ശ​ബ​രി​മ​ല ത​ന്ത്രി എ​ന്നെ വോ​ട്ട് ചെ​യ്ത് വി​ജ​യി​പ്പി​ക്കുമെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ടെന്ന് ചി​റ്റ​യം ഗോ​പ​കു​മാ​ർ

പ​ത്ത​നാ​പു​രം: ശ​ബ​രി​മ​ല ത​ന്ത്രി ക​ണ​ഠ​ര് രാ​ജീ​വ​ര് എ​ന്നെ വോ​ട്ട് ചെ​യ്ത് വി​ജ​യി​പ്പി​ക്കു​മെ​ന്ന് പ​ര​സ്യ​മാ​യി പ​റ​ഞ്ഞി​ട്ടു​ണ്ട​ന്ന് മാ​വേ​ലി​ക്ക​ര​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ചി​റ്റ​യം ഗോ​പ​കു​മാ​ർ. ഞാ​നൊ​രു വി​ശ്വാ​സി​യാ​ണ്. ശ​ബ​രി​മ​ല​യി​ലെ വി​ശ്വാ​സ സ​മൂ​ഹ​വും എ​ൽ​എ​ഡി​എ​ഫി​ന് ഒ​പ്പ​മാ​ണ​ന്നും അ​ടൂ​രി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​രു​മെ​ന്നും ചി​റ്റ​യം വ്യ​ക്ത​മാ​ക്കി.

കെ.​ബി ഗ​ണേ​ഷ്കു​മാ​ർ എം​എ​ൽ​എ​യു​ടെ പ​ത്ത​നാ​പു​ര​ത്തെ വ​സ​തി​ലെ​ത്തി​യാ​ണ് ചി​റ്റ​യം ഗോ​പ​കു​മാ​ർ ത​ന്ത്രി വോ​ട്ട് ചെ​യ്ത് വി​ജ​യി​പ്പി​ക്കു​മെ​ന്ന ത​ര​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​ൽ ശ​ബ​രി​മ​ല വി​വാ​ദ​ങ്ങ​ളും ക​ത്തി​ക്ക​യ​റു​ക​യാ​ണ്. ചി​റ്റ​യം ഗോ​പ​കു​മാ​റി​ന്‍റെ പ്ര​സ്താ​വ​ന​യോ​ടു​ള​ള താ​ഴ​മ​ൺ മ​ഠ​ത്തി​ലെ ത​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണ​മാ​ണ് വി​ശ്വാ​സ സ​മൂ​ഹം ഉ​റ്റു​നോ​ക്കു​ന്ന​ത് .

Related posts