ഇവിടെ മയിലുകൾക്കു പോലും രക്ഷയില്ല

ഒ​രു ക​ങ്കാ​രു​വി​നെ ക​ല്ലെ​റി​ഞ്ഞു​ കൊ​ന്നി​ട്ട് ഏ​റെനാ​ളാ​യി​ട്ടി​ല്ല. ഇ​പ്പോ​ഴി​താ വീ​ണ്ടും… ചൈ​ന​യി​ലെ മൃ​ഗ​ശാ​ലാ സ​ന്ദ​ർ​ശ​ക​രു​ടെ പെ​രു​മാ​റ്റ​ദൂ​ഷ്യം തു​ട​ർ​ക്ക​ഥ​യാ​കു​ന്നു. ഏ​റ്റ​വും പു​തു​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് യാ​ങ്ഷൂ ലി​വാ​ൻ മൃ​ഗ​ശാ​ല​യി​ലെ​ത്തി​യ സ​ന്ദ​ർ​ശ​ക​ർ ജീ​വ​നു​ള്ള മ​യി​ലി​ന്‍റെ വാ​ലി​ലെ തൂ​വ​ലു​ക​ൾ വ​ലി​ച്ചുപ​റി​ച്ചു എ​ന്ന​താ​ണ്.

നീ​ള​മേ​റി​യ വാ​ലു​ള്ള നാ​ല് ആ​ൺ​മ​യി​ലു​ക​ളു​ടെ തൂ​വ​ലു​ക​ളാ​ണ് സ​ന്ദ​ർ​ശ​ക​ർ വ​ലി​ച്ചു​പ​റി​ച്ച​തെ​ന്ന് പു​റ​ത്തു​വ​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു. കൂ​ടു​ക​ളി​ൽ ര​ക്ത​ത്തു​ള്ളി​ക​ൾ ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് മൃ​ശാ​ലാ അ​ധി​കൃ​ത​ർ സം​ഭ​വം അ​റി​ഞ്ഞ​ത്.

പ്രാ​യ​പൂ​ർ​ത്തി​യാ​യ ഒ​രു മ​യി​ലി​ന് നീ​ള​മു​ള്ള 100 മു​ത​ൽ 150 വരെ തൂ​വ​ലു​ക​ൾ വാ​ലി​ലു​ണ്ടാ​കും.
സ​ന്ദ​ർ​ശ​ക​രു​ടെ അതിക്രമം അ​ടി​ക്ക​ടി മൃ​ഗ​ശാ​ല​ക​ളി​ൽ ന​ട​ക്കു​ന്ന​തി​നാ​ൽ യാ​ങ്ഷൂ മൃ​ഗ​ശാ​ലാ അ​ധി​കൃ​ത​ർ ര​ണ്ടു ജീ​വ​ന​ക്കാ​രെ അ​ധി​ക​മാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. മ​യി​ലു​ക​ളെ ശ​ല്യ​പ്പെ​ടു​ത്ത​രു​തെ​ന്ന സ​ന്ദേ​ശം റി​ക്കാ​ർ​ഡ് ചെ​യ്ത​ത് സ​ന്ദ​ർ​ശ​ക​ർ​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​പ്പി​ക്കു​ക എ​ന്ന​താ​ണ് ഇവരുടെ ജോലി.

സ​ന്ദ​ർ​ശ​ക​ർ നിഷ്കരുണം തൂ​വ​ലു​ക​ൾ പി​ഴു​തെ​ടു​ത്ത​തി​നെ​ത്തു​ട​ർ​ന്ന് 2016ൽ ​ബെ​യ്ജിം​ഗി​ലെ ഒ​രു വ​ന്യ​ജീ​വി പാ​ർ​ക്കി​ലു​ള്ള ര​ണ്ടു മ​യി​ലു​ക​ൾ ച​ത്തി​രു​ന്നു.

Related posts