ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ ഒ​ത്തു​കൂ​ടി​യാ​ല്‍ നി​യ​മ​ന​ട​പ​ടി; സ​ര്‍​ക്കു​ലറിൽ തിരുത്തി വരുത്തിയ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് മേ​യ​ർ

കൊ​ച്ചി: കൊ​റോ​ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള സ​ര്‍​ക്കു​ല​റി​ല്‍ പ​രാ​മ​ര്‍​ശി​ക്കാ​ത്ത വാ​ച​ക​ങ്ങ​ള്‍ ഉ​ൾ​പ്പെ​ടു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മേ​യ​ര്‍ സൗ​മി​നി ജെ​യി​ന്‍ സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ല്‍ ഒ​ത്തു​കൂ​ടി​യാ​ല്‍ മ​താ​ധ്യ​ക്ഷ​ന്‍​മാ​ര്‍​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കോ​ര്‍​പ​റേ​ഷ​ന്‍ ആ​രോ​ഗ്യ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഹെ​ല്‍​ത്ത് ഓ​ഫീ​സ​ര്‍ മ​ത​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യെ​ന്നാ​ണ് ആ​ക്ഷേ​പം.

മേ​യ​റും കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​യും അ​റി​യാ​തെ​യാ​ണ് ഈ ​സ​ര്‍​ക്കു​ല​ര്‍ ഇ​റ​ക്കി​യ​ത്. കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ പാ​ലി​ക്കേ​ണ്ട​തും ന​ട​പ്പാ​ക്കേ​ണ്ട​തു​മാ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള സ​ര്‍​ക്കു​ല​റി​ല്‍ പ​രാ​മ​ര്‍​ശി​ക്കാ​ത്ത വാ​ച​ക​ങ്ങ​ള്‍ ഹെ​ല്‍​ത്ത് ഓ​ഫീ​സ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു​വെ​ന്നാ​ണ് മേ​യ​റു​ടെ പ​രാ​തി.

ഇ​ത് വി​വാ​ദ​മാ​യ​തി​നെ തു​ട​ര്‍​ന്ന് നോ​ട്ടീ​സ് റ​ദ്ദു ചെ​യ്യു​ന്ന​താ​യി അ​റി​യി​ച്ചു​കൊ​ണ്ട് ഇ​ന്ന​ലെ വീ​ണ്ടും ഹെ​ല്‍​ത്ത് ഓ​ഫീ​സ​ര്‍ സ​ര്‍​ക്കു​ല​ര്‍ ഇ​റ​ക്കി.

Related posts

Leave a Comment