മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ മു​ദ്രാ​വാ​ക്യം വി​ളി​ച്ച് ബിജെപി പ​ഞ്ചാ​യ​ത്തം​ഗം; രാ​ജി​വയ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്  പഞ്ചായത്തിലേക്ക് മാർച്ച് നടത്തി സിപിഎം


മ​തി​ല​കം: മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ പ്ര​കോ​പ​ന​പ​ര​മാ​യ രീ​തി​യി​ൽ മു​ദ്രാ​വാ​ക്യം വി​ളി​ച്ച കേ​സി​ൽ പ്ര​തി​യാ​യ പ​ഞ്ചാ​യ​ത്തം​ഗം രാ​ജി​വെ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സിപിഎ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​തി​ല​കം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഓഫീ​സി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തി.

മ​തി​ല​കം പ​ഞ്ചാ​യ​ത്ത് 13-ാം വാ​ർ​ഡ് മെ​ന്പ​റും ബിജെ​പി നേ​താ​വു​മാ​യ സ​ഞ്ജ​യ് ശാ​ർ​ക്ക​ര രാ​ജി​വയ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു മാ​ർ​ച്ച്.ഒ​രാ​ഴ്ചമു​ന്പ് സ​ത്യേ​ഷ് ബ​ലി​ദാ​ന ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ടു​ങ്ങ​ല്ലൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന പ്ര​ക​ട​ന​ത്തി​ലാ​ണു മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ പ്ര​കോ​പ​ന​പ​ര​മാ​യ രീ​തി​യി​ൽ മു​ദ്രാ​വാ​ക്യം വി​ളി​യു​യ​ർ​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ പേ​രെ​ടു​ത്തു പ​റ​ഞ്ഞു കൊ​ണ്ടു​ള്ള മു​ദ്രാ​വാ​ക്യം വി​ളി​യു​ൾ​പ്പെ​ടെ​യു​ള്ള ദ്യ​ശ്യ​ങ്ങ​ൾ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു.

ഇ​തേത്തു​ട​ർ​ന്ന് കൊ​ടു​ങ്ങ​ല്ലൂ​ർ പോ​ലീ​സ് നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ 500 ഓ​ളം പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും, സ​ഞ്ജ​യ് ശാ​ർ​ക്ക​ര ഉ​ൾ​പ്പെ​ടെ മൂ​ന്നുപേ​രെ അ​റ​സ്റ്റ് ചെ​യ്ത് ജാ​മ്യ​ത്തി​ൽ വി​ടു​ക​യും ചെ​യ്തി​രു​ന്നു.

പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ രാ​ജി​ ആ​വ​ശ്യ​പ്പെ​ട്ട് സി​പിഎം മ​തി​ല​കം, കൂ​ളി​മു​ട്ടം ലോ​ക്ക​ൽ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​തി​ല​കം സെ​ന്‍റ​റി​ൽ നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ച് പ​ഞ്ചാ​യ​ത്തോ​ഫീ​സി​ന് അ​ല്പം അ​ക​ലെ പോ​ലീ​സ് ത​ട​ഞ്ഞു.

സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം പി.​കെ.​ ച​ന്ദ്ര​ശേ​ഖ​ര​ൻ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ.​ജി.​ സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി.ഏ​രി​യ സെ​ക്ര​ട്ട​റി കെ.​കെ.​ അ​ബീ​ദ​ലി, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​എം.​ ആ​ൽ​ഫ, പി.​എ​ച്ച്.​ അ​മീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Related posts

Leave a Comment