ക്രി​​സ് ഗെ​​യ്ൽ വിൻഡീസ് ഉ​​പ​​നാ​​യ​​ക​​ൻ

ഈ ​​മാ​​സം അ​​വ​​സാ​​നം ഇം​​ഗ്ല​ണ്ടി​​ൽ ആ​​രം​​ഭിക്കു​​ന്ന ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പി​​നു​​ള്ള വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് ടീ​​മി​​ന്‍റെ ഉ​​പ​​നാ​​യ​​ക​​നാ​​യി ക്രി​​സ് ഗെ​​യ്‌​ലി​​നെ നി​​യ​​മി​​ച്ചു. വി​​ൻ​​ഡീ​​സ് ക്രി​​ക്ക​​റ്റ് ബോ​​ർ​​ഡു​​മാ​​യു​​ള്ള പ്ര​​ശ്ന​​ങ്ങ​​ളെ​​ത്തു​​ട​​ർ​​ന്ന് നാ​​ളു​​ക​​ളോ​​ളം ഒ​​ഴി​​വാ​​ക്ക​​പ്പെ​​ട്ടി​​രു​​ന്ന ഗെ​​യ്‌​​ലി​​നെ ഉ​​പ​​നാ​​യ​​ക​​നാ​​ക്കി​​യ​​ത് ആ​​രാ​​ധ​​ക​​ർ​​ക്ക് ആ​​വേ​​ശം പ​​ക​​രു​​ന്ന​​താ​​ണ്. ജേസ​​ണ്‍ ഹോ​​ൾ​​ഡ​​ർ ആ​​ണ് ടീ​​മി​​ന്‍റെ നാ​​യ​​ക​​ൻ.

വി​​ൻ​​ഡീ​​സ് ക്രി​​ക്ക​​റ്റ് ബോ​​ർ​​ഡി​​നെ പു​​തി​​യ മാ​​നേ​​ജ്മെ​​ന്‍റ് ഏ​​റ്റെ​​ടു​​ത്ത​​തി​​ന്‍റെ ഫ​​ല​​മാ​​യാ​​ണ് ടീ​​മി​​ൽ ഇ​​ത്ത​​രം മാ​​റ്റ​​ങ്ങ​​ളു​​ണ്ടാ​​കു​​ന്ന​​തെ​​ന്നാ​​ണ് വി​​ല​​യി​​രു​​ത്ത​പ്പെ​ടു​ന്ന​​ത്. 2010 ജൂ​​ണി​​ലാ​​ണ് ഗെ​​യ്ൽ അ​​വ​​സാ​​ന​​മാ​​യി ടീ​​മി​​നെ ന​​യി​​ച്ച​​ത്.

ഈ ​​ലോ​​ക​​ക​​പ്പോ​​ടെ ഗെ​​യ്‌​​ൽ അ​​ന്താ​​രാ​ഷ്‌​ട്ര ക്രി​​ക്ക​​റ്റി​​ൽ നി​​ന്ന് വി​​ര​​മി​​ക്കു​​മെ​​ന്നാ​​ണ് ക​​രു​​ത​​പ്പെ​​ടു​​ന്ന​​ത്. ക്രി​​ക്ക​​റ്റി​​ന്‍റെ ഏ​​ത് ഫോ​​ർ​​മാ​​റ്റി​​ലാ​​യാ​​ലും വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ പ്ര​​തി​​നി​​ധീ​​ക​​രി​​ക്കു​​ക മ​​ഹ​​ത്താ​​യ കാ​​ര്യ​​മാ​​ണെ​​ന്നും, ഈ ​​ലോ​​ക​​ക​​പ്പ് ത​​നി​​ക്ക് വ​​ള​​രെ പ്ര​​ത്യേ​​ക​​ത നി​​റ​​ഞ്ഞ​​താ​​ണെ​​ന്നും ഗെ​​യ്ൽ പ​​റ​​ഞ്ഞു. മേ​​യ് 31ന് ​​പാ​​ക്കി​​സ്ഥാ​​നെ​​തി​​രേ​​യാ​​ണ് ലോ​​ക​​ക​​പ്പി​​ൽ വി​​ൻ​​ഡീ​​സി​​ന്‍റെ ആ​​ദ്യ മ​​ത്സ​​രം.

Related posts