പോലീസ് വീട് വളഞ്ഞപ്പോള്‍ വിവാദനായിക രക്ഷപ്പെട്ടോടി, ഹണി ട്രാപ്പില്‍ കുരുക്കാനിറങ്ങിയ 24കാരിയെ പോലീസ് വിദഗ്ധമായി കുടുക്കിയത് ഇങ്ങനെ, ആത്മഹത്യ ഭീഷണി മുഴക്കിയ വിവാദനായിക ഒളിസങ്കേതത്തില്‍

mangalamമന്ത്രി എ. കെ. ശശീന്ദ്രനെ ലൈംഗിക സംഭാഷണത്തില്‍ കുടുക്കിയത് ചാനലിലെ തന്നെ വനിതാ മാധ്യമപ്രവര്‍ത്തകയാണെന്ന് മംഗളം ചാനല്‍ സിഇഒ തന്നെ സമ്മതിച്ചത് വ്യാഴാഴ്ച്ച രാത്രിയാണ്. ഇതിനു പിന്നാലെ വിവാദ ലേഖിക ചാനല്‍ എംഡിയെയും മറ്റുള്ളവരെയും വിളിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയതായി സൂചനയുണ്ട്. താന്‍ പിടിക്കപ്പെട്ടാല്‍ സംഭവത്തിനു പിന്നിലുള്ള എല്ലാവരുടെയും പേര് പുറത്തുപറയുമെന്നാണ് അവര്‍ പറഞ്ഞത്. അതേസമയം, തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് ഇവര്‍ മാറിനില്‍ക്കുകയാണ്. കൊല്ലത്തെ ഒരു സുഹൃത്തിന്റെ വീട്ടിലാണ് ഇവരെന്നാണ് സൂചന.

വിവാദ ലേഖികയെ വ്യാഴാഴ്ച രാത്രിതന്നെ പൊലീസ് ഇന്റലിജന്റ്‌സ് വിഭാഗം കണ്ടെത്തിയിരുന്നു. തിരുവനന്തപുരം കഴക്കൂട്ടത്തെ കണിയാപുരത്തെ വീടിന് മുന്നില്‍ പോലീസ് സംഘം നിലയുറപ്പിച്ചതോടെ ഇവര്‍ അവിടെനിന്ന് സ്വന്തം വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇവര്‍ പോയത് രഹസ്യ കേന്ദ്രത്തിലേക്കാണ്. അവിടെ നിന്ന് അവര്‍ ചാനല്‍ എംഡിയെ ബന്ധപ്പെട്ടു. പ്രശ്‌നങ്ങള്‍ കൈവിട്ടാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് പോലും അവര്‍ പറഞ്ഞതായാണ് സൂചന. ചാനലിന് വേണ്ടി നിന്ന തന്നെ കൈവിടരുതെന്നും ജ്യൂഡീഷ്യല്‍ അന്വേഷണവും മറ്റും തന്നെ ബാധിക്കരുതെന്നും ആവശ്യപ്പെട്ടു. ഇതോടെയാണ് ചാനല്‍ മാപ്പു പറഞ്ഞ് തലയൂരാന്‍ ശ്രമിച്ചത്.

അതേസമയം ചാനലില്‍ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുകയാണ്. വനിത ജേര്‍ണലിസ്റ്റായിരുന്ന അല്‍ നീമ അഷ്‌റഫിനെ കൂടാതെ തൃശൂര്‍ ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ നിതിന്‍,  ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ എം.എം രാഗേഷ് പാലാഴി, വയനാട് റിപ്പോര്‍ട്ടര്‍ ദീപക് മലയമ്മ എന്നിവരാണ് ഇതുവരെ രാജിവച്ചത്. മാനേജ്‌മെന്റ് പറഞ്ഞത് സത്യമാണെന്ന് വിശ്വസിച്ചാണ് സംഭാഷണം പുറത്ത് വന്നതിന് ശേഷം ചാനലില്‍ തുടര്‍ന്നതെന്നും രാഗേഷിന്റെ ഫേസ്ബുക്ക് കുറിപ്പിലുണ്ട്.

Related posts