ഇഷ്ടമില്ലാത്ത വിവാഹം കഴിക്കാൻ പറ്റാത്തതിനാൽ നാട് വിട്ടു; ഏഴ് വർഷങ്ങൾക്ക് ശേഷം പിഎസ്‌സി ഉദ്യോഗസ്ഥയായി മടക്കം!

പ​ണ്ടൊ​ക്കെ പെ​ൺ​കു​ട്ടി​ക​ളെ അ​ധി​കം പ​ഠി​പ്പി​ക്കു​ന്ന​തി​നാ​യി വി​ട്ടി​രു​ന്നി​ല്ല. പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സ​മ​യ​ത്ത് ഏ​തെ​ങ്കി​ലും ന​ല്ല ആ​ലോ​ച​ന വ​ന്നാ​ൽ ഉ​ട​ൻ​ത​ന്നെ പ​ഠ​നം നി​ർ​ത്തി ക​ല്യാ​ണം ക​ഴി​പ്പി​ച്ച് വി​ടു​ക പ​ണ്ട് കാ​ല​ത്ത് പ​തി​വാ​യി​രു​ന്നു. കാ​ലം മു​ന്നോ​ട്ട് പോ​കും​തോ​റും അ​ത്ത​രം അ​വ​സ്ഥ​യ്ക്ക് മാ​റ്റ​ങ്ങ​ൾ വ​ന്നു. എ​ങ്കി​ലും ചി​ല വീ​ടു​ക​ളി​ൽ ഇ​പ്പോ​ഴും ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

ക​ല്യാ​ണ​ത്തി​നു വീ​ട്ടു​കാ​ർ നി​ർ​ബ​ന്ധി​ച്ച​പ്പോ​ൾ അ​തി​ൽ നി​ന്നും ര​ക്ഷ​പെ​ട്ടോ​ടി​യ ഒ​രു പെ​ൺ​കു​ട്ടി​യു​ടെ ക​ഥ​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. സ​ഞ്ജു റാ​ണി വ​ർ​മ​യാ​ണ് ആ ​പെ​ൺ​കു​ട്ടി. 2013-ൽ ​സ​ഞ്ജു​വി​ന്‍റെ അ​മ്മ മ​ര​ണ​പ്പെ​ട്ടു. അ​മ്മ​യു​ടെ വി​യോ​ഗ​ത്തോ​ടെ സ​ഞ്ജു​വി​നെ വി​വാ​ഹം ക​ഴി​പ്പി​ച്ചു വി​ടാ​ൻ വീ​ട്ടു​കാ​ർ നി​ർ​ബ​ന്ധി​ച്ചു. എ​ന്നാ​ൽ തു​ട​ർ​ന്ന് പ​ഠി​ക്കാ​നാ​യി​രു​ന്നു അ​വ​ളു​ടെ ആ​ഗ്ര​ഹം.

ക​ല്യാ​ണ​ത്തി​ന് വീ​ട്ടു​കാ​രു​ടെ ഭാ​ഗ​ത്ത് നി​ന്നും ക​ടു​ത്ത സ​മ്മ​ർ​ദം മൂ​ലം അ​വ​ൾ​ക്ക് വീ​ട് വി​ട്ടി​റ​ങ്ങേ​ണ്ടി വ​ന്നു. ഏ​ഴ് വ​ർ​ഷ​ത്തോ​ളം ക​ഴി​ക്കാ​ൻ ഭ​ക്ഷ​ണ​മോ ത​ല ചാ​യ്ക്കാ​ൻ ഒ​രി​ട​മോ ഇ​ല്ലാ​തെ അ​വ​ൾ അ​ല​ഞ്ഞു. അ​ത്ര​മേ​ൽ പ്രാ​രാ​ബ്ദം നി​റ​ഞ്ഞ ജീ​വി​ത​ത്തി​ലും ത​ന്‍റെ സ്വ​പ്ന​ങ്ങ​ളും ഉ​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ആ​ഗ്ര​ഹ​ങ്ങ​ളും അ​വ​ർ മ​റ​ന്നി​ല്ല.

സ​ഞ്ജു​വി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ പാ​സാ​കു​ക എ​ന്ന​താ​യി​രു​ന്നു. പ​ട്ടി​ണി​യും ദാ​രി​ദ്ര​വും ല​ക്ഷ്യ​ത്തി​ൽ നി​ന്നും അ​വ​ളെ പി​ന്നോ​ട്ട് വ​ലി​ച്ചി​ല്ല. വെ​ല്ലു​വി​ളി നി​റ​ഞ്ഞ യുപിപിഎസ്‌സി-2018 പരീക്ഷയിൽ സ​ഞ്ജു വി​ജ​യം കൈ​വ​രി​ക്കു​ക​യും ചെ​യ്തു.​ഇ​ന്ന് അ​വ​ൾ ഒ​രു ഗവൺമെന്‍റ് ഉ​ദ്യോ​ഗ​സ്ഥ​യാ​ണ്. പ്ര​തി​സ​ന്ധി​ക​ളി​ൽ പ​ത​റാ​തെ നി​ശ്ച​യ ദാ​ർ​ഢ്യ​ത്തോ​ടെ​യു​ള​ള സ​ഞ്ജു​വി​ന്‍റെ ക​ഠി​നാ​ധ്വാ​ന​മാ​ണ് അ​വ​ളെ ഉ​ന്ന​തി​യി​ലെ​ത്തി​ച്ച​ത്. സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ച് ഡിവിഷണൽ മജിസ്‌ട്രേറ്റാകുക എന്ന ലക്ഷ്യത്തിലേക്ക് എത്തുകയാണ് ഇനി സഞ്ജുവിന്‍റെ ആഗ്രഹം.

Related posts

Leave a Comment