മാനത്ത് നോക്കിയപ്പോള്‍ അതാ അവിടെ മോഹന്‍ലാല്‍ ! പിന്നെയൊന്നും നോക്കിയില്ല ഒരു ഉഗ്രന്‍ ഫോട്ടോയങ്ങ് കാച്ചി; ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ മോഹന്‍ലാലിന്റെ വിളിവന്നു…

മാനത്ത് മേഘം മോഹന്‍ലാലിനെപ്പോലെ തെളിഞ്ഞങ്ങനെ നില്‍ക്കുന്നതു കണ്ടപ്പോള്‍ പിന്നെ ഒന്നും നോക്കിയില്ല ഒരു ഉഗ്രന്‍ ഫോട്ടോയങ്ങു കാച്ചി. ഒരു സൈനിക ഉദ്യോഗസ്ഥനാണ് മേഘത്തിനെ കണ്ടപ്പോള്‍ ടെറിറ്റോറിയല്‍ ആര്‍മി ലെഫ്റ്റനന്റ് കേണല്‍ കൂടിയായ മോഹന്‍ലാലിനെപ്പോലെ തോന്നിയത്. അയാള്‍ അപ്പോള്‍ എടുത്ത ഫോട്ടോയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലായത്. ഫോട്ടോ കണ്ട് മോഹന്‍ലാല്‍ സൈനികനെ വിളിക്കുകയും ചെയ്തു.

ഹൈദരാബാദിലെ സൈനികനായ ഷാമില്‍ കണ്ടാശ്ശേരിയാണ് ഫോട്ടോ എടുത്തത്. സൈനിക കേന്ദ്രത്തിലെ പൊതു കുളിസ്ഥലത്ത് കുളിക്കുമ്പോഴാണ് ഷമിലിന് അപ്പോള്‍ കണ്ട മേഘത്തിന് മോഹന്‍ലാലിന്റെ ഛായയുണ്ടെന്ന് തോന്നിയത്. ഉടന്‍ ഫോട്ടോയും എടുത്തു. അതില്‍ മീശയും കണ്ണും വരച്ചുചേര്‍ത്തതോടെ മോഹന്‍ലാലിന്റെ ചെറിയ സാദൃശ്യവുമായി. സുഹൃത്തുക്കള്‍ക്ക് അയച്ച ഫോട്ടോ മോഹന്‍ലാലിലും എത്തിപ്പെട്ടു. മോഹന്‍ലാലിനെ കാണണം എന്ന് കരുതിയിരുന്ന ഷാമിലിനെ താരം തന്നെ വിളിക്കുകയും ചെയ്തു.

Related posts