കെ​വി​ന്‍റെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു; കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിക്കു മുന്നിൽ നേരിയ സംഘർഷം

കോട്ടയം: കൊ​ല്ല​പ്പെ​ട്ട കെ​വി​ന്‍റെ പോസ്റ്റ്മോർട്ടം നടപടികൾ തുടങ്ങി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടപടികൾ നടക്കുന്നത്. ഇതിനിടെ മോർച്ചറിക്കു മുന്നിൽ സിപിഎം കോണ്‍ഗ്രസ് പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷമുണ്ടായി. ചിലർ മോർച്ചറി പരിസരത്തേക്ക് തള്ളിക്കയറാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്.

കെവിനെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ സം​​ഭ​​വ​​ത്തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചു യു​​ഡി​​എ​​ഫും ബി​​ജെ​​പി​​യും കോ​​ട്ട​​യം ജി​​ല്ല​​യി​​ൽ ആഹ്വാനം ചെയ്ത ഹ​​ർ​​ത്താ​​ൽ പുരോഗമിക്കുകയാണ്. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എ​​മ്മും സി​​എ​​സ്ഡി​​എ​​സും ബി​​ഡി​​ജെ​എ​​സും ഹ​​ർ​​ത്താ​​ലി​​ന് ആ​​ഹ്വാ​​നം ചെ​​യ്തി​​ട്ടു​​ണ്ട്. വി​​വി​​ധ ദ​​ളി​​ത് സം​​ഘ​​ട​​ന​​ക​ളും കേ​​ര​​ള ജ​​ന​​പ​​ക്ഷ​​വും പി​​ന്തു​​ണയും പ്ര​​ഖ്യാ​​പി​​ച്ചിട്ടുണ്ട്.

Related posts