സ്ത്രീ​സു​ര​ക്ഷാ പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി സ​ര്‍​ക്കാ​ര്‍ അ​ട്ടി​മ​റി​ച്ചെ​ന്ന് പ്ര​തി​പ​ക്ഷം; പ​ദ്ധ​തി വേ​ണ്ടെ​ന്ന് വ​ച്ചി​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സ്ത്രീ ​സു​ര​ക്ഷാ പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി​യെ ചൊ​ല്ലി നി​യ​മ​സ​ഭ​യി​ല്‍ ഭ​ര​ണ-​പ്ര​തി​പ​ക്ഷ വാ​ക് പോ​ര്. അ​ടി​യ​ന്ത​ര​പ്ര​മേ​യ​നോ​ട്ടീ​സ് ന​ല്‍​കി പ്ര​തി​പ​ക്ഷം. എ.​സി. മൊ​യ്തീ​നാ​ണ് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. സ്ത്രീ ​സു​ര​ക്ഷ പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി സ​ര്‍​ക്കാ​ര്‍ അ​ട്ടി​മ​റി​ച്ചു​വെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. പ​തി​നാ​റ് ല​ക്ഷം സ്ത്രീ​ക​ളെ സ​ര്‍​ക്കാ​ര്‍ അ​പ​മാ​നി​ച്ചു​വെ​ന്നും എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ കൊ​ണ്ട് വ​ന്ന പ​ദ്ധ​തി​യെ യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ അ​ട്ടി​മ​റി​ച്ചു​വെ​ന്നും പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. മു​ഖ്യ​മ​ന്ത്രി​ക്ക് ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്നും പ്ര​തി​പ​ക്ഷം പ​റ​ഞ്ഞു.

സ്ത്രീ ​സു​ര​ക്ഷാ പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി വേ​ണ്ടെ​ന്ന് വ​ച്ചി​ട്ടി​ല്ലെ​ന്നും അ​തേ​ക്കു​റി​ച്ച് പ​രി​ശോ​ധ​ന വേ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ മ​റു​പ​ടി ന​ല്‍​കി. മു​ന്‍ സ​ര്‍​ക്കാ​ര്‍ യാ​തൊ​രു ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പാ​ലി​ക്കാ​തെ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍ ക​ണ്ടു​കൊ​ണ്ട് ന​ട​ത്തി​യ ത​ട്ടി​ക്കൂ​ട്ട് പ​ദ്ധ​തി​യാ​യി​രു​ന്നു എ​ല്‍​ഡി​എ​ഫ് ന​ട​ത്തി​യ​ത്. അ​ര്‍​ഹ​രാ​യ​വ​രെ ക​ണ്ടെ​ത്ത​ണം.

അ​തി​ന് പ​രി​ശോ​ധ​ന​യും പ​ഠ​ന​വും വേ​ണം. നേ​ര​ത്തെ എ​ല്‍​ഡി​എ​ഫ് ഗു​ണ​ഭോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്തി​യ​ത് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ പോ​ലും പ​രി​ശോ​ധ​ന​യി​ല്ലാ​തെ​യാ​ണ്. സി​പി​എം ലോ​ക്ക​ല്‍ ഏ​ര്യ ക​മ്മി​റ്റി ന​ല്‍​കി​യ ലി​സ്റ്റാ​ണ് പ​രി​ഗ​ണി​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സാ​മു​ഹ്യ സു​ര​ക്ഷ പെ​ന്‍​ഷ​ന്‍ ന​ല്‍​കാ​ന്‍ 17000 കോ​ടി രൂ​പ ക​ട​മെ​ടു​ത്താ​ണ് ന​ല്‍​കി​യ​തെ​ന്നും അ​തി​ന്‍റെ ബാ​ധ്യ​ത ഈ ​സ​ര്‍​ക്കാ​രി​ന്റെ ത​ല​യി​ലാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. നി​ങ്ങ​ള്‍ 99 പേ​രു​ള്ള​പ്പോ​ഴും താ​ന്‍ പ​റ​യാ​നു​ള്ള​ത് പ​റ​ഞ്ഞി​ട്ടു​ണ്ട്.

ഇ​പ്പോ​ള്‍ 101 പേ​രു​മാ​യാ​ണ് വ​ന്നി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം മ​റു​പ​ടി ന​ല്‍​കി. വി​ഷ​യം സ​ഭ നി​ര്‍​ത്തി​വ​ച്ച് ച​ര്‍​ച്ച ചെ​യ്യേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി ന​ല്‍​കി.അ​തേ സ​മ​യം ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പാ​ലി​ച്ച് കെ. ​സ്മാ​ര്‍​ട്ട് വ​ഴി​യാ​ണ് അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ച്ച് ഗു​ണ​ഭോ​ക്താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു.

Related posts

Leave a Comment