ചാ​ല​ഞ്ചി​ലൂ​ടെ പ​ണം ക​ണ്ടെ​ത്തി സ​ഹ​പാ​ഠി​യു​ടെ ഭൂ​മി ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി ന​ൽ​കി വി​ദ്യാ​ർ​ഥി​ക​ൾ

തൃ​പ്ര​യാ​ർ: സ​ഹ​പാ​ഠി​ക്ക് ക​രു​ത​ലാ​യി വി​ദ്യാ​ർ​ഥി​ക​ൾ. നാ​ട്ടി​ക എ​സ്എ​ൻ ട്ര​സ്റ്റ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഒ​ന്പ​തു​വ​ർ​ഷ​മാ​യി മു​ട​ങ്ങി​യി​രു​ന്ന സ്ഥ​ല​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാ​ൻ പ​ണം ക​ണ്ടെ​ത്തി ന​ൽ​കി മാ​തൃ​ക​യാ​യ​ത്.

വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് സ്ഥ​ലം വാ​ങ്ങു​ന്ന​തി​നാ​യി അ​ഡ്വാ​ൻ​സ് തു​ക ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും ശേ​ഷി​ച്ച തു​ക ന​ൽ​കാ​ൻ ക​ഴി​യാ​തെ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ നി​ല​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഓ​രോ കു​ട്ടി​യു​ടെ​യും വീ​ട്ടി​ലേ​ക്ക് അ​ധ്യാ​പ​ക​ർ ന​ട​ത്തു​ന്ന സ​ന്ദ​ർ​ശ​ന​ത്തി​നി​ട​യി​ലാ​ണ് വി​ദ്യാ​ർ​ഥി​യു​ടെ ദു​ര​വ​സ്ഥ മ​ന​സി​ലാ​ക്കി​യ​ത്.

തു​ട​ർ​ന്ന് എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി. ആ​വ​ശ്യ​മാ​യ തു​ക സ​മാ​ഹ​രി​ക്കാ​ൻ വി​വി​ധ ച​ല​ഞ്ചു​ക​ൾ സം​ഘ​ടി​പ്പി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്നു​ള്ള ഈ ​ശ്ര​മം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​കു​ക​യും റ​ജി​സ്ട്രേ​ഷ​ന് ആ​വ​ശ്യ​മാ​യ തു​ക ക​ണ്ടെ​ത്തു​ക​യും ചെ​യ്തു.

ച​ട​ങ്ങി​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​പി. ന​സീ​ർ, പ്രി​ൻ​സി​പ്പ​ൽ ജ​യ​ബി​നി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പ്രോ​ഗ്രാം ഓ​ഫീ​സ​ർ ശ​ല​ഭ ശ​ങ്ക​ർ, എ​ൻ​എ​സ്എ​സ് ലീ​ഡ​ർ​മാ​രാ​യ കെ.​എ​സ്.​ദേ​വ​ദ​ർ​ശ​ൻ, ഇ. ​എ​ച്ച്.​ശി​വ​ന​ന്ദ എ​ന്നി​വ​ർ​ചേ​ർ​ന്ന് ബാ​ക്കി​യു​ള്ള തു​ക കൈ​മാ​റി. എ​ൻ​എ​സ്എ​സ് വ​ള​ണ്ടി​യേ​ഴ്സ് ആ​യ രോ​ഷി​ത്ത് അ​രു​ൺ. ടി.​എ​ൻ.​മു​ഹ​മ്മ​ദ് അ​ഷ​റ​ഫ്, നി​വ സാ​ബു, ഹി​ബ സാ​ജു​ദ്ദീ​ൻ. റ​യാ​ൻ ഷ​മീ​ർ, എ​ൻ​എ​സ്എ​സ് അ​സി​സ്റ്റ​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​റാ​യ ഇ.​ബി.​ഷൈ​ജ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Related posts

Leave a Comment