താ​ഴെ​യു​ള്ള​വ​രെ ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്ത് നി​ർ​ത്തി​യ സി.​എ​ൻ. നേതൃത്വഗുണമുള്ള നേതാവായിരുന്നുവെന്ന് വി.ഡി. സതീശൻ


ചാ​ല​ക്കു​ടി: നേ​തൃ​ത്വ​ഗു​ണ​മു​ള്ള നേ​താ​വാ​യി​രു​ന്നു സി.​എ​ൻ. ബാ​ല​കൃ​ഷ്ണ​നെ​ന്ന് കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ഡി.​സ​തീ​ശ​ൻ. ചാ​ല​ക്കു​ടി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സി.​എ​ൻ.​ബാ​ല​കൃ​ഷ്ണ​ന്‍റെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

താ​ഴെ​യു​ള്ള​വ​രെ ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്ത് നി​ർ​ത്തി​യ സി​എ​ൻ ന​ട​ന്നു​പോ​യ വ​ഴി​ക​ളി​ലെ​ല്ലാം സ്മാ​ര​ക​ങ്ങ​ൾ ഉ​ണ്ടെ​ന്ന് അ​ദ്ദേ​ഹം തു​ട​ർ​ന്നു പ​റ​ഞ്ഞു. സി​എ​ൻ ഇ​രു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം അ​ദ്ദേ​ഹം ഹൈ​ക്ക​മാ​ൻ​ഡാ​യി​രു​ന്നു​വെ​ന്നും വി.​ഡി.​സ​തീ​ശ​ൻ പ​റ​ഞ്ഞു.മി​ക​ച്ച സേ​വ​ന​ത്തി​ന് മു​ൻ താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് എം.​ജി.​ശി​വ​ദാ​സി​ന് സി.​എ​ൻ.​ബാ​ല​കൃ​ഷ്ണ​ൻ പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷി​ബു വാ​ല​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ജോ​സ​ഫ് ചാ​ലി​ശേ​രി, ജോ​സ് വ​ള്ളൂ​ർ, അ​ഡ്വ. ജോ​സ​ഫ് ടാ​ജ​റ്റ്, വി.​ഒ. പൈ​ല​പ്പ​ൻ, പി.​കെ. ജേ​ക്ക​ബ്, മേ​രി ന​ള​ൻ, ജെ​യിം​സ് പോ​ൾ, പി.​കെ.​ഭാ​സി, സി.​ജി.​ബാ​ല​ച​ന്ദ്ര​ൻ, എ​ബി ജോ​ർ​ജ്, ഒ.​സ്െ.​ച​ന്ദ്ര​ൻ, തോ​മ​സ് മാ​ളി​യേ​ക്ക​ൽ, ജോ​ണി പു​ല്ല​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.ടി.കെ. ചാത്തുണ്ണി ഉപഹാര സമർപ്പ ണവംു ജോണി മേച്ചേരി ചികി ത്സാ സഹായനിധി സമർപ്പണ വും നടത്തി.

Related posts