കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി നേ​താ​വ് അ​ഭി​ജി​ത് ദി​പ്കെ​യും കൂ​ട്ടാ​ളി​ക​ളും ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​സ്റ്റ​ഡി​യി​ൽ

ജ​ന്ത​ർ മ​ന്ത​റി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ഡ​ൽ​ഹി​യി​ലെ​ത്തി​യ കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി സ്ഥാ​പ​ക​ൻ അ​ഭി​ജി​ത് ദി​പ്കെ​യും സ​ഹ​സ്ഥാ​പ​ക​രാ​യ സൗ​ര​വ് ദാ​സ്, അ​ശു​തോ​ഷ് ര​ങ്ക എ​ന്നി​വ​രെ ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെ​ച്ച് ഡ​ൽ​ഹി പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ശ​നി​യാ​ഴ്ച രാ​വി​ലെ മും​ബൈ​യി​ൽ നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​താ​യി​രു​ന്നു ഇ​വ​ർ. വി​മാ​ന​ത്തി​നു​ള്ളി​ൽ വെ​ച്ച് ഡ​ൽ​ഹി പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ സ​മീ​പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ അ​ഭി​ജി​ത് ദി​പ്കെ ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം ലൈ​വി​ലൂ​ടെ പ​ങ്കു​വെ​ച്ചി​രു​ന്നു.

“ഡ​ൽ​ഹി പൊ​ലീ​സ് വി​മാ​ന​ത്തി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ച് ഞ​ങ്ങ​ളെ അ​റ​സ്റ്റ് ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്” എ​ന്ന് അ​ദ്ദേ​ഹം വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു​ണ്ട്. തു​ട​ർ​ന്ന് ത​ങ്ങ​ൾ അ​റ​സ്റ്റി​ന് ത​യ്യാ​റാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യ അ​ദ്ദേ​ഹം പേ​ടി​ക്കു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞ് ‘ഇ​ൻ​ക്വി​ലാ​ബ് സി​ന്ദാ​ബാ​ദ്’ വി​ളി​ക്കു​ക​യും ചെ​യ്തു.

ജ​ന്ത​ർ മ​ന്ത​റി​ലെ പ്ര​തി​ഷേ​ധ​ത്തി​ന് മു​ന്നോ​ടി​യാ​യി ഡ​ൽ​ഹി​യി​ൽ ക​ന​ത്ത സു​ര​ക്ഷ​യും നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. പ്ര​തി​ഷേ​ധ​ക്കാ​ർ ഡ​ൽ​ഹി​യി​ൽ എ​ത്താ​തി​രി​ക്കാ​ൻ റോ​ഡു​ക​ൾ ത​ട​യു​ക​യും സു​ര​ക്ഷാ സേ​ന​യെ വി​ന്യ​സി​ക്കു​ക​യും ചെ​യ്തു എ​ന്ന് അ​ഭി​ജി​ത് ദി​പ്കെ ആ​രോ​പി​ച്ചി​രു​ന്നു.‌

സ​മാ​ധാ​ന​പ​ര​മാ​യ പ്ര​തി​ഷേ​ധം ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന മൗ​ലി​കാ​വ​കാ​ശ​മാ​ണെ​ന്നും എ​ന്നാ​ൽ സ​ർ​ക്കാ​ർ സേ​ന​യെ ഉ​പ​യോ​ഗി​ച്ച് ജ​ന​ങ്ങ​ളെ ത​ട​യാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് സി​ജെ​പി പ്ര​ഖ്യാ​പി​ച്ച ജ​ന്ത​ർ മ​ന്ത​ർ ധ​ർ​ണ​യ്ക്ക് മു​ന്നോ​ടി​യാ​യാ​ണ് ഈ ​നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

 

 

Related posts

Leave a Comment