തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ പത്ത് വര്‍ഷത്തെ ഭരണനേട്ടങ്ങളുടെ പ്രോഗ്രസ് കാര്‍ഡ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. നാലരലക്ഷം കുടുംബങ്ങള്‍ക്ക് പട്ടയം നല്കി. ലൈഫ് പദ്ധതി പ്രകാരം അഞ്ച് ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രകടനപത്രികയിലെ 900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നിറവേറ്റി.
16 ലക്ഷത്തില്‍പരം സ്ത്രീകള്‍ക്ക് സാമ്പത്തിക സഹായം നല്കി. കേരളത്തെ നിക്ഷേപ സൗഹൃദമാക്കി. 31,3202 പേര്‍ക്ക് പിഎസ് സി വഴി നിയമനം നല്കി.
26,6000 പേര്‍ക്ക് തൊഴില്‍ അവസരം നല്കി. 82 ലക്ഷം അപേക്ഷകള്‍ തീര്‍പ്പാക്കി. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഡിഗ്രിതലം വരെ സൗജന്യമാക്കി. വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാക്കി. വയനാട് തുരങ്കപ്പാത നിര്‍മാണം തുടങ്ങി.
അനാഥാലയങ്ങളിലെ അന്തേവാസികളുടെ ധനസഹായം വര്‍ധിപ്പിച്ചു. പിഎസ്സി വഴി നിയമനം ലഭിക്കാനുള്ള അപേക്ഷകരുടെ പ്രായപരിധി വര്‍ധിപ്പിച്ചു.
ഇടുക്കിയിലെ ഭൂപ്രശ്നങ്ങളില്‍ ശാശ്വത പരിഹാരം കണ്ടെത്തി. പുനര്‍ഗേഹം പദ്ധതി പ്രകാരം ഫ്ളാറ്റുകളും വീടുകളും കൈമാറി. മത്സ്യത്തൊഴിലാളികള്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്കി. ഏകകിടപ്പാട സംരക്ഷണ നിയമം നടപ്പിലാക്കി. മുതിര്‍ന്ന പൗരന്മാര്ക്കു വേണ്ടി വയോജന കമ്മീഷന് നടപ്പാക്കി.വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന് സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളുടെ പ്രോഗ്രസ് കാര്‍ഡ് പ്രഖ്യാപിച്ചത്.
