വിദ്യാർഥികൾക്കും അന്യസംസ്ഥാന ജോലിക്കാർക്കിടയിലും കഞ്ചാവ് വിൽപന; കോഴിക്കോട് സ്വദേശി പോലീസ് പിടിയിൽ

പാ​ല​ക്കാ​ട്; കോ​ട്ട​മൈ​താ​നം പ​രി​സ​ര​ത്ത് നി​ന്ന് 500 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ പി​ടി​കൂ​ടി. കോ​ഴി​ക്കോ​ട് ക​ല്ലാ​യി സ്വ​ദേ​ശി സ​ഹീ​ർ (21) ആ​ണ് പി​ടി​യി​ലാ​യ​ത്. പാ​ല​ക്കാ​ട് ടൗ​ണ്‍ സൗ​ത്ത് പോ​ലീ​സും ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും ചേ​ർ​ന്നു​ള്ള വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് പി​ടി​കൂ​ടി​യ​ത്. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും ക​ഞ്ചാ​വ് വാ​ങ്ങി ക​ല്ലാ​യ് ഭാ​ഗ​ത്ത് അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​രെ കേ​ന്ദ്രീ​ക​രി​ച്ച് വി​ൽ​പ​ന ന​ട​ത്താ​ൻ വേ​ണ്ടി​യാ​ണ് ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന​തെ​ന്ന് പ്ര​തി സ​മ്മ​തി​ച്ചു.

പി​ടി​ച്ച ക​ഞ്ചാ​വ് ചി​ല്ല​റ വി​പ​ണി​യി​ൽ 25000 രൂ​പ വ​രും. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ശി​വ​വി​ക്ര​ത്തി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം പാ​ല​ക്കാ​ട് ന​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി ബാ​ബു കെ. ​തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ല​ക്കാ​ട് ടൗ​ണ്‍ സൗ​ത്ത് എ​സ്ഐ ര​ഞ്ജി​ത്ത് ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ റ​ഹിം മു​ത്തു, വി​ജ​യാ​ന​ന്ദ്, സൂ​ര​ജ് ബാ​ബു, ഷ​മീ​ർ, വി​നീ​ഷ്, ഷ​നോ​സ്, ദി​ലീ​പ് എ​ന്നി​വ​ർ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts