മു​ഖ്യ​മ​ന്ത്രി ക്ലി​ഫ് ഹൗ​സി​ലേ​ക്ക് താ​മ​സം​മാ​റി; പ്ര​വേ​ശ​നം പാ​ലു​കാ​ച്ച​ൽ ച​ട​ങ്ങോ​ടെ കു​ടും​ബ സ​മേ​തം

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക്ലി​ഫ് ഹൗ​സി​ലേ​ക്ക് താ​മ​സം മാ​റി. ഇ​ന്ന് രാ​വി​ലെ പാ​ലുകാ​ച്ച​ല്‍ ന​ട​ത്തി​യാ​ണ് അ​ദ്ദേ​ഹ​വും കു​ടും​ബ​വും താ​മ​സം ആ​രം​ഭി​ച്ച​ത്. അ​ടു​ത്ത ബ​ന്ധു​ക്ക​ളും ചി​ല ഉ​ദ്യോ​ഗ​സ്ഥ​രും മാ​ത്ര​മാ​ണ് ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷ​ക്കാ​ലം താ​മ​സി​ച്ചി​രു​ന്ന ക​ന്‍റോ​ണ്‍​മെ​ന്‍റ് ഹൗ​സി​ല്‍ നി​ന്ന് ഇ​ന്ന് രാ​വി​ലെ 6.45 ഓ​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യും കു​ടും​ബ​വും ക്ലി​ഫ് ഹൗ​സി​ലേ​ക്ക് യാ​ത്ര തി​രി​ച്ച​ത്.

മു​ഖ്യ​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ് ഒ​രു മാ​സം ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക്ലി​ഫ് ഹൗ​സി​ലേ​ക്ക് അ​ദ്ദേ​ഹം താ​മ​സം മാ​റി​യി​രി​ക്കു​ന്ന​ത്. അ​റ്റ​കു​റ്റ​പ​ണി​ക​ള്‍ തീ​രു​ന്ന​തി​ന് മു​ന്‍​പാ​ണ് അ​ദ്ദേ​ഹം ക്ലി​ഫ് ഹൗ​സി​ലേ​ക്ക് താ​മ​സ​ത്തി​നെ​ത്തി​യി​രി​ക്കു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി ക്ലി​ഫ് ഹൗ​സി​ലേ​ക്ക് താ​മ​സം മാ​റ്റാ​ത്ത​തി​നെ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സി​പി​എം നേ​താ​ക്ക​ള്‍ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക​ന്‍റോ​ണ്‍​മെ​ന്‍റ് ഹൗ​സി​ലേ​ക്ക് അ​റ്റ​കു​റ്റ​പ​ണി​ക​ള്‍​ക്ക് ശേ​ഷം പി​ണ​റാ​യി വി​ജ​യ​ന്‍ താ​മ​സ​ത്തി​നെ​ത്തും.

Related posts

Leave a Comment