ചേ​രാ​നെ​ല്ലൂ​ർ അ​പ​ക​ടം: പി​താ​വി​നെ​തി​രേ കേ​സെ​ടു​ത്ത് പൊ​ലി​സ്; പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ്ര​തി​യു​ടെ ജാ​മ്യം റ​ദ്ദാ​ക്കാ​ൻ എ​റ​ണാ​കു​ളം ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കും

കൊ​ച്ചി: ചേ​രാ​നെ​ല്ലൂ​രി​ൽ 17കാ​ര​നോ​ടി​ച്ച കാ​റി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ച കേ​സി​ൽ പി​താ​വി​നെ​തി​രേ കേ​സെ​ടു​ത്ത് പൊ​ലി​സ്. ഹൈ​ക്കോ​ട​തി​യു​ടെ അ​നു​മ​തി തേ​ടി​യ ശേ​ഷ​മാ​ണ് 17കാ​ര​ന്‍റെ പി​താ​വും വാ​ഹ​ന ഉ​ട​മ​യു​മാ​യ അ​ഡീ​ഷ​ണ​ൽ ജ​ഡ്ജി​ക്കെ​തി​രെ പൊ​ലി​സ് കേ​സെ​ടു​ത്ത​ത്.

അ​തേ​സ​മ​യം, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ്ര​തി​യു​ടെ ജാ​മ്യം റ​ദ്ദാ​ക്കാ​നും പൊ​ലി​സ് എ​റ​ണാ​കു​ളം ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കും. പ്ര​തി​ക്കെ​തി​രെ പൊ​ലീ​സ് 181,183 മോ​ട്ടോ​ർ ആ​ക്ട് ചു​മ​ത്തി​യി​ട്ടു​ണ്ട്. ലൈ​സ​ൻ​സ് ഇ​ല്ലാ​തെ വാ​ഹ​നം ഓ​ടി​ച്ചു, അ​മി​ത​വേ​ഗ​തി​യി​ൽ വാ​ഹ​നം ഓ​ടി​ച്ചു എ​ന്നി​വ​യാ​ണ് വ​കു​പ്പു​ക​ൾ.

ഇ​തി​നി​ടെ, 17കാ​ര​ൻ അ​ർ​ധ​രാ​ത്രി വാ​ഹ​ന​വു​മാ​യി ഇ​റ​ങ്ങി​യ​ത് റീ​ൽ​സ് ചി​ത്രീ​ക​രി​ക്കാ​നാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​പ​ക​ടം സം​ഭ​വി​ക്കു​ന്ന​തി​ന് മു​മ്പ് ഇ​യാ​ൾ 104 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ വാ​ഹ​നം ഓ​ടി​ക്കു​ന്ന ദൃ​ശ്യം പൊ​ലി​സി​നു ല​ഭി​ച്ചു. ഇ​യാ​ൾ സ്ഥി​ര​മാ​യി വാ​ഹ​നം ഓ​ടി​ക്കു​ന്ന​യാ​ളാ​ണെ​ന്നും പൊ​ലി​സ് പ​റ​യു​ന്നു.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് 17കാ​ര​ൻ ഓ​ടി​ച്ച ബെ​ൻ​സ് കാ​റി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നാ​യ മ‍​ഞ്ഞാ​ലി സ്വ​ദേ​ശി ജ​യ​ബാ​ല​കൃ​ഷ്ണ​ൻ (55) മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ 17 കാ​ര​നെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ങ്കി​ലും വൈ​കു​ന്നേ​ര​ത്തോ​ടെ സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment