കും ശ്രേ​യ​സി​നും 23ാം വ​യ​സി​ലാ​ണ് ക്യാ​പ്റ്റ​ന്‍റെ തൊ​പ്പി ല​ഭി​ച്ച​ത്.

Related posts

Leave a Comment