വ്യാജ ചികിത്‌സയിൽ അറസ്റ്റിലായ മോഹൻ വൈദ്യർ ജയിലിൽ കോവിഡ് നിരീക്ഷണത്തിൽ; ഇന്ന് ആരോഗ്യവകുപ്പിന്‍റെ പരിശോധ ; ജ​യി​ല്‍ മാ​റ്റാ​ന്‍ സാ​ധ്യ​ത

തൃ​ശൂ​ര്‍: കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന വ്യാ​ജ വൈ​ദ്യ​ന്‍ മോ​ഹ​ന​ന്‍ വൈ​ദ്യ​രെ ഇ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ജ​യി​ലി​ലെ​ത്തി പ​രി​ശോ​ധി​ക്കും. കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ല്‍ വി​യ്യൂ​ര്‍ ജ​യി​ലി​ല്‍ ക​ഴി​യാ​ന്‍ ത​ട​വു​കാ​രെ അ​നു​വ​ദി​ക്കി​ല്ല. അ​തി​നാ​ല്‍ വൈ​ദ്യ​രെ പ​രി​ശോ​ധി​ച്ച് ആ​ലു​വ​യി​ലേ​ക്ക് മാ​റ്റു​മെ​ന്നാ​ണ് സൂ​ച​ന.

വി​യ്യൂ​ര്‍ ജ​യി​ലി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ തു​ട​രു​ന്ന ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പോ​ലീ​സി​ന്‍റെ ഹ​ര്‍​ജി ക​ഴി​ഞ്ഞ ദി​വ​സം പ​രി​ഗ​ണി​ക്കു​മ്പോ​ഴാ​യി​രു​ന്നു ഇ​യാ​ള്‍ കോ​വി​ഡ് 19 നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന ജ​യി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ റി​പ്പോ​ര്‍​ട്ട് പ​രി​ഗ​ണി​ച്ച​ത്. ഇ​ത​നു​സ​രി​ച്ച് ക​സ്റ്റ​ഡി അ​പേ​ക്ഷ കോ​ട​തി കോ​ട​തി ത​ള്ളി.

മോ​ഹ​ന​ന്‍ വൈ​ദ്യ​ര്‍​ക്കൊ​പ്പം പാ​ര്‍​പ്പി​ച്ചി​രു​ന്ന ത​ട​വു​കാ​രെ നി​രീ​ക്ഷ​ണ​ത്തി​നാ​യി ആ​ലു​വ​യി​ലേ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം മാ​റ്റി​യി​രു​ന്നു ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മോ​ഹ​ന​ന്‍ വൈ​ദ്യ​രെ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച് കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ങ്കി​ല്‍ ആ​ലു​വ​യി​ലേ​ക്ക് മാ​റ്റാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

ഇ​ക്ക​ഴി​ഞ്ഞ 19നാ​ണ് വ്യാ​ജ ചി​കി​ല്‍​സ ന​ട​ത്തി​യ കേ​സി​ല്‍ മോ​ഹ​ന​ന്‍ വൈ​ദ്യ​രെ പ​ട്ടി​ക്കാ​ട് ആ​യു​ര്‍​വേ​ദ റി​സോ​ര്‍​ട്ടി​ല്‍ ചി​കി​ല്‍​സി​ക്കു​ന്ന​തി​നി​ട​യി​ല്‍ പീ​ച്ചി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഡി​എം​ഒ​യു​ടെ റി​പ്പോ​ര്‍​ട്ട് പ്ര​കാ​ര​മാ​ണ് പോ​ലീ​സ് ന​ട​പ​ടി.

തൃ​ശൂ​ര്‍ പ​ട്ടി​ക്കാ​ട്ടെ സ്വ​കാ​ര്യ ക്ലി​നി​ക്കി​ല്‍ ആ​ഴ്ച​യി​ല്‍ ര​ണ്ടു ദി​വ​സ​മാ​യി​രു​ന്നു മോ​ഹ​ന​ന്‍ വൈ​ദ്യ​രു​ടെ പ​രി​ശോ​ധ​ന. ചി​കി​ല്‍​സി​ക്കാ​ന്‍ ലൈ​സ​ന്‍​സ് ഇ​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ റെ​യ്ഡി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ര​ണ്ട് വ​നി​ത ആ​യു​ര്‍​വേ​ദ ഡോ​ക്ട​ര്‍​മാ​രെ​ക്കൊ​ണ്ട് മ​രു​ന്നു കു​റി​പ്പ​ടി എ​ഴു​തി​യാ​യി​രു​ന്നു നി​യ​മം മ​റി​ക​ട​ന്ന​ത്.

ചി​കി​ല്‍​സ തേ​ടി സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്ന് ആ​ളു​ക​ള്‍ പ​ട്ടി​ക്കാ​ട് എ​ത്തി​യി​രു​ന്നു. രോ​ഗി​ക​ളു​ടെ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. ജാ​മ്യ​മി​ല്ലാ​ക്കു​റ്റം ചു​മ​ത്തി​യാ​യി​രു​ന്നു അ​റ​സ്റ്റ്. ആ​ള്‍​മാ​റാ​ട്ടം, വ​ഞ്ചി​ക്ക​ല്‍, ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ കൗ​ണ്‍​സി​ല്‍ നി​യ​മം തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് മോ​ഹ​ന​ന്‍ വൈ​ദ്യ​ര്‍​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment