ഉത്തരവാദിത്വം ആര്‍ക്ക് ? രണ്ടു പെണ്‍കുട്ടികള്‍ തിരക്കേറിയ മാര്‍ക്കറ്റില്‍ സ്വയം പൊട്ടിത്തെറിച്ചു; ആക്രമണം നടത്തിയത് ഏഴും എട്ടും വയസുള്ള പെണ്‍കുട്ടികള്‍

chaverഅബൂജ: വടക്കുകിഴക്കന്‍ നൈജീരിയയില്‍ മൈദുഗുരിയില്‍ രണ്ടു പെണ്‍കുട്ടികള്‍ തിരക്കേറിയ മാര്‍ക്കറ്റില്‍ സ്വയം പൊട്ടിത്തെറിച്ചു. സ്‌ഫോടനത്തില്‍ ചവേറുകള്‍ അടക്കം മൂന്നുപേര്‍ മരിക്കുകയും 18 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.

ഏഴും എട്ടും വയസ് പ്രായമുള്ള പെണ്‍കുട്ടികളാണ് ചാവേറുകളായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ബോക്കോഹറാമാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. സാധാരണയായി വനിതകളെയും കുട്ടികളെയും ഉപയോഗിച്ച് നൈജീരിയയില്‍ സ്‌ഫോടനങ്ങള്‍ നടത്തുന്നത് ബൊക്കോഹറമാണ്. ഒക്‌ടോബറില്‍ മൈദുഗുരിയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Related posts