പ്രി​യ​പ്പെ​ട്ട സൈ​ന..! ഒ​രു സ്ത്രീ​യെ​ന്ന നി​ല​യി​ൽ നി​ങ്ങ​ളെ ആ​ക്ര​മി​ക്കാ​നു​ള്ള ല​ക്ഷ്യ​വും എ​നി​ക്കി​ല്ലാ​യി​രു​ന്നു; സി​ദ്ധാ​ർ​ഥ്

പ്രി​യ​പ്പെ​ട്ട സൈ​ന, കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് നി​ങ്ങ​ളു​ടെ ഒ​രു ട്വീ​റ്റി​ന് മ​റു​പ​ടി​യാ​യി ഞാ​ൻ എ​ഴു​തി​യ എ​ന്‍റെ പ​രു​ഷ​മാ​യ ത​മാ​ശ​യ്ക്ക് നി​ങ്ങ​ളോ​ടു ക്ഷ​മചോ​ദി​ക്കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു.

എ​നി​ക്ക് നി​ങ്ങ​ളോ​ടു പ​ല കാ​ര്യ​ങ്ങ​ളി​ലും വി​യോ​ജി​പ്പു​ണ്ടാ​കാം, പ​ക്ഷേ, നി​ങ്ങ​ളു​ടെ ട്വീ​റ്റ് വാ​യി​ച്ച​പ്പോ​ൾ എ​നി​ക്കു​ണ്ടാ​യ നി​രാ​ശ​യോ ദേ​ഷ്യ​മോ പോ​ലും എ​ന്‍റെ സ്വ​ര​ത്തെ​യും വാ​ക്കു​ക​ളെ​യും ന്യാ​യീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല.

ഞാ​ൻ പ​റ​ഞ്ഞ​ത് ത​മാ​ശയാണെ​ങ്കി​ൽ ക്കൂടി അ​തു വി​ശ​ദീ​ക​രി​ക്കേ​ണ്ട ബാ​ധ്യ​ത എ​നി​ക്കു​ണ്ട്. പ​ക്ഷേ, അ​ത് അ​ത്ര ന​ല്ല ത​മാ​ശ​യാ​യി​രു​ന്നി​ല്ല.

ഞാ​ൻ ഉ​ദ്ദേ​ശി​ക്കാ​ത്ത ഒ​രി​ട​ത്ത് ആ ​ത​മാ​ശ ചെ​ന്നുനി​ന്ന​തി​ൽ ക്ഷ​മചോ​ദി​ക്കു​ന്നു.

എ​ന്നി​രു​ന്നാ​ലും, എ​ന്‍റെ വാ​ക്കു​ക​ൾ​ക്കും ഞാ​ൻ ഉ​ദ്ദേ​ശി​ച്ച ത​മാ​ശ​യ്ക്കും മ​റ്റു പ​ല​യി​ട​ങ്ങ​ളി​ൽനി​ന്നും ആ​ളു​ക​ൾ ആ​രോ​പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ദു​രു​ദ്ദേ​ശ്യ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല എ​ന്ന് ഞാ​ൻ ത​റ​പ്പി​ച്ചു പ​റ​യു​ന്നു.

ഞാ​ൻ എ​ന്നും ഫെ​മി​നി​സ്റ്റ് ചി​ന്താ​ഗ​തി​ക്കൊ​പ്പ​മാ​ണ് നി​ല​യു​റ​പ്പി​ക്കു​ന്ന​ത്. എ​ന്‍റെ ട്വീ​റ്റു​ക​ളി​ലൊ​ന്നും യാ​തൊ​രു വി​ധ ലിം​ഗ​ഭേ​ദ​വും ഉ​ണ്ടാ​കാ​റി​ല്ല,

ഒ​രു സ്ത്രീ​യെ​ന്ന നി​ല​യി​ൽ നി​ങ്ങ​ളെ ആ​ക്ര​മി​ക്കാ​നു​ള്ള ല​ക്ഷ്യ​വും എ​നി​ക്കി​ല്ലാ​യി​രു​ന്നു.

-സി​ദ്ധാ​ർ​ഥ്

Related posts

Leave a Comment