അ​വ​സാ​ന നി​മി​ഷ​ത്തി​ലും ജീ​വ​ത്യാ​ഗം ചെ​യ്ത് ഡ്രൈ​വ​ർ; ഓടുന്ന ബസിൽ ഹൃ​ദ​യാ​ഘാ​തം, ര​ക്ഷി​ച്ച​ത് 40 യാ​ത്രി​ക​രു​ടെ ജീ​വ​ൻ !

ഹൃ​ദ​യാ​ഘാ​തം അ​നു​ഭ​വ​പ്പെ​ട്ടി​ട്ടും അ​വ​സാ​ന നി​മി​ഷം വ​രെ പ​ത​റാ​തെ പ്ര​വ​ർ​ത്തി​ച്ച് 40 യാ​ത്ര​ക്കാ​രു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച ആ​ന്ധ്രാ​പ്ര​ദേ​ശ് ആ​ർ​ടി​സി ഡ്രൈ​വ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. കാ​ക്കി​ന​ട-​വി​ശാ​ഖ​പ​ട്ട​ണം റൂ​ട്ടി​ൽ തു​നി​ക്ക് സ​മീ​പ​മാ​ണ് സം​ഭ​വം. ആ​ന്ധ്രാ​പ്ര​ദേ​ശ് സ്റ്റേ​റ്റ് റോ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ൻ ഡ്രൈ​വ​റാ​യ 34 കാ​ര​ൻ ജെ​ട്ടി ശി​വ​യാ​ണ് മ​രി​ച്ച​ത്.

ഏ​ക​ദേ​ശം 40 യാ​ത്ര​ക്കാ​രു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ബ​സ് ഓ​ടി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ശി​വ​യ്ക്ക് പെ​ട്ടെ​ന്ന് ഹൃ​ദ​യാ​ഘാ​തം അ​നു​ഭ​വ​പ്പെ​ട്ട​ത്. ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​മു​ണ്ടാ​യ​പ്പോ​ഴും സ​മ​ചി​ത്ത​ത കൈ​വി​ടാ​ത്ത അ​ദ്ദേ​ഹം ബ​സ് ഒ​തു​ക്കി സു​ര​ക്ഷി​ത​മാ​യി റോ​ഡ​രി​കി​ൽ നി​ർ​ത്തു​ക​യാ​യി​രു​ന്നു. ബ​സ് പൂ​ർ​ണമാ​യി നി​ർ​ത്തി​യ ഉ​ട​നെ​ത്തു​ട​ർ​ന്ന് അ​ദ്ദേ​ഹം സ്റ്റീ​യ​റിം​ഗി​ൽ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ​ത​ന്നെ അ​ദ്ദേ​ഹ​ത്തെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഡോ​ക്ട​ർ​മാ​ർ അ​ദ്ദേ​ഹം മ​രി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ചു. ത​ന്‍റെ അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ലും ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധം കൈ​വി​ടാ​തെ യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യ ഡ്രൈ​വ​ർ ശി​വ​യു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​നെ പ്ര​ശം​സി​ച്ച് നി​ര​വ​ധി പേ​രാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്.

എ​പി​എ​സ്ആ​ർ​ടി​സി ചെ​യ​ർ​മാ​ൻ കൊ​ന​ക​ല്ല നാ​രാ​യ​ണ റാ​വു ശി​വ​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ക​ടു​ത്ത ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ​ക്കി​ട​യി​ലും അ​ദ്ദേ​ഹം കാ​ണി​ച്ച ധീ​ര​ത​യും യാ​ത്രാ സു​ര​ക്ഷ​യോ​ടു​ള്ള ആ​ത്മാ​ർ​ത്ഥ​ത​യും എ​ക്കാ​ല​വും ഓ​ർ​മി​ക്ക​പ്പെ​ടു​മെ​ന്നും, ശി​വ​യു​ടെ കു​ടും​ബ​ത്തി​ന് എ​ല്ലാ​വി​ധ പി​ന്തു​ണ​യും സ​ഹാ​യ​ങ്ങ​ളും കോ​ർ​പ്പ​റേ​ഷ​ൻ ഉ​റ​പ്പു​ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

 

 

Related posts

Leave a Comment