ഉപയോഗ ശൂന്യമായ മരുന്നു വിതരണം; ചോദ്യം ചെയ്തയാൾക്ക് മെഡിക്കൽ ഷോപ്പ് ഉടമയുടെ ആക്ഷേപം; ഉ​പ​ഭോ​ക്തൃ കോ​ട​തി‍യെ സമീപിച്ച ലോട്ടറി വിൽപ്പനക്കാരന്   ന​ഷ്ടപരിഹാരം വിധിച്ച് കോടതി

ഗാ​ന്ധി​ന​ഗ​ർ: ഉ​പ​യോ​ഗശൂ​ന്യ​മാ​യ മ​രു​ന്നു​വി​ത​ര​ണം ചെ​യ്ത ക​ട​യു​ട​മ​യും നി​ർ​മാ​ണ ക​ന്പ​നി​യും ഉ​പ​ഭോ​ക്താ​വി​ന് 30,000രൂ​പ ന​ഷ്്ട​പ​രി​ഹാ​രം ന​ല്കാ​ൻ കോ​ട്ട​യം ഉ​പ​ഭോ​ക്തൃ കോ​ട​തി വി​ധി.

കോ​ട​തി വി​ധി വ​ന്ന ദി​വ​സം മു​ത​ൽ ന​ഷ്്ട​പ​രി​ഹാ​ര തു​ക ഉ​പ​ഭോ​ക്താ​വി​ന് ന​ൽ​കു​ന്ന ദി​വ​സം വ​രെ ഒ​ന്പ​ത് ശ​ത​മാ​നം പ​ലി​ശ​യും കൂ​ടി ന​ൽ​ക​ണ​മെ​ന്നും കോ​ട​തി വി​ധി​യി​ൽ പ​റ​യു​ന്നു.

മെ​ഡി​ക്ക​ൽ കോ​ള​ജി​നു സ​മീ​പ പ്ര​ദേ​ശ​ത്തു​ള്ള ഒ​രു മെ​ഡി​ക്ക​ൽ ഷോ​പ്പി​നെ​തി​രെ 2017 ജൂ​ണ്‍ 26ന് ​ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​ര​നാ​യ ആ​ർ​പ്പൂക്ക​ര ഈ​സ്റ്റ് പ​ള്ളി മാ​ലി​യി​ൽ പി.​വി.​സു​നി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് കോ​ട​തി വി​ധി.

ഡോ​ക്്ട​റു​ടെ നി​ർ​ദേ​ശ പ്ര​കാ​രം സു​നി​ൽ മെ​ഡി​ക്ക​ൽ ഷോ​പ്പി​ൽ നി​ന്നു അ​ഞ്ച് ദി​വ​സ​ത്തേ​ക്കു​ള്ള മ​രു​ന്നു വാ​ങ്ങി. വീ​ട്ടി​ൽ ചെ​ന്ന് മ​രു​ന്നി​ന്‍റെ ക​വ​ർ പൊ​ട്ടി​ച്ച​പ്പോ​ൾ ഗു​ളി​ക​ക​ൾ വി​ണ്ടു കീ​റി​യ നി​ല​യി​ലാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ മ​രു​ന്ന് ഷോ​പ്പ് ഉ​ട​മ​യെ സ​മീ​പി​ച്ചെ​ങ്കി​ലും ഉ​ട​മ അം​ഗീ​ക​രി​ച്ചി​ല്ല. തു​ട​ർ​ന്ന് അ​ഡ്വ. ആ​നി മാ​ത്യു​വി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഉ​പ​ഭോ​ക്തൃ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

കോ​ട​തി മ​രു​ന്ന് എ​റ​ണാ​കു​ളം കാ​ക്ക​നാ​ടു​ള്ള റീ​ജി​യ​ണ​ൽ ഡ്ര​ഗ്സ് പ​രി​ശോ​ധ​ന ലാ​ബി​ൽ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. പ​രി​ശോ​ധ​ന​യി​ൽ 2019 വ​രെ കാ​ലാ​വ​ധി ഉ​ണ്ടാ​യി​രു​ന്ന ഈ ​ഗു​ളി​ക ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​താ​ണെ​ന്നും ഇ​തു ക​ഴി​ച്ചാ​ൽ മ​റ്റ് പാ​ർ​ശ്വ​ഫ​ല രോ​ഗ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നും ക​ണ്ടെ​ത്തി.

ഇ​തി​നെ തു​ട​ർ​ന്ന് കോ​ട​തി മ​ധ്യ​പ്ര​ദേ​ശി​ലു​ള്ള സ​ണ്‍ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​ന്പ​നി​യോ​ടും, മ​രു​ന്നു വി​ല്പ​ന ന​ട​ത്തി​യ ഉ​ട​മ​യോ​ടും ന​ഷ്ട​പ​രി​ഹാ​രം ഉ​പ​ഭോ​ക്താ​വി​ന് ന​ൽ​കു​വാ​ൻ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. ക​ട​യു​ട​മ 25,000 രൂ​പ​യും, മ​രു​ന്ന് ക​ന്പ​നി 5000രൂ​പ​യും ന​ൽ​ക​ണ​മെ​ന്നാ​ണ് വി​ധി. വിതരണം

Related posts

Leave a Comment