വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളും മു​ന്‍​ക​രു​ത​ലു​ക​ളുമായി തൃശൂർ; ട്രെയി​നി​ലെ​ത്തു​ന്ന​വ​രെ തൃ​ശൂ​ര്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ സ്‌​ക്രീ​ന്‍ ചെ​യ്യും; സ്റ്റേഷനിൽ നിന്ന് കെഎസ്ആർടിസി സർവീസ്

സ്വ​ന്തം ലേ​ഖ​ക​ന്‍
തൃ​ശൂ​ര്‍: ട്രെ​യി​നു​ക​ളി​ല്‍ എ​ത്തു​ന്ന​വ​രെ സ്‌​ക്രീ​ന്‍ ചെ​യ്യാ​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ തൃ​ശൂ​ര്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ ഏർപ്പെടുത്തി.

ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തോ​ടെ തൃ​ശൂ​രി​ലേ​ക്ക് ആ​ദ്യ​മെ​ത്തു​ന്ന ട്രെ​യി​നി​ല്‍ ഇ​രു​നൂ​റോ​ളം യാ​ത്ര​ക്കാ​രു​ണ്ടാ​കു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. ഡോ​ക്ട​ര്‍​മാ​ര​ട​ങ്ങു​ന്ന നാ​ലു സം​ഘ​മാ​യി​രി​ക്കും ഇ​വ​രെ സ്‌​ക്രീ​ന്‍ ചെ​യ്യു​ക.

​രീ​ര​ത്തി​ല്‍ സ്പ​ര്‍​ശി​ക്കാ​തെ ശ​രീ​രോ​ഷ്മാ​വ് അ​ള​ക്കു​ക​യാ​ണ് ഇ​വ​ര്‍ ചെ​യ്യു​ക. പ​നി​യി​ല്ലെ​ങ്കി​ല്‍ യാ​ത്ര​ക്കാ​രെ വീ​ടു​ക​ളി​ലേ​ക്ക് പോ​കാ​ന്‍ അ​നു​വ​ദി​ക്കും. അ​തേ​സ​മ​യം കോ​വി​ഡ്19 ജാ​ഗ്ര​താ പോ​ര്‍​ട്ട​ലി​ല്‍ പാ​സി​ന് അ​പേ​ക്ഷി​ക്കാ​തെ വ​രു​ന്ന ട്രെ​യി​ന്‍ യാ​ത്ര​ക്കാ​ര്‍ 14 ദി​വ​സം നി​ര്‍​ബ​ന്ധി​ത ഇ​ന്‍​സ്റ്റി​റ്റ്യൂഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ല്‍ പോ​കേ​ണ്ടി​വ​രു​മെ​ന്നും സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി ഉ​ത്ത​ര​വി​റ​ങ്ങി.

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നും ട്രെ​യി​ന്‍ സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​മെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ച​തോ​ടെ ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന​വ​ര്‍ പാ​സി​നു​വേ​ണ്ടി ‘കോ​വി​ഡ്19 ജാ​ഗ്ര​ത’ പോ​ര്‍​ട്ട​ലി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി.

മ​റ്റു മാ​ര്‍​ഗ​ങ്ങ​ളി​ലൂ​ടെ അ​പേ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​ത് റ​ദ്ദാ​ക്കി റെ​യി​ല്‍​മാ​ര്‍​ഗം വ​രു​ന്നു എ​ന്ന് കാ​ണി​ച്ച് പു​തു​താ​യി അ​പേ​ക്ഷി​ക്കേ​ണ്ട​താ​ണ്. കേ​ര​ള​ത്തി​ലി​റ​ങ്ങു​ന്ന റെ​യി​ല്‍​വെ സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ വി​ശ​ദാം​ശ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കും.

വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം രോ​ഗ​ല​ക്ഷ​ണം ഇ​ല്ലാ​ത്ത​വ​ര്‍ 14 ദി​വ​സ​ത്തെ നി​ര്‍​ബ​ന്ധി​ത ഹോം ​ക്വാ​റ​ന്‍റൈനി​ല്‍ പ്ര​വേ​ശി​ക്കേ​ണ്ട​തു​മാ​ണ്. ഹോം ​ക്വാ​റ​ന്‍റൈ​ന്‍ പാ​ലി​ക്കാ​ത്ത​വ​രെ നി​ര്‍​ബ​ന്ധ​മാ​യും ഇ​ന്‍​സ്റ്റി​റ്റ്യൂഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ല്‍ മാ​റ്റും. രോ​ഗ​ല​ക്ഷ​മു​ള്ള​വ​രെ തു​ട​ര്‍​പ​രി​ശോ​ധ​ന​ക​ള്‍​ക്ക് വി​ധേ​യ​രാ​ക്കും.

റെ​യി​ല്‍​വെ സ്‌​റ്റേ​ഷ​നി​ല്‍​നി​ന്നു വീ​ടു​ക​ളി​ലേ​ക്ക് യാ​ത്ര​ക്കാ​രെ കൊ​ണ്ടു​പോ​കാ​ന്‍ ഡ്രൈ​വ​ര്‍ മാ​ത്ര​മു​ള്ള വാ​ഹ​ന​ങ്ങ​ള്‍ അ​നു​വ​ദി​ക്കും. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളി​ല്‍ സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കേ​ണ്ട​തും ഡ്രൈ​വ​ര്‍ ഹോം ​ക്വാ​റന്‍റൈ​ന്‍ സ്വീ​ക​രി​ക്കേ​ണ്ട​തു​മാ​ണ്. റെ​യി​ല്‍​വെ സ്‌​റ്റേ​ഷ​നി​ല്‍​നി​ന്നു വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് കെ​എ​സ്ആ​ര്‍ടിസി സ​ര്‍​വീ​സ് ന​ട​ത്തും.

Related posts

Leave a Comment