കി​ക്കോ​ട് കി​ക്ക്… ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​നം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ എ​ത്തി​യ പോ​ലീ​സു​കാ​ർ നാ​ട്ടു​കാ​ർ​ക്ക് ത​ല​വേ​ദ​ന​യാ​യി; ജീ​പ്പി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ​ത് മ​ദ്യ​കു​പ്പി…

തൊ​ടു​പു​ഴ: ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ മ​ത്സ​രം ബി​ഗ് സ്‌​ക്രീ​നി​ല്‍ വീ​ക്ഷി​ക്കു​ന്ന സ്ഥ​ല​ത്തു ഡ്യൂ​ട്ടി​ക്കാ​യി എ​സ്‌​ഐ എ​ത്തി​യ പോ​ലീ​സ് വാ​ഹ​ന​ത്തി​ല്‍​നി​ന്നു മ​ദ്യ​ക്കു​പ്പി ക​ണ്ടെ​ത്തി. എ​സ്‌​ഐ​യും പോ​ലീ​സ് ഡ്രൈ​വ​റും മ​ദ്യ​പി​ച്ചാ​ണ് ഡ്യൂ​ട്ടി​ക്കെ​ത്തി​യ​തെ​ന്ന് ആ​രോ​പി​ച്ച് നാ​ട്ടു​കാ​രും ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രും ചേ​ര്‍​ന്ന് ഇ​വ​രെ ത​ട​ഞ്ഞു​വ​ച്ചു.

ക​രി​മ​ണ്ണൂ​ര്‍ എ​സ്ഐ റോ​യ് സു​കു​മാ​ര​ന്‍, ഡ്രൈ​വ​ര്‍ എ​ന്നി​വ​രെ​യാ​ണ് തൊ​ടു​പു​ഴ മ​ങ്ങാ​ട്ടു​ക​വ​ല​യി​ല്‍ ത​ട​ഞ്ഞു വ​ച്ച​ത്. ഇ​ന്നു പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം. അ​ര്‍​ജ​ന്‍റീ​ന-​സ്‌​പെ​യി​ന്‍ ഫൈ​ന​ല്‍ മ​ത്സ​രം ബി​ഗ് സ്‌​ക്രീ​നി​ല്‍ വീ​ക്ഷി​ക്കാ​നാ​യി മ​ങ്ങാ​ട്ടു​ക​വ​ല​യി​ല്‍ വ​ലി​യ തോ​തി​ല്‍ ഫു​ട്‌​ബോ​ള്‍ ആ​രാ​ധ​ക​ര്‍ ത​ടി​ച്ചു കൂ​ടി​യി​രു​ന്നു.

ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​നം ക​ണ​ക്കി​ലെ​ടു​ത്താ​ണ് വി​വി​ധ സ്റ്റേ​ഷ​നി​ൽ​നി​ന്നു​ള്ള പോ​ലീ​സി​നെ​യാ​ണ് ഇ​വി​ടെ നി​യോ​ഗി​ച്ച​ത്. ഇ​തി​നി​ടെ​യാ​ണ് വാ​ഹ​ന​ത്തി​ല്‍ മ​ദ്യ​ത്തി​ന്‍റെ ഗ​ന്ധ​മു​ണ്ടെ​ന്നും എ​സ്‌​ഐ​യും ഡ്രൈ​വ​രും മ​ദ്യ​പി​ച്ച​താ​യും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​ര്‍ ആ​രോ​പി​ച്ച​ത്.

ഇ​തോ​ടെ എ​സ്‌​ഐ​യെ​യും ഡ്രൈ​വ​റെ​യും യു​വാ​ക്ക​ള്‍ ത​ട​ഞ്ഞു വ​യ്ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് തൊ​ടു​പു​ഴ സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ വാ​ഹ​ന​ത്തി​ല്‍​നി​ന്നു മ​ദ്യ​ക്കു​പ്പി​ക​ള്‍ ക​ണ്ടെ​ത്തി. തു​ട​ര്‍​ന്ന് എ​സ്‌​ഐ​യെ​യും ഡ്രൈ​വ​റെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വൈ​ദ്യ പ​രി​ശോ​ധ​ന ന​ട​ത്തി.

എ​ന്നാ​ല്‍, പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ ഇ​വ​ര്‍ മ​ദ്യ​പി​ച്ച​താ​യി വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്ന് സി​ഐ പ​റ​ഞ്ഞു. ര​ക്ത​സാ​മ്പി​ള്‍ വി​ശ​ദ പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. സം​ഭ​വം സം​ബ​ന്ധി​ച്ച് എ​സ്പി​യ്ക്കും ഡി​വൈ​എ​സ്പി​ക്കും റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​മെ​ന്ന് സി​ഐ സി​ജോ വ​ര്‍​ഗീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment