ഷി ​ചി​ന്‍​പിം​ഗി​നെ അ​ടു​ത്ത​റി​യാം; ചൈ​നീ​സ് സ​ർ​ക്കാ​രി​ന്‍റെ ആ​പ് വ​ൻ ഹി​റ്റ്

ചൈ​നീ​സ് സ​ർ​ക്കാ​രി​ന്‍റെ പ്ര​ച​ര​ണാ​ർ​ഥം ഇ​റ​ക്കി​യ ആ​പ് വ​ൻ ഹി​റ്റ്. ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ചി​ന്‍​പിം​ഗി​ന്‍റെ പ്ര​സം​ഗ​ങ്ങ​ൾ, വീഡി​യോ​ക​ൾ എ​ന്നി​വ കാ​ണാ​ൻ വേ​ണ്ടി ചൈ​ന​ക്കാ​ർ എ​ത്ര സ​മ​യം ചെ​ല​വ​ഴി​ക്കു​ന്നു​വെ​ന്നു ക​ണ്ടെ​ത്തു​ന്ന​താ​ണ് ആ​പ്. ആ​പ്പി​ൾ, ആ​ൻ​ഡ്രോ​യി​ഡ് പ്ലാ​റ്റ്ഫോ​മു​ക​ളി​ലാ​യി ഏ​ക​ദേ​ശം 4.4 കോ​ടി പേ​രാ​ണ് ആ​പ് ഡൗ​ൺ​ലോ​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്.

“സ്റ്റ​ഡി ടു ​മേ​ക്ക് ചൈ​ന സ്ട്രോം​ഗ്'(Xuexi Qiangguo) എ​ന്ന പേ​രി​ലു​ള്ള​താ​ണ് ആ​പ്പ്. ചെ​റി​യ വീഡി​യോ ക്ലി​പ്പു​ക​ള്‍, സ​ർ​ക്കാ​ർ വാ​ര്‍​ത്ത​ക​ള്‍, ക്വി​സു​ക​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് ആ​പ്പിന്‍റെ ഉ​ള്ള​ട​ക്കം. ക​മ്യൂ​ണി​സ്റ്റ് നാ​യ​ക​രെ കു​റി​ച്ച് അ​ടു​ത്ത​റി​യു​ന്ന​തി​നും ക്വി​സ് ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം ന​ൽ​കി ഇ​ള​വു​ക​ൾ നേ​ടു​ന്ന​തി​നും ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ സാ​ധി​ക്കും.

പ്ര​മു​ഖ ചൈ​നീ​സ് ടെ​ക് ഭീ​മ​നാ​യ ആ​ലി​ബാ​ബ​യാ​ണ് സ​ർ​ക്കാ​രി​നു വേ​ണ്ടി ആ​പ്പ് നി​ര്‍​മി​ച്ച​തെ​ന്ന് റി​പ്പോ​ർ​ട്ട്. പ്ര​ഫ​ഷ​ന​ലു​ക​ൾ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഉ​ദ്യോ​ഗ​ക്ക​യ​റ്റം ന​ൽ​കു​മ്പോ​ൾ ആ​പ്പി​ലൂ​ടെ ചി​ൻ​പിം​ഗി​നെ എ​ത്ര​ത്തോ​ളം മ​ന​സി​ലാ​ക്കി​യെ​ന്ന​ത് പ്ര​ധാ​ന ഘ​ട​ക​മാ​കും.

Related posts