ഒന്നല്ല നമ്മൾ രണ്ട്..! സിപി ഐയിൽ നിന്നുകൊണ്ട് സി​പി​എ​മ്മു​മാ​യുള്ള അടുത്ത ബന്ധം; പാർട്ടി വിരുദ്ധ പ്രവർത്തനത്തിൽ സി​പി​ഐ അ​സി​സ്റ്റ​ന്‍റ് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യെ പാ​ർ​ട്ടി​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കി

ALP-CPIM-I-Lചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ സി​പി​എം-​സി​പി​ഐ പോ​ര് രൂ​ക്ഷം. സി​പി​എ​മ്മി​ൽ ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചു ക​ത്തു ന​ല്കി​യ ലോ​ക്ക​ൽ ക​മ്മി​റ്റി അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​യെ സി​പി​ഐ​യി​ൽ നി​ന്നും പു​റ​ത്താ​ക്കി.

28 വ​ർ​ഷ​മാ​യി സി​പി​ഐ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കു​റു​പ്പം​കു​ള​ങ്ങ​ര ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​നി​ൽ ടി. ​നാ​യ​രെ​യാ​ണ് ഇ​ന്ന​ലെ പാ​ർ​ട്ടി​യി​ൽ നി​ന്നും പു​റ​ത്താ​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്. പാ​ർ​ട്ടി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണു പു​റ​ത്താ​ക്ക​ലെ​ന്നാ​ണ് സി​പി​ഐ കു​റു​പ്പ​ൻ​കു​ള​ങ്ങ​ര ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സി.​വി. സ​തീ​ശ​ൻ വാ​ർ​ത്താ​കു​റു​പ്പി​ൽ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​യാ​ൾ​ക്കെ​തി​രെ ആ​രോ​പ​ണ​ങ്ങ​ളും ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്.

മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ന്‍റെ സ്വ​ന്തം ലോ​ക്ക​ൽ ക​മ്മി​റ്റി​യാ​ണ് കു​റു​പ്പ​ൻ​കു​ള​ങ്ങ​ര. ഏ​റെ നാ​ളാ​യി സി​പി​ഐ​യി​ൽ ഉ​യ​ർ​ന്ന ത​ർ​ക്ക​ങ്ങ​ളെ തു​ട​ർ​ന്നാ​ണു സം​ഭ​വ​ങ്ങ​ളെ​ന്നാ​ണു വി​വ​രം. പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നു​ള്ള ശ്ര​മ​ങ്ങ​ൾ അ​ട​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണു ന​ട​പ​ടി ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.  ഇ​രു പാ​ർ​ട്ടി​ക​ളും ത​മ്മി​ൽ നി​ര​ന്ത​രം ത​ർ​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്ന സ്ഥ​ല​മാ​ണ് ചേ​ർ​ത്ത​ല തെ​ക്ക് പ്ര​ദേ​ശം.

Related posts