കാമുകനായ വിദ്യാര്‍ഥിയുമായി നിരവധി തവണ ലൈംഗിക ബന്ധം! 17 കാരന്‍ ആത്മഹത്യ ചെയ്തതിന്റെ കാരണം വേറെ …

ചെന്നൈ: പതിനേഴുകാരനായ വിദ്യാര്‍ഥി ജീവനൊടുക്കിയ കേസില്‍ കാമുകിയായ അധ്യാപിക അറസ്റ്റില്‍ .

അധ്യാപിക പ്രണയത്തില്‍നിന്ന് പിന്‍മാറിയതിനെ തുടര്‍ന്നാണ് 17 കാരനായ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോക്സോ കേസില്‍ അറസ്റ്റിലായത്.

ചെന്നൈയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള അമ്പത്തൂരിലെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളിലെ അധ്യാപികയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പത്താം ക്ലാസില്‍ പഠിക്കുന്നത് മുതല്‍ മൂന്ന് വര്‍ഷമായി അധ്യാപിക ഈ വിദ്യാര്‍ഥിയെ പഠിപ്പിച്ചിരുന്നു.

സംശയങ്ങള്‍ ദൂരീകരിക്കാന്‍ മറ്റ് വിദ്യാര്‍ത്ഥികളോടൊപ്പം 17കാരന്‍ അധ്യാപികയുടെ വീട്ടില്‍ പോകാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

‘വിവാഹ നിശ്ചയം കഴിഞ്ഞതിന് ശേഷം അധ്യാപിക വിദ്യാര്‍ഥിയുമായുള്ള ബന്ധം അവസാനിപ്പിച്ചു.

എന്നാല്‍ അധ്യാപികയുമായി കടുത്ത പ്രണയത്തിലായിരുന്ന വിദ്യാര്‍ഥിക്ക് ഇത് സഹിക്കാനായില്ല,’ അമ്ബത്തൂരിലെ ഓള്‍ വുമണ്‍ പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ജോതിലക്ഷ്മി പറയുന്നു.

പന്ത്രണ്ടാം ക്ലാസ് പരീക്ഷ കഴിഞ്ഞതിന് പിന്നാലെ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. മകന്‍റെ മരണത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് വിദ്യാര്‍തിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇതേത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ അധ്യാപികയുമായി വിദ്യാര്‍ഥി ഏറെ അടുപ്പം പുലര്‍ത്തിയിരുന്നതായി കണ്ടെത്തി.

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ അധ്യാപിക വീട്ടില്‍വെച്ച് നിരവധി തവണ ലൈംഗികമായി ചൂഷണം ചെയ്തതായും കണ്ടെത്തി.

ഫോണില്‍ കുട്ടിയുമൊത്തുള്ള സ്വകാര്യ ഫോട്ടോകള്‍ പൊലീസ് കണ്ടെടുത്തതോടെയാണ് അറസ്റ്റിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി

Related posts

Leave a Comment