വീ​ണ്ടും ഇ​രു​ട്ട​ടി; വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന് 102 രൂ​പ കൂ​ട്ടി, ഹോ​ട്ട​ല്‍ മേ​ഖ​ല​യിൽ പ്ര​തി​സ​ന്ധി​

കൊ​ച്ചി: വീ​ണ്ടും ഇ​രു​ട്ട​ടി സ​മ്മാ​നി​ച്ച് രാ​ജ്യ​ത്ത് വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള പാ​ച​കവാ​ത​ക സി​ലി​ണ്ട​ര്‍ വി​ല വ​ര്‍​ധി​പ്പി​ച്ചു. 19 കി​ലോ സി​ലി​ണ്ട​റി​ന് 102 രൂ​പ​യാ​ണ് എ​ണ്ണക്കമ്പ​നി​ക​ള്‍ കൂ​ട്ടി​യ​ത്.

വി​ല​വ​ര്‍​ധ​നയോടെ പു​തു​ക്കി​യ വി​ല 1842 രൂ​പ​യാ​യി. ക​ഴി​ഞ്ഞ ഒ​ക്‌​ടോ​ബ​ര്‍ ഒ​ന്നി​ന് വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​നു​ള്ള സി​ല​ണ്ട​റി​ന് 209 രൂ​പ​ കൂട്ടി​യി​രു​ന്നു. ഒ​രു മാ​സം പി​ന്നി​ടു​മ്പോ​ഴാ​ണ് ഇ​ന്ന് വീ​ണ്ടും 102 രൂ​പ വ​ര്‍​ധി​പ്പി​ച്ച​ത്.

സാ​ധാ​ര​ണ എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍ ഒ​ന്നാം തീ​യ​തി വി​ല പു​തു​ക്കി നി​ശ്ച​യി​ക്കാ​റു​ണ്ട്. ക​ഴി​ഞ്ഞ കു​റെ ദി​വ​സ​മാ​യി രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല ഉ​ള്‍​പ്പെ​ടെ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. ഇ​തെ​ല്ലാം ക​ണ​ക്കി​ലെ​ടു​ത്താ​ണ് വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന്‍റെ വി​ല 102 രൂ​പ കൂ​ടി വ​ര്‍​ധി​പ്പി​ച്ച​തെ​ന്നാ​ണ് വി​വ​രം.

വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന്‍റെ വി​ല വ​ര്‍​ധ​ന ഹോ​ട്ട​ല്‍ മേ​ഖ​ല​യി​ലു​ള്ള​വ​ര്‍​ക്ക് തി​രി​ച്ച​ടി​യാ​കും.
അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല​വ​ര്‍​ധ​ന​യ്ക്ക്പു​റ​മെ പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ​യും വി​ല പ​ല​പ്പോ​ഴാ​യി വ​ര്‍​ധി​പ്പി​ക്കു​ന്ന​ത് ഹോ​ട്ട​ല്‍ വ്യ​വ​സാ​യ​ത്തെ​ത​ന്നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ക​യാ​ണെ​ന്നാ​ണ് ഈ ​മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ പ​റ​യു​ന്ന​ത്.

Related posts

Leave a Comment