ക​ണ​ക്കു​കൂ​ട്ട​ലു​ക​ളെ പാ​ടെ ത​കി​ടം മ​റി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ മ​ണ്ഡ​ലം ഇ​നി എ​ങ്ങോ​ട്ട്‍ ?

യു.ആ​ർ.​മ​നു മാ​വേ​ലി​ക്ക​ര

ചെ​ങ്ങ​ന്നൂ​ർ: ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ പാ​ടെ ത​കി​ടം മ​റി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ങ്ങ​ൾ​ക്ക് പ​ല​പ്പോ​ഴും സാ​ക്ഷ്യം വ​ഹി​ച്ചി​ട്ടു​ള്ള മ​ണ്ഡ​ല​മാ​ണ് ചെ​ങ്ങ​ന്നൂ​ർ. ന​ട​ക്കാ​ൻ പോ​കു​ന്ന ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​ക്കാ​യി​രി​ക്കും വി​ജ​യം എ​ന്ന​ത് പ്ര​വ​ച​നാ​തീ​തം. ചെ​ങ്ങ​ന്നൂ​രി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഇ​ത് മ​ണ്ഡ​ല​ത്തി​ലെ ആ​ദ്യ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു കൂ​ടി​യാ​ണ്. കെ.​കെ.​രാ​മ​ച​ന്ദ്ര​ൻ നാ​യ​രു​ടെ ആ​ക​സ്മി​ക നി​ര്യാ​ണ​മാ​ണ് ചെ​ങ്ങ​ന്നൂ​രി​നെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് വേ​ദി​യാ​ക്കി​യ​ത്.

ഇ​ട​ത് വ​ല​ത് മു​ന്ന​ണി​ക​ളെ സ​ഹാ​യി​ച്ചി​ട്ടു​ള്ള പാ​ര​ന്പ​ര്യ​മാ​യി​രു​ന്നു ചെ​ങ്ങ​ന്നൂ​രി​നു​ള്ള​ത്. അ​തി​ൽ കൂ​ടു​ത​ൽ തു​ണ​ച്ചി​ട്ടു​ള്ള​ത് യു​ഡി​എ​ഫി​നെ​യാ​ണ്. എ​ന്നാ​ൽ ഇ​ന്ന് മൂ​ന്ന് മു​ന്ന​ണി​ക​ൾ​ക്കും ശ​ക്ത​മാ​യ അ​ടി​ത്ത​റ ചെ​ങ്ങ​ന്നൂ​രി​ലു​ണ്ട്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടിം​ഗ് ശ​ത​മാ​ന​ത്തി​ൽ നോ​ക്കു​ക​യാ​ണെ​ങ്കി​ൽ എ​ൽ​ഡി​എ​ഫ് 36.38,യു​ഡി​എ​ഫ് 30.89, എ​ൻ​ഡി​എ 29.36 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ്ഡ​ലം നി​ല​നി​ർ​ത്താ​ൻ എ​ൽ​ഡി​എ​ഫും മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കാ​ൻ യു​ഡി​എ​ഫും ച​രി​ത്ര വി​ജ​യം നേ​ടാ​നാ​യി എ​ൻ​ഡി​എ​യും മ​ത്സ​ര രം​ഗ​ത്തു​ണ്ട്.

ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​സ​ഭ​യും തി​രു​വ​ൻ​വ​ണ്ടൂ​ർ, മു​ള​ക്കു​ഴ, ആ​ലാ, പു​ലി​യൂ​ർ, പാ​ണ്ട​നാ​ട്, മാ​ന്നാ​ർ, ചെ​ന്നി​ത്ത​ല തൃ​പ്പെ​രു​ന്തു​റ, ബു​ധ​നൂ​ർ, ചെ​റി​യ​നാ​ട്, വെ​ണ്മ​ണി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തു​ക​ളും ചേ​ർ​ന്ന​താ​ണ് മ​ണ്ഡ​ലം. ആ​ദ്യ നി​യ​മ​സ​ഭ സ്പീ​ക്ക​റെ സ​മ്മാ​നി​ച്ച മ​ണ്ഡ​ലം എ​ന്ന​താ​ണ് ചെ​ങ്ങ​ന്നൂ​രി​ന്‍റെ ച​രി​ത്ര​പ​ര​മാ​യ പ്രാ​ധാ​ന്യം. 1957ൽ ​ന​ട​ന്ന ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചെ​ങ്ങ​ന്നൂ​രി​ൽ നി​ന്ന് മ​ത്സ​രി​ച്ച് വി​ജ​യി​ച്ച അ​വി​ഭ​ക്ത ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന ആ​ർ.​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ത​ന്പി​യാ​യി​രു​ന്നു ആ​ദ്യ സ്പീ​ക്ക​ർ.

1960ലും 65​ലും ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ കെ.​ആ​ർ.​സ​ര​സ്വ​തി​യ​മ്മ വി​ജ​യി​ച്ചു. സ​ര​സ്വ​തി​യ​മ്മ 60ൽ ​കോ​ണ്‍​ഗ്ര​സി​ന്‍റെ​യും 65ൽ ​കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ​യും സ്ഥാ​നാ​ർ​ഥി​യാ​യാ​ണ് മ​ത്സ​രി​ച്ച​ത്. 60ൽ ​ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യി​ലെ ആ​ർ.​രാ​ജ​ശേ​ഖ​ര​ൻ ത​ന്പി​യും 65ൽ ​കോ​ണ്‍​ഗ്ര​സി​ലെ എ​ൻ.​എ​സ്.​കൃ​ഷ്ണ​പി​ള്ള​യു​മാ​യി​രു​ന്നു എ​തി​രാ​ളി​ക​ൾ. 67ലും 70​ലും സി​പി​എ​മ്മി​ലെ പി.​ജി.​പു​രു​ഷോ​ത്ത​മ​ൻ പി​ള്ള​യെ​യാ​ണ് വി​ജ​യി​ച്ച​ത്്.

77ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​പി സ്ഥാ​നാ​ർ​ഥി എ​സ്.​ത​ങ്ക​പ്പ​ൻ പി​ള്ള വി​ജ​യി​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യ കെ. ​ആ​ർ.​സ​ര​സ്വ​തി അ​മ്മ​യാ​യി​രു​ന്നു എ​തി​രാ​ളി. 80ൽ ​എ​ൻ​ഡി​പി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച കെ.​ആ​ർ.​സ​ര​സ്വ​തി അ​മ്മ​യ്ക്കാ​യി​രു​ന്നു വി​ജ​യം. കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ലെ തോ​മ​സ് കു​തി​ര​വ​ട്ട​മാ​യി​രു​ന്നു എ​തി​രാ​ളി. 82ലും ​ഇ​തേ പ​രീ​ക്ഷ​ണം ആ​വ​ർ​ത്തി​ച്ച് യു​ഡി​എ​ഫ് വി​ജ​യം കൊ​യ്തു.

എ​ൻ​ഡി​പി​യി​ലെ എ​സ്.​രാ​മ​ച​ന്ദ്ര​ൻ പി​ള്ള​യാ​ണ് അ​ന്ന് വി​ജ​യി​ച്ച​ത്. പി.​കെ.​ന​ന്പ്യാ​രാ(​സി​പി​എം)​യി​രു​ന്നു എ​തി​ർ സ്ഥാ​നാ​ർ​ഥി. 1987ലെ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫി​നോ​ടൊ​പ്പം നി​ന്നു. കോ​ണ്‍​ഗ്ര​സ് (എ​സ്) ലെ ​മാ​മ്മ​ൻ ഐ​പ്പാ​യി​രു​ന്നു വി​ജ​യി.എ​ൻ​ഡി​പി​യി​ലെ ആ​ർ.​രാ​മ​ച​ന്ദ്ര​ൻ നാ​യ​രാ​യി​രു​ന്നു എ​തി​ർ സ്ഥാ​നാ​ർ​ഥി.

പി​ന്നീ​ട് യു​ഡി​എ​ഫ് തു​ട​ർ​ച്ച​യാ​യി ഇ​വി​ടെ വി​ജ​യി​ക്കു​ന്ന കാ​ഴ്ച​യാ​യി​രു​ന്നു കാ​ണാ​ൻ സാ​ധി​ച്ച​ത്. 91ലും 96​ലും 2001ലും ​കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന ശോ​ഭ​ന ജോ​ർ​ജ് വി​ജ​യി​ച്ചു. 91ലും 96​ലും കോ​ണ്‍​ഗ്ര​സ് എ​സി​ലെ മാ​മ​ൻ ഐ​പ്പി​നെ​യും 2001ൽ ​സി​പി​എ​മ്മി​ലെ കെ.​കെ.​രാ​മ​ച​ന്ദ്ര​ൻ നാ​യ​രെ​യു​മാ​ണ് ഇ​വ​ർ തോ​ല്പി​ച്ച​ത്. 2006ലും 2011​ലും കോ​ണ്‍​ഗ്ര​സി​ലെ പി.​സി.​വി​ഷ്ണു​നാ​ഥാ​യി​രു​ന്നു യു​ഡി​എ​ഫി​നെ വി​ജ​യ ര​ഥ​ത്തി​ലേ​റ്റി മ​ണ്ഡ​ലം നി​ല​നി​ർ​ത്തി​യ​ത്.

2006ൽ ​സി​പി​എ​മ്മി​ലെ സ​ജി ചെ​റി​യാ​നെ​യും 2011ൽ ​സി​പി​എ​മ്മി​ലെ സി.​എ​സ്.​സു​ജാ​ത​യെ​യു​മാ​ണ് തോ​ൽ​പി​ച്ച​ത്. തു​ട​ർ​ന്ന് 2016ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് തി​രി​ച്ചു​പി​ടി​ച്ചു. 1987ലെ ​വി​ജ​യ​ത്തി​നു​ശേ​ഷം ഒ​രു നീ​ണ്ട ഇ​ട​വേ​ള​ത​ന്നെ വേ​ണ്ടി​വ​ന്നു എ​ൽ​ഡി​എ​ഫി​ന് മ​ണ്ഡ​ലം തി​രി​ച്ചു പി​ടി​യ്ക്കാ​ൻ. സി​റ്റിം​ഗ് എം​എ​ൽ​എ പി.​സി.​വി​ഷ്ണു​നാ​ഥി​നെ തോ​ൽ​പ്പി​ച്ചാ​ണ് സി​പി​എ​മ്മി​ലെ കെ.​കെ.​രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ച്ച​ത്. ക​ടു​ത്ത മ​ത്സ​ര​ത്തി​ന് ത​ന്നെ​യാ​യി​രു​ന്നു ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചെ​ങ്ങ​ന്നൂ​ർ വേ​ദി​യാ​യ​തും.

2011ൽ ​ബി​ജെ​പി​യ്ക്ക് ല​ഭി​ച്ച 6062 വോ​ട്ടി​ൽ നി​ന്നും വ​ലി​യ കു​തി​ച്ചു ചാ​ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​കെ.​രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ​ക്ക് 52880 വോ​ട്ടും, യു​ഡി​എ​ഫി​ലെ പി.​സി.​വി​ഷ്ണു​നാ​ഥി​ന് 44897 വോ​ട്ടും, എ​ൻ​ഡി​എ​യി​ലെ പി.​എ​സ്.​ശ്രീ​ധ​ര​ൻ​പി​ള്ള​യ്ക്ക് 42682 വോ​ട്ടും സ്വ​ത​ന്ത്ര​യാ​യി മ​ത്സ​രി​ച്ച് മു​ൻ എം​എ​ൽ​എ ശോ​ഭ​നാ ജോ​ർ​ജ്ജി​ന് 3966 വോ​ട്ടും, ബി​എ​സി​പി​യി​ലെ അ​ല​ക്സി​ന് 483 വോ​ട്ടും, മ​റ്റൊ​രു സ്വ​ത​ന്ത്ര​ൻ ഇ.​റ്റി.​ശ​ശി​യ്ക്ക് 247 വോ​ട്ടും നേ​ടാ​നാ​യി. ആ​സ​ന്ന​മാ​യ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒൗ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​യി​ട്ടി​ല്ല.

എ​ന്നാ​ൽ സ്ഥാ​നാ​ർ​ഥി​ക​ളാ​രൊ​ക്കെ​യെ​ന്ന് മു​ന്ന​ണി​ക​ൾ തീ​രു​മാ​ന​മെ​ടു​ത്തു​ക​ഴി​ഞ്ഞു. എ​ൽ​ഡി​എ​ഫി​ലെ സ​ജി ചെ​റി​യാ​ൻ, യു​ഡി​എ​ഫി​ലെ ഡി.​വി​ജ​യ​കു​മാ​ർ, എ​ൻ​ഡി​എ​യി​ലെ പി.​എ​സ്.​ശ്രീ​ധ​ര​ൻ​പി​ള്ള എ​ന്നി​വ​രാ​യി​രി​ക്കും ഇ​ത്ത​വ​ണ മാ​റ്റു​ര​ക്കു​ക. സ​ജി​ചെ​റി​യാ​നും ശ്രീ​ധ​ര​ൻ​പി​ള്ള​യും മു​ൻ​പ് മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദാ​യി​ൽ പ​യ​റ്റി​വ​രാ​ണ്്. പ​ല​പ​ട്ടി​ക​ളി​ലും വ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും വി​ജ​യ​കു​മാ​റി​നി​ത് ക​ന്നി അ​ങ്ക​മാ​ണ്.

Related posts