കോഴിയുടെ ദുഖത്തിൽ പങ്കുചേർന്ന് നാട്ടുകാരും..! തെ​രു​വു​നാ​യ്ക്ക​ൾ ക​ടി​ച്ചു കൊന്ന പിടക്കോഴിക്കരികെ കൂകി വിളിച്ച് പൂവൻ കോഴി; സ​ഹ​ജീ​വി​യു​ടെ മൃ​ത​ദേ​ഹ​ത്തി​ന് കാ​വ​ലാ​യി നിൽക്കാൻ തുടങ്ങിയിട്ട് രണ്ട് ദിവസം പിന്നിട്ടു

ചേ​ർ​ത്ത​ല: സ​ഹ​ജീ​വി​യെ തെ​രു​വു​നാ​യ്ക്ക​ൾ ക​ടി​ച്ചു​പ​റി​ച്ചു ഭ​ക്ഷ​ണ​മാ​ക്കി​യ നൊ​ന്പ​ര​ത്തി​ൽ ദേ​ഷ്യ​മൊ​ക്കെ കൂ​കി വി​ളി​ച്ച​റി​യി​ച്ച പൂ​വ​ൻ​കോ​ഴി നാ​ട്ടു​കാ​രു​ടെ ക​ണ്ണി​നെ ഈ​റ​ന​ണി​യി​ച്ചു. ത​ന്‍റെ പ്ര​തി​ഷേ​ധം ര​ണ്ടാം ദി​വ​സം പി​ന്നി​ട്ടി​ട്ടും അ​വ​ൻ ഉ​ച്ച​ത്തി​ൽ കൂ​കി അ​റി​യി​ക്കു​ക​യാ​ണ്. ഇ​ട​യ്ക്ക് ത​ന്‍റെ “ച​ങ്കി​’ന്‍റെ അ​ടു​ത്തു​ചെ​ന്ന് ച​രി​ഞ്ഞു​നോ​ക്കി എ​ണീ​ക്കു​ന്നു​ണ്ടോ​യെ​ന്ന് നോ​ക്കും.

ഇ​ന്നു രാ​വി​ലെ ഒ​രു നാ​യ വ​ന്ന് കോ​ഴി​യെ ആ​ട്ടി​പ്പാ​യി​ച്ചെ​ങ്കി​ലും ത​ന്‍റെ “ച​ങ്കി​’ന്‍റെ​യ​ടു​ത്തു​നി​ന്ന് അ​വ​ൻ മാ​റി​യി​ല്ല. ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലാ​ണ് ഈ ​കാ​ഴ്ച. ചേ​ർ​ത്ത​ല ദേ​വി​ക്ഷേ​ത്ര​ത്തി​ൽ ഭ​ക്ത​ർ വ​ഴി​പാ​ടാ​യി പ​റ​ത്തി​യ കോ​ഴി​ക​ളി​ലൊന്നാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ച​ത്ത​ത്. ക്ഷേ​ത്ര​ത്തി​നു മു​ന്നി​ലെ വ്യാ​പാ​രസ​മു​ച്ച​യ​ത്തി​ൽ ഭക്ഷണംതേ​ടു​ന്ന​തി​നി​ടെ​യാ​ണ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്.

ക്ഷേ​ത്ര​ത്തി​ലെ​ത​ന്നെ മ​റ്റൊ​രു പൂ​വ​ൻ​കോ​ഴി സുഹൃത്തിന്‍റെ ശ​രീ​രാ​വ​ശി​ഷ്ടം ക​ണ്ട​തു​മു​ത​ൽ അ​രി​കി​ൽ​നി​ന്ന് മാ​റാ​താ​യി. അ​ടു​ത്തെ​ത്തി കൊ​ക്കു​രു​മി നോ​ക്കു​ക​യും വ​ട്ടം​ചു​റ്റു​ക​യും ചെ​യ്ത പൂ​വ​ൻ ഇ​തു​വ​ഴി ​പോ​യ​വ​രു​ടെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു. ആ​ളു​ക​ൾ അ​ടു​ത്തെ​ത്തു​ന്പോ​ൾ അ​ല്​പം അ​ക​ലു​മെ​ങ്കി​ലും ഇ​വ​ൻ ച​ത്ത കോ​ഴി​യു​ടെ സ​മീ​പ​ത്തു​നി​ന്നു കൂ​ടു​ത​ൽ ദൂ​ര​ത്തേ​ക്ക് മാ​റി​യ​തു​മി​ല്ല, തീറ്റ​തേ​ടി എ​വി​ടെ​യും പോ​യ​തു​മി​ല്ല. സാ​ധാ​ര​ണ ക്ഷേ​ത്രാ​ങ്ക​ണം​വി​ട്ട് പു​റ​ത്തെ​ത്തു​ന്ന കോ​ഴി​ക​ൾ തീറ്റ​യെ​ടു​ത്ത​ശേ​ഷം അ​വി​ടേ​ക്ക് മ​ട​ങ്ങു​ക​യാ​യിരുന്നു പതിവ്.

Related posts