കോ​വി​ഡും തീ​വ്ര​വാ​ദ​വും; ഇ​ന്ത്യ​യി​ലേ​ക്കും പാ​ക്കി​സ്ഥാ​നി​ലേ​ക്കും യാ​ത്ര വി​ല​ക്കി യു​എ​സ്


ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ ഇ​ന്ത്യ, പാ​ക്കി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ്, അ​ഫ്ഗാ​നി​സ്ഥാ​ൻ, മാ​ല​ദ്വീ​പ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് പൗ​ര​ൻ​മാ​രോ​ട് യു​എ​സ്.

ചൈ​ന​യി​ലേ​ക്കും നേ​പ്പാ​ളി​ലേ​ക്കും ഉ​ള്ള യാ​ത്ര​ക​ൾ പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​മേ​രി​ക്ക​ക്കാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.ശ്രീ​ല​ങ്ക​യി​ലേ​ക്ക് പോ​കു​മ്പോ​ൾ ഉ​യ​ർ​ന്ന ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ഭൂ​ട്ടാ​നി​ലേ​ക്ക് സാ​ധാ​ര​ണ യാ​ത്രാ മു​ൻ​ക​രു​ത​ലു​ക​ൾ മ​തി​യാ​വും.

ലെ​വ​ൽ ഒ​ന്നി​ൽ ആ​ണ് ഈ ​രാ​ജ്യ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ, പാ​ക്കി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ്, അ​ഫ്ഗാ​നി​സ്ഥാ​ൻ, മാ​ല​ദ്വീ​പ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ ലെ​വ​ൽ നാ​ലി​ൽ ആ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

കോ​വി​ഡ്, കു​റ്റ​കൃ​ത്യം, തീ​വ്ര​വാ​ദം തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ൽ ഇ​ന്ത്യ​യി​ലേ​ക്ക് പോ​ക​രു​തെ​ന്നാ​ണ് യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മു​ന്ന​റി​യ​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ യു​എ​സ് ആ​രോ​ഗ്യ​വി​ഭാ​ഗ​വും സ​മാ​ന​മാ​യ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

Related posts

Leave a Comment